“എന്തൊക്കെപ്പറഞ്ഞാലും ഗിരീ, മോള് ഗിരിയെ പപ്പാന്ന് വിളിച്ച് അംഗീകരിക്കാതെ എനിക്ക് ഗിരിയെ ഉൾക്കൊള്ളാനാവില്ല ഗിരീ, അത് ഗിരിയേ ഇഷ്ടമില്ലാഞ്ഞിട്ടല്ല, ഒരുപാട് ഇഷ്ടാണ്, അവൾക്കിപ്പോ നാലു വയസ്സായി. അവൾ എന്ന് ഗിരിയെ പപ്പാന്ന് വിളിക്കുന്നോ, അന്ന് നമ്മൾ ഒന്നാവും പോരേ. ” ”മതി, അല്ലേലും നിൻ്റെ വാശിയാണല്ലോ എപ്പോഴും ജയിച്ചിട്ടുള്ളത്. ” “ഇതിൽ ജയവും തോൽവിയും ഇല്ല ഗിരി, എനിക്കെല്ലാം എൻ്റെ മോളാണ്, അവളാണെൻ്റെ ലോകം, അവളെ കഴിഞ്ഞേ ഈ ഭൂമിയിൽ എനിക്കാരുമുള്ളൂ, എന്തുമുള്ളൂ. അതാണ്. വീട്ടുകാരെ വെറുപ്പിച്ച് ഒരുത്തൻ്റെ കൂടെ ഇറങ്ങിപ്പോയതാ, ഏത് നേരത്താണോ എനിക്കാ ദുർബുദ്ധി തോന്നിയത്. ഇങ്ങനെ ടോക്സിക്കായ ഒരു മനുഷ്യൻ, പോരാത്തതിന് സംശയ രോഗവും. ഫ്ലാറ്റിൽന്ന് ഇറങ്ങിയാൽ ഗെയിറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി ചേട്ടനെ വരെ സംശയമാണ്. അതുകാരണം ഞാൻ ഫ്ലാറ്റിനു പുറത്തുപോകാതെ രണ്ടു വർഷത്തോളം ജീവിച്ചു. മോളും ഞാനും ഫ്ലാറ്റിനുള്ളിൽ ഇരുപത്തിനാലു മണിക്കൂറും പുറംലോകം കാണാതെ ജീവിക്കായിരുന്നു രണ്ടു വർഷം. പിന്നെ തീരെ പിടിച്ചു നിൽക്കാൻ കഴിയില്ലാന്ന്…
Author: Shijith Perambra
അങ്ങനെ അലാവുദ്ദീന് അത്ഭുത വിളക്ക് കിട്ടീട്ട് വർഷങ്ങൾ കഴിഞ്ഞു. അലാവുദ്ദീൻ്റെ എല്ലാ കാര്യങ്ങളും ഭൂതം നടത്തിക്കൊടുത്തു. ഓന് സുന്ദരിയായ ഭാര്യയുണ്ടായി, കാറായി, വീടായി, ടൗണിൽ അപ്പാർട്ടുമെൻ്റുകളും ജീവിക്കാൻ ഇഷ്ടം പോലെ സ്വത്തുവകകളുമായി. ഓനൊന്നു മൂളുമ്പോൾ തന്നെ ഭൂതം ഓടി വന്ന് ചോദിക്കും. ”ആലംബനാ, എന്താണ് ഹുസൂർ” “ഒന്നൂല്ല, ഭൂതമേ, ഞാനൊന്നു മൂളിയതാ, സ്വസ്ഥമായി ഒന്നു മൂളാനും പറ്റില്ലേ?” ”അതല്ല ഹുസൂർ, അങ്ങ് എന്നെ മോചിപ്പിച്ച ശേഷം അങ്ങയുടെ ഏതാഗ്രഹവും നിറവേറ്റാൻ ഞാൻ സദാ ജാഗ്രതയോടെ ഇരിക്കാണല്ലോ, അപ്പോ എൻ്റെ ശ്രദ്ധമുഴുവൻ അങ്ങയിലാണ്. അതുകൊണ്ടാണ്.” ”എൻ്റെ ഭൂതമേ, കാലം മാറി, ആദ്യം നിൻ്റെയീ ഹുസൂർ എന്നുള്ള വിളി നിർത്ത്. എന്നിട്ട് സാർ എന്നോ ബോസെന്നോ വിളിക്ക്. ” ”ശരി, ഹുസൂർ ബോസ്” “ദേ പിന്നേം ഹുസൂർന്ന്, ഇതിപ്പോ അരി പ്രാഞ്ചിയെന്നുള്ള പേര് മാറ്റാൻ സ്വർണ്ണക്കട നടത്തിയിട്ട്, “മ്മളെ സ്വർണ്ണക്കട നടത്തുന്ന അരിപ്രാഞ്ചി” എന്നു കേൾക്കേണ്ടി വന്നപോലെ പോലെയായല്ലോ” ” സോറി ബോസ്, ഇനി…
