Author: Shijith Perambra

Shijith perambra

 Part 1  Part 2, (തുടർക്കഥ ) “മഹേഷ് എന്നല്ലേ എനിക്കറിയാം, ഇവിടെ പേര് രജിസ്റ്റർ ചെയ്യുമ്പോ പറയുന്നത് ഞാൻ കേട്ടിരുന്നു.”അവൾ ചിരിയോടെ പറഞ്ഞു.  “എന്നാ ശരി. പത്ത് മണി ആവാറായി എനിക്ക് ജോലിക്ക് കയറാൻ സമയം ലേറ്റായി, പോട്ടെ. പിന്നെ കാണാം. ” ‘ഏയ്… പോവല്ലേ ആ ഫോൺ നമ്പർ ഒന്നു തരാമോ?” “എന്തിനാ.. ” “ഒന്നിനുമല്ല. ഞാനിനി രണ്ടു ദിവസം ഇവിടെ പോസ്റ്റായിരിക്കുകയല്ലേ, അപ്പോൾ ബോറടിക്കുമ്പോൾ ഇയാളെ വിളിച്ച് സംസാരിക്കാലോ” “മഹേഷിന്റെ ഫോൺ നമ്പർ എന്റെ കയ്യിലുണ്ട് പേര്  രജിസ്റ്റർ ചെയ്യുമ്പോ ഞാൻ നമ്പർ നോട്ട് ചെയ്തിരുന്നു. ആവശ്യം വരുമ്പോൾ ഞാൻ അങ്ങോട്ട് വിളിച്ചോളാം”, അവൾ ചിരിച്ചു കൊണ്ട് വേഗം പുറത്തേക്ക് നടന്നു.  അവൾ പുറത്തെത്തിയതും അവളുടെ നിഴൽ മഹേഷിന്റ നിഴലിനെ തിരഞ്ഞ് തുടങ്ങി.  മഹേഷ്  ബൈക്ക് യാത്രക്കാരനോട് പറഞ്ഞു. “എന്റെ തെറ്റാണ് ചേട്ടാ, പെട്ടെന്ന് ശ്രദ്ധയില്ലാതെ റോഡ് മുറിച്ച് കടന്നതാണ്. ചേട്ടൻ പൊയ്ക്കോളു.” മഹേഷിന്റെ അനുവാദം കിട്ടിയതോടെ…

Read More

Part 1 മഹേഷ് രാവിലെതന്നെ കുളികഴിഞ്ഞ് പൂജാമുറിയിൽ കയറി പ്രാർത്ഥന തുടങ്ങി. ചെറിയ മണിയൊച്ചയിൽ തുടങ്ങി, ഇപ്പോ ശബ്ദം ഉച്ചസ്ഥായിലായി. പ്രാർത്ഥന കഴിഞ്ഞ് നേരെ ഡൈനിംഗ് ഹാളിലേക്കിറങ്ങുമ്പോൾ തന്നെ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. “അമ്മാ, ഫുഡ് എടുത്തു വെച്ചില്ലേ? എനിക്ക് പോകാൻ നേരം വൈകുന്നു.” “നിൻ്റെ മണിയടി കേട്ടപ്പോ ഞാൻ കരുതി നീയിപ്പോഴൊന്നും ഇറങ്ങില്ലാന്ന്. ദേ ഇപ്പോ കൊണ്ടുവരാം മോനേ, നീ കൈ കഴുകി ഇരുന്നോ” “ഓ, ഇതെന്നും പതിവുള്ളതാ, ഞാൻ കൈ കഴുകി വന്നിരിക്കാതെ ഫുഡ് ടേബിളിലെത്തൂല”, മഹേഷ് കൈ കഴുകാനായി വാഷ് ബേസിനരുകിലേക്ക് നടക്കുമ്പോൾ പിറുപിറുത്തു കൊണ്ടിരുന്നു. എന്തായാലും കൈ കഴുകി വരുമ്പോഴേയ്ക്കും ഭക്ഷണവുമായി മഹേഷിൻ്റെ അമ്മ ടേബിളിനരുകിലത്തിയിരുന്നു. “അപ്പാ, ഇപ്പോ കഴിക്കുന്നില്ലേ അമ്മാ?” “അപ്പാ, കുളിക്കുന്നേയുള്ളു. നീ വേഗം കഴിച്ച് പോകാൻ നോക്ക്, അപ്പായുടെ കുളിയും ജപവുമെല്ലാം കഴിഞ്ഞ് കഴിക്കാറാവുമ്പോഴേക്കു നിനക്ക് നേരം വൈകും.” “ഉം”, അവനൊന്നു മൂളി, പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി.. പൂരിയും…

