Author: shybi shaju

അന്ന് അധികം ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല നാട്ടിൽ. ഓണത്തിന് നടത്തി വരുന്ന കലം തല്ലി പൊട്ടിക്കൽ, പ്രച്ഛന്ന വേഷം, നുണ പറച്ചിൽ. അങ്ങനെ കൊച്ചു കൊച്ചു പരിപാടികൾ. ഇതിൽ ഏതെങ്കിലുമൊക്കെ കാണാൻ വീട്ടീന്ന് വിട്ടാൽ ഭാഗ്യം. യാതൊരുറപ്പുമില്ല. പിന്നെ ഉറപ്പായും ആദ്യാവസാനം ആഘോഷിക്കുന്നത് ചാന്ത്യം പള്ളിയിലെ പെരുന്നാളും വേനലവധിക്കാലത്തെ VBS ക്ലാസ്സുമാണ് ഞാനാകെ ഒരു മടിയുമില്ലാതെ നേരത്തേ ഒരുങ്ങി ചെന്നോണ്ടിരുന്ന ഒരേയൊരു ക്ലാസ്സാണ് പത്ത് ദിവസത്തെ VBS. പഠിക്കണ്ട, ഹോം വർക്ക് ചെയ്യണ്ട, സാറുമ്മാര് കണ്ണുരുട്ടുക, മൂക്ക് വിറപ്പിക്കുക, കൈയ്യിലെ തൊലി തിരിപ്പിച്ച് വേദനിപ്പിക്കുക, പടവാൾ പോലുള്ള ചൂരൽ കൊണ്ട് ഡസ്ക്കിലടിച്ച് ഭയാനകാന്തരീക്ഷം സൃഷ്ടിക്കുക ഈ വക യാതൊരു കലാപരിപാടികളുമില്ലാത്ത പാഠ്യപദ്ധതിയായിരുന്നത്. പ്രധാനമായും ചിത്രം വര, കളറടി, വിവിധ കലാപരിപാടികൾ പരിശീലനം, ഇത്ര മാത്രം. ആഹാ, സ്ക്കൂളുകളിലുമിതൊക്കെ മാത്രം പോരായിരുന്നോ ? ഏറ്റവും ദേഷ്യം സാമൂഹ്യപാഠം പുസ്തകം കാണുമ്പോഴായിരുന്നു. വായിൽ കൊള്ളാത്ത പേരുള്ള ഓരോ രാജാക്കൻമാർ അന്ന് സുഖിച്ചങ്ങ് വാണിരുന്നതിന്റെ കഷ്ടപ്പാട് മുഴുവനും അനുഭവിക്കുന്നത്…