യാത്രക്കാരായ സ്ത്രീകൾ എത്രമാത്രം കഷ്ടത സഹിച്ചാണ് യാത്ര ചെയ്യുന്നുണ്ടാവുക. കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരനുഭവം ഓർത്തപ്പോഴാണ് ഞാനതിനെപ്പറ്റി ചിന്തിച്ചത്. പലപ്പോഴും ബസ്സിൽ നിന്നും ഓരോ ഞരമ്പൻമാര്, സ്ത്രീകളെ തോണ്ടിയതും പിടിച്ചതും നോക്കിയതുമൊക്കെ വീഡിയോ സഹിതം അവർ പോസ്റ്റുമ്പോൾ ഞാനത് വല്യ കാര്യമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ അവരുടെ ഓരോ പ്രഹസന പോസ്റ്റായിട്ടേ ഞാനതിനെ കണ്ടിരുന്നുള്ളൂ. പക്ഷേ ഇന്നലെ എനിക്കുണ്ടായ ഒരനുഭവം വെച്ചു നോക്കുമ്പോൾ സ്ത്രീകളൊക്കെ എത്ര മാത്രം അനുഭവിക്കുന്നുണ്ടാവും. കഴിഞ്ഞ ദിവസം ഉച്ചക്ക് ഞാൻ വടകരയ്ക്കുള്ള ട്രയിനിൽ കയറി. കയറുന്നതിന് മുമ്പായി ബിരിയാണി തിന്നിട്ടാണ് കയറിയത്. “അതെന്താ ബിരിയാണി തിന്നിട്ട് ആരും ട്രയിനിൽ കയറലില്ലേ”ന്ന് നിങ്ങള് ചിന്തിക്കുന്നുണ്ടാവും. പക്ഷേ അതല്ല കാര്യം. ബിരിയാണി തിന്നാൽ എനിക്ക് അപ്പോ ഉറക്കം വരും, ശരിക്കും മയങ്ങിപ്പോവും. അതുകൊണ്ട് ആവുന്നതും ഞാൻ ബിരിയാണി കഴിക്കാറില്ല. പക്ഷേ അന്ന് ട്രയിൻ വരാൻ സമയമായത് കൊണ്ടും ഹോട്ടലിൽ ചോറില്ലാത്തത് കൊണ്ടും ബിരിയാണി…
ആഗ്രഹിച്ചതൊന്നും നടന്നില്ലേലും, നമ്മുടെ ജീവിതത്തിൽ മുടങ്ങാതെ നടക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലാദ്യത്തെ കാര്യം എന്താണെന്നറിയോ? നമ്മള് എവിടേലും പോവാൻ വേണ്ടി രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞ് ഡ്രസ് അയേൺ ചെയ്യാന്നു വിചാരിച്ച് അയേൺ ബോക്സിനടുത്തു ചെല്ലുമ്പോ കൃത്യം അപ്പോത്തന്നെ കരണ്ട് പോവും, പിന്നെ കുറേ നേരം കരണ്ടു വരുന്നതും നോക്കി നിന്ന് കരണ്ട് വരാതാവുമ്പോൾ തേയ്ക്കാത്ത ഡ്രസ്സുമിട്ട് നമ്മള് പോവും. ഇനിയഥവാ കരണ്ട് പോയില്ലാന്നിരിക്കട്ടെ, നമ്മള് കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെയിട്ട് പുറത്തിറങ്ങുമ്പോൾ തുടങ്ങും മഴ പെയ്യാൻ. വീട്ടിൽന്ന് ഇറങ്ങുമ്പോൾ പണ്ടാരം പെയ്യൂലാ, അപ്പോ നമ്മള് കുടയെടുത്തെങ്കിലോ? വീട്ടിൽ നിന്ന് ഇറങ്ങി കുറച്ച് നടക്കുമ്പോഴേയ്ക്കും പെയ്യും. അതായത് നമ്മൾക്ക് മഴ പെയ്താൽ കേറി നിൽക്കാനൊരു സ്ഥലമില്ലാന്ന് മഴക്ക് മനസ്സിലാവണം അപ്പോഴേ പെയ്യൂ. ബൈക്കിനാണ് പോണതെങ്കിൽ നമ്മള് അന്നു മാത്രം കോട്ട് എടുക്കാൻ മറന്നിട്ടുണ്ടാവുകയും ചെയ്യും. പിന്നെ മറ്റൊരു സംഭവം എന്താണെന്ന് വെച്ചാൽ, നമ്മള് എന്നും പോകേണ്ട ട്രയിനിന്,…
Part 1 മുതൽ വായിക്കൂ.. “ഞാൻ അനുഭവിച്ചത്ര ഈ ഭൂമിയിൽ മറ്റാരും അനുഭവിച്ചിട്ടുണ്ടാവില്ല. ” “വർഷങ്ങൾക്ക് മുമ്പ് ഇവളുടെ പ്രായത്തിൽ ഞാനും ഒരാളെ ഇഷ്ടപ്പെട്ടിരുന്നു. കോട്ടയത്തുള്ള ഒരു അച്ചായൻ, പേര് സെബാസ്റ്റ്യൻ എന്നായിരുന്നു. അന്ന്, ചെക്കൻ ക്രിസ്ത്യൻ, പെണ്ണ് ഹിന്ദു. ഇന്ന് നേരെ തിരിച്ചും. കോയമ്പത്തൂരുള്ള കോളേജിലായിരുന്നു അന്ന് ഞാൻ പഠിച്ചിരുന്നത്. രാവിലെത്തെ ലോക്കൽ ട്രയിനിനാണ് ഞാൻ കോളേജിൽ പോയിക്കോണ്ടിരുന്നത്. ട്രെയിനിന്റെ എഞ്ചിൻ വന്നു നിൽക്കുന്ന ഭാഗത്തെ ഇട വഴിയിൽ കൂടിയായിരുന്നു ഞാനും കൂട്ടുകാരികളും എന്നും ട്രയിൻ കയറാൻ എത്തിയിരുന്നത്. അന്നത്തെ കാലം, ആണും പെണ്ണും മിണ്ടിയാൽ തന്നെ കുറ്റം. ആ കാലത്താണ് ക്രിസ്ത്യാനിയാ യ സെബാസ്റ്റ്യനെ, ഹിന്ദു ബ്രാഹ്മണ യുവതിയായ ഞാൻ ഇഷ്ടപ്പെടുന്നത് എന്നോർക്കണം. ട്രെയിനിന്റെ ലോക്കോ പൈലറ്റായിരുന്നു സെബാസ്റ്റ്യൻ. പരസ്പരം കണ്ടും ചിരിച്ചും ഞങ്ങൾ സ്നേഹത്തിലായി. പിരിയാൻ വയ്യാത്ത ഘട്ടം എത്തിയപ്പോൾ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. കൂട്ടുകാരികൾ എല്ലാത്തിനും തുണയായി കൂടെ നിന്നു. ഒരു ദിവസം കോളേജിൽ പോകുന്ന…
Part 1 മുതൽ വായിക്കൂ.. Part 7 (തുടർക്കഥ ) “സാരമില്ല പാട്ടീ, ഞാനിങ്ങുവന്നില്ലേ. ഇവിടുന്ന് തിരിച്ച് പോവുമ്പോ പാട്ടിയും കൂടെ വരണം കൂട്ടികൊണ്ടുപോവാനാ ഞാൻ വന്നത്. ” “എന്തായാലും മാംഗല്യചടങ്ങുകളൊക്കെ കഴിയട്ടെ എന്നിട്ട് പോവാം മോനെ. ” “അതത്രയേ ഉള്ളു. ഒരാഴ്ച ഞാനിവിടെ ഉണ്ടാവും. എന്റെ കാൽമുട്ടിനു വേദനയുണ്ട്. ശരിക്കും നടക്കാൻ കഴിയുന്നില്ല. നീർ കെട്ടുണ്ട്ന്ന് തോന്നുന്നു. ” “നീ അകത്തേയ്ക്ക് വാ നിന്നെ കാണാനൊരാള് കാത്തിരിയ്ക്കാണ് ” “ആര് സ്വാതിയോ, അവരൊക്കെ വന്നോ?” “ഓ, അവരൊക്കെ രാവിലെ തന്നെ എത്തി. ” “അവരെയൊക്കെ പിന്നെ കാണാം പാട്ടീ, എനിക്ക് പാട്ടിയോട് ഒരു കാര്യം പറയാനുണ്ട്. തിരക്ക് കഴിയട്ടെ പിന്നെ പറയാം. ” പാട്ടിയുടെ കൂടെ എല്ലാരും അകത്തേയ്ക്ക് നടന്നു. ഉമ്മറത്ത് തന്നെ കാത്തുനിൽക്കുന്ന സ്വാതിയോട് കുശലം പറഞ്ഞ് മഹേഷ് അകത്തേക്ക് നടന്നു. വീടും പരിസരവും നിറയെ ആളുകൾ. മുറ്റത്ത്…
