Author: Shijith Perambra

Shijith perambra

“അച്ഛാ… അച്ഛേ… എഴുന്നേൽക്കുന്നുണ്ടോ ഇല്ലയോ…  ആതി, അവളുടെ അച്ഛനെ കിടക്കയിലിട്ട് ഉരുട്ടി വിളിച്ചുഅവൾ വിളിക്കുന്നത് അറിഞ്ഞിട്ടും അച്ഛൻ ചെറുചിരിയോടെ മുറുകെ കണ്ണടച്ച് കമഴ്ന്ന് കിടന്നു.  “അതെങ്ങനെയാ.. ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ലാലോ. ഞാനിപ്പോ വരാമേ ഒരു കപ്പു വെള്ളമെടുത്തിട്ട് ഞാനോടി വരാം. ഉണർത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.  അതും പറഞ്ഞ് ആതി കിച്ചണിലേക്ക് ഓടി.  “മോളേ ഓടണ്ട ദേ അച്ഛനുണർന്നു.”  അവള് വെള്ളമൊഴിക്കുംന്ന് പറഞ്ഞാൽ വെള്ളമൊഴിക്കും ഉറപ്പാ. അച്ഛൻ വേഗം കിടക്കയിൽ എഴുന്നേറ്റിരുന്നു.  പെട്ടെന്നാണ് ഫോൺ റിംങ്ങ് ചെയ്യുന്ന ശബ്ദം കേട്ടത്.  “സൂര്യനായ് തഴുകിയുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം. ” ആതി ഫോൺ വാങ്ങിയ അന്നുമുതൽ അവളുടെ ഫോണിൽ ഇതാണ് റിംങ്ങ് ടോൺ.  റിംങ്ങ് ടോൺ കേട്ട് ബെല്ലടി തീരാറായപ്പോൾ ആതി ഫോൺ തപ്പിയെടുത്തു. പെട്ടെന്നാണ് അവൾക്ക് സ്ഥലകാലബോധം വന്നത്.  അപ്പോ ഞാൻ വീട്ടിലല്ലായിരുന്നോ. അച്ഛനെ സ്വപ്നം കണ്ടതായിരുന്നോ? ഞാൻ ട്രയിനിലായിരുന്നോ? വീണ്ടും പകച്ച് ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി…  സമയം രാത്രി ഒരു…

Read More

ഉസ്കൂള് പൂട്ടിയത് കൊണ്ട് പിള്ളാര് സെറ്റ് മൊത്തം വീട്ടില് വന്നിട്ടുണ്ട്. ഒറ്റെയെണ്ണം പറഞ്ഞാലനുസരിക്കൂല, ആകെ സ്വൈര്യക്കേട്.    “Don’t want, don’t want i think,  But children’s are climbing or jumping in my head. ”   കുട്ട്യോളൊക്കെ ഇംഗ്ലീഷ് മീഡിയം പഠിക്കുന്നതോണ്ട് വല്യ പൊല്ലാപ്പാണ്. ഒറ്റെയെണ്ണത്തിന് പറഞ്ഞാ മനസ്സിലാവൂലാ.    “ഞാൻ, വേണ്ടാ വേണ്ടാന്ന് വിചാരിക്കുന്തോറും കുട്ട്യോള് തലേക്കേറി തുള്ള്വാന്ന്. ഇവറ്റോളോട് ഇങ്ങനെയല്ലാതെ പിന്നെ ഞാനെങ്ങനെ പറയാൻ..    പഴേ പത്താം ക്ലാസ്സും ഗുസ്തിയും കൊണ്ട് ഇപ്പോഴത്തെ പിള്ളാരുടെയടുത്ത് ജീവിച്ച് പോവാൻ വല്യ പാടാ,    അതെങ്ങനെയാ, പത്താം ക്ലാസ്സിന്റെ വെക്കേഷൻ ക്ലാസ്സിൽ ടീച്ചർ, ഇംഗ്ലീഷ് ഗ്രാമറ്, ഘോരം.. ഘോരം പഠിപ്പിക്കുമ്പോൾ   “He കർത്താവായി വരുമ്പോൾ she പരിശുദ്ധാത്മാവായി വരുമോ ടീച്ചറേന്ന് ” ചോദിച്ച എനിക്കിങ്ങനെ തന്നെ വേണം.    ✍️ ഷിജിത് പേരാമ്പ്ര🌹

