Author: Salman Sali

” ഡാഡ്, ഇന്ന് മുതൽ ഈ വീട്ടിൽ നമ്മൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന് പാടുള്ളു.”  രാവിലെ ജോലിക്കിറങ്ങാൻ നേരം മോളുടെ വക വീട്ടിൽ പുതിയ നിയമം പാസ്സാക്കി.  ഇത് കേട്ടപ്പോ കെട്യോൾക് ഒരു മസില് പിടുത്തം. ഇംഗ്ലീഷ് അറിയാം എന്നുള്ള അഹങ്കാരം അല്ലാതെന്ത്..  ഞാനും വിട്ട് കൊടുത്തില്ല ഇംഗ്ലീഷ് പുഷ്‌പം  പോലെ ഉപയോഗിക്കുന്ന ഞമ്മളോടാണ് കളി ( പുഷ്‌പം ഏതാണെന്ന് ചോയ്ക്കണ്ട, അത് നീലക്കുറിഞ്ഞി ആണ് ) ” അല്ല മോളെ ഇന്ന് തന്നെ ഇംഗ്ലീഷ് ആക്കണോ? ഇന്ന് കേരളപ്പിറവി ആണ്. ” ” നോ നോ. ഡാഡ്. മാം സെഡ് ടുഡേ ഓൺവെർഡ്സ് ഓൾ സ്റ്റുഡന്റഡ് വിൽ ടോക് ഇൻ ഇംഗ്ലീഷ്. സൊ നോ എക്സ്യൂസ്.”  ” ഹാ ഇംഗ്ലീഷ് എങ്കിൽ ഇംഗ്ലീഷ്.”  ” മൈ ഡിയർ വൈഫ്, കം ആൻഡ് ഗിവ് മി സെൻഡോഫ്.”  എന്നും യാത്രയാക്കാൻ വരുന്ന കെട്യോളെ കാണാതായപ്പോ ഇംഗ്ളീഷിൽ തന്നെ അങ്ങട് വിളിച്ചു..  ന്റെ…

Read More

ആദ്യം വന്ന രണ്ട് കല്യാണാലോചനകളിലും, സുന്ദരനും സുശീലനും സൽസ്വഭാവിയുമായ എന്നെപ്പറ്റി നാട്ടുകാർക്കുള്ള മതിപ്പ് കാരണം ആലോചിക്കാൻ വന്നവർ കണ്ടം വഴി ഓടി.  ഒരീസം പണിയൊന്നും ഇല്ലാത്തതുകൊണ്ട് പള്ളിയിൽ കുറച്ചുനേരത്തെ പോയി. എന്നെ കണ്ടതും പള്ളീലെ ഉസ്താദിന്റെ ഒരു ചോദ്യം ” കല്യാണം നോക്കുന്നുണ്ട് അല്ലെ?” ” അതെന്താ ഉസ്താദെ  അങ്ങിനെ ചോദിച്ചത്?” ” അതൊന്നൂല്യ സാലിയെ നേരത്തെ കാലത് പള്ളീൽ കണ്ടതുകൊണ്ട് ചോദിച്ചതാണ് ന്ന്.” ഉസ്താദ്  ആയിപോയി അല്ലേൽ എടുത്ത് ഭിത്തിയിൽ ഒട്ടിച്ചേനെ. അല്ലെങ്കിലേ മനുഷ്യൻ പ്രാന്ത് പിടിച്ചു നില്കുമ്പോളാണ് അങ്ങേരുടെ വക ശവത്തിൽ കുത്തുന്ന ഒരു ചോദ്യം. അങ്ങിനെ മൂന്നാമത് വന്ന കല്യാണാലോചന നാട്ടുകാർ അറിയാത്തതുകൊണ്ട് വീട്ടിലെത്തി. പിറ്റേദിവസം തന്നെ പെണ്ണ് കാണാൻ പോയി.  ഉമ്മറത്തിരിക്കുമ്പോള് ഇടയ്കിടെക്ക് ഓരോ തലകൾ മണ്ടലി മാളത്തിൽ നിന്ന് തല ഇടുന്നതുപോലെ വാതിലിനിടെക്ക് കൂടെ എത്തി നോക്കി പോയിക്കൊണ്ടിരുന്നു.  പെട്ടെന്നാണ് ഓൾടെ ഉമ്മാന്റെ ഷാഹീ ന്നുള്ള വിളി കേട്ടത്. കായക്കൊടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്…

