Author: Sajna Abdulla

എഴുത്ത് ഒരു ലഹരിയായി കൊണ്ട് നടക്കുന്ന ഞാൻ സ്വന്തമായി രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥാ സമാഹാരമായ "സജ്നയുടെ കഥകൾ ", "ഡബ്ബറ് മിഠായി " എന്ന ഓർമകുറിപ്പുകളും

“ശാന്തരാത്രി തിരുരാത്രി പുൽക്കുടിലിൽ പൂത്തൊരു രാത്രി വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിൻ സമാധാന രാത്രി ഉണ്ണി പിറന്നൂ…ഉണ്ണിയേശു പിറന്നൂ….” തിരുപ്പിറവിയെ കുറിച്ചുള്ള ഈ ഗാനം കേട്ടപ്പോൾ,  എന്റെ ചിന്തകൾ ബാല്യകാലത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് ചിറകടിച്ചു പറന്നു. ക്രിസ്തുമസ് പരീക്ഷ പഠിത്ത ചൂടിനിടയിൽ ആശ്വാസമായി മനം കുളിർപ്പിക്കാൻ എത്തുന്ന ക്രിസ്തുമസ് അലങ്കാരങ്ങൾ… ഞാൻ പഠിച്ചു വളർന്ന കോട്ടയത്ത് ക്രിസ്ത്യാനികളാണ് അധികം ഉള്ളത്. അത് കൊണ്ട് തന്നെ അവിടത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഒരു പ്രത്യേക ഭംഗി ആയിരുന്നു. ഇന്നും അവയൊക്കെ എന്നിൽ വല്ലാത്തൊരു നഷ്ടബോധം ഉളവാക്കുന്നു. ഡിസംബർ തുടങ്ങുമ്പോഴേ പല രൂപത്തിലും വർണ്ണത്തിലുമുള്ള സ്റ്റാറുകൾ മിക്ക വീടുകളുടെയും മുൻപിൽ തൂങ്ങി തുടങ്ങും. അത് കാണുമ്പോഴേ എല്ലാവരിലും ഒരു ആഘോഷകാല പ്രതീതി വന്നുതുടങ്ങും. പ്രത്യേകിച്ച് ഞങ്ങൾ കുട്ടികൾക്ക്. ക്ലാസിൽ കൂട്ടുകാരികൾ തമ്മിൽ സ്വന്തം വീട്ടിൽ തൂക്കിയ സ്റ്റാറുകളെ കുറിച്ചും ക്രിസ്തുമസ് ട്രീയെ കുറിച്ചും നടത്തുന്ന പൊരിഞ്ഞ ചർച്ചകൾ ഞാനങ്ങനെ കൗതുകത്തോടെ കേട്ടിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച്…

Read More

മലയാളഭാഷകൻ മാദകഭംഗി മലർമന്ദഹാസമായ്… നമ്മുടെ പെറ്റമ്മയോളം തന്നെ മധുരമുണ്ട് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്. ലോകത്തിൻറെ ഏതുകോണിൽ പോയാലും പെട്ടെന്ന് ആരെങ്കിലും മലയാളം പറയുന്നത് കേട്ടാൽ നമുക്ക് മനസ്സിൽ ഒരു കുളിർ മഴ പെയ്യും. പലരും അത് പുറത്ത് പ്രകടിപ്പിക്കാറില്ല എന്ന് മാത്രം . “ആറു നാട്ടിൽ നൂറ് ഭാഷ “എന്ന പഴമൊഴി നമ്മുടെ കൊച്ചു കേരളത്തിന് വളരെയധികം ചേരും. 14 ജില്ലകളിൽ തന്നെ ഓരോന്നിനും വ്യത്യസ്തമായ സംസാര രീതിയാണ്. ഓരോ ജില്ലയിലും ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ പലവിധമായ സംസാരരീതിയും പ്രയോഗങ്ങളുമുണ്ട്. ഞാൻ ജനിച്ചതും, വളർന്നതും, പഠിച്ചതും, വിവാഹം കഴിച്ചയച്ചതും, വീട് വെച്ചതും എല്ലാം കേരളത്തിലെ പലപല ജില്ലകളിൽ ആയതുകൊണ്ട് അത്യാവശ്യം ഭാഷാരീതികൾ ഒക്കെ എനിക്ക് വഴങ്ങും. ഓരോ ജില്ലയിലെ ആളുകളെ കാണുമ്പോൾ അവരുടെ രീതിയിൽ സംസാരിക്കാൻ ശ്രമിക്കുന്നത് എനിക്ക് ഒരു രസമാണ്. അതെത്രത്തോളം വിജയിക്കുന്നുണ്ട് കേൾവിക്കാർക്ക് മാത്രമേ അറിയുകയുള്ളൂ. മലയാളത്തെ ശ്രേഷ്ഠ ഭാഷയിലേക്ക് ഉയർത്തിയത് അടുത്തകാലത്ത് ആണെങ്കിലും നമ്മൾ…

