സഹിഷ്ണത എന്നത് ഓരോ മനുഷ്യനും സമൂഹത്തിനും അത്യന്താപേക്ഷിതമായ ഒരു മൗലിക മൂല്യമാണ്. കുടുംബ ബന്ധങ്ങൾ,ജാതി, മതം, ഭാഷ, സംസ്കാരം, ആചാരങ്ങൾ, കാഴ്ചപ്പാടുകൾ തുടങ്ങിയവയിൽ. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കുമ്പോഴും പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ നമ്മെ സഹിഷ്ണത പഠിപ്പിക്കുന്നു. സഹിഷ്ണുതയുള്ള വ്യക്തി മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കും നിലപാടുകൾക്കും മാന്യമായ ഇടം നൽകുന്നു.ഇന്ന് ലോകമാകെ നടക്കുന്ന വിഭാഗീയതയും സംഘർഷങ്ങളും,യുദ്ധങ്ങളും കൂടുന്നത് സഹിഷ്ണതയുടെ കുറവ് കൊണ്ടാണ്. ജനാധിപത്യവും ജനകീയ ഭരണവും മതനിരപേക്ഷതയും സമത്വവും ഉള്ള ഒരു സ്വതന്ത്ര രാജ്യത്തിന് വേണ്ട ഏറ്റവും വലിയ ഘടകമാണ് സഹിഷ്ണത.കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും സഹിഷ്ണതയുടെ ധർമ്മം പകർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശോക്തിയാവില്ല. സഹിഷ്ണത എന്നത് ഓരോ മനുഷ്യനും സമൂഹത്തിനും അത്യന്താപേക്ഷിതമായ ഒരു മൗലിക മൂല്യമാണ്. കുടുംബ ബന്ധങ്ങൾ, ജാതി, മതം, ഭാഷ, സംസ്കാരം, ആചാരങ്ങൾ, കാഴ്ചപ്പാടുകൾ തുടങ്ങിയവയിൽ. അഭിപ്രായവ്യത്യാസങ്ങൾ, ഉണ്ടായിരിക്കുമ്പോഴും പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ നമ്മെ സഹിഷ്ണത പഠിപ്പിക്കുന്നു. സഹിഷ്ണുതയുള്ള വ്യക്തി മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കും നിലപാടുകൾക്കും മാന്യമായ ഇടം…
Author: Sabitha Mohyadeen
“മീനു നീ എണീക്കുന്നില്ലേ” എന്നുള്ള രവിയുടെ ഈർഷ്യയിലുള്ള വിളി കേട്ടാണവൾ കണ്ണു തുറന്നത്. “വൈകി ഉറങ്ങിയാൽ ഇതു തന്നെയാണ് ഫലം”, എന്ന് പറഞ്ഞയാൾ തിരിഞ്ഞു കിടന്നു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ആള് വന്നു കിടന്നത് തന്നെ അറിഞ്ഞിട്ടില്ല. അതിൻ്റെ അരിശമായിരിക്കും. എത്ര ശ്രമിച്ചിട്ടും തല പൊന്തുന്നില്ല. വല്ലാത്ത തല വേദന. അലാറം പിന്നെയും അലറി. അത് ഓഫ് ആക്കി പിന്നെയും അവൾ കിടന്നു. മീനു എന്നുള്ള രവിയേട്ടൻ്റെ അടുത്ത വിളിയിൽ അവൾ ചാടിയെണീറ്റു. ഈശ്വര ഇന്ന് വൈകിയത് തന്നെ. പിന്നെ ഓരോട്ട പാച്ചിൽ തന്നെയായിരുന്നു. ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച്, ചട്നി ഉണ്ടാക്കി പാത്രത്തിൽ ആക്കി വേഗം കുളിക്കാൻ കയറി. കഷ്ടം , രാത്രി മുഴുവൻ തലേ ദിവസം കിട്ടിയ ഉത്തരക്കടലാസുകൾ നോക്കുകയായിരുന്നു. അവസാനം നടത്തിയ പരീക്ഷയുടെ പേപ്പറുകൾ പെട്ടന്ന് തന്നെ നോക്കി കൊടുക്കണം അത്രേ.. ഇതെന്താ വല്ല മെഷീൻ വല്ലതും ആണോ പെട്ടന്ന് നോക്കി കൊടുക്കാൻ. കുട്ടികൾ എഴുതി പിടിപ്പിച്ചിരിക്കുന്നത് …
കളങ്കമില്ലാത്ത ഒരു ശിശുവായി മനുഷ്യൻ ജനിക്കുന്നു. അമ്മയോട് ഒട്ടികിടന്നു അമ്മിഞ്ഞപാലും നുണഞ്ഞു അമ്മയുടെ ചൂടും പറ്റി ആ ശിശു വളരുന്നു. പതുക്കെ കമഴ്ന്നു കിടന്നും ഇരുന്നും പയ്യേപയ്യെ നടന്നും വീണും പിന്നെ ഓടിയും ജീവിതത്തിലേക്ക് കടക്കുന്നു.. പാൽപ്പുഞ്ചിരി പൊഴിച്ചു ലോകത്തിൻ്റെ കുതന്ത്രങ്ങൾ ഒന്നും അറിയാതെ അവൻ മുന്നോട്ടു കാൽ വെക്കുന്നു..ശിശു ആയിരിക്കുമ്പോൾ ആ മനസ്സിൽ കളങ്കമില്ല, ചതിയില്ല..കുഞ്ഞുങ്ങളുടെ മനസ്സ് പളുങ്ക് പാത്രം പോലെ ആണ്.അത് സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പൊട്ടി പോകും. കരുതലോടെ നമ്മുടെ ശിശുക്കളെ വളർത്തുക.നാളത്തെ പൗരന്മാർ നന്നായിരിക്കണെങ്കിൽ അവരിൽ നന്മ നിറക്കുക.
