പെങ്കുട്യോൾടെ അച്ഛനമ്മമാരോട് ഒരു ചോദ്യം. എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാണ്. “നിങ്ങള് പെൺമക്കളെ വളർത്തുന്നത്, അവര് കണ്ടവൻമാരുടെ അടി കൊണ്ട് ചാവാനാണോ അതോ, അവര് അവരുടെ കൂടെ സ്വസ്ഥതയും സമാധാനവുമില്ലാതെ ജീവിച്ച്, അവസാനം ആത്മഹത്യ ചെയ്തോട്ടേന്ന് കരുതിയിട്ടാണോ? മക്കളെ വളർത്താൻ ഇത്ര പാടാണെങ്കിൽ എന്തിനേ കുട്ടികളെ ഉണ്ടാക്കുന്നത്? കെട്യോനും കെട്ട്യോൾക്കും കൂടെ അന്ന് കാലിൻ്റെടയ്ക്ക് കയ്യും തിരുകി വെച്ച് തിരിഞ്ഞ് കിടന്നാപ്പോരായിരുന്നോ, എന്നാൽ എത്ര അന്തസ്സുണ്ട്. പിന്നെ നിങ്ങൾക്ക് വികാരശമനം തീരാഞ്ഞിട്ടാണേൽ മക്കളുണ്ടാവാതിരിക്കാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. ഇത് കൊമ്പത്തെ ബന്ധവും തേടിപ്പോയിട്ട് ആ പാവങ്ങളെ കൊലക്ക് കൊടുക്കണോ? ആ കുട്ടികൾ എത്ര മാത്രം ശാരീരികമായിട്ടും മാനസികമായിട്ടും അനുഭവിച്ചിട്ടായിരിക്കും, അവസാനം ഒരു കഷ്ണം കയറിലോ, ഒരു തുള്ളി വിഷത്തിലോ അഭയം പ്രാപിച്ചിട്ടുണ്ടാവുക. അപ്പോ നിങ്ങൾക്ക് പറയാം, ഒരു വിവാഹബന്ധം വരുമ്പോൾ പുറമേ കാണുന്ന ചിരിയല്ലേ നമ്മൾ അറിയുന്നുള്ളൂ, ഇവൻ്റെയൊക്കെ സ്വഭാവവും കിടപ്പറയിലെ വൈകൃതങ്ങളും നമ്മൾക്ക് മനസ്സിലാവുന്നില്ലാലോന്ന്… “ശരിയാണ്, അതു നമ്മൾക്ക് മനസ്സിലാവില്ല. പുറമേ സുന്ദരനും…
Author: Shijith Perambra
“ഫാത്തീ നീയിങ്ങനെ കരയാതെ, പടച്ചോൻ എല്ലാ സുഖസൗകര്യങ്ങളും നമ്മൾക്ക് തന്നില്ലേ, ഇതു മാത്രം തന്നില്ല എന്നു കരുതി സമാധാനിക്ക്. ” “നമ്മുടെ എല്ലാ സുഖസൗകര്യങ്ങളും പടച്ചോൻ തിരിച്ചെടുത്തോട്ടെ, പക്ഷേ ഒരു കുഞ്ഞില്ലാതെ എങ്ങനെയാ ഇക്കാ നമ്മള് ജീവിക്കാ” ” ഇതിപ്പോ എൻ്റെയോ നിൻ്റെയോ കുഴപ്പമാണോ? നമ്മൾക്ക് രണ്ട് പേർക്കും ഒരു കുഴപ്പോമില്ലാന്ന്, നമ്മള് കാണിച്ച എല്ലാ ഗൈനക്കോളജിസ്റ്റും പറയുന്നുമുണ്ട്, എത്ര പ്രാവശ്യം നീ ഗർഭിണിയായി, പക്ഷേ എല്ലാം അബോർട്ടായിപ്പോവുന്നു. ഇനിയും നീ ഗർഭിണിയായാൽ നിൻ്റെ ജീവൻ തന്നെ അപകടത്തിലാവും ന്നാ, മെഡിക്കൽ സയൻസ് പറയുന്നത്. അത്രയും ആശുപത്രിയിൽ നമ്മള് കാണിച്ചു കഴിഞ്ഞു. ഇനി ഏതാശുപത്രിയിലാ നമ്മള് കാണിക്കേണ്ടതെന്ന് നീ പറ, ഞാൻ കൊണ്ടോവാം., “അതൊന്നുമെനിക്കറിയില്ല ഇക്കാ, പക്ഷേ എനിക്ക് കുഞ്ഞ് വേണം. ” ” കുഞ്ഞു വേണം ന്ന് വാശിപിടിച്ച് കരഞ്ഞാൽ വാങ്ങിത്തരാൻ ഇത് കടേൽ നിന്ന് വാങ്ങാൻ കിട്ടുന്നതാണോ, എങ്കിൽ വാങ്ങിത്തരായിരുന്നു. പടച്ചോൻ തരണ്ടേ?” ഫസലിൻ്റെ വാക്കുകൾ കേട്ട് ഫാത്തിമ…
എടാ, എനിക്ക് വീട്ടുകാര് വേറെ കല്യാണം നോക്കുന്നുണ്ട്ട്ടോ” “അയിന്” “അയിന് ന്നോ, അപ്പോ നിനക്കെന്നെ കെട്ടണ്ടേ, നമ്മക്ക് കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കണ്ടേ?” ” ങ്ഹാ അതൊക്കെ വേണം” “എന്നിട്ടാണോ നീയിപ്പോ, ഇങ്ങനെ പറയുന്നെ? എന്തൊക്കെയായിരുന്നു, ഒന്നിച്ച് ജീവിക്കണം, വീട് നിറയെ എന്നെപ്പോലെയുള്ള കുട്ടികൾ വേണം ഒന്നിച്ച് ഭക്ഷണം കഴിക്കണം, വാരിത്തരണം, ഒരു കുഞ്ഞു വീട് വേണം, ഇപ്പോ കാര്യത്തോടടുക്കുമ്പോ ഒന്നും വേണ്ടാല്ലേ? അല്ലേലും എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെയാ, ചതിയമ്മാര്” അത്രയും പറഞ്ഞവൾ അവൻ്റെയരുകിൽ നിന്നും മാറിയിരുന്നു. പാർക്കിലെ ഒഴിഞ്ഞ കോണിലെ സിമൻ്റു ബഞ്ചിലിരുന്നു സംസാരിക്കുകയായിരുന്നവർ. “എടീ പോത്തേ, സോറി പോത്ത് ആണാണല്ലോ, എരുമേ” “എരുമ നിൻ്റെ കുത്തമ്മ”, അവളവൻ്റെ മോന്തക്കിട്ടൊരു കുത്തു കൊടുത്തു. ” ഞാൻ പറയട്ടേ, എന്നിട്ട് നീ ദേഷ്യപ്പെട്” ” ങ്ഹാ പറയ്, “എടീ എനിക്ക് ജോലിയായില്ലാന്ന് നിനക്കറിയാവുന്ന കാര്യമല്ലേ, രണ്ടു വർഷം കൂടെ കഴിഞ്ഞിട്ട് പോരേ, അതുവരെ നീ വീട്ടിൽ എന്തേലും പറഞ്ഞ് വരുന്ന…
ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യാ വാർത്ത കണ്ണുനീരോടെയും നൊമ്പരത്തോടെയുമല്ലാതെ നമുക്ക് ഓർക്കാൻ കഴിയില്ല. കാരണം ആ അമ്മ മക്കളെയും കൊണ്ട് ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു ജോലിക്കായി ഒരു പാട് സ്ഥലത്ത് അന്വേഷിച്ചിട്ടുണ്ട്. ജോലി കൊടുക്കാൻ താത്പര്യമുള്ള സ്ഥലത്തും