Read More

Part 1 Part 5 താഴ് വാരത്തുള്ളവർ, മലമുകളിലുള്ളവരോട് വിളിച്ച് വിവരം പറഞ്ഞതിനനുസരിച്ച് മലമുകളിലുള്ളവർ അരുവിക്കരയിലൂടെ താഴേയ്ക്കും തിരഞ്ഞുകൊണ്ടു മലയിറങ്ങി വന്നു. അവരിലൊരാൾ കൂടെയുള്ളവരോട് പറഞ്ഞു.  “സുമേഷിൻ്റെ വണ്ടി ഇന്നലെ രാത്രി റോഡരുകിൽ കിടക്കുന്നുണ്ടായിരുന്നു. അത് ആ പോലീസുകാരൻ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. സുമേഷിനെ കാണുകയാണെങ്കിൽ അവനോട് ഇന്ന് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ” “അതിനവൻ വെള്ളമടിച്ച് ഓഫായതാണെങ്കിൽ നേരം വെളുക്കുമ്പോഴെങ്കിലും വീട്ടിലെത്തേണ്ടതല്ലേ, അവൻ്റെ പണിക്കിടുന്ന ഡ്രസ് കവറ് അരുവിയിൽ നിന്നു കിട്ടിയിട്ടുണ്ട്. അവന് എന്തോ പറ്റിയിട്ടുണ്ട്, ഉറപ്പാ. അല്ലേൽ അവനെങ്ങനെയെങ്കിലും വീട്ടിലെത്തിയേനെ. കാരണം അവന് മക്കളെന്നു വെച്ചാൽ ജീവനാണ്. ” “പിന്നെ ഇവനെങ്ങോട്ട് പോയോ എന്തോ”, കാട്ടുപൊന്തക്കാടിനുള്ളിലൂടെ നൂഴ്ന്നിറങ്ങിക്കൊണ്ട് അവർ പരസ്പരം പറഞ്ഞ് കൊണ്ടിരുന്നു. അതിലൊരാൾ വലിയ മരത്തിൻ്റെ വേരിൽ പിടിച്ച് അരുവിയ്ക്കുള്ളിലെ ഉരുളൻ കല്ലിൽ ചവിട്ടി ശ്രദ്ധയോടെ വലിയ ഗർത്തത്തിലേയ്ക്കിറങ്ങി. താഴെ വെള്ളം നിറഞ്ഞ വലിയ കുഴിയിൽ വേരിൽ കുടുങ്ങി സുമേഷിൻ്റെ ബോഡി കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടപ്പോൾ അയാൾ…