Read More

സദാസമയോം ചിലമ്പിച്ചോണ്ട് നടക്കുന്ന അമ്മാമ്മയേക്കാളും എനിക്കിഷ്ടം ഗൗരവമുള്ള ഒരു പുഞ്ചിരി മാത്രം തരുന്ന അപ്പാപ്പനെയായിരുന്നു.  വാ കൂട്ടാതെ  സംസാരിക്കുന്ന  അമ്മാമ്മയും ഒരു ദിവസം പത്ത് പതിനഞ്ച് വാക്കുകളിൽ കൂടുതലുപയോഗിക്കാത്ത അപ്പാപ്പനും രണ്ട് ധ്രുവങ്ങളിലുള്ളവരെപ്പോലെ തോന്നിപ്പിച്ചു. ആസ്തമരോഗിയായ അമ്മാമ്മയ്ക്ക്  അന്തരീക്ഷത്തിലെ ഊഷ്മാവിൻ്റെ അളവ് കൂടുന്നതും കുറയുന്നതും  ചെറിയൊരു കാറ്റ് വരുന്നതും എല്ലാം പ്രശ്നങ്ങളായിരുന്നു. പക്ഷേ അപ്പാപ്പനെ വാർദ്ധക്യം ഒരുപാട് ബുദ്ധിമുട്ടിക്കുന്നതായിട്ട് തോന്നിയിട്ടില്ല. അതോ ബുദ്ധിമുട്ടുകൾ ഉള്ളിലമർത്തി, തലയെടുപ്പുള്ള പുഞ്ചിരിയോടെ വാർദ്ധക്യത്തെ നേരിട്ടതായിരുന്നോ? ആയുസ്സ് പൂർത്തീകരണത്തിനായി എന്തെങ്കിലും കാരണം വേണമെന്നത് കൊണ്ടാകാം ,ഒരു ദിവസം ഒന്ന് മയങ്ങിവീണ അപ്പാപ്പന്  ഓർമ്മശക്തി മുഴുവനും നഷ്ടപ്പെട്ടു. പിന്നീടുള്ള രണ്ട് വർഷങ്ങൾ അപ്പാപ്പൻ ഞങ്ങളുടെ വീട്ടിലെ കുസൃതിക്കാരനായ ചെറിയ കുട്ടിയായി. കണ്ണൊന്ന് തെറ്റിയാൽ വീട്ടിൽ നിന്ന് ഇറങ്ങിയോടും. ഓടുന്നത് നേരെ വഴിയിലൂടെയല്ല, പറമ്പുകളിലൂടെ, റബ്ബർതോട്ടങ്ങളിലൂടെ, തോട്ട് വരമ്പിലൂടെ. ഏത് ദിശയിലേക്കായിരിക്കും പോയത് എന്ന് നമ്മളാലോചിച്ച് നിൽക്കുമ്പോഴേക്കും ആള് മൈലുകൾ താണ്ടിയിട്ടുണ്ടാകും.  ഓടിയോടി ചിലപ്പോൾ ഏതെങ്കിലും കുറ്റിക്കാട്ടിൽ അവശനായി കിടക്കും.…

Read More

പാടത്തോട്ട് നോക്കിയിരിക്കുന്ന ചെറിയൊരു മൊട്ടക്കുന്നിലായിരുന്നു എന്റെ വീട്. അതുകൊണ്ട് തന്നെ പൊന്നാനിക്കാട്ട് എന്ന എന്റെ ഭാഷയിൽ പറഞ്ഞാൽ തറവാടിത്തം തുളുമ്പി നിൽക്കുന്ന ഒന്നാന്തരം ഒരു വീട്ടുപേര് ഉണ്ടായിട്ടും നാട്ടുകാരെല്ലാം മൊട്ടക്കുന്നേലെ വീട് എന്ന് പറഞ്ഞ് പറഞ്ഞ് മൊട്ടക്കുന്നേൽക്കാര് എന്ന് പറഞ്ഞാലേ ഞങ്ങളെ അറിയൂ എന്ന സ്ഥിതിയായി. പിന്നീട് പൊന്നാനിക്കാട്ട് എന്ന പേര് വല്ലപ്പോഴും മലബാറിലുള്ള അമ്മായി വീട്ടിലേക്ക് അയ്ക്കുന്ന ഇല്ലന്റ്ലറ്ററിന്റെ പുറത്ത് മാത്രമായി ഒതുങ്ങിപ്പോയി. മൊട്ടക്കുന്നിന്റെ താഴെയുള്ള പാടങ്ങളിലേതിൽ ഒന്നിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കിനാകണ്ടം എന്ന് ഞങ്ങൾ വിളിച്ചിരുന്ന ആ കണ്ടത്തിന്റെ നടുഭാഗത്ത് കുറച്ച് വട്ടത്തിൽ ഒരു ചതുപ്പ് . ഞങ്ങള് പിള്ളേരോട് “കിനാക്കണ്ടത്തിന്റെ ഭാഗത്തേക്കെങ്ങും പോയേക്കരുത് ” എന്ന വിലക്ക് വീട്ടുകാർ ഇടയ്ക്കിടെ പുതുക്കിക്കൊണ്ടേയിരിക്കും. ” അതെന്താ പോയാല് ? ” എന്ന നാഗവല്ലി സ്റ്റൈലൊക്കെ നമ്മളൊന്ന് പിടിച്ചു നോക്കും. കിനാക്കണ്ടത്തിൽ ചതുപ്പിന്റെ അടിയിൽ കാലാകാലങ്ങളായി ഒരു പിശാച് ഉണ്ട് . ചതുപ്പിൽ ചവിട്ടുന്ന ആളെ പിശാച് ചെളിയുടെ അടിയിലേക്ക്…

