Author: Santhosh Kumar

Iam Santhoshkumar Palakad, Cherppulasseri

ജീസ് കൈതാരം എഴുതിയ രണ്ടാമത്തെ ബുക്കാണ് കൈരളി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ഹൂറിയും ജിന്നും എന്ന ചെറുകഥാ സമാഹാരം. ഇരുപത് കഥകളടങ്ങിയ ഈ പുസ്തകത്തിലെ എല്ലാ കഥകളും മികച്ച വായനാനുഭവം തരുന്നവയാണ്. നല്ല ഒഴുക്കുള്ള ഭാഷാശൈലിയാണ് ജീസിന്റേത്. വായന തുടങ്ങിയാൽ നിർത്താൻ തോന്നാത്തത്ര ഭംഗിയുള്ള എഴുത്ത്. ഹൂറിയും ജിന്നും ഏതാണ്ട് ഒരു നോവലിന്റെ കെട്ടിലും മട്ടിലുമുള്ള രചനയാണ്. ചെറുകഥകളാണെങ്കിലും അവയ്ക്ക് പലതിനും പരസ്പരബന്ധമുണ്ട്. എൺപതുകളിലാണ് എല്ലാ കഥകളും പ്ളേസ് ചെയ്തിരിക്കുന്നത്. പഴയകാലത്ത് സ്വാതന്ത്ര്യമില്ലാതെ കഴിഞ്ഞിരുന്ന സ്ത്രീ ജീവിതങ്ങളുടെ കഥകളാണ് ഭൂരിഭാഗവും. സ്വന്തം കാര്യങ്ങളിൽ പോലും അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത കൗമാരക്കാരായ രണ്ടു പെൺകുട്ടികൾ അനുഭവിക്കുന്ന കഷ്ടതകൾ പറയുന്ന സൈനബ എന്ന കഥയിലൂടെയാണ് ഹൂറിയും ജിന്നും ആരംഭിക്കുന്നത്. ജീവിതത്തിലെ കഷ്ടതകളിൽ കൂടെ നിൽക്കാതെ ഉപേക്ഷിച്ചു പോയ ഭർത്താവ് തിരിച്ചു വന്നപ്പോൾ ആട്ടി ഇറക്കിയ മോളിയും, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ ശാരീരിക ചൂഷണങ്ങൾക്ക് വിധേയരായി ജീവിക്കേണ്ടി വരുന്ന ചീരുവും ചീരങ്കിയുമെല്ലാം പലരീതിയിൽ പീഡനങ്ങളനുഭവിക്കുന്ന സ്ത്രീ ജീവിതങ്ങളുടെ പ്രതിനിധികളായി ഓരോരോ കഥകളിലായി…

Read More

നിത്യാ ലക്ഷ്മി എൽ എൽ എഴുതിയ ലഘു നോവലാണ് കാരയ്ക്കമരം. ബാലസാഹിത്യ രചനകളിൽ ഉൾപ്പെടുത്താവുന്ന നോവൽ. ഡി സി ബുക്സിൻ്റെ ഗ്രൂപ്പിൽ ഉൾപ്പെട്ട കറൻ്റ് ബുക്ക്സാണ് നോവൽ പബ്ലിഷ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കതയും അവരുടെ സന്തോഷങ്ങളും വേദനകളും ഹൃദ്യമായ ശൈലിയിൽ വരച്ചിട്ടിരിക്കുന്ന നോവൽ, ശംഭു എന്ന കുട്ടിയുടെയും അവൻ്റെ കൂട്ടുകാരി കുഞ്ഞിപ്പാറുവിന്റേയും കാരയ്ക്കപോലെ ചവർപ്പും മധുരവും നിറഞ്ഞ ജീവിതത്തിലൂടെയുള്ള മനോഹരമായ ഒരു യാത്രയാണ്. കുട്ടിക്കളികൾ മാത്രമുള്ള കഥയല്ല കാരയ്ക്കമരം. കുട്ടികളുടെ മനസ്സ് കാണാൻ ശ്രമിക്കാത്തവരെക്കുറിച്ചും, ഈ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചും, അതിനെതിരെ പ്രതികരിക്കേണ്ട ആവശ്യകതയെക്കുറിച്ചും കൃത്യമായി പറയുന്ന നോവൽ കൂടിയാണ്. മുതിർന്നവർ അറിയാതെ പോകുന്ന കുഞ്ഞു മനസ്സിൻ്റെ വേദനകൾ കുട്ടികളുടെ സംഭാഷണങ്ങളിലൂടെ വായനക്കാരുടെ ഹൃദയങ്ങളിൽ ഒരു വിങ്ങലായി മാറ്റുന്നുണ്ട് എഴുത്തുകാരി. സാരോപദേശങ്ങൾ നിറഞ്ഞ എഴുത്തല്ല, പറയേണ്ട കാര്യങ്ങൾ വായനക്കാരുടെ ഉള്ളിൽ തട്ടുന്നവിധം കഥയുടെ ഒഴുക്കിനനുസരിച്ച് പറഞ്ഞുപോവുകയാണിവിടെ. നിരവധി ചെറുകഥകളിലൂടെ കൈവരിച്ച നിത്യാലക്ഷ്മിയുടെ ഒതുക്കവും ശക്തവുമായ രചനാശൈലി തന്നെയാണ് ഈ നോവലിലും…

Read More