Read More

Part 1 Part 4. എസ് ഐ പറഞ്ഞതു കേട്ടപ്പോൾ, നിഷ അയൽപക്കത്തെ വീട്ടിലേയ്ക്ക് ഓടിച്ചെന്നു. അവിടുന്ന് പേപ്പർ വാങ്ങി സുമേഷിനെ കാണാനില്ലാന്ന് രേഖാമൂലം എഴുതിക്കൊടുത്ത ശേഷം അയൽപക്കത്തെ വീട്ടിലാക്കിയ മക്കളുടെ അടുത്തേയ്ക്ക് ചെന്നു. അപ്പോഴേക്കും സൈബർ സെല്ലിൽ നിന്നും എസ് ഐ യ്ക്ക് കോൾ വന്നിരുന്നു. ഫോൺ അറ്റൻഡു ചെയ്തു സംസാരിച്ച ശേഷം അവിടെ കൂടിനിന്നവരോടായി എസ് ഐ പറഞ്ഞു. “ആ കുട്ടിയുടെ ഭർത്താവിൻ്റെ ഫോണ് ഈ ലൊക്കേഷനിൽ തന്നെ എവിടെയോ ഉണ്ടെന്നാണ് സൈബർ സെല്ലിൽ നിന്നും അറിയിപ്പു കിട്ടിയത്. അതുകൊണ്ട് അയാൾ ഈ ഭാഗത്ത് തന്നെ എവിടെയോ ഉണ്ട്. ചിലപ്പോൾ അവരുടെ വീട്ടിലെത്തിയിട്ടുണ്ടാവും.” അദ്ദേഹത്തിൻ്റെ വാക്കു കേട്ടപ്പോൾ ഒന്നുരണ്ടു ചെറുപ്പക്കാർ നിഷയുടെ വീട്ടിലേയ്ക്ക് ചെന്നു. അവിടെ ചെന്നപ്പോൾ വാതിലടഞ്ഞു കിടക്കുന്നത് കണ്ട് അവർ തിരിച്ച് വീണ്ടും മനോജിൻ്റെ വീട്ടിലേയ്ക്ക് തന്നെ തിരിച്ചു വന്ന്, എസ് ഐയോടായിപ്പറഞ്ഞു. “സാറേ അവിടെ ആരുമില്ല. നിഷയും മക്കളും അയൽപക്കത്തെ വീട്ടിലുണ്ട് അവളവിടെയിരുന്ന് കരയുന്നുണ്ട്. …

Read More

Part 1 🌹നോട്ടുകെട്ടുകൾ 3🌹 (സിനിനോവലെറ്റ് ) Part  3 ശക്തമായ കാറ്റിലും മഴയിലും മനോജിൻ്റെ അലർച്ചയാരും കേട്ടില്ല. മനോജിന് ബോധം തെളിഞ്ഞപ്പോൾ അവൻ നെഞ്ചു പൊത്തിപ്പിടിച്ചു കൊണ്ട് ബെഡ് റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങിമരിച്ച ധന്യയുടെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. “എന്തിനാ മോളേ നീയെന്നെ വിട്ട് പോയത്. കുഞ്ഞുങ്ങളില്ലാത്ത വിഷമം കൊണ്ടാണോ, ഓപ്പറേഷനുള്ള പണവുമായി ഞാൻ വന്നപ്പോഴേയ്ക്കും നീ എന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞല്ലോ മോളേ” അവൻ അവളുടെ കാലിൽ ഉമ്മ വെച്ചു കൊണ്ട് പതം പറഞ്ഞ്  കരഞ്ഞു കൊണ്ടേയിരുന്നു. അവിടിരുന്ന മേശപ്പുറത്തേയ്ക്ക് നോക്കുമ്പോൾ കടലാസിൽ എഴുതിയ ഒരു കുറിപ്പ് കണ്ടു. വിറയ്ക്കുന്ന കൈകളോടെ അവനതെടുത്ത് വായിച്ചു. “പ്രിയപ്പെട്ട മനോജേട്ടാ, എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടാണ്, നിങ്ങളെ ഒറ്റയ്ക്കാക്കി പോകുന്നതിൽ എനിക്ക് ഒരുപാട് സങ്കടമുണ്ട്, ഞാൻ പോയാൽ നിങ്ങൾ ഒറ്റയ്ക്കായിപ്പോവുമെന്ന് എനിക്കറിയാം, പക്ഷേ പറ്റുമെങ്കിൽ നിങ്ങള് വേറെ ഒരു വിവാഹം കഴിക്കണം. നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടാവാൻ അതേ വഴിയുള്ളൂ, നമ്മളെ ആശുപത്രിയിൽ കാണിച്ചപ്പോൾ…

