Author: Sajna.Vp

ആദ്യഭാഗം എട്ടുമാസങ്ങൾക്ക് ശേഷം… റൂമിലെ ജനൽപാളി തുറന്നിടുമ്പോൾ നനുത്ത ഒരു കുളിർത്തെന്നൽ അകത്തേക്ക് ഒഴുകിയെത്തി. കണ്ണുകളടച്ചു കൊണ്ട് ആ തെന്നലിനെ സ്വീകരിക്കുമ്പോൾ അത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിച്ചു.. ഫോണിന്റെ ബെല്ലടിയാണ് ആ ആസ്വാദനത്തിന് ഭംഗം വരുത്തിയത്. ഫോൺ കയ്യിലെടുത്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞ ‘റൂബി ‘എന്ന പേര് വായിച്ച് പുഞ്ചിരിയോടെ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു. “ഹലോ.. നൂറു..സോറി മോളെ.. ഇന്ന് വരാൻ പറ്റൂന്ന് തോന്നുന്നില്ലെടീ. ഇന്ന് നല്ല തിരക്കാണ്. നാളെ വരാട്ടോ…നാളെ നമ്മൾ മക്കളെയും കൂട്ടി പുറത്തു പോവുന്നു…നിനക്ക് ക്ലാസ്സിന് വേണ്ട എല്ലാ സാധനങ്ങളും പർച്ചേഴ്‌സ് ചെയ്യുന്നു.. ഓക്കേ…” പതിയെ ഞാനൊന്ന് മൂളിയപ്പോൾ അവൾക്ക് തൃപ്തിയായില്ല. “വാ തുറന്നു പറയടീ..” എന്ന സ്നേഹത്തോടെയുള്ള ഒരു ആക്രോശമാണ് പിന്നെ കേട്ടത്. ചെറുചിരിയോടെ ഞാൻ ‘ഓക്കെ ‘ എന്ന് പറഞ്ഞപ്പോൾ “ഗുഡ് ഗേൾ..” എന്ന അവളുടെ മറുപടി കേട്ട് അറിയാതെ ഞാൻ പൊട്ടിച്ചിരിച്ചു പോയി. അൽപനേരം മറുപുറം മൗനമായിരുന്നു. മാസങ്ങൾക്ക് ശേഷമുള്ള…

Read More

ആദ്യഭാഗം ആയിടയ്ക്കാണ് ഫൈസിക്കായുടെ സൗദിയിലുള്ള ഒരു സുഹൃത്ത് ഇക്കയ്ക്ക് അവിടെ ഒരു ജോലി ശരിയാക്കിയത്. വിസ വന്ന ശേഷമാണ് ഞാനും ഉമ്മയും അങ്ങിനെയൊരു കാര്യം തന്നെ അറിയുന്നത്.! പോകാൻ സമ്മതിക്കില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. ഉമ്മയും എന്റെ അതേ നിലപാടിലായിരുന്നു. ഞങ്ങളെ രണ്ടുപേരെയും സമാധാനിപ്പിച്ചു കൊണ്ട് ഇക്ക പറഞ്ഞു ” നിങ്ങളെ വിട്ട് പോവാൻ എനിക്കും ഇഷ്ടണ്ടായിട്ടല്ല.. ഇവിടെ നിന്നിട്ട് വീട്പണി തുടങ്ങാൻ നോക്കിയിട്ട് ഇതുവരെ പറ്റിയിട്ടില്ലാന്ന് നിങ്ങൾക്ക് രണ്ടാൾക്കും അറിയാല്ലോ?വീടിന്റെ പണി തീരുന്നത് വരെ മാത്രം.. അത് കഴിഞ്ഞാൽ പിന്നെ ഞാൻ നിങ്ങടെ കൂടെ ഇവിടെത്തന്നെണ്ടാവും..എന്നും.. പോരെ…?” ഇക്കയുടെ ആഗ്രഹത്തെക്കുറിച്ച് അറിയാവുന്നത് കൊണ്ട് തന്നെ ഇഷ്ടമില്ലാതിരുന്നിട്ട് കൂടി ഞങ്ങൾക്ക് സമ്മതിക്കേണ്ടി വന്നു. ഫൈസിക്ക പോകുന്നതറിഞ്ഞ് ഇക്കാന്റെ കൂട്ടുകാരും അയൽക്കാരും കുടുംബക്കാരും എല്ലാവരും ഞങ്ങളെപ്പോലെത്തന്നെ നല്ല വിഷമത്തിലായിരുന്നു. കണ്ണീരോടെയാണ് എല്ലാവരും ഇക്കയെ യാത്രയാക്കിയത്. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ ഇക്കയെ യാത്രയാക്കുമ്പോൾ ആ നെഞ്ചിലെ നീറ്റൽ മാറ്റാരേക്കാളും നന്നായി ഞാൻ അറിയുന്നുണ്ടായിരുന്നു. പിന്നെ,…