ചിലരുടെ ഇടപെടൽ കാരണം അവർക്ക് ജോലി നിഷേധിക്കപ്പെട്ടു. ചിലരുടെ കമൻ്റുകൾ കണ്ടു, അവർക്ക് നെഴ്സ് ജോലി തന്നെ വേണോ, അവർക്ക് റോഡ് പണിക്ക് പോയ്ക്കൂടെ, തൊഴിലുറപ്പിന് പൊയ്ക്കൂടെ എന്നാലും മക്കളെ വളർത്തിക്കൂടെന്നൊക്കെ. പ്രിയസഹോദരങ്ങളേ, അവർക്കറിയാവുന്ന ജോലി നെഴ്സ് ജോലിയാണ്. അവർക്കതിൽ നിന്നു കിട്ടുന്ന സന്തോഷവും സമാധാനവും സംതൃപ്തിയും മറ്റൊരു ജോലി ചെയ്താലും കിട്ടില്ല. ഒരു ജോലി എന്നത് സന്തോഷത്തോടെയും ആത്മസമർപ്പണത്തോടെയും ചെയ്യേണ്ടുന്ന ഒന്നല്ലേ? അതിപ്പോ കൂലിപ്പണിയായാലും നെഴ്സ് ജോലിയായാലും വക്കീലായാലും ഡോക്ടറായാലും എല്ലാരും അങ്ങനെ തന്നെയാണ്, അവരവര് ചെയ്യുന്ന ജോലിയിലാണവര് സന്തോഷം കണ്ടെത്തുന്നത്. ചില സന്ദർഭങ്ങളിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ നിന്നു മാറി മറ്റൊരു ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ പലർക്കുമുണ്ടാവാറുണ്ട്.…
പ്രവാസിയായ മകൻ വിദേശത്തു നിന്ന് അയച്ചുകൊടുത്ത പണം കൊണ്ട് അവൻ്റെയമ്മ നാട്ടിൽ പുതിയ വീട് വെച്ചു. വീടിൻ്റെ കുടിയിരിപ്പു ദിവസം തന്നെ അവൻ്റെയമ്മ വീടിൻ്റെ ഉമ്മറത്തേയ്ക്ക് കയറുമ്പോൾ സ്റ്റെപ്പിൽ കാൽ തട്ടിയൊന്നു വീണു. അതുകണ്ടപ്പോൾത്തന്നെ വല്യമ്മാവൻ വിളിച്ചു പറഞ്ഞു. “ഹൗ, ലക്ഷണക്കേട്, ഞാനപ്പഴേ പറഞ്ഞതാ നാല് സ്റ്റെപ്പ് വെയ്ക്കരുത് വീടിനത് ദോഷമാന്ന്… അത് കേൾക്കേണ്ട താമസം, വയ്യാത്ത കാലും വലിച്ചു കൊണ്ട് അവൻ്റെയമ്മ ജോത്സ്യരുടെയടുത്തേയ്ക്കോടി. കുടിയിരിപ്പിന് വീട്ടിൽ വന്ന് സദ്യയും കഴിച്ച് പോയ, നാട്ടിലെ പ്രധാന ജോത്സ്യൻ വേഗം ഗണിച്ചു നോക്കിപ്പറഞ്ഞു സ്റ്റെപ്പ് മാറ്റിപ്പണിയണം. ടൈലിട്ട് മനോഹരമാക്കിയിരുന്ന സ്റ്റെപ്പ് പിറ്റേന്നു തന്നെ പൊളിച്ചു മാറ്റി, ഗ്രാനൈറ്റ് പാകിയ പുതിയ സ്റ്റെപ്പുണ്ടാക്കി, സ്റ്റെപ്പിന് സൈഡിലപ്പോഴും അമ്മ, വീഴാനിടയായ വള്ളി പൊട്ടിയ ചെരുപ്പു കിടപ്പുണ്ടായിരുന്നു. അവൻ്റെ ആ മാസത്തെ ശമ്പളത്തിൻ്റെ നല്ലൊരു ഭാഗം റിയാലുകളും സ്റ്റെപ്പിൽ ഗ്രാനൈറ്റായി പതിഞ്ഞു കിടന്നു. മുറ്റത്ത് കളിച്ചോണ്ടിരുന്ന നാലുവയസ്സുകാരൻ ചെക്കൻ്റെ തലയിൽ മച്ചിങ്ങാ വീണ് ചെക്കൻ തലയും തടവി…
