ചുറ്റും ഇരുട്ടാണ്. കണ്ണു തുറക്കാൻ നോക്കുന്നുണ്ട് തുറയുന്നില്ല. തൻ്റെ കാൽ അനങ്ങുന്നില്ലല്ലോ. തല പൊട്ടി പുളയുന്നു. ദേഹം ആസകലം വേദന. ചോര ദേഹത്ത് നിന്നൊഴുക്കുന്നുണ്ട്. ആരോ തന്നെ പുറകിൽ നിന്ന് വെട്ടിയതായി മാത്രം ഓർക്കുന്നുണ്ട്. പിന്നെയൊന്നും ഓർമയില്ല. അമ്മേ എന്നയാൾ ഉറക്കെ ഉറക്കെ നിലവളിച്ചു. പിന്നീടെപ്പോഴോ അയാളുടെ ബോധം പോയി.
കുത്തഴിഞ്ഞ ജീവിതം ആരോടും അടുപ്പമില്ലാതെ ഒരു രാജാവിനെ പോലെ വാണിരുന്ന ആൾ വഴിയിൽ വെട്ടിയിട്ട വാഴ പോലെ കിടക്കുന്നു. ഒരാളും തിരിഞ്ഞു നോക്കിയില്ല വെറുപ്പായിരുന്നു അയാളോട് എല്ലാവർക്കും.
അച്ഛനോട് എന്നും വഴക്കും വക്കണവും ആയിരുന്നു. അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണുമ്പോൾ അയാൾക്ക് പുച്ഛമായിരുന്നു അയാൾക്ക്. അമ്മയുടെ സങ്കടം കണ്ടില്ലെന്ന് നടിച്ചു. പണത്തിനോടുള്ള ആർത്തിയിൽ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും അയാൾ വെറുപ്പിച്ചു. അച്ഛനോട് വഴക്കിട്ടയാൾ സ്വത്ത് വാങ്ങിച്ചെടുത്തു. പിന്നീട് പണം പല വഴികളിലൂടെ അയാൾ വാരിക്കൂട്ടി. പദവികൾ വളഞ്ഞ വഴിയിലൂടെ നേടിയെടുത്തു. രാഷ്ട്രീയത്തിൽ തീക്കളി കളിച്ചു സമുദായങ്ങളെ തമ്മിലടിപ്പിച്ച് അയാൾ രാഷ്ട്രീയ നേട്ടം കൊയ്തു. പണ്ട് വീടിനടുത്ത് താമസിച്ചിരുന്ന ഹംസക്കയും വർഗീസേട്ടനും കലാപത്തിൽ മരിച്ചപ്പോൾ അയാൾക്ക് തെല്ലും ദുഃഖം തോന്നിയില്ല. എത്രയോ പ്രാവശ്യം അവരുടെ വീട്ടിൽ നിന്നാഹാരം കഴിച്ചിട്ടുണ്ട്. അച്ചൻ്റെ അടുത്ത് സ്നേഹിതരായിരുന്നു. പ്രവർത്തികൾചെയ്തു ചെയ്തു അയാൾക്ക് അന്ധത ബാധിച്ചു. ചുറ്റിലുള്ള ഒന്നിനെയും അയാൾ കാണുന്നില്ല കേൾക്കുന്നില്ല. പണവും പദവിയും ലഹരിയും അയാളെ മത്തു പിടിച്ചപ്പോൾ, സ്വന്ത്വം കുഞ്ഞുങ്ങളെയും ഭാര്യയെയും അയാൾക്ക് നഷ്ടമായി. അന്ധകാരം ബാധിച്ച ജീവിതം. അവിടെ ആർക്കും സ്ഥാനമില്ലായിരുന്നു. ഇന്നിതാ തികച്ചും അന്ധകാരത്തിലായി അയാളുടെ ജീവിതവും.
