Author: Shiju KP

Parenting coach Writer Engineer Motivational speaker Voice artist

ഭാഗം -2 രാജശേഖരൻ വക്കീല് നാട്ടിലെ പ്രമാണിയാണ്. കുറെ ഭൂസ്വത്തും അധികാരത്തിലുള്ളവരുമായി ബന്ധുത്വം ഉള്ളതുമായ കുടുംബം. പാർട്ടി വക്കീൽ. പ്രമാദമായ കേസുകളിൽ ന്യായത്തിന്റെ പക്ഷം ചേർന്ന് വാദിക്കുന്ന അച്ഛനോട്‌ രാജിക്കെന്നും ബഹുമാനമായിരുന്നു. കോളേജിൽ ചേരുമ്പോളവൾ ഒരിക്കലും കോളേജ് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആഗ്രഹിച്ചിട്ടില്ല. പക്ഷെ അവളാ ക്യാമ്പസ്സിൽ ഇലക്ഷന് നിന്ന് ജയിച്ചു.ഒരുപാട് പ്രവർത്തനങ്ങൾ കാഴ്ച വെച്ചു.അവളുടെ രാഷ്ട്രീയ ജീവിതം രവിയിൽ നിന്ന് തുടങ്ങി രവിയിൽ അവസാനിച്ചു. ആദ്യമായി രവിയെ അവളറിഞ്ഞതൊരു ചുവരെഴുത്തിൽ നിന്നാണ്.’ആർട്സ് ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സഖാവ് രവിയെ വിജയിപ്പിക്കുക.’ നേരിട്ട് കണ്ടപ്പോ അവന്റെ വാക്ചാതുര്യവും ധൈര്യവും പിന്നെ അച്ഛന്റെ പോലുള്ള നെഞ്ചും വിരിച്ചുള്ള നടപ്പും അവളുടെ കണ്ണിൽ ഉടക്കി .നാട്ടിലെ അറിയപ്പെടുന്ന പാർട്ടി കുടുംബത്തിലെ അംഗമാണ് രവി. കുട്ടി സഖാവ് കോളേജിൽ പോകുന്നതിനോടൊപ്പം വൈകുന്നേരം ഓട്ടോ ഓടിച്ചിരുന്നു.ആ കോളേജിൽ രാജിയെ ആകർഷിച്ച ഏക പുരുഷൻ രവിയാണ്. പക്ഷെ അവനവളെ ശ്രദ്ധിച്ചു പോലുമില്ല. അവനെല്ലാവരോടും ഒരു പോലെയാണ് പെരുമാറിയിരുന്നത്.അവളവിടെ ചേർന്ന കൊല്ലം…

Read More

അച്ഛന്റെ മുറിയുടെ വാതിൽ തുറന്ന് അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് നടന്നു. “അച്ഛൻ ഉറങ്ങിയോ?” ഒരനക്കവുമില്ല. മുത്തുലക്ഷ്മി താഴെ പായയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. അവളച്ഛന്റെ അടുത്തിരുന്നു. “പത്തു വർഷം മുമ്പ് ഞാനിവിടെ വന്നു കേറിയത് മുതൽ എന്ന് ഇറക്കി വിടുമെന്ന് കാത്തിരിക്കുകയാണ്. അവൻ ചെയ്യുന്നതിന്റെ കൂലി അവന്റെ മക്കൾ കൊടുക്കും എന്ന് അച്ഛന്റെ അവസ്ഥ കണ്ടിട്ടും അവന് മനസ്സിലായിട്ടില്ല.” പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവളവിടെ എന്തൊക്കെയോ ആലോചിച്ചിരുന്നു. “ഞാൻ നാളെ പോവും. രാവിലെ കാണാൻ കഴിയില്ല. ശരി അച്ഛാ.” അവൾ ധൃതിയിൽ എഴുന്നേറ്റു. പെട്ടന്ന് അവളുടെ കയ്യിൽ അയാൾ മുറുക്കെ പിടിച്ചു നിലവിളിച്ചു. “അയ്യോ! മോളേ രാജി,പോവല്ലേ!!” അവൾ ഞെട്ടി പോയി. അച്ഛന്റെ കോടിപ്പോയ വായിലേക്ക് അവൾ നോക്കി. അച്ഛൻ തന്നെയാണോ ഇത് പറഞ്ഞത്. അതോ എനിക്ക് തോന്നിയതാണോ? മുത്തു ലക്ഷ്മി ഞെട്ടി എഴുന്നേറ്റ് വന്നു. “അപ്പാ, എന്നാച്ച്? തണ്ണി വേണമാ? എന്ന ചേച്ചി?” “ഒന്നുമില്ല. നീ കിടന്നോ.…

Read More

അവൾ ഹോസ്റ്റലിന്റെ മുന്നിൽ നിന്നും ബസിൽ കേറി. നേരിട്ട് വീടിന്റെ മുന്നിൽ ഇറങ്ങാൻ പറ്റുന്ന ബസുണ്ട്. പത്തു മിനുട്ട് നിന്നാൽ അത് കിട്ടും. വേണ്ട. സ്റ്റാൻഡിൽ ഇറങ്ങി മാറി കേറാം. അപ്പൊ പിന്നെയും ഒരു മണിക്കൂർ വൈകിയേ വീട്ടിലെത്തൂ. അവൾ കേറിയപ്പോൾ ബസിൽ നല്ല തിരക്ക്. ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സ്ഥലമില്ല. കടവന്ത്ര കഴിഞ്ഞപ്പോളാണ് ഇരിക്കാൻ ഒരു സീറ്റ്‌ കിട്ടിയത്. അതും മുന്നിലെ ലോങ്ങ്‌ സീറ്റ്‌.അതും ഏറ്റവും അറ്റത്ത്. അവളുടെ മുന്നിൽ ബസിന്റെ ചില്ല് മാത്രം. ബസ് ആക്‌സിഡന്റ് ആയാൽ ഈ ചില്ല് പൊട്ടിത്തെറിച്ചു എന്റെ മേല് കുത്തിക്കേറി ഞാൻ മരിക്കുമോ. അങ്ങനെ മരിച്ചാൽ മതിയായിരുന്നു. എന്തിനാ ഞാൻ വീട്ടില് പോണേ? ആരാ അവിടെ ഉള്ളത്. അമ്മയുടെ കല്യാണം കഴിഞ്ഞു ആദ്യമായാണ് വീട്ടിൽ പോകുന്നത്. അവിടെ ചെല്ലുമ്പോൾ എന്താകുമോ ആവോ? എന്റെ മുറി എങ്ങാനും അയാളുടെ മക്കൾക്ക് കൊടുത്ത് കാണുമോ? അമ്മ എന്നോട് പഴയ പോലെ സ്നേഹം കാണിക്കുമോ? എനിക്കറിയില്ല.…

Read More