Read More

”ഏത് നേരത്താണാവോ ഇതിനെ കെട്ടാൻ തോന്നിയത്,,” ” ഓഹോ നല്ലോണം കോളേജിൽ പോയി അടിച്ചുപൊളിച്ചോണ്ടിരുന്ന എന്നെ കെട്ടികൊണ്ടുവന്നു കഷ്ടപ്പെടുത്തിയതും പോരാ ഇപ്പോ കുറ്റം മുഴുവൻ എനിക്കും അല്ലെ?” ” ന്റെ ഷാഹീ ഞാനൊന്നും പറഞ്ഞിട്ടില്ല. ഇയ്യോന്ന് പോയി തരുമൊ കുറച്ച് സമാധാനം തന്നാൽ മതി. ” ” ഹാ ഞാൻ പോയി തരാം. അത്രക്ക് സമാധാനം ഇല്ലേൽ ഇങ്ങൾക്ക്  ആ നൂറയെ തന്നെ അങ്ങോട്ട് കെട്ടിയാൽ പോരായ്‌നോ.”  ഓളോട് ഉള്ള ദേഷ്യം കാല് മുതൽ മൂർദ്ധാവ് വരെ ഇരച്ചു കയറിയതാണ്. പക്ഷെ ഇനി എന്ത് മറുപടി പറഞ്ഞാലും വഴക്ക് കൂടുകയേ ഉള്ളൂ എന്നതിനാൽ ഞാൻ സംയമനം പാലിച്ചു.  ” ന്റെ പൊന്നാര ചങ്ങായിമാരെ കല്യാണം കഴിഞ്ഞു ആദ്യ നാളുകളിൽ ഞമ്മക്ക് തോന്നും ഭൂലോകത്തിന്റെ സ്പന്ദനം ദാമ്പത്യത്തിലാണ്. ഞമ്മടെ ഭൂലോകം കെട്യോളും ആണെന്ന്.  ആ സമയത്ത് പണ്ട് ചെയ്ത അപരാധങ്ങൾ പലതും ഓളോട് വിളമ്പും. ഓളെ മുന്നിൽ ഒന്ന് ആളാവാൻ വേണ്ടി. പക്ഷെ…

Read More

നാല് വട്ടം മുഴുവൻ ഫോൺ റിങ്ങായിട്ടും കെട്യോള് ഫോണെടുത്തില്ല. അര മണിക്കൂർ കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ടാക്കി മുപ്പത്തിയഞ്ച് മിനിറ്റ് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു വഴക്ക് പറഞ്ഞ ആളാണ്. നാല് വട്ടം വിളിച്ചിട്ടും എടുക്കാത്തത്.  അല്ലെങ്കിലും ഇന്നലെ ദിവസം അത്ര നല്ലതായിരുന്നില്ല. കടയിലെ തിരക്ക് കാരണം കെട്യോളേ വിളിക്കാൻ അല്പം വൈകിയതിന് നിങ്ങൾ ഏതവളെ വിളിച്ചോണ്ടിരിക്കുവാണ് എന്നാണ് അവൾ ചോദിച്ചത്. എന്താന്ന് അറിയൂല, ഓൾക് അറിയാം കടയിൽ തിരക്ക് ആണെന്നൊക്കെ, എന്നാലും ഈ വക എന്തേലും കൊനുഷ്ട്ട് ചോദ്യം ചോദിച്ചു വെറുപ്പിച്ചോണ്ടിരിക്കും.  432% ഭാര്യമാർക്ക് ഈ സ്വഭാവം ഉണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഭർത്താക്കന്മാരെ അനാവശ്യമായി സംശയത്തിന്റെ കണ്ണിക്കൂടെ നോക്കുക. എന്തേലും പറഞ്ഞു അനാവശ്യമായി പ്രകോപനം ഉണ്ടാകുക, എന്നിട്ട് കെട്യോൻ എന്തേലും പറഞ്ഞാൽ ഇരുന്ന് മോങ്ങുക, എന്ന പ്രത്യേക സ്വഭാവ രീതികൾ ഇവരിൽ കണ്ടു വരുന്നു.  പറഞ്ഞു പറഞ്ഞു പറയാൻ വന്ന കാര്യം മറന്നു.  കെട്യോള് എടുക്കാഞ്ഞിട്ടാണ് ഉമ്മാനെ വിളിച്ച്…