Read More

ആദ്യഭാഗം പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ ഇക്കയ്ക്ക് വലിയ ഇഷ്ടമാണെന്ന് ഉമ്മ ഒരിക്കൽ പറഞ്ഞിരുന്നു.  ഉമ്മയുടെ ആങ്ങള അലിമാമന്റെ ഇളയമകൾ റൂബിയെ പ്ലസ്ടു കഴിഞ്ഞപാടെ കല്യാണം കഴിപ്പിച്ചയക്കാൻ തുനിഞ്ഞ മാമനെ തടഞ്ഞു കൊണ്ട് അവളിഷ്‌ടപ്പെട്ട പോലെ സൈക്കോളജി പഠിക്കാൻ പറഞ്ഞയച്ചത് ഫൈസിക്കയാണത്രെ..! ആരോടും അന്നുവരെ ഒരു ഇഷ്ടക്കുറവും തോന്നാതിരുന്ന എനിയ്ക്കെന്തോ റൂബിയെ അത്രയ്ക്കങ്ങോട്ട് ഇഷ്ടമല്ലായിരുന്നു. എന്നേക്കാൾ ഒരു വയസ്സേ അവൾക്ക് കൂടുതലുണ്ടാവൂ. എപ്പോൾ വന്നാലും ഫൈസിക്കയോട് അവൾ കാണിക്കുന്ന അമിതസ്വാതന്ത്രം എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല. ഒരിക്കൽ ഇക്കയോട് ഇക്കാര്യത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ച് എന്റെ മൂക്കിൻതുമ്പിൽ പിടിച്ചു കൊണ്ട് കുസൃതിയോടെ ഇക്ക ചോദിച്ചു: “ഇക്കാന്റെ ഐഷുട്ടിക്ക് കുശുമ്പ് തീരെയില്ലല്ലോ? ഉം…!” അതു കൂടി കേട്ടപ്പോൾ പിണങ്ങി നിന്ന എന്റെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു കൊണ്ട് ഇക്ക പറഞ്ഞു. “മോളേ.. റൂബി എനിക്കെന്നും എന്റെ അനിയത്തിക്കുട്ടിയാ. ചെറുപ്പം തൊട്ടേ അതങ്ങനെയാ… ഓൾക്കും അതങ്ങനെത്തന്നെയാ. അത് കൊണ്ടാണ് ഓളെ എന്നെക്കൊണ്ട് കെട്ടിക്കണമെന്ന മാമന്റെ മോഹം പോലും…

