Author: Sajna.Vp

തൊണ്ട വരളുന്നതായി തോന്നിയപ്പോൾ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. ജനൽ പാളികളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീക്ഷണതയിൽ അയാൾ കണ്ണുകൾ തുറക്കാൻ വല്ലാതെ ആയാസപ്പെട്ടു. ’ഇത്രയും സമയമായോ? സാധാരണ പുലർച്ചെ എന്നെ വിളിച്ചുണർത്തി എന്റെ കാര്യങ്ങളെല്ലാം ഹഫ്സ ചെയ്തു തരുന്നതാണ്. ഇന്നെന്തു പറ്റി?’ അയാൾ ആകുലതയോടെ ഓർത്തു. ഒന്ന് വിളിച്ചു നോക്കാമെന്നു വെച്ചാൽ തന്റെ നാവ് വഴങ്ങില്ലല്ലോ! ആകെ തന്റെ ശരീരത്തിൽ ജീവനുണ്ടെന്നുള്ളതിന്റെ തെളിവ് മിടിക്കുന്ന ഹൃദയവും ചലിക്കുന്ന കണ്ണുകളും ശ്വാസനിശ്വാസങ്ങളും മാത്രമല്ലേ.. വർഷം ഒന്ന് കഴിഞ്ഞു ഈ കിടപ്പ് തുടങ്ങിയിട്ട്. അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണുനീർ അയാളുടെ ഇരു ചെന്നിയിലൂടെയും ഒഴുകിയിറങ്ങി. തൊണ്ടയുടെ വരൾച്ച കൂടിക്കൂടി വരുന്നു. എന്നും രാവിലെ സുബ്ഹി നമസ്ക്കാരം കഴിഞ്ഞ് തന്നെ വൃത്തിയാക്കി തന്റെ തലഭാഗം ഉയർത്തി വെച്ച് സ്പൂൺ കൊണ്ട് വായിൽ കട്ടൻ ചായ ഒഴിച്ച് തരും ഹഫ്സ. മതിയാക്കാൻ സമ്മതിക്കാതെ അര ഗ്ലാസ്സെങ്കിലും അവൾ നിർബന്ധിച്ചു കുടിപ്പിച്ചിരിക്കും. ഓരോ നേരവും അങ്ങിനെത്തന്നെ. ഭക്ഷണവും മരുന്നുമെല്ലാം…

Read More

സുബ്ഹി നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുന്ന വഴി അബുവിന്റെ ചായക്കടയുടെ അടുത്തെത്തിയപ്പോൾ ചങ്ങാതി സലാമിനോട് ഒരു ചായ കുടിക്കാം എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് അമ്പരപ്പായിരുന്നു. കാരണം അവനവിടെ കയറി ഇടയ്ക്ക് ചായ കുടിക്കാറുണ്ട്. തന്നെ വിളിക്കുമ്പോൾ താനെപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്. തനിക്ക് പണ്ട് മുതലേ പുറത്ത് നിന്നുള്ള ഒരു ഭക്ഷണവും ഇഷ്ടമല്ല എന്നറിയാവുന്നത് കൊണ്ട് അവനാണെങ്കിൽ നിർബന്ധിക്കാറുമില്ല. അതാണ് ഇന്നെന്റെ വായിൽ നിന്നിത് കേട്ടപ്പോൾ അവനന്തം വിട്ടത്. എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന അവന്റെ മുഖത്തു നോക്കാതെ ദൂരേക്ക് നോക്കിക്കൊണ്ട് ഞാൻ തുടർന്നു. “ഓളുണ്ടായിരുന്നപ്പോൾ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ലെടാ. ഞാൻ നിസ്ക്കാരം കഴിഞ്ഞ് ചെല്ലുമ്പോഴേക്കും ഓള് ചായ ഇണ്ടാക്കി ന്നെ കാത്തരിക്കും. ഓള് പോയപ്പോ എല്ലാം പോയി.”അവനെന്റെ തോളിൽ തട്ടിയപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണെന്ന് ഞാൻ അറിഞ്ഞത്.”ഞാനിപ്പോ ചെല്ലുമ്പോ മരുമക്കളൊക്കെ ഒരെ മുറീലായിരിക്കും. ഒരൊക്ക പുറത്തു വരാൻ ഏഴു ഏഴരവുവെ. ഇനിക്കാണെങ്കിൽ ചെന്ന് കേറിയപാടെ ചായ കുടിച്ചു ശീലായെ.…

Read More

വീട്ടുജോലിക്ക് വരുന്ന സൈനത്താത്ത ലീവായിരുന്നതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ പാത്രങ്ങൾ കഴുകിവെക്കുന്ന തിരക്കിലായിരുന്നു ഞാൻ. കല്യാണത്തിന് ഇനി മൂന്നാഴ്ചയാല്ലേയുള്ളു. ഉച്ചയ്ക്ക് ശേഷം പർച്ചേഴ്സിംഗിനിറങ്ങാം എന്ന് ഇക്ക പറഞ്ഞിരുന്നു. മനസ്സ് കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ മാനം പോലെയായിരുന്നു. ഉള്ളം സന്തോഷത്തിൽ തുടികൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ മാത്രമല്ല വീട്ടിലാവരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. ഉമ്മയുടെ സന്തോഷവും ആവേശവും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ആഷിയുടെ ഓരോ കല്യാണക്കാര്യവും മുടങ്ങിപ്പോവുമ്പോൾ ഉമ്മ വേവലാതോയോടെ പറയാറുണ്ട് : “ഇന്റെ കുട്ടിന്റെ നിക്കാഹ് കാണാനുള്ള യോഗം എനിക്കുണ്ടാവില്ലേ റബ്ബേ ” എന്ന്. അത് കൊണ്ട് തന്നെ ഈ നിക്കാഹ് ഉറച്ചത് ഉമ്മ ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ആഷിയുടെ നിക്കാഹ് എന്നത് തങ്ങളുടെ എത്ര നാളത്തെ കാത്തിരിപ്പാണ്. ഓരോന്നോർത്തു കൊണ്ട് കഴുകിയ പത്രങ്ങൾ അടുക്കി വെക്കുമ്പോഴാണ് അകത്തു നിന്നും ഉമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. എന്തെങ്കിലും ദേഷ്യം വന്നാലേ ഉമ്മയുടെ സ്വരം ഉയറാറുള്ളു.’ഇതിപ്പോൾ എന്തുപറ്റി? ആത്തി എന്തെകിലും പണിയൊപ്പിച്ചോ?’ ആധിയോടെ അകത്തേക്ക് ഓടിക്കയറിയപ്പോൾ ഹാളിലെ സോഫയിലിരുന്ന്…

Read More