ലോകത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം ഒരു ചെറിയ സ്ക്രീനിൽ കാണികളെ കാണിക്കുന്ന അത്ഭുതമാണ് ടെലിവിഷൻ. പോൾ നിപ്കോവ് 1884-ൽ ടെലിവിഷന്റെ ആശയം അവതരിപ്പിച്ചു. ജോൺ ലോഗി ബയർഡ് 1926-ൽ യാന്ത്രിക ടിവി പ്രദർശിപ്പിച്ചു. ആധുനിക ഇലക്ട്രോണിക് ടെലിവിഷൻ
ഫിലോ ഫാർൻസ്വർത്ത് 1927-ൽ വികസിപ്പിച്ചു. 80 കളിലാണ് കേരളത്തിൽ ഇത് വരുന്നത്. അന്ന് കേന്ദ്രത്തിൽ ദൂരദർശനും കേരളത്തിൽ തിരുവന്തപുരം ദൂരദർശൻ കേന്ദ്രം മാത്രമാണുള്ളത്.
വാർത്ത, വിനോദം, വിദ്യാഭ്യാസം, കായിക വിനോദങ്ങൾ, യാത്രകൾ,കാണിച്ചു തരുന്ന സംവിധാനം. നല്ലതിനും ചീത്തയ്ക്കും വഴിയൊരുക്കുന്ന ഈ ഉപകരണം ചിട്ടയായ ഉപയോഗം ഉണ്ടെങ്കിൽ വിജ്ഞാനത്തിന്റെ വാതിലുകൾ തുറക്കും. ഈ പെട്ടിയുടെ മുമ്പിൽ ഇരിക്കുന്ന ഓരോ ആളുകളെയും അവർ കാണുന്ന ചാനലുകളും, പരസ്യങ്ങളും പരിപാടികളും സ്വാധീനിക്കും . കാണികൾ സമൂഹത്തിലെ ഓരോ രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തൽസമയ പ്രക്ഷേപണം നടത്താൻ ചാനലുകാർ അവയുടെ പുറകിൽ ഓടി നടക്കുമ്പോൾ വിവരങ്ങൾ കിട്ടാനായി ചാനലുകൾ മാറ്റി മാറ്റി വായും പൊളിച്ചു ഇരിക്കും നമ്മൾ ഈ വിഡ്ഡി പെട്ടിയുടെ മുമ്പിൽ. പരസ്പരം കുറ്റപ്പെടുത്തി നാല് വോട്ടുകൾക്കായി സമൂഹത്തിൽ വർഗീയ ചേരിയും നുണ പ്രചാരണങ്ങളും നടത്താനായി മാത്രം ഒതുങ്ങിയോ ചാനൽ ചർച്ചകൾ എന്ന് തോന്നി പോകും..പതിനായിരക്കണക്കിന് ചാനലുകലിലുള്ള പരിപാടികൾ കണ്ട് തീർക്കാൻ 24 മണിക്കൂർ പോര അല്ലേ.. സൂക്ഷമതയോടെ ഉപയോഗിച്ചാൽ വിജ്ഞാനപ്രദമാകും ഈ പെട്ടി. അല്ലെങ്കിൽ സമയം പാഴാക്കുന്ന ഒരു സ്ക്രീൻ ആകും ഇത്.