Read More

ആദ്യഭാഗം തനിക്കൊരു കല്യാണക്കാര്യം വന്നിട്ടുണ്ടെന്ന് മാമൻ ഒരുദിവസം ഫോണിൽ പറഞ്ഞപ്പോൾ തന്നെ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് താൻ എതിർത്തതാണ്. “എന്നായാലും വേണ്ടേ.. ആ ചെക്കൻ നിന്നെ ഒന്നുരണ്ടു വട്ടം കണ്ടിട്ടൂണ്ട്ന്നാ പറഞ്ഞേ.. ന്റെ കൂട്ടാരോട് ന്റെ നമ്പർ വാങ്ങി ന്നെ ഇങ്ങോട്ട് വിളിച്ച് അന്വേഷിച്ചതാ.. ഒന്നും വേണ്ട നിന്നെ മാത്രം മതീന്നാ പറഞ്ഞത്. മാമൻ എല്ലാരേയും കൊണ്ട് നന്നായി അന്വേഷിപ്പിച്ചു. ഉമ്മയും രണ്ടു പെങ്ങന്മാരും ഉണ്ട്. പെങ്ങന്മാരുടെ കല്യാണൊക്കെ കഴിഞ്ഞു. ഉപ്പ രണ്ട് കൊല്ലം മുൻപ് മരിച്ചു. പിന്നെ ചെക്കനെപ്പറ്റി എല്ലാർക്കും നല്ല അഭിപ്രായാ.. ന്റെ കുട്ടിന്റെ ഭാഗ്യാന്നാ എല്ലാരും പറഞ്ഞേ.. മാമന്റെ കുട്ടിക്കും വേണ്ടേ സന്തോഷള്ള ഒരു ജീവിതം.. ന്റെ കുട്ടി ഇതിന് സമ്മതിക്ക്…” എന്ന് മാമൻ പറഞ്ഞപ്പോൾ പിന്നെ എതിർത്തൊന്നും പറയാൻ തോന്നിയില്ല. ഒന്നും വേണ്ടെന്ന് പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു മാമിയും എതിർപ്പൊന്നും കാണിക്കാതിരുന്നത്. തന്നെക്കാണാൻ ചെക്കനും ഉമ്മയും ഇത്താത്തമാരും വരുന്നുണ്ടെന്നറിഞ്ഞ് ഉമ്മ സഫയെയും കൂട്ടി വന്നിരുന്നു. കാണാൻ…

Read More

ചായ്‌പിന്റെ അരത്തിണ്ണയിൽ കാൽമുട്ടുകൾക്ക് മുകളിൽ മുഖം ചേർത്തു വെച്ച് ഇരിക്കുമ്പോൾ അകത്തു നിന്നും കേൾക്കുന്ന മാമിയുടെ ശകാരങ്ങൾ കണ്ണുകൾ ഈറനണിയിച്ചു കൊണ്ടേയിരുന്നു. മിക്ക ദിവസങ്ങളിലും ഇത് പതിവാണെങ്കിലും കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും. എത്ര തന്നെ കരയാതിരിക്കാൻ ശ്രമിച്ചാലും കഴിയാറില്ല. കാരണം മാമിയുടെ വാക്കുകൾ പലപ്പോഴും കാതുകളിലേക്കല്ല മറിച്ച് ഹൃദയത്തിലേക്കായിരുന്നു തറഞ്ഞു കയറിയിരുന്നത്.. കഴുകിവെക്കുന്നതിനിടയിൽ ഒരു ഗ്ലാസ്‌ വീണുപൊട്ടിയതാണ് ഇന്നത്തെ കാരണം! ഇതല്ലെങ്കിൽ വേറൊരു കാരണമുണ്ടാവും മാമിക്ക് വഴക്ക് പറയാൻ! ആരോടും അധികം അടുപ്പം കാണിക്കാത്തത് കൊണ്ട് തന്നെ അടുത്ത കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സ്കൂൾ ഒരു ആശ്വാസമായിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചതിനാൽ ആകെയുള്ള ആ ഒരു ആശ്വാസവും പോയി. “ഉമ്മുമ്മയുണ്ടായിരുന്നെങ്കിൽ..’ അതോർത്തപ്പോൾ തന്നെ അറിയാതെ ഉള്ളിൽ നിന്നും ഒരു എങ്ങലുയർന്നു. വാ പൊത്തിപ്പിടിച്ചു.. ഉമ്മുമ്മയായിരുന്നു എന്റെ എല്ലാം… സ്നേഹിക്കാനും ശാസിക്കാനും എന്തെങ്കിലും സങ്കടം വരുമ്പോൾ “പോട്ടെ സാരല്ല്യ..” എന്നു പറഞ്ഞ് ചേർത്ത് പിടിക്കാനും എല്ലാം… പിന്നെ തന്റെ കൂട്ട്…

