Author: Sajeev Ananthapuri

പേരിലെന്തിരിക്കുന്നു എന്ന് ചിലർ പറയാറുണ്ട്‌. അച്ഛനമ്മമാർ നമ്മോടു ചോദിക്കാതെ നമുക്ക് പേരിടുന്ന കാലത്തോളം നമുക്ക് നമ്മുടെ പേരിന്റെ പിതൃത്വം ഏറ്റെടുക്കാൻ കഴിയില്ല. എന്റെ ഒരു സുഹൃത്ത്‌ ഒരിക്കൽ പറഞ്ഞു പശുപതിയെ കാണാൻ നമുക്ക് സിറ്റി വരെ പോകാമെന്ന്. ങേ ! ഇതാരാ പശുപതി ? ഇക്കാലത്ത് ഇങ്ങനെയും ഒരു പേരോ? അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഇതൊരു സസ്പെൻസ് ആണ് നീ അയാളെ നേരിട്ട് കാണൂ എന്ന്. സത്യത്തിൽ പശുപതിയെ നേരിട്ട് കണ്ടപ്പോൾ ഞാൻ അന്തംവിട്ടു കുന്തം വിഴുങ്ങി.ഒരു ഇരുപത്തി രണ്ടു വയസുള്ള ഒരു ഫ്രീക്കൻ സുന്ദരൻ ആണ് ആ പശുപതി. സുഹൃത്തിന്റെ അനന്തിരവൻ. പേരും ആളും തമ്മിൽ ഒരു ബന്ധവുമില്ല. ഞാൻ വിചാരിച്ചു ഏതോ വയസായ ആളാണെന്നു. ഒരു തമിഴൻ സുഹൃത്തിന്റെ പേര് “ദുശ്മൻ ” എല്ലാ നോർത്ത് ഇന്ത്യക്കാരും കൂടി അയാളെ ദുശ്മനെന്നു വിളിച്ചു അവനെ തലങ്ങും വിലങ്ങും വലിച്ചു കീറി. അയാളുടെ അച്ഛനും അമ്മയും അച്ഛന്റെ പേരിന്റെ…

Read More

വാഴയ്ക്കാ ബജി പണ്ടേ എന്റെ വീക്നെസ് ആയിരുന്നു.നല്ല ചൂടുള്ള ബജിയും,നല്ല കടുപ്പത്തിലുള്ള ചായയും.പേരൂർക്കട മണ്ണാമ്മൂല കൺകോർഡിയ സ്‌കൂളിനടുത്തു ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു.അവിടത്തെ ബജിയുടെ രുചി നാവിൽ നിന്നും ഇന്നും പോയിട്ടില്ല ഇതുവരെ.എന്നോടൊപ്പം പഠിച്ച സോണിയുടെ വീട് അതിനടുത്താരുന്നു.ഞാനും അവനും കമ്പൈൻസ് സ്റ്റഡി നടത്തിയിരുന്നത് ഈ ചായക്കടയിൽ ആയിരുന്നു. ഇത്തവണ നാട്ടിൽ പോയപ്പോൾ ആ ചായക്കടയിൽ പോയി ചൂടുള്ള ബജി കഴിക്കണമെന്നു തോന്നി.നിരാശയായിരുന്നു ഫലം ! ചായക്കട ഇരുന്നിടത്തു ഇരുനില ഷോപ്പിംഗ് കോംപ്ലക്സ്.അവിടെയുള്ള അടയാള അവശേഷിപ്പു കൺകോർഡിയ സ്‌കൂൾ മാത്രം. അനന്തപുരിയുടെ മുഖഛായ മൊത്തത്തിൽ മാറി.അവിടത്തുകാർ പലരും വീടും,പറമ്പും ഒക്കെ വിറ്റു മറ്റു പട്ടണങ്ങളിൽ കുടിയേറി.മധ്യ തിരുവിതാംകൂറുകാരും,വടക്കൻമാരും ആ സ്ഥലങ്ങൾ ഒക്കെ കയ്യേറി.ഇനിയും കുറേക്കാലം കഴിഞ്ഞാൽ തിരുവനന്തപുരത്തുകാരനെ വടക്കൻ ജില്ലകളിൽ മാത്രം കാണാൻ കഴിഞ്ഞെന്നു വരും.എന്നെ പോലെ പറിച്ചു നടപ്പെട്ട എത്രയോ അനന്തപുരിക്കാർ. എന്നാലും എന്റെ പ്രിയ നഗരമേ .. എത്രയൊക്കെ ആട്ടിപ്പായിച്ചാലും നിന്റെ മണ്ണിൽ നിൽക്കുമ്പോൾ അമ്മയുടെ ഗർഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്റെ…