Part 1 മുതൽ വായിക്കൂ.. Part 6, (തുടർക്കഥ ) എല്ലാം കഴുകി വെച്ച് മമ്മിയെ ഇത്തിരി സഹായിച്ച് അവൾ സ്വന്തം മുറിയിലേക്ക് പോയി. മുറിയിലെത്തി ടേബിൾ ലാമ്പിന്റെ സ്വിച്ചിട്ടു. ചുമരിൽ പതിഞ്ഞ തന്റെ നിഴൽ തന്നെ നോക്കി പരിഹസിക്കുന്നതായി തോന്നി. മഹിയോടുള്ള ഇഷ്ടം, പപ്പയോട് തുറന്ന് പറയാതെ മറ്റുള്ളവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി സ്വയം സന്തോഷം അഭിനയിക്കേണ്ടി വരുന്ന നിസ്സഹായതയോർത്ത്, ഒറ്റയ്ക്കിരുന്നു കരഞ്ഞു. കണ്ണുനീർ വന്നു മൂടി നെഞ്ച് പൊട്ടുമെന്ന് തോന്നിയപ്പോൾ അവൾ മഹിയെ ഫോൺ വിളിച്ചു. ഒറ്റ റിംങ്ങ് കേട്ടപ്പോൾ തന്നെ മഹി ഫോൺ കോൾ അറ്റൻഡ് ചെയ്തു. നെഞ്ച് വിങ്ങുന്ന വിഷമത്തിലും അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു. “മഹി… ഫോൺ കയ്യിൽ തന്നെ പിടിച്ചിരിക്കായിരുന്നോ?” “അതേ.. അനീറ്റ വിളിയ്ക്കുമെന്ന് എന്റെ മനസ്സു പറഞ്ഞു. ” “വിളിയ്ക്കണ്ടാന്ന് വിചാരിച്ചിരുന്നതാ മഹീ, പക്ഷേ കഴിയുന്നില്ല. ഞാൻ കാരണം മഹിക്ക് വിഷമമാവും എന്നെനിയ്ക്കറിയാം, അതുകൊണ്ടാണ് ഒഴിഞ്ഞു മാറുന്നത്. പപ്പയിന്ന് ക്രിസ്റ്റിയുടെ വീട്ടിൽ…
Part 1 മുതൽ വായിക്കൂ.. Part 5, (തുടർക്കഥ ) “നിങ്ങളെയൊക്കെ വിട്ട് പിരിയാൻ ഒരു വിഷമം, അതും കൂടെയൊന്ന് ശരിയാവട്ടെ. ” “എന്നാ മോള് പറഞ്ഞ പോലെ ചെയ്യാം..” അവളുടെ പപ്പ പറഞ്ഞു. പതിവു പോലെ അനീറ്റ രാവിലെ തന്നെ ഓഫീസിലേക്കിറങ്ങി. ഉദയ സൂര്യനാൽ നീണ്ടുനിവർന്ന് അവളുടെ നിഴലും കൂടെയുണ്ട്. മഹേഷിന്റെ വീടിനു മുമ്പിലെത്തിയപ്പോൾ അവനെ ഒന്നു കണ്ടാലോ എന്നൊരാഗ്രഹം. അവൾ നേരെ അവന്റെ വീട്ടിലേക്കുള്ള സ്റ്റെപ്പുകൾ കയറി. നിഴലിനും സന്തോഷമായി മഹേഷിന്റെ നിഴലിന്റെ കൂടെ ഇത്തിരി നേരം ചിലവഴിക്കാലോ. മഹേഷിന്റെ കാല് സുഖമായിരുന്നേൽ അവന്റെ കൂടെ അനീറ്റയും ടൗൺ വരെ നടന്നേനെ.. അപ്പോൾ അവർ മുമ്പിൽ നടക്കുമ്പോൾ മഹേഷിന്റെ നിഴലിനോട് ചേർന്ന് തൊട്ടുരുമ്മി തനിക്കും നടക്കാൻ കഴിഞ്ഞേനെ നിഴൽ ഓർത്തു. അനീറ്റ കോളിംഗ് ബെല്ലടിച്ച് കാത്തു നിന്നു. അവന്റെ അപ്പാ വന്ന് വാതിൽ തുറന്നു. “ഗുഡ് മോണിംഗ് അപ്പാ. ” അനീറ്റ ചിരിച്ചു കൊണ്ട് വിഷ് ചെയ്ത് അകത്തേക്ക്…