Read More

ഓട്ടിൻപുറത്തു നിന്നും ഇഴപിരിയുന്ന നൂലുകളെപ്പോലെ ഒഴികിയിറങ്ങുന്ന മഴയിലേക്ക് ആശ്ചര്യത്തോടെ നോക്കിക്കൊണ്ട് അവളോർത്തത്, ഇഴപിരിയുന്ന വേദനയിലും ചിതറി വീഴുന്ന വെണ്മുത്തുകൾ പോലെ ചിരികൾ പൊഴിക്കാൻ ഈ മഴപ്പെണ്ണിന് മാത്രമേ കഴിയൂ എന്നാണ്..ഇവൾക്കെന്നുമെന്നും എത്രയെത്ര ഭാവങ്ങളാണ്.. മഴയായിരുയിരുന്നുവോ തനിക്കുള്ളിലെന്നും  അവൾക്കായുള്ള ഭാവങ്ങൾ വിരിയിച്ചിരുന്നത് . മറിച്ച്,  താൻ തന്നെയാരിരുന്നുവോ അവളുടെ ഭാവങ്ങൾക്ക് നിറച്ചാർത്തു തീർത്തിരുന്നത്… അവളെന്നും മഴയുടെ പ്രിയതോഴിയായിരുന്നു. അത്രമേൽ പ്രിയമായിരുന്നു മഴയോടവൾക്കെന്നും. മഴയുടെ ഭാവങ്ങൾ അത്രമേൽ പ്രിയത്തോടെ ആസ്വദിച്ചിരുന്നു അവളെന്നും. ഗതകാലസ്മരണകളിൽ ബാല്യത്തിലായിരുന്നു  അവളേറെയും   മഴയുടെ ഭാവങ്ങൾ  കണ്ടിരുന്നത്. മുറ്റത്തേക്കൊഴികിയിറങ്ങുന്ന മഴവെള്ളത്തിൽ ചേച്ചിക്കും അനിയത്തിക്കുമൊപ്പം കളിവഞ്ചിയുണ്ടാക്കിക്കളിച്ചിരുന്നപ്പോൾ , നിറഞ്ഞൊഴുകുന്ന തോട്ടിലെ പരൽ മീനുകൾക്കൊപ്പം കൂട്ടുകാരോടൊത്ത് നീന്തിത്തുടിച്ചിരുന്നപ്പോൾ , അവൾ കണ്ട മഴയുടെ ഭാവങ്ങൾ കളിചിരികളുടേതായിരുന്നു. പരസ്പരം ചെളിവെള്ളം തെറുപ്പിച്ച് കൂട്ടുകാരൊന്നിച്ച് മഴയിൽ നനഞ്ഞൊട്ടി സ്കൂൾ വിട്ട് വീട്ടിലെത്തുന്ന നാളുകളിൽ മഴയുടെ ഭാവങ്ങളിൽ അവൾ കണ്ടിരുന്നത്  കുസൃതിയായിരുന്നു. ചേമ്പിലകളെ നനയ്ക്കാതെ ഒഴുകിയിറങ്ങുന്ന മഴമുത്തുകളെ കാണുമ്പോൾ അവൾക്കുള്ളിലെ മഴയുടെ ഭാവം കൗതുകത്തിന്റെതായിരുന്നു. ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയിൽ…

Read More

ഞായറാഴ്ച  പകലിൽ പതിവുള്ള ആൽബിച്ചന്റെ വീഡിയോ കാളിനായുള്ള കാത്തിരിപ്പിന്റെ വിരസത മാറ്റാൻ വെറുതെ യൂട്യൂബിലൂടെ ഒരു  ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ആ  വാർത്ത  കാണുന്നത് . “തിരുവന്തപുരത്ത് സദാചാര പോലീസുകാരുടെ ആക്രമണത്തിൽ സഹോദരങ്ങളായ യുവതീ യുവാക്കൾക്ക് ഗുരുതര പരിക്ക്. ” പെട്ടെന്ന് ഉള്ളിലൊരു കൊള്ളിയാൻ മിന്നി. ശരീരത്തിലാകമാനം ഒരു തരിപ്പ് പടരുന്ന പോലെ. ഹൃദയം വിങ്ങുന്ന പോലെ.പൊട്ടി വന്ന കരച്ചിൽ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. നിറഞ്ഞ കണ്ണുകൾ ഇറുകെയടയ്ക്കുമ്പോൾ മനസ്സിലേക്ക് ഒരു വർഷം മുൻപുള്ള ആ നശിച്ച ദിനം കടന്നു വന്നു. അന്ന് രാവിലെ മോന് ചെറുതായി ഒരു പനി തോന്നിയിരുന്നു. കയ്യിലുള്ള മരുന്നു കൊടുത്തപ്പോൾ ആ പനി കുറയുകയും ചെയ്തു. എന്നാൽ രാത്രി ഒരു പത്തുമണിയോടടുത്ത് മോന് ശക്തമായ പനി. മരുന്ന് കൊടുത്തത് ഛർദിച്ചു പോവുകയും ചെയ്തു. ഹോസ്പിറ്റലിൽ കൊണ്ടുപോവാതെ പറ്റില്ലെന്നുറപ്പായി. സഹായത്തിന് ആരെ വിളിക്കുമെന്നറിയാതെ ആകെ കുഴങ്ങി. അടുത്തുള്ള ക്ലിനിക്ക് ഏതാണെന്നു പോലും അറിയില്ല. ഇവിടെ താമസം തുടങ്ങിയിട്ട് കഷ്ടിച്ച് രണ്ടു…

