Author: sarin rain

സ്വപ്‌നങ്ങൾ വിൽക്കാനുള്ളതല്ല! നേടാനുള്ളത് മാത്രമാണ്!

“അങ്ങ് തെക്ക് നാട്ടീന്ന് എടത്വ പെരുന്നാള് കൂടാൻ പോയ കാർന്നോൻമാർ ഒരദ്ഭുതത്തിനു കൂടി സാക്ഷിയായി !” സംഗതി നടന്ന സംഭവമാണ്. അതുകൊണ്ട് തന്നെ സ്ഥലം, പേരുകൾ എന്നിവ മനപ്പൂർവം ഒഴിവാക്കുകയാണ്. അതിലുപരി കള്ള്കുടി ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുകയാണ്. ഇന്നേക്ക് 30 കൊല്ലങ്ങൾക്ക് മുൻപ് സ്ഥലത്തെ ഇറച്ചിവെട്ടുകാരനും കൂടെ ചങ്ങാതിയായ നാട്ടിലെ പ്രമാണിയും കൂടി ഒരുമിച്ചു എടത്വ പള്ളിപെരുന്നാൾ കൂടാൻ പോയി. എടത്വ പുണ്യാളനോടുള്ള ഭക്തിയല്ല കാരണം. നാട്ടിലെ ആസ്ഥാന കുടിയന്മാരെന്ന പേരൊന്നു പോയികിട്ടണം. അത്രതന്നെ! എന്റെ പുണ്യാളാ കാത്തുകൊള്ളണെ… നമ്മുടെ സ്വന്തം ആനവണ്ടിയിലായിരുന്നു യാത്ര! ചാർച്ചക്കാരെയോ നാട്ടിലെ മറ്റു മാന്യൻമാരെയോ ആരെയും തന്നെ കൂട്ടിയിരുന്നില്ല. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ആനവണ്ടി തിരുവല്ല താണ്ടി അങ്ങ് കുട്ടനാട്ടേക്ക് പ്രവേശിച്ചു. നമ്മുടെ കാർന്നോൻമാർക്ക് അതൊരദ്ഭുതമായിരുന്നു. പാറ മടക്കിലും മരിച്ചിനികണ്ടത്തും ഒളിച്ചു പാത്തും മദ്യ സേവ നടത്തി ഒരു നാടിനെ വിറപ്പിച്ചിരുന്ന കാർന്നോൻമാർക്ക് കുട്ടനാട്ടെ കള്ള് ഷാപ്പുകൾ കണ്ടപ്പോൾ രോമാഞ്ചം! “എന്ത് ഇവിടെയും ഷാപ്പോ……?”…

Read More

“Small mind discuss people” ചെറിയ മനസ്സുള്ള വലിയ ആളുകളുടെ ഭൂമികയാണ് ഗ്രാമങ്ങൾ. ഗ്രാമങ്ങൾ ഗൃഹതുരത്വമുണർത്തുന്ന നന്മ മരങ്ങളുടെ വിളഭൂമി മാത്രമല്ല, കുശുമ്പും കുന്നായ്മയും ഏഷണിയും പരദൂഷണവുമൊക്കെ വിളയുന്ന ഒന്നാം തരം ചാവുനിലങ്ങൾ കൂടിയാണ്. അതിൽ നിന്നും രൂപപ്പെടുന്ന സാമൂഹ്യവസ്ഥയും ധാർഷ്ട്യവും പണത്തോടും പ്രതാപത്തോടുമുള്ള ആർത്തിയും മിഥ്യ ബോധങ്ങളും മൂലധനം കയ്യടക്കിവച്ചവന്റെ അഹങ്കാരവുമൊക്കെ വരച്ചു കാട്ടുന്ന മനുഷ്യാവസ്‌ഥകളുടെ നേർക്കാഴ്ച്ചകൾ സമ്മാനിക്കുന്ന സിനിമയാണ് KG ജോർജിന്റെ ” കോലങ്ങൾ “. An unflinching introspection of human tendencies! ചന്ത മറിയ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ കടന്നു പോകുന്ന സിനിമ ശുഭപര്യവസായി അല്ലെങ്കിൽ sad ending എന്ന ക്ലിഷേ കട്ടിനു വിപരീതമായി പൊള്ളുന്ന കയ്പേറിയ യാഥാർഥ്യങ്ങൾ സമ്മാനിച്ചുകൊണ്ട് അവസാനിക്കുമ്പോൾ അതിലെ ഒരോ കഥാപാത്രങ്ങൾക്കും നമ്മുടെ ഗ്രാമങ്ങളിലെ ആരുടെയൊക്കെയോ ഛയ തോന്നിയാൽ അതിൽ അദ്‌ഭുതപ്പെടേണ്ടതില്ല. ആ നിലക്ക് കോലങ്ങളിലെ ഓരോ കഥാപാത്രങ്ങൾക്കും സാമൂഹികമായും രാഷ്ട്രീയമായും കാഴ്ചപരമായും പ്രസക്തിയുണ്ട്. ആൺ കേന്ദ്രീകൃത 70-80 കാലഘട്ടത്തെ മധ്യതിരുവിതാംകുറിലെ ഒരു…

Read More

Every cup of tea tells a story…………… പണ്ടൊരിക്കൽ ഒരു ചായ കുടിക്കാൻ വേണ്ടി മൂന്നാറിൽ പോയൊരു കഥയുണ്ട്. അതിനു പിന്നിലെ രസം ഒരൊറ്റ വാക്കിൽ പറഞ്ഞാൽ ഇത്ര മാത്രം.. ” Tea has a way of soothing the soul and invigorating the senses ” ശരിയാണ്. ചായ കുടിക്കാൻ പോയ ഞങ്ങൾ എത്തിപ്പെട്ടത് മൂന്നാറിലെ KDHP ഔട്ട്ലെറ്റിൽ. വിവിധ തരം ചായ പരീക്ഷിച്ചെങ്കിലും ഒടുവിൽ കൊണ്ടുവന്ന കോൾഡ് ടീയിൽ സായൂജ്യമടഞ്ഞു. ആ ഫോട്ടോയെടുത്ത് fb യിൽ സ്റ്റാറ്റസുമിട്ടു. ഒടുവിൽ തെറ്റ് ധരിക്കപ്പെട്ടു ഹൈറേഞ്ചിറങ്ങിയത് മിച്ചം! കൊള്ളാവുന്ന ചായ തേടിയുള്ള യാത്രയിൽ കേരളം പരാജയപ്പെട്ടു ആശാനെ എന്ന് പറയുന്നതാണ് അതിന്റെ ഒരിത്! ഒറ്റക്കും തെറ്റക്കും ചിലതെന്ന് പറയുന്നതാണ് ശരി! കാസർഗോഡ് വസന്ത ഭവനിലെ സൗത്ത് കാനറ ശൈലിയിലെ ചായ, ഹോട്ടൽ ബദ്രിയിലെ ചായ എന്നിങ്ങനെ ചില എണ്ണം പറഞ്ഞ വെറൈറ്റികൾ കാസർഗോഡ് ഉണ്ട്. മലബാറിൽ അല്ലാതെ…

Read More