Read More

രാവിലെ തന്നെ ദൂരയാത്ര പോവാനുള്ളത് കൊണ്ടാണൊരു ആനവണ്ടിയിൽ കയറിയത്. സീറ്റിലെല്ലാം നിറയെ യാത്രക്കാർ, ഒരു സൈഡ് സീറ്റ് കിട്ടിയിരുന്നെങ്കിൽ ഒരിക്കലും നടക്കാത്ത കാര്യങ്ങളും ചിന്തിച്ച് രാവിലത്തെ തണുത്ത കാറ്റും കൊണ്ടൊന്നുമയങ്ങാന്ന് വിചാരിച്ചു കൊണ്ടായിരുന്നു ആനവണ്ടിയിൽ തന്നെ ചാടിക്കയറിയത്.    പ്രൈവറ്റ് ബസ്സാണെങ്കിൽ അതിലവര് കാതടിപ്പിക്കുന്ന സൗണ്ടിൽ പാട്ടു വെയ്ക്കും. പാട്ട് ആരും ആസ്വദിച്ചാലുമില്ലെങ്കിലും, കല്യാണ വീട്ടിൽ പാട്ടു വെച്ചത് പോലെ, പാട്ടു വെച്ചാലെ പ്രൈവറ്റുകാർക്ക് സമാധാനമാവുകയുള്ളൂ. സ്വസ്ഥമായൊന്നുമയങ്ങണമെന്നു വിചാരിച്ചാൽ നടക്കൂല, ആനവണ്ടിയായാൽ, എത്ര സീറ്റ് കാലിയുണ്ടെങ്കിലും അവരാരെയും കേറ്റുകയുമില്ല. അതുകൊണ്ട് സീറ്റിലിരുന്ന് സുഖമായി ഉറങ്ങാം. അല്ലെങ്കിലും ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്നുറങ്ങുകാന്ന് വെച്ചാല് ഒരു പ്രത്യേക സുഖാണ്.    സീറ്റേതെങ്കിലും കാലിയുണ്ടോന്ന് നോക്കി മുന്നോട്ടു നടക്കുന്നതിനിടയിലാണ് രണ്ടാൾക്കിരിക്കാവുന്ന സീറ്റ് കാലിയായിക്കിടക്കുന്നത് കണ്ടത്,    “ഹെന്റെ ആനവണ്ടി മുത്തപ്പാ, നീ കാത്തു എന്നും മനസ്സിൽ വിചാരിച്ച് സൈഡ് സീറ്റിൽ തന്നെ പോയിരുന്നു.  പെട്ടെന്ന് കണ്ടക്ടറ് വന്നിരുന്നേൽ ടിക്കറ്റുമെടുത്ത് വേഗം തന്നെ ഉറങ്ങാമായിരുന്നൂന്ന് കരുതി ടിക്കറ്റ്…