Read More

Part 1 Part 2 ” താഴേക്ക് നോക്ക് മനോജേട്ടാ, നിങ്ങള് വലിച്ചെറിഞ്ഞ  കവറ് നിറയെ പൈസയാ ” ” പൈസയോ, അതെങ്ങനെ ഇവിടെ വന്നു. ആരാപ്പോ ഇവിടെ ഇത്രേം പൈസ എറിഞ്ഞുകളഞ്ഞത്. ” അങ്ങനെ പറഞ്ഞു കൊണ്ട് മനോജ് വേഗം പുറത്തു തെറിച്ചു വീണ നോട്ടുകെട്ടുകളെടുത്ത് പ്ലാസ്റ്റിക് കവറിൽത്തന്നെ തിരിച്ചു വെച്ചു. പിന്നീട് അതുമായി മിഷ്യൻ പുരയിലേയ്ക്ക് നടന്നുകൊണ്ടു പറഞ്ഞു.  ” വേഗം വാടാ നമ്മക്ക് മിഷ്യൻ പുരയിലേക്ക് പോകാ, എന്താ സംഭവം ന്ന് നോക്കാലോ ”  അതു കേട്ടപ്പോൾ സുമേഷ് മൊബൈൽ വെളിച്ചവുമായി മനോജിൻ്റെ പുറകെയോടി. രണ്ടു പേരും മിഷ്യൻ പുരയിലെ തറയിലിരുന്ന് പ്ലാസ്റ്റിക് കവറിലെ പണം മുഴുവൻ കുടഞ്ഞിട്ടു സുമേഷ് ടോർച്ച് വെട്ടം കവറിലേക്ക് തെളിച്ചു പിടിച്ചു. മനോജ് നോട്ടുകെട്ടുകൾ ഓരോന്നായി എണ്ണി നോക്കി അടുക്കി വെച്ചു. അഞ്ഞൂറിൻ്റെ ആറു കെട്ടുകൾ, ഓരോ കെട്ടിലും അഞ്ഞൂറിൻ്റെ നൂറു നോട്ടുകൾ, കെട്ടുകൾ എണ്ണി നോക്കിക്കൊണ്ട് മനോജ് പറഞ്ഞു. “മൊത്തം…

Read More

(സിനിനോവലെറ്റ് ) Part 1 “കിട്ടിയോടാ?” ” കിട്ടി” ” യ്യ് ന്താ ഇത്ര വൈകിയേ എത്ര നേരായി നോക്കി നിക്കണ്.” ” നാളെ ഞായറാഴ്ചയല്ലേ മനോജേട്ടാ, അപ്പോ ഇന്ന് വൈകുന്നേരം ബീവറേജിൽ തിരക്കാവും ന്ന് ഇങ്ങക്കറിയില്ലേ” ” ങ്ഹാ, ശരിയാ, ഗ്ലാസും കുപ്പിവെള്ളോം വാങ്ങിയോ?” ” ഗ്ലാസ്, വതീറ് ചേട്ടൻ്റെ മിഷ്യൻ പുരയില് കഴിഞ്ഞാഴ്ച വെച്ചതുണ്ട്. കുപ്പിവെള്ളം പോണ വഴിക്ക് വാങ്ങാ, ങള് വണ്ടിയെടുക്കീ, മഴയിപ്പോ പെയ്യും.” “ഓള് ഫോണില് വിളിച്ചോണ്ടിരിക്കുന്നുണ്ട്. ഞാൻ കോൾ എടുത്തിട്ടില്ല. ഓൾക്കറിയാ, ശനിയാഴ്ച ആയോണ്ട് ഇന്ന് ഞാൻ വെള്ളമടിച്ചിട്ടേ ചെല്ലൂന്ന്, ഓവറാക്കണ്ടന്ന് പറയാൻ വിളിക്കുന്നതാ, എന്തായാലും ഒരു മൂന്നെണ്ണം അടിക്കണം. യ്യ് ഫുള്ളല്ലേ വാങ്ങിയത്.”  ” ങ്ഹാ ഫുള്ള് തന്നെയാ, അരയിൽ തിരുകിയ കുപ്പിയിലൊന്നു തലോടിക്കൊണ്ട് സുമേഷ് പറഞ്ഞു” ബൈക്ക് ടൗണിൽ നിന്നും അവരുടെ ഗ്രാമത്തിലേയ്ക്ക് കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു പാടവും, പുഴയുമെല്ലാം കഴിഞ്ഞ് വണ്ടി മലമുകളിലേക്കുള്ള കോൺക്രീറ്റ് റോഡിലേയ്ക്ക് പ്രവേശിച്ചു. അടുത്തുള്ള കട…