Read More

ബോർഡിങ്‌ പാസ്സെടുത്ത് ലോഞ്ചിൽ ഇരിക്കുമ്പോൾ കുറച്ചു നേരമായി അസ്വസ്ഥതയോടെ കർച്ചീഫ് കൊണ്ട് ഇടയ്ക്കിടക്ക് കണ്ണ് തുടയ്ക്കുന്ന ആ ചെറുപ്പക്കാരനിലായിരുന്നു അയാളുടെ ശ്രദ്ധ. ഇരുപത്തിയഞ്ച് വർഷം മുൻപുള്ള തന്നെയായിരുന്നു അയാൾ ആ ചെറുപ്പക്കാരനിൽ കണ്ടത്. അന്ന് നെഞ്ച് പൊട്ടിക്കൊണ്ട് ഇത് പോലെ താനും… ഗൾഫിൽ പോയി രണ്ടാമത്തെ വരവിലാണ് വിവാഹം. വിവാഹത്തിന് മുൻപുള്ള ഗൾഫിൽ പൊക്കു പോലെയായിരുന്നില്ല വിവാഹം കഴിഞ്ഞുള്ള തിരിച്ചു പോക്ക്. വിരഹവേദന കൊണ്ട് ഉള്ളം പൊടിഞ്ഞു ചോര കിനിഞ്ഞ നാളുകൾ. അവളുടെ കരഞ്ഞു കൊണ്ടുള്ള ” നിയ്ക്ക് ഇങ്ങളിലാണ്ടിവിടെ പറ്റിണില്ല ഇക്ക. ഇങ്ങള് ഇങ്ങട്ട് പോരി. നാട്ടിൽ എല്ലാരും ഗൾഫിൽ പോയിട്ടാണോ ജീവിക്കുന്നേ..? “എന്ന എന്നുമുള്ള ചോദ്യം ആ മുറിവിന്റെ ആഴം കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വർഷം എങ്ങിനെയോ തീർത്ത് പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഉള്ള ജോലി കളഞ്ഞ് പോന്നതിന് കുറ്റപ്പെടുത്താൻ സ്വന്തക്കാരും ബന്ധുക്കാരും എല്ലാവരുമുണ്ടായിരുന്നു. വർഷങ്ങൾ കൂടും തോറും ആവശ്യങ്ങൾ കൂടിക്കൊണ്ടിരുന്നു. പണ്ട് സ്നേഹം…

