നിർത്താതെയുള്ള മൊബൈൽ ഫോൺ ബെല്ലടി കേട്ടാണ് ഉണർന്നത്. കോൺടാക്ട് ഇമേജിൽ സുന്ദരനായ ഒരു യുവാവിന്റെ മുഖം പ്രത്യക്ഷപ്പെട്ടു. ആത്മാർത്ഥ മിത്രം വിനൂപ് കൃഷ്ണയാണ്. രാവറ്റ ജി എൽ പി സ്കൂളിലെ അധ്യാപകൻ. “എന്താടാ.. ” “ഡാ… എണീറ്റില്ലേ. ഇന്നെന്താ പരിപാടി?” ” ഞ… ൺ.. ഡേ അല്ലേ.. ടാ.. എന്ത് പരി.. പാടി.. ശല്യപ്പെടുത്താനായിട്ട്. ഉച്ച വരെ ഉറങ്ങാനുള്ള ആ ഫ്ലോ അ.. ങ്ങ് പോയി.. കാര്യം പറ.. യെടാ ” ഞായറാഴ്ച ഉറക്കം പാതി മുറിഞ്ഞ സങ്കടത്തിൽ ആയിരുന്നു ഞാൻ.. “നമുക്കൊരു സ്ഥലം വരെ പോവണം. നീ വേഗം എണീറ്റ് റെഡിയാവ്. ഞാനിപ്പോ എത്താം” ” ഹേയ്. ഇല്ല.. ഇന്ന് ഞാൻ ഫുൾ ബിസി യാ. രണ്ട് മൂന്നു പരിപാടി കളുണ്ട്. ഞാനില്ല. ” ” എന്റെ വായിൽ നിന്നും രാവിലെ തന്നെ കേൾക്കണ്ടെങ്കിൽ വേഗം എഴുന്നേറ്റു റെഡിയാവ് ” മിടുക്കനായ…