Read More

‘ൻ്റെ, സുക്കറണ്ണാ ഇങ്ങള് എഐ.ൽക്കൂടെ എന്ത് ചോദിച്ചാലും “മ്മളെ വിരൽത്തുമ്പിൽ തരുംന്ന് പറഞ്ഞിട്ട്, നമ്മക്കൊന്നും കിട്ടുന്നില്ലാലോ, ങ്ള് ഒരു മാതിരി ഇരട്ടത്താപ്പ് കാണിക്കരുത് ട്ടോ ങ്ള് ചെലോൽക്ക് വാരിക്കോരി കൊടുക്കുന്നുണ്ടല്ലോ, നമ്മക്ക് മാത്രം തരൂല… അല്ല അയിന് ഇങ്ങളെ പറഞ്ഞിട്ടും കാര്യം ല്ല , നമ്മളെ വിദ്യാഭ്യാസക്കൂടുതല് കൊണ്ട് നമ്മള് ടൈപ്പ് ചെയ്യുന്നത് ഇങ്ങക്ക് മനസ്സിലാവായിട്ടായിരിക്കും ല്ലേ, ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത കാലൻ്റെ കഥയിലേയ്ക്ക് കാലൻ്റെ എംഐ ഫോട്ടോയ്ക്ക് ഞാൻ വാട്സപ്പിൻ്റെ എ ഐ ല്, കുറേ പ്രാവശ്യം ടൈപ്പ് ചെയ്ത് ചോയ്ച്ച്… മലയാളത്തിൽ കാലൻ ചോദിച്ചപ്പോ കാലൻ കോഴീടെ പിക് തന്നു. ഇനീപ്പോ മലയാളം ഇങ്ങക്ക് അറിഞ്ഞൂടായിട്ടാന്ന് കരുതി ഞാൻ ഇംഗ്ലീഷിൽ കാലൻ ന്ന് ടൈപ്പ് ചെയ്തിട്ടു.. അപ്പോ എനിക്ക് കാലകേയൻ്റെ ഫോട്ടോ അയച്ച് തന്നു. ഞാൻ ബാഹുബലീൻ്റെ കഥയല്ല എഴുതിയത് കാലൻ്റെയാ.. അപ്പോ കാലൻ്റെ ഫോട്ടോ തരണ്ടേ മ്മ്ക്ക്.. കാലനെ മൂപ്പർക്ക് പരിചയം കാണില്ലാലോ! മൂപ്പര് സായിപ്പായത്…