Read More

ഓഫീസിൽ നിന്നിറങ്ങിയപ്പോഴേ വണ്ടി പണിമുടക്കി. വണ്ടി വർക്ക്ഷോപ്പിൽ ഏല്പിച്ച് അടുത്തുള്ള ബസ്സ്‌റ്റോപ്പിലേക്ക് കയറുമ്പോഴാണ് എഴുപതിനോടടുത്ത് പ്രായം തോന്നുന്ന ഒരാൾ കണ്ണട ശരിയാക്കി നെറ്റിചുളിച്ച് എന്നെ സൂക്ഷിച്ച് നോക്കുന്നത് കണ്ടത്. അയാൾ ചോദിച്ചു. ” ഹരിയുടെ മോനല്ലേ!? ” ഞാൻ അതേയെന്നർത്ഥത്തിൽ തലയാട്ടിയപ്പോൾ അയാൾ തുടർന്നു. ” എന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഞാൻ നിന്റെ അച്ഛന്റെ പഴേ ഒരു പരിചയക്കാരനാണ് .” അച്ഛന്റെയും അമ്മയുടെയും വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു “മോന്റെ ഇളയുതുങ്ങൾ..?”ആരുമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ “ഒറ്റക്കുട്ടിയാണല്ലേ..!?” ഒരു നെടുവീർപ്പോടെ മൂപ്പര് ചോദിച്ചു. പിന്നിടദ്ദേഹം എന്തോ ചോദിക്കാനൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ ബസ് വന്നു. അച്ഛന്റെ നമ്പർ വാങ്ങി മൂപ്പര് പോയപ്പോൾ അങ്ങേര് ചോദിച്ച ‘ഒറ്റക്കുട്ടിയാണല്ലേ,,!?’എന്ന ചോദ്യം ഓർത്തപ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. ഒരു കാലത്ത് ഒറ്റക്കുട്ടിയായതിന്റെ എല്ലാ സുഖങ്ങളും ആവോളം ആസ്വദിച്ചിരുന്നെങ്കിലും കല്യാണമന്വേഷണം തുടങ്ങിയപ്പോഴാണ് നല്ല എട്ടിന്റെ പണികിട്ടിയത്. ഒറ്റമോളുള്ളോർക്കു പോലും ഒറ്റമോനെ വേണ്ട. എന്റെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന കൊണ്ടാവാം മുപ്പതാം വയസ്സിലെങ്കിലും എനിക്ക്…

Read More

“നന്ദേട്ടാ പ്ലീസ്, ഒന്നു  പോയിത്തരോ. എനിക്ക് ഒന്നും സംസാരിക്കാനില്ല..  നല്ല തലവേദനയാണ്… എനിക്ക് കിടക്കണം…” കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരിയിരുന്ന്,  തന്റെ ഇരുവശവുമായി  തന്നോട് ചേർന്നു കിടന്നുറങ്ങുന്ന മക്കളുടെ തലയിലൂടെ പതിയെ തലോടിക്കൊണ്ടിരിക്കുമ്പോൾ  അല്പസമയം മുൻപ്  തന്റെ മുന്നിൽ കൂപ്പിയ കൈകൾ നെറ്റിയിൽ മുട്ടിച്ചു കൊണ്ട്  അഭിരാമി  പറഞ്ഞ  വാക്കുകൾ  നന്ദന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. കണ്ണുകൾ അമർത്തിയടയ്ക്കുമ്പോൾ കൺപീലികൾ മിഴിനീരിനാൽ നനഞ്ഞുകുതിർന്നിരുന്നു. ഈശ്വരാ, എന്തുപറ്റി എന്റെ ആമിയ്ക്ക്..!?  ഒരു ചെറിയ പനി വന്നാൽ പോലും കൊച്ചുകുട്ടികളെപ്പോലെ തന്നെ അടുത്തു നിന്ന് മാറാൻ അനുവദിക്കാത്തവളാണ്.. തന്റെ മുഖഭാവമൊന്ന് മാറിയാൽ കണ്ണുനിറയ്ക്കുന്നവളാണ്.. ” നന്ദേട്ടൻ തീരുമാനിച്ചാൽ ഏതു കാര്യവും പെർഫെക്ട് ആയിരിക്കും. ”   എന്നും പറഞ്ഞ്  ഒരു കാര്യവും  സ്വയം തീരുമാനിക്കാതെ, എല്ലാം തന്റെ ഇഷ്ടത്തിന് വിട്ടു തരുന്നവളാണ്.. തന്റെ മുൻപിൽ മാത്രം,കുസൃതിയും കുറുമ്പും കാട്ടുന്ന, അപ്പുവിനെക്കാളും അച്ചുവിനെക്കാളും ചെറുതായിരുന്നു അവളെന്നും.. അവളിലെ ആ കുറുമ്പും കുസൃതിയും താനും ഏറെ ആസ്വദിച്ചിരുന്നു.. തന്റെ മുന്നിലെ കുട്ടിത്തം…

Read More