Part 1 മുതൽ വായിക്കൂ.. Part 4 (തുടർക്കഥ ) “എന്റെ തീരുമാനം ഞാൻ രാവിലെ പറയാം പപ്പാ.. ഞാനിത്തിരി നേരം തനിച്ചിരിക്കട്ടെ.” അവൾ മുകളിലെത്തെ നിലയിലുള്ള തന്റെ റൂമിലേക്ക് നടന്നു. മുറിയിൽ കയറി വാതിലടച്ച് ലൈറ്റ് ഇടാതെ ടേബിളിനു മുന്നിലിരുന്നു. മെല്ലെ ടേബിൾ ലാമ്പിന്റെ സ്വിച്ച് ഇട്ടു. ഭിത്തിയിൽ പതിച്ച തന്റെ നിഴലിനോടായവൾ പറഞ്ഞു. “എനിക്കിപ്പോ എല്ലാം തുറന്ന് പറയാൻ നീ മാത്രമേ ഉള്ളൂ. എന്റെ സങ്കടം ആരോടും പറയാൻ സാധിക്കുന്നില്ല.. ഞാൻ ജനിച്ചപ്പോൾ തൊട്ട് എന്റെ കൂടെയുണ്ടായിരുന്നതല്ലേ നീ. അപ്പോ എന്നെ നിനക്കല്ലാതെ മറ്റാർക്കാണ് കൂടുതൽ മനസ്സിലാവുക. എനിക്ക് മഹേഷിനോട് ഒരു സ്നേഹവും ഇഷ്ടവും തോന്നുന്നുണ്ട്. പക്ഷേ അത് അവനോടും പറയാനെനിക്ക് കഴിയുന്നുമില്ല. അവന്റെ അമ്മ, നല്ല ഒരമ്മ. അവരുടെ മരുമകളായി ആ വീട്ടിൽ എത്തിപ്പെടാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യം തന്നെ. എത്ര നല്ല സ്നേഹമുള്ള അമ്മ. പിന്നെ മഹേഷ് , കാണാൻ സുന്ദരനാണ് അതുപോലെ തന്നെ നല്ല…
Part 1 മുതൽ വായിക്കൂ.. Part 3, (തുടർക്കഥ ) “ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും എന്റെ അനിയത്തി അലീനയുമാണ് കേട്ടോ.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ സംസാരിക്കുമ്പോൾ മഹേഷിന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു. അനീറ്റ അവനെ നോക്കിയതും അവൻ നോട്ടം ടിവി യിലേക്ക് മാറ്റി. അവൾക്ക് ചിരിവന്നു. “സമയം പോയി, എന്നാൽ ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടെ അമ്മേ. വിശക്കുന്നു, വീട്ടിലെത്തിയിട്ട് വേണം ചോറുണ്ണാൻ. ” “എന്നാ ഇന്നൊരു ദിവസം മോൾക്ക് ഇവിടുന്ന് ഭക്ഷണം കഴിച്ചുടെ ഞങ്ങൾക്ക് അതൊരു സന്തോഷമാവുകയും ചെയ്യും.” അമ്മ പറഞ്ഞു. “പിന്നീട് ഒരിക്കലാവാം അമ്മേ. ഇപ്പോൾ ഞാൻ പോവട്ടെ. വീട്ടിൽ അങ്കിളും ആന്റിയും ഇപ്പോൾ വന്നിട്ടുണ്ടാവും ഞാനും കൂടെ ചെന്നാലെ അവര് ഭക്ഷണം കഴിക്കു. എന്നാ ശരി ഞാൻ പോകുവാണേ”, മഹേഷിന്റെ മുഖത്തേക്ക് നോക്കി കണ്ണു കൊണ്ട് മൗനാനുവാദം ചോദിച്ച് അവൾ പുറത്തേക്ക് നടന്നു. അനീറ്റ വരുന്നത് കണ്ടപ്പോൾ തന്നെ അവളുടെ നിഴലിന് സങ്കടം വന്നു. …