Read More

ആദ്യഭാഗം അവസാന ആളും കിണറിനടുത്ത് എത്തിയപ്പോ അയാൾ സീറ്റിൽ നിന്നും എണീറ്റ് ചുരുട്ട് ഒന്നുകൂടെ ആഞ്ഞുവലിച്ചു പുക വിട്ടുകൊണ്ട് തോക്കെടുത്ത് ഉന്നംവെച്ചു. ” ഠോ” ആദ്യ വെടി പൊട്ടിയതും എന്റെ വായിൽ നിന്നുംഅറിയാതെ ഒരു ശബ്ദം പുറത്തേക്ക് വന്നു. പിന്നെ തുരുതുര വെടി ശബ്ദം മാത്രം ആ കിണറിന്റെ ചുറ്റും ഉള്ളവർ വെടികൊണ്ട് ആ കിണറിലേക്ക് മറിഞ്ഞുവീഴുന്നു. പരിക്ക് പറ്റി കരയിൽ വീണവരെ ആ പട്ടാളക്കാർ അടിച്ചും തൊഴിച്ചും കിണറ്റിലേക്ക് തള്ളിയിടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ നാസി പട്ടാളത്തിന്റെ ക്രൂരമായ വിനോദത്തിന്റെ ഒരു രംഗം. കൊണ്ട് വന്ന 711 പേരേയും കൊന്ന് തള്ളി ആ വലിയ പട്ടാളക്കാരൻ തോക്കുമായി ഞാൻ ഒളിച്ചിരുന്നമരത്തിനടുത്തേക്ക് നടന്നു വന്നു. ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. അയാളുടെ കയ്യിലെ തോക്കിൽ നിന്നും ഇനിയൊരു വെടിയുണ്ട വരുന്നുണ്ടെങ്കിൽഅത് എനിക്ക് നേരെ ആവും എന്നോർത്ത് മണ്ണിലേക്ക് മുഖം അമർത്തി ഞാൻ കിടന്നു. ” ഠപ്പേ ‘. ഒരു ശബ്ദത്തോടെ അയാൾ കയ്യിലെ…

Read More

” ഹ്മ്മ്… ഇനിയും തലയിൽ കേറി നിരങ്ങാൻ ഞാൻ സമ്മയ്ക്കൂല കൊല്ലും ഞാൻ. ക്ഷമിക്കുന്നത് ഒരു കണക്കില്ലേ? കെട്യോളോട് പിണങ്ങി ഇറങ്ങിപോയതാണ് കടയിലേക്ക്. നാല് കോൺ ഐസ് ക്രീമുമായി തിരിച്ചു വരുമ്പോ പുറത്തൂന്ന് കേൾക്കുന്നത് ഓള് എന്നെ കൊല്ലാനുള്ള പരിപാടി ആണെന്ന്.  പതിയെ ചെന്ന് വാതിലിനടുത്ത് ചെവി വെച്ച് നോക്കി ആർക്കോ ഫോൺ ചെയ്യുവാ ഓള്.  ” എങ്ങോട്ടോ പോയി. സാരമില്ല എന്റെ കയ്യിൽ കിട്ടും. അന്ന് മയ്യത്താണ്. എന്നോട് ആണ് കളി.  കയ്യിലെ ഐസ് ക്രീമിനൊപ്പം ഞാനും ഉരുകൻ തുടങ്ങി.  ഓള് കൊല്ലും ന്ന് പറഞ്ഞാൽ കൊല്ലും. ഇന്നത്തോടെ ന്റെ മജ്ജത്താണ്. തിരിച്ചു പോണോ അതോ അകത്ത് കേറണോ എന്ന് ശങ്കിച്ച് നില്കുമ്പോ ഒന്നോടെ കാത് വാതിലിനോട് ചേർത്ത്.  ” എടാ കള്ള ഇങ്ങനെ ഒളിച്ചിരുന്നാൽ ഞാൻ കാണില്ലെന്ന് കരുതിയോ. എന്റെ കണ്ണ് വെട്ടിച്ചു പോകാൻ നിനക്ക് പറ്റില്ല മോനെ” അള്ളാഹ് ഞാൻ പെട്ട്. ഇനി അകത്ത് കേറി മാപ്പ്…