Read More

തിരുവാവണി രാവ്… മനസ്സാകെ നിലാവ്… ക്വാർട്ടേഴ്സിലെ ഓണക്കാലം ആദ്യമൊക്കെ വല്ലാതെ വിരസമായി തോന്നിയിരുന്നു. കാരണം ക്വാർട്ടേഴ്സിലെ താമസക്കാരിൽ ഒട്ടുമുക്കാൽ ആളുകളും ഓണാവാധിക്കായി സ്കൂൾ അടയ്ക്കുന്ന അന്ന് തന്നെ സ്വന്തം നാട്ടിലേക്ക് പോകും. പിന്നെ അവിടെയൊക്കെ ആകെ ഒരു ഉറങ്ങിയ പ്രതീതിയായിരിക്കും. ഞങ്ങളാണെങ്കിൽ മിക്കവാറും മധ്യവേനലവധിക്ക് മാത്രമേ നാടായ കൊടുങ്ങല്ലൂരിലേക്ക് പോകാറുണ്ടായിരുന്നുള്ളു. ഞങ്ങളെപ്പോലെ നാട്ടിൽ പോകാത്ത ചില കൂട്ടുകാരുമൊത്ത് ചാറ്റമഴയൊന്നും വകവെക്കാതെ വീടിന്റെ ചുറ്റുവട്ടത്ത് നിന്നും പൂക്കൾ പറിച്ച്, വീടിന്റെ ഇറയത്ത് ചെറിയ പൂക്കളം  ഇടാറുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ മാതാപിതാക്കൾ അതിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. ഞങ്ങളുടെ ക്വാർട്ടേഴ്സ് ഒരു കുന്നിൻ മുകളിലായിരുന്നു. കുന്നിനു താഴെ താമസിച്ചിരുന്ന റബ്ബർ ബോർഡിൽ തന്നെ ജോലിചെയ്തിരുന്ന ഉണ്ണിയങ്കിളിന്റെ വീട്ടിൽ നിന്നാണ് ഞാൻ ആദ്യമായി ഓണസദ്യ കഴിച്ചത്. ഉണ്ണിഅങ്കിളിന്റെ മക്കളായ ലേഖചേച്ചിയും, ഗീതചേച്ചിയും, ഉഷയുമെല്ലാം എന്റെയും ഇത്താമാരുടെയും കൂട്ടുകാരായിരുന്നു. ഓണ സദ്യ ഒരുക്കുമ്പോൾ അങ്കിളാണ് അവിടുത്തെ പ്രധാന പാചകക്കാരൻ. സ്ത്രീജനങ്ങളൊക്കെ സഹായികൾ മാത്രം. ആണുങ്ങൾ പാചകം ചെയ്യുകയോ… വീട്ടിൽ…

Read More