ശമ്പളം കിട്ടിയ ദിവസം ആണ്. കുറച്ചു പണം മാറ്റിവെക്കണം. ബാക്കിയുള്ളത് കൊണ്ട് വേണം വീട്ടിലെ കാര്യങ്ങൾ നടത്താൻ. രണ്ടറ്റം കൂട്ടി എത്തിക്കാൻ പെടാ പാടാണ്.. ഒരു സെക്യൂരിറ്റികാരന് എന്തു ശമ്പളം ഉണ്ടാകാനാണ്.. രാത്രിയിലും രാവിലെയും മാറി മാറിയുള്ള ഡ്യൂട്ടി. അതും ഒരു സ്വർണക്കടയിൽ. എത്ര ആളുകൾ വരുന്ന സ്ഥലമാണ്. മിനുക്കമുള്ള മഞ്ഞ ലോഹത്തിന് വേണ്ടിയുള്ള പരക്കം പായൽ കാണേണ്ടത് തന്നെ. പല തരത്തിലുള്ള ആളുകൾ വരുന്ന സ്ഥലം. കണ്ണാടിക്കൂടിൽ പല മോഡലിൽ മിനുങ്ങി കിടക്കുന്ന സ്വർണാഭരണങ്ങൾ ഇഷ്ടപ്പെട്ടു വാങ്ങി പോകുന്ന ആളുകളുടെ ചിരിക്ക് സ്വർണത്തേക്കാൾ മിനുക്കം. ചിലർ പൈസ എണ്ണി കൊടുത്ത ദുഃഖത്തിൽ വിഷമിച്ചു പോകുന്നു. കല്യാണം, ആഘോഷങ്ങൾ, ഇതിനെല്ലാം സമ്മാനമായി കൊടുക്കുന്നത് ഈ മഞ്ഞ ലോഹം കൊണ്ടുള്ള ആഭരണങ്ങൾ തന്നെയല്ലേ. വിലയാണെങ്കിൽ കുതിച്ചു കയറുന്നു. ആകെ ഒരു മോൾ ഉള്ളൂ. ഭാര്യയുടെ സ്വർണം എല്ലാം പണയത്തിൽ ആണ്. കോളേജിൽ പഠിക്കുന്ന മോൾടെ പഠനത്തിന് വേണ്ടി വെച്ചതാണ്. മോൾടെ ഒഴിഞ്ഞ കഴുത്ത് കാണുമ്പോൾ സങ്കടം വരാറുണ്ട്. സാരമില്ല ഒരു ദിവസം ഒരു കുഞ്ഞു മാല മോൾടെ കഴുത്തിൽ അണിയിച്ചു കൊടുക്കണം. അതിനായിട്ടാണ് കിട്ടുന്ന ശമ്പളത്തിൽ നിന്ന് കുറച്ചു മാറ്റി വെക്കുന്നത്. എല്ലാം നടക്കും, എന്നുള്ള ശുഭാപ്തി വിശ്വാസത്തിൽ അയാള് പണി സ്ഥലത്തേക്ക് പുറപ്പെട്ടു.

1 Comment
റിഷികയ്ക്കൊപ്പം വായനക്കാരും സ്വപ്നങ്ങൾക്കും യാഥാർഥ്യത്തിനും ഇടയിലൂടെ നൂണ്ടിറങ്ങി പോകുന്ന പോലെ തോന്നി. കറുത്ത് ദീർഘചതുരാകൃതിയിൽ തുടരുന്ന നിശ്ചലാവസ്ഥയും വശങ്ങളിൽ സ്വർണ്ണവർണ്ണമുള്ള കരിനാഗങ്ങളും കോമരത്തിൻ്റെ കടും ചുവപ്പും കണ്ണിൽ നിന്നും മായാതെ നിൽക്കുന്നു. ഒരുപാട് different perspectives ഉള്ള കഥയായി തോന്നി. Superb 👌🌹🌹