Author: Sajna Abdulla

എഴുത്ത് ഒരു ലഹരിയായി കൊണ്ട് നടക്കുന്ന ഞാൻ സ്വന്തമായി രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥാ സമാഹാരമായ "സജ്നയുടെ കഥകൾ ", "ഡബ്ബറ് മിഠായി " എന്ന ഓർമകുറിപ്പുകളും

തിരുവാവണി രാവ്… മനസ്സാകെ നിലാവ്… ക്വാർട്ടേഴ്സിലെ ഓണക്കാലം ആദ്യമൊക്കെ വല്ലാതെ വിരസമായി തോന്നിയിരുന്നു. കാരണം ക്വാർട്ടേഴ്സിലെ താമസക്കാരിൽ ഒട്ടുമുക്കാൽ ആളുകളും ഓണാവാധിക്കായി സ്കൂൾ അടയ്ക്കുന്ന അന്ന് തന്നെ സ്വന്തം നാട്ടിലേക്ക് പോകും. പിന്നെ അവിടെയൊക്കെ ആകെ ഒരു ഉറങ്ങിയ പ്രതീതിയായിരിക്കും. ഞങ്ങളാണെങ്കിൽ മിക്കവാറും മധ്യവേനലവധിക്ക് മാത്രമേ നാടായ കൊടുങ്ങല്ലൂരിലേക്ക് പോകാറുണ്ടായിരുന്നുള്ളു. ഞങ്ങളെപ്പോലെ നാട്ടിൽ പോകാത്ത ചില കൂട്ടുകാരുമൊത്ത് ചാറ്റമഴയൊന്നും വകവെക്കാതെ വീടിന്റെ ചുറ്റുവട്ടത്ത് നിന്നും പൂക്കൾ പറിച്ച്, വീടിന്റെ ഇറയത്ത് ചെറിയ പൂക്കളം  ഇടാറുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ മാതാപിതാക്കൾ അതിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. ഞങ്ങളുടെ ക്വാർട്ടേഴ്സ് ഒരു കുന്നിൻ മുകളിലായിരുന്നു. കുന്നിനു താഴെ താമസിച്ചിരുന്ന റബ്ബർ ബോർഡിൽ തന്നെ ജോലിചെയ്തിരുന്ന ഉണ്ണിയങ്കിളിന്റെ വീട്ടിൽ നിന്നാണ് ഞാൻ ആദ്യമായി ഓണസദ്യ കഴിച്ചത്. ഉണ്ണിഅങ്കിളിന്റെ മക്കളായ ലേഖചേച്ചിയും, ഗീതചേച്ചിയും, ഉഷയുമെല്ലാം എന്റെയും ഇത്താമാരുടെയും കൂട്ടുകാരായിരുന്നു. ഓണ സദ്യ ഒരുക്കുമ്പോൾ അങ്കിളാണ് അവിടുത്തെ പ്രധാന പാചകക്കാരൻ. സ്ത്രീജനങ്ങളൊക്കെ സഹായികൾ മാത്രം. ആണുങ്ങൾ പാചകം ചെയ്യുകയോ… വീട്ടിൽ…

Read More