“ഇന്നലെ കണ്ടില്ലാലോ, എവിടായിരുന്നു” “ഇന്നലെ ഞാൻ ജോലിക്കു പോയില്ലായിരുന്നു അതാ. ” ” ഹോ, എന്ത് പറ്റി ഇന്നലെ പോവാഞ്ഞത്?” “വീട്ടിൽ കുറച്ച് പ്രശ്നങ്ങൾ, അതാ” ” ഹസ്ബൻറുമായിട്ടാണോ?” ” ഹേയ്, ഞാനിതിന് വിവാഹം കഴിച്ചിട്ടില്ലല്ലോ” തിരക്കൊഴിഞ്ഞ കെ എസ് ആർടിസി ബസ്സിലെ രണ്ടു പേർക്കിരിക്കാവുന്ന സീറ്റിൽ അവളുടെ അടുത്തിരുന്നു കൊണ്ടവനൊന്നു ദീർഘ നിശ്വാസം വിട്ടു. അവൻ്റെ ദീർഘ നിശ്വാസം കേട്ടുകൊണ്ടവൾ ചോദിച്ചു. “അതെന്താ വീട്ടിലെ പ്രശ്നങ്ങൾ കാരണമാണെന്ന് പറഞ്ഞപ്പോൾ ഹസ്ബൻ്റുമായിട്ടാണോന്ന് ചോദിച്ചത് എന്നെക്കണ്ടാൽ കല്യാണം കഴിച്ചതാണെന്ന് തോന്നുമോ?” “അതിപ്പോ ഇയാളെ കണ്ടാലെന്നല്ല. കല്യാണം കഴിഞ്ഞ ഇപ്പോഴത്തെ പെൺകുട്ടികളെ കണ്ടാൽ കല്യാണം കഴിഞ്ഞതാണെന്നു നമുക്ക് മനസ്സിലാവുകയേയില്ല. ” “അതെന്താ കഴുത്തിൽ താലി കാണില്ലേ?” “താലിയാണോ അതോ വെറും ലോക്കറ്റാണോന്ന് ശ്രദ്ധിച്ചു നോക്കിയാലേ മനസ്സിലാവൂ. വിവാഹം കഴിഞ്ഞവരാണെങ്കിലും ഇപ്പോൾ ചെറിയ നൂലു പോലുള്ള മാലയാ അധികം പേരും ഉപയോഗിക്കുന്നത്, പിന്നെ കഴിഞ്ഞ ഒരു രണ്ടുമൂന്നുവർഷം മുന്നെ വരെ നെറ്റിയിൽ ചെറിയൊരു സിന്ദൂരം തൊട്ടത്…
” എടാ, നമുക്കൊന്നു കാണണ്ടേ?” “ങേഹേ, പിന്നെ വേണ്ടേ” അവളുടെ മെസേജ് കണ്ട് ഞാനൊന്നു ഞെട്ടി. കാരണം പരിചയപ്പെട്ട അന്നുമുതല് ഞാനവളോടു ചോദിക്കുന്നതാണ്, “നമുക്കൊന്നു കാണണ്ടേന്ന്” അപ്പോഴൊക്കെ അവള് പറയും’അതിനൊക്കെ ഒരു കാലവും സമയവുമുണ്ട് ദാസാ’ ന്ന്. അപ്പോൾ “എന്നാ അങ്ങനാവട്ടെ വിജയാ”ന്ന് ഞാനും ഒരു മറുപടി അയക്കും. എന്തായാലും അവളുടെ മെസേജ് കണ്ട് എന്നിലെ “ഫോറസ്റ്റ് ചിക്കൻ” തലയുയർത്തി നീട്ടിയൊന്നു കൂവി, എന്നിട്ട് വിനയ കുനിയാന്വിതനായി അവളോടു ചോദിച്ചു. ” ഓ, നമ്മളെയൊക്കെ കാണാൻ സമയമായോ, ഞാൻ എത്ര കാലമായിട്ട് പറയുന്നതാ നമുക്ക് കാണണ്ടേന്ന് അപ്പോഴൊന്നും