Read More

മദ്യപാനം ഒരു തരത്തിലുള്ള ധ്യാനമാണ്. പാനാസക്തിയുള്ളവൻ ലഹരിയുടെ അനന്തമായ ആത്മ പ്രഷോഭത്താൽ ആനന്ദിക്കുകയും,തന്മൂലം പ്രപഞ്ചത്തിലെ സൂക്ഷമങ്ങളിൽ സൂക്ഷ്മങ്ങളായ സ്ഥൂല തന്മാത്രകൾ തന്റെ കരളിലേക്ക് ആവാഹിച്ചു വികാര വിസ്ഫോടനങ്ങൾക്ക്‌ സ്വയം വിധേയനാകുന്നു.അതിന്റെ അന്ത്യത്തിൽ തന്റെ ഉടുതുണി പോലും ബന്ധനങ്ങൾ ആണെന്നറിയുകയാൽ അതിനെ ഊരി തലയിൽ കെട്ടി നാല് പാദങ്ങളിൽ മോക്ഷത്തിന്റെ പടവുകൾ ചവുട്ടി കയറുമ്പോൾ വയറ്റിൽ നിന്നും ഒരു വമ്പൻ തിരമാല ഇരച്ചു കയറി വായിലും മൂക്കിലും കൂടി പുറത്തുചാടി ഒരു അമറലോടെ അവൻ ഭൂമിയുടെ മാറിലേക്ക്‌ പതിഞ്ഞു വീണു ഇഴയുമ്പോഴാണ് അവൻ സർവ പ്രപഞ്ചത്തിന്റെയും സ്പന്ദനങ്ങൾ അറിയുന്നതും,പ്രണയപരവശനാവുന്നതും. നബി: ഈ കുറിപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല.തമാശാ രൂപത്തിൽ മാത്രം വായിച്ചു പോവുക. – സജീവ് അനന്തപുരി

Read More

സച്ചുവേട്ട ! എന്താ ഡാ ! നിങ്ങക്ക് ചിലവു കുറച്ചു ചുരുക്കി കൂടെ ? അതെന്തിനാ ? നിങ്ങൾ കോസ്റ്റ്‌ലി ബ്രാൻഡഡ് ഡ്രസ്സ്‌ വാങ്ങുമ്പോൾ ആ കാശിനു ഞാൻ നാലു സാദാ ഡ്രസ്സ്‌ വാങ്ങും ! അതേയോ.. അപ്പോൾ ഈ നാലെണ്ണം നീ എത്രകാലം ഉപയോഗിക്കും ? അങ്ങനെ ചോദിച്ചാൽ ! മെഷീനിൽ അലക്കുന്നതു കൊണ്ടു ഒരു ആറുമാസം കഷ്ട്ടിച്ചു പോകും ! ഉം.. നീ പറഞ്ഞ എന്റെ ബ്രാൻഡഡ് ഡ്രസ്സ്‌ വാങ്ങി എത്ര കാലം ആയെന്നു അറിയാവോ ? അറിയില്ല ! മൂന്നു വർഷമായി ! ഇപ്പോഴും പുതിയത് പോലെയില്ലേ ? ഉം…. അതെ ! നീ എല്ലാ ആറു മാസവും കൂടുമ്പോൾ ഡ്രസ്സ്‌ വാങ്ങുന്നു ! ഞാൻ ക്വാളിറ്റിയുള്ള വസ്ത്രങ്ങൾ ഒരിക്കൽ വാങ്ങുന്നു കുറെ കാലം ഉപയോഗിക്കുന്നു ! അപ്പോൾ സച്ചുവേട്ട നിങ്ങൾ വില കൂടിയ പെർഫും വാങ്ങുന്നതോ ? ( അവനു എന്നെ തോൽപ്പിച്ചേ അടങ്ങൂ എന്ന…

Read More