Read More

Part 1  Part 7. അവസാന ഭാഗം അയാൾക്കെന്റെ പണം മാത്രം മതി. എന്നെ എങ്ങോട്ടും വിടുകയുമില്ല. “ആട്ടെ , നിന്റെ പേരെന്താണ് , “എന്റെ പേരെന്താണെന്നെനിക്കുതന്നെ ഓർമ്മയില്ല ചേട്ടാ  , കൂടെ വരുന്നവർ അവർക്കിഷ്ടപ്പെടുന്ന പേര് വിളിക്കുന്നു. ചേട്ടനിഷ്ടപ്പെടുന്നൊരു പേരു വിളിച്ചോ , കുഴപ്പമില്ല. , “നീയെവിടാ താമസം., “എനിക്ക് സ്വന്തമായി വീടൊന്നുമില്ല. ലോഡ്ജുകളിൽ നിന്നും ലോഡ്ജുകളിലേക്ക് പോകുന്ന എനിക്കെന്തിനാണ് വീട്, ” ഏതായാലും അവന്റെ കയ്യിൽ നിന്നും നീ രക്ഷപ്പെട്ട് ഇവിടെയെത്തിയല്ലോ ഇനിയെങ്ങോട്ട് പോകാനാണ് ഉദ്ദേശം.,. “ചേട്ടനെന്നെ റെയിൽവേ സ്റ്റേഷനിൽ വിട്ടാ മതി. ഞാൻ ട്രയിൻ കയറി വേറെയേതേലും നഗരത്തിലെത്തിക്കോളാം, . എവിടെച്ചെന്നാലും എന്നെപ്പോലൊരുവൾക്ക് എവിടെയും ജീവിക്കാം, . അവൾ പറഞ്ഞതു കേട്ട് സന്തോഷ് മറുപടിയൊന്നും പറഞ്ഞില്ല. , കുറച്ചുനേരം ആലോചനയോടെ നിന്ന ശേഷമവളോട് പറഞ്ഞു.. “നിന്റെ മുഖവും ശരീരവും അടി കൊണ്ട് പതം വന്നിരിക്കുകയാണ്. നിനക്കൊരു വിശ്രമമാണിപ്പോളാവശ്യം. ഞാനൊരു കാര്യം പറഞ്ഞാൽ നീയത് അനുസരിക്കുമോ, “ചേട്ടൻ പറ…

Read More

Part 1  Part 6 അങ്ങനെ ഞങ്ങളൊരു വാടക വീട്ടിലേക്ക് മാറിത്താമസിച്ചു. കള്ളും കഞ്ചാവും വാങ്ങാൻ പൈസയില്ലാതെയായതോടെ അവൻ വീട്ടിലേക്ക് കൂട്ടുകാരെ വിളിച്ചോണ്ടു വരാൻ തുടങ്ങി. പലരെയും എന്റെ മുറിയിലേക്ക് കയറ്റിവിട്ടു പുറത്തു നിന്നും കതകടച്ചു.. ഒരു പാട് ഞാൻ ചെറുത്തു നിന്നു , പക്ഷേ പലരുമെന്നെ ഉപദ്രവിച്ചു. എന്റെ മുറിയിൽ വന്നു പോകുന്നവരോടവൻ കണക്കു പറഞ്ഞു കാശ് വാങ്ങിച്ചു. . എല്ലാം കുടിച്ചു നശിപ്പിച്ചു. ഒരു ദിവസം പുറത്തുപോയ അവൻ പിന്നീട് തിരിച്ചു വന്നില്ല. മദ്യപിച്ച് ബോധമില്ലാതെ റോഡുമുറിച്ചു കടന്നപ്പോൾ , എതോ വണ്ടി തട്ടിയിട്ടു കടന്നുപോയി, അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു പോയിരുന്നു.. അവന്റെ കൂട്ടുകാര് വന്നു വിവരം പറഞ്ഞപ്പോൾ ഞാൻ കാണാനൊന്നും പോയില്ല. വീട്ടു വാടക കൊടുക്കാനില്ലാതായപ്പോൾ ഞാനാ വീട്ടിൽ നിന്നുമിറങ്ങി നടന്നു. തെരുവുകളിൽ നിന്നും തെരുവുകളിലേക്കും, ലോഡ്ജുകളിൽ നിന്നും ലോഡ്ജുകളിലേക്കും, ഇതിനിടയിലെപ്പോഴോ ഒരു കുരുന്നു ജീവനെന്നിൽ കുരുത്തു .ഇതിനെ കൊല്ലാനെനിക്ക് മനസ്സു വന്നില്ല.. ഇതിന്റെ…