Read More

 കഴിഞ്ഞീസം രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നെഞ്ചിൽന്ന് ഒരു വേദന, ചെർതായി ഒരു കൊളുത്തിപ്പിടിക്കലൊക്കെ… നെഞ്ചിൽ കൈ വെച്ച് ഞാൻ വേദന സഹിച്ച് ഉറങ്ങാൻ ശ്രമിച്ച്, വേദനയും അസ്വസ്ഥതയും കൊണ്ട് ഉറക്കം ശരിയായില്ല. പക്ഷേ എപ്പോഴോ എന്നോടൊന്ന് മയങ്ങിപ്പോയി.  മയങ്ങുന്നതിന് മുമ്പായി എൻ്റെ കാറ്റ് പോവും ന്ന് എനിക്കൊരു തോന്നലുണ്ടാ യിരുന്നു. വിചാരിച്ച പോലെ തന്നെ മയക്കത്തിലതാ, എൻ്റെ മുന്നിൽ കാലൻ ചിരിച്ചോണ്ട് നിൽക്കുന്നു. മൂപ്പരെ അപ്പോ ആർക്ക് കണ്ടാലും ‘കാലേട്ടാ ” ന്ന് വിളിക്കാൻ തോന്നും, അമ്മാതിരി തേജസ്സോടെയാ മൂപ്പരുടെ നിൽപ്പ്. കാലൻ വാതിൽപ്പടിയിൽ നിൽക്കുന്നത് കണ്ട് ഞാൻ പുള്ളിയോട് പറഞ്ഞു,  “ബാ, കേറി ബാ, എന്തേയ് അവിടെത്തന്നെ നിന്നു കളഞ്ഞത്. ” “ഒന്നൂല്ല ഒരാളുടെ വരാനുണ്ട്. ഓൻ വീടിൻ്റെ മുറ്റത്ത് പോത്തിനെ കെട്ടാനുള്ള സ്ഥലം നോക്കാ. കെട്ടിയിട്ടില്ലേൽ ശരിയാവില്ല, അടുത്ത വീട്ടിലൊക്കെ എരുമകളുള്ളതാ. ലെവൻ അങ്ങോട്ട് പോയാൽ പിന്നെ തിരിച്ച് വിളിച്ചാൽ വരാൻ പാടാ, അതോണ്ട് കെട്ടിയിട്ടിട്ട് ഓനിപ്പം വരും.…

Read More

“ചേച്ചീ, ഓയ് ഇവിടാരുമില്ലേ?” കോളിംഗ് ബെൽ അടിച്ചിട്ടും, ആരും ഇറങ്ങി വരാതായപ്പോൾ അവൾ ഉറക്കെ വിളിച്ചു ചോദിച്ചു. വീടിൻ്റെ വാതിൽ തുറക്കാതായപ്പോളവൾ വീടും പരിസരവും ഒന്നു നോക്കി. മുറ്റം നിറയെ അഴകൾ കെട്ടി തുണി വിരിച്ചിട്ടിരിക്കുന്നു വീടിൻ്റെ പുറകു വശത്തുനിന്നും അലക്കുന്ന സ്വരം കേൾക്കാനുമുണ്ട്. അലക്കുന്ന ശബ്ദത്തിൽ താൻ വിളിച്ചത് അവർ കേട്ടു കാണില്ല. അവൾ വീണ്ടും കോളിംഗ് ബെൽ അടിച്ച ശേഷം ഉറക്കെ വിളിച്ചു ചോദിച്ചു. “ഓയ്, ചേച്ചീ,ചേട്ടാ ഇവിടാരുമില്ലേ?” അവൾ അൽപ്പനേരം കാത്തു നിന്നിട്ടും ആരും പുറത്തിറങ്ങി വരാതായപ്പോൾ അവൾ മുറ്റത്ത് വെച്ച വലിയ ബാഗ് എടുത്ത് തോളിൽ തൂക്കി. പിന്നീട് ചെറിയ ബാഗ് കയ്യിലെടുത്ത് മുറ്റത്തുനിന്നും വഴിയിലേയ്ക്കിറങ്ങി. പെട്ടന്നാണ് വരാന്തയിൽ നിന്നും ”ഏയ് , ആരാ എന്തു വേണം എന്ന ചോദ്യം കേട്ടവൾ തിരിഞ്ഞു നോക്കിയത്. സിറ്റൗട്ടിൽ തല തോർത്തിക്കൊണ്ട് ഒരു യുവാവ് നിൽക്കുന്നതവൾ കണ്ടു. ബർമുഡയും ടീഷർട്ടുമാണ് വേഷം, അവനെ കണ്ടപ്പോൾ അവൾ തിരിച്ച് മുറ്റത്തേയ്ക്കു…

Read More