Read More

ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ് പട്ടണത്തിലേക്ക് ബസ്സിറങ്ങാൻ നേരം ഞാൻ ഒന്നൂടെ അവളെ നോക്കി. അവൾ ചിരിച്ചുകൊണ്ട് കൈ ഉയർത്തി എനിക്ക് ബൈ പറയുന്നുണ്ടായിരുന്നു. വിൽനിയസ് എയർപോർട്ടിൽ വെച്ച് ഞങ്ങൾ ഒരുമിച്ചാണ് ആ ബസ്സിലേക്ക് കേറിയത്. കാപ്പി കണ്ണുള്ള മനോഹരമായി ചിരിക്കുന്ന അവൾ എന്റെ ഓപ്പോസിറ്റ് വന്നിരുന്നതും ഞങ്ങൾ പരിചയപ്പെട്ടതും എല്ലാം കേവലം പതിനഞ്ച് മിനിറ്റ് ദൈർഘ്യം മാത്രമുള്ള യാത്രയിലാണ്. ബസ്സിറങ്ങി ഒരിക്കൽകൂടെ സാറക്ക് നേരെ കൈ വീശി ബൈ പറഞ്ഞു. പോക്കറ്റിൽ നിന്നും ഫോണെടുത്തു മുൻപേ തന്നിരുന്ന നമ്പറിലേക്ക് വിളിച്ചു സിറ്റിസെന്ററിൽ എത്തി എന്നറിയിച്ചപ്പോ ഇപ്പോഴെത്താം എന്ന് മറുപടി നൽകി അയാൾ ഫോൺ വെച്ചു. വിൽനിയസ് സിറ്റി. വളരെ മനോഹരമായി കൺസ്ട്രക്ടറ് ചെയ്ത ബിൽഡിങ്ങുകൾക്കിടയിൽ അവരുടെ ചരിത്രപരമായ മ്യൂസിയങ്ങൾ. വൃത്തിയുള്ള തെരുവോരം. തൊട്ടടുത്ത് ഫെയ്മസ് സ്‌ട്രീറ്റ്‌ ആയ പിലീസ് സ്ട്രീറ്റിലേക്ക്  തിരക്കിട്ട് പോകുന്ന സന്ദർശകർ. നഗര കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുമ്പോഴാണ് മുന്നിലൊരു കറുത്ത എസ് യൂ വി കാർ വന്നു നിന്നത്.…

Read More

” ഹൊയ് സൽമാൻഖാൻ? കെട്യോൾക്ക് സോപ്പ് പൊടി വാങ്ങി ബില്ലടിക്കാൻ നേരം പിന്നീന്നൊരു സൽമാൻഖാൻ വിളി. ലെയ്സിന്റെ പാക്കറ്റ് പോലെ എയർ നിറഞ്ഞ എന്റെ കുടവയറിനുള്ളിൽ ഒരു സിക്സ് പാക് ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതി സൽമാൻഖാൻ എന്ന് വിളിച്ചതാവും. സൂപ്പർമാർക്കറ്റിലെ ഇറച്ചി കൗണ്ടറിലെ പാകിസ്താനിയാണ് പാവം സൽമാൻഖാനെ അപമാനിച്ചത്. കുശലാന്വേഷണത്തിന് ശേഷം ഓന്റെ വാചകകാസത്തിൽ മയങ്ങി ഒരുകിലോ മട്ടനുമായിട്ടാണ് അവിടുനിറങ്ങിയത്.. നേരെ വീട്ടിലെത്തിയപ്പോ ചിപ്‌സുംതിന്നുകൊണ്ട് കെട്യോൾ യൂട്യൂബിൽ വ്യയാമം ഇല്ലാതെ എങ്ങിനെ തടി കുറക്കാം എന്ന വ്ലോഗ് കാണുകയാണ്. നേരെ അടുക്കളയിലോട്ട് കേറി മട്ടൻ കഴുകി കുക്കറിലേക്ക് ഇട്ടു. ഒരു മാഗി ക്യൂബ് നാല് പച്ച മുളക്‌ കുറച്ചു കറിവേപ്പില ഗരം മസാല ഒരു സ്പൂൺ കുരുമുളക് ഒരു സ്പൂൺ വലിയ ജീരകം അര സ്പൂൺ ഉപ്പ് പാകത്തിന് ചേർത്ത് അല്പം വെള്ളവും ഒഴിച്ച് അടച്ചു വെച്ച്മൂട്ടിന് ഗ്യാസും കത്തിച്ചു. അഞ്ച് ഗ്ലാസ് അരി എടുത്ത് കഴുകി വെള്ളത്തിൽ കുതിരാൻ ഇട്ട് വെച്ച്…