എത്രയോ ദിവസമായി ഒന്നുറങ്ങിയിട്ട്. ഞെട്ടി ഉണർന്നു കഴിഞ്ഞാൽ പിന്നെ ഉറക്കമില്ല. അമ്മ പോയതിന് ശേഷം അങ്ങിനെയാണ്. ആരും ഇല്ല എന്നുള്ള ഒരു തോന്നൽ. അടുത്തു കിടക്കുന്ന ആളാണെങ്കിൽ കൂർക്കം വലിച്ചുറങ്ങുന്നു. രാവിലെ മുറ്റം അടിക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. സുശീലയാണ്, കുറച്ചു ദിവസമായി ആള് ഒന്നു പതുങ്ങിയ മട്ടാണ്, മനസ്സിന്പെട്ടന്ന് വിഷമം കയറും. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. വീട്ടിലെ പണികളെല്ലാം കൃത്യമായി ചെയ്തു ആള് നേരത്തെ പോകും. അടുക്കളയിൽ ആൾ സഹായിക്കാനായി എത്തിയിട്ടുണ്ട്. മിടുക്കിയായ മോളും ഒരു മോനും ഉണ്ട്. ഭർത്താവ് പണിക്കൊന്നും പോകാറില്ല. സ്നേഹം ഉള്ള ആളാണ്. ഇവൾ പല വീടുകളിൽ പോയി കിട്ടുന്ന പൈസ വെച്ചാണ് ജീവിതം. മോൾ പന്ത്രണ്ടിൽ നല്ല മാർക്ക് വാങ്ങിയാണ് ജയിച്ചത്. തുടർ പഠനത്തിനായി കഷ്ടപ്പെടുകയാണ്. നഴ്‌സിങ്ങിന് പോകാൻ ആണ് താൽപ്പര്യം. പക്ഷെ അഡ്മിഷൻ എടുക്കാനുള്ള പണം ഇല്ല. വീട് പോലും പണയം വെച്ചിരിക്കുന്ന ആൾ എവിടെ നിന്ന് പണം ഒപ്പിക്കും. നമ്മളോട് ചോദിക്കാനും…
കുഞ്ഞുനാളിൽ വലുതാകുമ്പോൾ ആരാകണം എന്ന് കുഞ്ഞിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക് ഒരു പക്ഷി ആകണം എന്ന്. ഞാൻ അത് കേട്ടപ്പോൾ ചിരിച്ചു. അതെന്താ, പക്ഷികളെ നിനക്ക് അത്ര ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, പിന്നല്ലാതെ, എന്ത് രസമാണ് ഈ ആകാശത്തു കൂടെ ഇങ്ങിനെ പറന്നു നടക്കാൻ. അത് കേട്ടപ്പോൾ എനിക്കും കൊതിയായി തുടങ്ങി ഒന്ന് പറക്കാൻ. എൻ്റെ സ്വപ്നങ്ങളിൽ എല്ലാം കിളികൾ ആയി പിന്നീട് കൂട്ടുകാർ. സ്വപ്നങ്ങളിൽ അവരോടൊപ്പം ഞാനും പറക്കാൻ തുടങ്ങി. എനിക്കും രണ്ടു ചിറകു മുളച്ചിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി. പാവം കിളികൾക്കല്ലേ അവരുടെ തത്രപ്പാട് അറിയുന്നത്. ഇതിനിടയിൽ എൻ്റെ കുഞ്ഞു വലുതായി എന്നിൽ നിന്ന് ദൂരേക്ക് പറന്നകന്നു. എന്നും വിളിച്ചു സംസാരിക്കും. അവനെ ഫോണിൻ്റെ സ്‌ക്രീനിൽ കാണുമ്പോൾ തോന്നും ഒരു ചിറകു മുളച്ചിരുന്നെങ്കിൽ അവൻറെ അടുത്തേക്ക് അങ്ങ് പറന്നു പോകാമായിരുന്നു എന്ന്. വർഷങ്ങൾക്കു ശേഷം പഠിത്തം എല്ലാം കഴിഞ്ഞു തിരിച്ചു അമ്മ കിളിയുടെ…
ഭൂമിയിൽ കിട്ടുന്ന ഓരോ നിമിഷങ്ങളും ഒരനുഗ്രഹമാണ്. അതിനെ ആസ്വദിക്കാതെ പരാതിയും പരിഭവവും ആയി നടന്നാൽ നമുക്ക് തന്നെ നഷ്ടം. ഉള്ളതിൽ നന്മ കണ്ട് സ്വയം സ്നേഹിച്ചും ചുറ്റുമുള്ളവരെ സ്നേഹിച്ചും ജീവിക്കാൻ ശ്രമിച്ചാൽ ഭൂമിയിലെ ഈ ജീവിതം സുന്ദരമാക്കാം. ഓർക്കുക, കാലം ആരെയും കാത്തു നിൽക്കില്ല.