Read More

Part 1  Part 5.   ഇപ്പോൾ ടൗണില് പണിക്ക് പോവുന്നുണ്ട്, എന്നും പണിയുമുണ്ട് അതു കൊണ്ട് കുഴപ്പമില്ലാതെ ജീവിച്ച് പോവുന്നു.    “അതൊക്കെ പോട്ടെ. ഡിസ്ചാർജ്ജായാൽ അമ്മ എങ്ങോട്ട് പോവാനാ തീരുമാനം, വീണ്ടും തെരുവിലേക്കോ, ?   “മറ്റെവിടേയ്ക്ക് പോവാനാണ് മോനെ. ഞങ്ങള് താമസിച്ച വീട്ടിലിപ്പോ വാസ്വേട്ടന്റെ അനിയത്തി താമസമാക്കിയിട്ടുണ്ടാവും. അവൾക്ക് മൂന്ന് പെൺ മക്കളാ അവർക്കിടയിലേക്ക് ഞാനും കൂടെ ചെല്ലുന്നത് ശരിയല്ല.. ഒന്നാമതേ എനിക്ക് കണ്ണും കാണാതായി, പ്രായവുമായി, അവർക്കതൊരു ബുദ്ധിമുട്ടാവും. ഇവിടെ തെരുവിൽ ജീവിച്ചാൽ നമ്മുടെ വിഷമങ്ങളും സങ്കടങ്ങളും നമ്മള് മാത്രം അനുഭവിച്ചാ മതി. മറ്റുള്ളവർക്ക് നമ്മളൊരു ശല്യവുമാവില്ല.    ” അമ്മയ്ക്ക് എന്റെ കൂടെ പോന്നൂടെ, എനിക്കും വീട്ടിലാരുമില്ലാലോ, ഒറ്റയ്ക്ക് ജീവിക്കുന്നതൊരു മടുപ്പാണമ്മേ, ഒന്നു മിണ്ടാനും പറയാനുമൊരാളില്ലെങ്കിൽ ജീവിതത്തിനൊരു സുഖമില്ല.. മാത്രമല്ല നമ്മള് പണിയും കഴിഞ്ഞ് വരുന്നതും നോക്കിയിരിക്കാൻ വീട്ടിലൊരാളുണ്ട് എന്നൊരു ചിന്ത തന്നെ എത്രമനോഹരമാണ്.. അമ്മയെന്റെ കൂടെ വന്നാൽ ഞാനെന്റെ അമ്മയെ നോക്കുന്നത് പോലെ നോക്കും.…

Read More

Part 1  Part  4. എന്താണിനി ആലോചിക്കേണ്ടതെന്നു പോലുമറിയാതെ,ലക്ഷ്മിക്കരുകിലായി രാജമ്മച്ചേച്ചിയിരുന്നു തേങ്ങി. നഗരത്തിലെ തിരക്കു കുറഞ്ഞപ്പോൾ രണ്ടു പേരുമെഴുന്നേറ്റ് തലേന്ന് കിടന്ന ഷോപ്പിനുമുമ്പിലെത്തി അവിടെ മുണ്ടുവിരിച്ചു കിടന്നു. പിറ്റേന്നു മുതൽ തലേ ദിവസത്തേപ്പോലെ തന്നെ രാജമ്മച്ചേച്ചിയുടെ ജീവിതം ആവർത്തിച്ചു കൊണ്ടിരുന്നു. ചില ദിവസങ്ങളിൽ സ്ഥലം മാത്രം മാറിക്കൊണ്ടിരുന്നു. മെഡിക്കൽ കോളേജിനു മുൻവശവും , റെയിൽവേസ്റ്റേഷനും ,ബസ്റ്റാന്റിനും , സിവിൽ സ്റ്റേഷനു മുൻവശവുമൊക്കെയായി രാജമ്മച്ചേച്ചി ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്നു. കൊലുസ്സിട്ട സ്ത്രീകളുടെ കൊലുസ്സിന്റെ സ്വരം കേൾക്കുമ്പോൾ മാത്രം അവർ ഉച്ചത്തിൽ വിളിച്ചു ചോദിക്കും.. “മണിക്കുട്ടിയാണോടീ , !! ചിലരൊക്കെ “അല്ലായെന്ന്  പ്രതിവചിക്കും. റെയിൽവേ സ്റ്റേഷന് മുൻവശത്തെ ബ്സ്റ്റോപ്പിലിരിക്കുകകായിരുന്ന രാജമ്മച്ചേച്ചി വിശന്നപ്പോൾ ,അടുത്തുള്ള തട്ടുകടയിലേക്ക് പോകാനായി റോഡു മുറിച്ചു കടക്കുമ്പോളാണൊരു ബൈക്ക് പെട്ടെന്ന് ബസ്സിനെ മറികടന്നുവന്നത്. രാജമ്മച്ചേച്ചി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടയിലാ ബൈക്കവരെ തട്ടി വീഴ്ത്തിയിരുന്നു.. ബൈക്ക് തട്ടിത്തെറിച്ചുപോയ അവർ റോഡ് സൈഡിലെ ഓവ് ചാലിനു മൂടിയ സ്ലാബിൽ കൈ കുത്തി വീണു. വീഴ്ച്ചയിൽ ഇടതുകൈ സ്ലാബിനടിച്ചു…