നിനക്ക് സമയമായില്ല, ഇപ്പോ എന്ത് പറ്റി, ” ഒന്നും പറ്റീല, എനിക്ക് ഇപ്പഴാ നിന്നെ ഒന്നു കാണണമെന്ന് തോന്നിയത്. അപ്പോ കാണാമെന്ന് വിചാരിച്ചു. അതാ, എന്തേയ്? അത് വല്യ തെറ്റായിപ്പോയോ? എന്നാ ഞാൻ കാണാൻ വരുന്നില്ല പോരേ” “ശ്ശെടാ, ഞാനങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല , ഞാനെപ്പോ കാണണ്ടേ ന്ന് ചോദിച്ചാലും നീ മുടക്കം…
അടുക്കളയിലെ കാലിയാവുന്ന ബേക്കറിപ്പാത്രങ്ങൾക്കും ചിലത് പറയാനുണ്ട്. എന്താണെന്നല്ലേ? കളിചിരിയുടെ, കലപില ശബ്ദത്തിൻ്റെ, ഓട്ടത്തിൻ്റെ, ചാട്ടത്തിൻ്റെ , നിശബ്ദതയുടെ ഏകാന്തതയുടെ, ചില നെടുവീർപ്പുകളുടെ കഥകൾ. ഒന്നോർത്താൽ നിങ്ങളുടെ മനസ്സിലും ചിലത് ഓടിയെത്തും. ഓണത്തിനുവന്നവരൊക്കെ തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. പല വീടുകളിലും മുതിർന്ന മക്കൾ മുതൽ കുഞ്ഞുകുട്ടികൾ വരെ അകത്തളങ്ങളിൽ നിന്നും അകലേയ്ക്കു യാത്രയായിക്കൊണ്ടിരിക്കുന്ന ദിവസങ്ങളാണിപ്പോൾ. നാട്ടിലെ വീടുകളിൽ ചിറകൊടിഞ്ഞ വാർദ്ധക്യം മാത്രം ബാക്കിയാവാൻ പോവുകയാണ്, ഇത്രയും ദിവസവും, മക്കളുടെയും അവരുടെ കുഞ്ഞുകുട്ടികളുടെയും കലപില ശബ്ദമുഖരിതമായിരുന്നു ഓരോ വീടുകളും. കുട്ടികൾ ഓടിക്കളിച്ച്, ഓരോ ഓട്ടം കഴിയുമ്പോഴും ഓടി വന്ന് ബേക്കറി പാത്രത്തിൽ കയ്യിട്ട്, കിട്ടുന്നത് വാരിത്തിന്ന് അടുത്ത ഓട്ടത്തിനിടയിലെ ചെറിയ ഇടവേളകളിൽ വീണ്ടും ഓടി വന്ന്, ബേക്കറി പാത്രത്തിൻ്റെ അടപ്പ് അടയ്ക്കാനുള്ള നേരം പോലുമവർക്ക് കിട്ടാറില്ല. അപ്പോഴേയ്ക്കും മുറ്റത്ത് അടുത്ത കളിയ്ക്കുള്ള വട്ടം കൂടിയിട്ടുണ്ടാവും കൂട്ടുകാർ, മുതിർന്നവരാണെങ്കിൽ അമ്മേ, ബേക്കറിയൊന്നുമിരിപ്പില്ലേന്ന് ചോദിച്ച് കട്ടൻ ചായയും വെച്ച്, ബേക്കറി പാത്രം തുറന്ന്, ഉള്ളത് പ്ലേറ്റിലാക്കി, ടിവിയ്ക്ക് മുമ്പിലിരുന്നു…