Read More

” ബാപ്പാ ശനി മാണം.. ഇൻക് ശനി മാണം ബാപ്പാ!! കെട്യോള് ഉപ്പേരി ഇളക്കാനുള്ള തവി കയ്യിൽ തന്നു ബാത്‌റൂമിൽ കേറിയപ്പോ തൊട്ട് ഞങ്ങളുടെ ഇളയ സന്തതി ശനി വേണം ശനി വേണം എന്നും പറഞ്ഞു കരയാൻ തുടങ്ങിയത്.. ന്റെ പൊന്നാര മോളേ ഞാനൊക്കെ അമ്പിളി മാമനെ വേണം ന്ന് പറഞ്ഞു കരഞ്ഞിട്ടുണ്ട്.. നീയൊക്കെ ശനി വേണം നെപ്റ്റ്യൂൺ വേണം ശുക്രൻ വേണമെന്നൊക്കെ പറഞ്ഞു കരഞ്ഞാൽ ശരിയാവൂല കേട്ടാ. മോളോട് അത് പറഞ്ഞു തീർന്നതും ”ട്ഷ് ‘ ഒരു കടുക് പൊട്ടിത്തെറിച്ചു പിരടിയിൽ വന്നു വീണ്. അല്ലെങ്കിലേ ഇവിടെ ഒരു ശനിയുടെ പേരിൽ ശകുനം പിടിച്ചിരിക്കുവാ അപ്പോഴാ കടുകിന്റെ വക ഒരു പൊട്ടിത്തെറി. ” ബാപ്പാ ശനി മാണം..” “ന്റെ പടച്ചോനെ ഏത് നേരത്താണോ ഉപ്പേരി ഇളക്കാൻ നിന്നത്!” ” മോളേ ഹവ്വെ, അന്റെ വാപ്പാന്റെ പേര് നീൽ ആംസ്ട്രോങ് എന്നല്ല. സൽമാൻ എന്നാണ്. അതോണ്ട് ന്റെ മോൾ ആ ശനീന്നു…

Read More

”ഇക്കാ അന്ന് റസീനത്തായും ഇക്കയും വന്നപ്പോ ഇങ്ങള് ണ്ടാക്കിയ ബിരിയാണിയുടെ രുചി. ആഹാ ഇന്നും നാവിൽ വെള്ളം വരും ഓർക്കുമ്പോൾ.. ഇന്ന് ഒന്നൂടെ ണ്ടാക്കോ ആ ബിരിയാണി …” അടുക്കളയിൽ കയറി ഉള്ളി അരിഞ്ഞു കണ്ണീർ വാർക്കുമ്പോഴും ന്റെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉള്ളൂ . അവർ വന്ന് പോയിട്ട് ഇത് അഞ്ചാമത്തെ വെള്ളിയാഴ്ച ആണ് അവൾ എന്നെകൊണ്ട് ഇതേ പേര് പറഞ്ഞു ബിരിയാണി വെപ്പിക്കുന്നത്. കൃത്യം വെള്ളിയാഴ്ച തന്നെ ബിരിയാണി ഓർമയിൽ നാവിൽ വെള്ളമൂറുന്നതിന്റെ ഗുട്ടൻസാണ് മനസിലാവാത്തത്

Read More