Read More

Part 1  Part 3. അന്നതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഇപ്പോഴതിന്റെ അർത്ഥം മനസ്സിലാവുന്നുണ്ട്. ഇനി മരിക്കുന്നത് വരെ തന്റെ കാര്യം താൻ തന്നെ നോക്കണം.. കണ്ണുകളടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോഴാണൊരു കുള്ളൻ മാറാപ്പുമായി അവർക്കടുത്തേക്ക് വന്നത്. “ഇതാരാ ഇവിടെ കിടക്കുന്നത്, ഇതെന്റെ സ്ഥലമാണ്. അയാളുടെ ചെറിയ ശരീരത്തിൽ നിന്നും വലിയ സ്വരം ഉയർന്ന് കേട്ടു.. അയാളുടെ ഉച്ചത്തിലുള്ള സ്വരം കേട്ടതും അതിനേക്കാൾ ഉച്ചത്തിൽ മറ്റൊരു സ്വരം കേട്ടു.. ” നിന്റച്ഛന് സ്ത്രീധനം കിട്ടിയ സ്ഥലമൊന്നുമല്ലാലോ അതിനപ്പുറത്തങ്ങാൻ മാറി വിരിച്ച് കിടക്കെടാ , അവന്റെയൊരു അവകാശം പറച്ചില് , തെണ്ടി.. അയാളുടെ സ്വരം കേട്ടതും കുള്ളൻ മറുത്തൊന്നും പറയാതെ കുറച്ചപ്പുറം മാറിക്കിടന്നു.. “ആദ്യമായിട്ടാണല്ലേ “ന്നുള്ളൊരു സ്ത്രീ സ്വരം കേട്ടതും രാജമ്മച്ചേച്ചി അവരെ സൂക്ഷിച്ചു നോക്കി. മുഷിഞ്ഞൊരു സാരി പുതച്ച് കിടക്കുന്നു. സ്വരം കേട്ടിട്ട് സ്ത്രീയാണെന്ന് തോന്നി.. ” അതേ, ഇന്നുച്ചവരെ കെട്ടിയോൻ കൂടെയുണ്ടായിരുന്നു. ഉച്ചക്ക് ആശുപത്രീല് വെച്ച് മരിച്ചു. പൊതു ശ്മശാനത്തിലടക്കി. ഇപ്പോ ഞാനൊറ്റയ്ക്കായി,…