എല്ലാരുടെ മൂക്കിലും ദശവളരുമ്പോ എൻ്റെ മൂക്കില് ”പശയാ വളരുന്നേന്ന് തോന്നിയപ്പോഴാണ് ഞാനതിൻ്റെ സത്യാവസ്ഥ അറിയാൻ മൂക്കാസ്പത്രിയിൽ പോയത്, “മൂക്കാസ്പ്പത്രിയോ?” ” പിന്നല്ലാണ്ട്, കണ്ണിന് കണ്ണാസ്പത്രിയും പല്ലിന് ദന്താ സ്പ്പത്രിയും ഉള്ളപ്പോ ,, മൂക്കിന് മൂക്കാസ്പത്രിയല്ലേ?” ‘ങ്ഹാ , അത് ശരിയാ, എന്നിട്ട്” ” എന്നിട്ടെന്താ, ഡോക്ടറെ കാണിച്ചപ്പോ അയാള് പറഞ്ഞ്, മൂക്കിൻ്റെ പാലം വളവ്, പിന്നെ ദശവളർച്ച ഒക്കെയാണ്, അതാണ് പ്രശ്നം മൂക്കോപ്പറേഷൻ വേണം ന്ന്.” “എന്നിട്ട് ചെയ്തോ?” ”ഡോക്ടറങ്ങനെ പറഞ്ഞതും എൻ്റെ ഉള്ളങ്ങ് കാളിപ്പോയി” ” ഓപ്പറേഷൻ അത്രയ്ക്കും പേടിയാണ് ല്ലേ” ” ഓപ്പറേഷൻ പേടിച്ചിട്ടല്ല ചങ്ങായീ ഓപ്പറേഷൻ ചെയ്യുമ്പോൾ നമ്മളെ ബോധം കെടുത്തുമല്ലോ, അപ്പോ എൻ്റെ ഫോണ്, എവിടെ കൊണ്ടോയി ഒളിപ്പിക്കുംന്ന് ഓർത്തിട്ടാ ഉള്ളുകാളിയത്. ഓൾടെ കയ്യിൽ കൊടുത്തിട്ട് പോയാൽ തിരിച്ച് ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ച് വരുമ്പോ എൻ്റെ കണ്ണോപ്പറേഷൻ കൂടെ ഓള് നടത്തും. എൻ്റെ കുൽസിത ഫോൺ കോളും, ചാറ്റും ഓള് കണ്ടാൽ ചെലപ്പോ ഡൈവോഴ്സും നടക്കും.…
വിനോദൻ, രാവിലെ തന്നെ കാടുവെട്ടുന്ന മിഷ്യൻ വർക്കു ചെയ്യിക്കുന്ന ശബ്ദം കേട്ടുകൊണ്ട് അയൽപക്കത്തു നിന്നും ആസ്യത്താത്ത വിളിച്ചു ചോദിച്ചു. ” എന്താ വിനോദാ ഇന്ന് പണിയുണ്ടോ?” ” ഉണ്ട് താത്താ, ഒന്നുരണ്ടു മാസമായില്ലേ മിഷ്യൻ വർക്ക് ചെയ്യാതെ വെച്ചിരിക്കുന്നത് അതുകൊണ്ടൊന്ന് ഓണാക്കി നോക്കിയതാ” “ഈ മഴയത്ത് എങ്ങനെ പണിക്ക് പോവാനാ മോനേ, അമ്മാതിരി മഴയല്ലായിനോ” “ഇപ്പോ മഴയൊന്ന് ലേശം കുറഞ്ഞല്ലോ, ജോണിക്കുട്ടി മുതലാളീടെ റബർ തോട്ടത്തില് കുറച്ച് ദിവസത്തെ പണിയുണ്ട്. താത്താൻ്റെ കയ്യില് ഒരഞ്ഞൂറ് രൂപ എടുക്കാനുണ്ടാവോ? വൈകീട്ട് വന്നിട്ട് തിരിച്ച് തരാ” ” എന്താ ഇത്ര അത്യാവശ്യം?” ” മിഷ്യന് എണ്ണയടിക്കണം, പിന്നെ സജീവൻ്റെ ബൈക്കിന് പോയാല്, പെട്രോള് അടിച്ചുകൊടുത്താ മതി. അല്ലേൽ ഓട്ടോ വിളിച്ച് പോണം. ഇതാവുമ്പോ ഓൻ്റെ വണ്ടിക്ക് എണ്ണയടിച്ച് കൊടുത്താല് വൈകീട്ട് ഓൻ്റെ വണ്ടിക്ക് തന്നെ തിരിച്ചും പോരാം” ” കുടുംബശ്രീല് അടക്കാൻ വെച്ച പൈസയാ , വൈകുന്നേരം തരണം ട്ടോ എന്നു പറഞ്ഞു കൊണ്ട്…