Read More

Part 1  Part 2. കഞ്ഞിയും മറ്റും ഫ്രീ കിട്ടുന്ന സ്ഥലം രാജമ്മാമ്മയ്ക്കറിയാമല്ലോ. അവിടെ പോയി വാങ്ങിയാ മതി. കമറു അവരോട് യാത്ര പറഞ്ഞ് വാതിൽക്കലേക്ക് നടന്നപ്പോൾ രാജമ്മച്ചേച്ചി അവന്റടുക്കലേക്ക് വേഗം വന്നിട്ട് പറഞ്ഞു.. “മോനെ ഒരു കാര്യം പറയാനുണ്ട് വാസ്വേട്ടൻ കേൾക്കണ്ട. കേട്ടാൽ ചിലപ്പോ എന്നോട് ദേഷ്യപ്പെടും. “എന്താ രാജമ്മാമ്മേ ” എന്നെങ്കിലും മണിക്കുട്ടി ഞങ്ങളെയന്വേഷിച്ച് വരാതിരിക്കില്ല. അഥവാ,വന്നാൽ അവളോട് പറയണം ഞങ്ങൾക്കവളോട് ദേഷ്യമോ പിണക്കമോ ഇല്ലാന്ന്.. എനിക്കറിയാം , അവളുടെ പേര് കേൾക്കുമ്പോൾ വാസ്വേട്ടൻ കലിതുള്ളുമെങ്കിലും., അതവളോടുള്ള സ്നേഹം കൊണ്ടാണ് , കാരണം അത്രക്കും ലാളിച്ചും കൊഞ്ചിച്ചുമാണ് ഞങ്ങളവളെ വളർത്തിയത്. അതുകൊണ്ടു തന്നെ അവൾ വരും. വന്നാൽ ഞങ്ങളിവിടെയായിരുന്നുന്ന് പറയണം മോനേ . പറഞ്ഞു വന്നത് പൂർത്തിയാക്കാൻ കഴിയാതെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ടവർ തിരിഞ്ഞു നടന്നു. . ഇതേ സമയം മെമ്പറും കട്ടിൽ വാങ്ങാനെത്തിയ ആളും വാസ്വേട്ടന്റെ വീടിന്റെ താക്കോലു വാങ്ങാനായി ജമീലയുടെ വീട്ടിലെത്തി. മുറ്റത്തേക്ക് കയറി വന്ന…

Read More

Part – 1 “മെമ്പറ് വിളിച്ചോ രാജമ്മേ , നീയൊന്ന് ജമീലയോട് വിളിച്ച് ചോദിക്ക്. എത്രനേരംന്ന് വെച്ചാ കാത്തിരിയ്ക്കാ, നേരത്തേ പോയാലേ ഓ പി ടിക്കറ്റ് കിട്ടു. അവിടെ ക്യൂവില് ആളുകൂടിയാൽ നിനക്ക് ഒരുപാടു നേരം നിൽക്കാൻ പറ്റ്വോ. നമുക്ക് വെളുപ്പിനേ തന്നെ ആശുപത്രിയിൽ പോകണംന്ന് നീ മെമ്പറോട് പറഞ്ഞില്ലായിരുന്നോ. വാസുവേട്ടന്റെ ദീനസ്വരം അകത്തു നിന്നും കേട്ടപ്പോൾ, രാജമ്മയിറങ്ങി അയൽപക്കത്തേക്ക് നടന്നു. തിമിരം ബാധിച്ച് കണ്ണുകൾക്ക് കാഴ്ച കുറഞ്ഞിരിക്കുന്നു. എങ്കിലും ദിവസവും ഒരഞ്ചാറ് പ്രാവശ്യമെങ്കിലും തൊട്ടയൽപക്കത്തെ താമസക്കാരായ ജമീലയുടെ വീട്ടിലേക്ക് രാജമ്മ പല ആവശ്യങ്ങൾക്കും പോകാറുണ്ട്. കാഴ്ച മങ്ങിയാലും വഴികളൊക്കെ രാജമ്മയ്ക്ക് സുപരിചിതമാണ്. ജമീലയുടെ മുറ്റത്തേക്ക് കയറുമ്പോൾ കമറുദ്ദീൻ എന്ന കമറു ഓട്ടോ സ്റ്റാർട്ടാക്കി നിർത്തിയിട്ടുണ്ടായിരുന്നു. രാജമ്മയെ കണ്ട് അവൻ പറഞ്ഞു.. “രാജമ്മാമ്മയെന്തിനാ ഇങ്ങോട്ട് വന്നത് ഞാൻ വണ്ടിയുമെടുത്ത് അങ്ങോട്ട് വരാൻ നോക്കുകയായിരുന്നു. ഞാനിറങ്ങാൻ നോക്കുമ്പോളാ ഉമ്മച്ചി പറഞ്ഞത് “പോകല്ലേ മെമ്പറ് വിളിക്കുന്നുണ്ട് , എന്താ കാര്യം ന്ന് അറിഞ്ഞിട്ട് പോകാം…

Read More