Read More

ഒരു സ്ത്രീ ഏറ്റവും കൂടുതൽ സ്നേഹം അനുഭവിക്കുന്നത് തന്റെ ഗർഭകാലത്തായിരിക്കും. അവളെ നോക്കുന്ന കണ്ണുകളിലെല്ലാം അലിവ് നിറഞ്ഞ സ്നേഹത്തിളക്കം കാണാം. അവൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്ന കാലയളവും അത് തന്നെയാകും.  പൊതുവേ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് പാലക്കാടുകാർ. അതിർത്തി ജില്ല ആയതു കൊണ്ട് അധികവും തമിഴ്‌ ശീലങ്ങളാണ്.  ‘അയലോത്തെ കുട്ടിക്ക് വിശേഷമുണ്ടെന്നറിഞ്ഞാ പിന്നെ ചുറ്റുവട്ടത്തുള്ള എല്ലാ അമ്മമാരും അവളുടെ അമ്മയാകും. സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും.  ഇന്നിപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ ഏറ്റവും മനോഹര കാലം അതായിരുന്നൂന്ന് തോന്നിപോകുന്നു.  ഞാറ്റു കണ്ടത്തീന്ന് കയറി വന്ന രുക്കുവമ്മ വെള്ളം മേടിച്ച് കുടിച്ചേച്ച് ഉമ്മറക്കോലായിലേക്കിരുന്ന് മുറുക്കാൻ പൊതി അഴിച്ച് ചുണ്ണാമ്പളുക്കിൽ വിരല് കൊണ്ട് തോണ്ടി വെറ്റില ഞരമ്പിന് മീതെ തേയ്ക്കുമ്പോൾ പറഞ്ഞു. ഉണ്ണിയേ… ഈ സമയത്ത് എന്ത് കൊടുത്താലും. ഒരു ഗ്ലാസ്സ് വെള്ളമായാലും അത് പാത്രം നിറച്ച് കൊടുക്കണം. മേടിക്കുന്നവരുടെ മനസ്സ് നിറയണം. ഇങ്ങനെ തുടങ്ങി. ഗർഭകാല ശീലങ്ങളുടെയും മര്യാദകളുടെയും ഒരു ക്ലാസ്സ് തന്നെ നടത്തീട്ടേ പോകൂ. …

Read More

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുമാരൻ സാറാണ്  ഒരു ആഗ്രഹവുമില്ലാതെ ജീവിച്ചുപോന്ന എന്റെ മനസ്സിലേക്ക് ആ അത്യാഗ്രഹം കുത്തിതിരുകിയത്.  ” എടാ.. മക്കളേ, നമ്മളിങ്ങനെ വെറുതെ പാഠപുസ്തകം കാണാപാഠം പഠിച്ചു പോയാൽ മാത്രം പോര. നിങ്ങൾ എന്തെങ്കിലും ഒക്കെ ഒന്ന് എഴുതാൻ ശ്രമിച്ചു നോക്ക്.  ചുമ്മാ ഇരിക്കുമ്പോൾ ഒരു കടലാസും പേനയും എടുത്ത് വച്ച്  മനസിൽ വരുന്നതൊന്ന്  കുത്തിക്കുറിച്ച് നോക്ക്. കഥയോ കവിതയോ മനസിൽ വരുന്നതെന്താന്ന് വച്ചാ എഴുതി നോക്കുക.  ചിലപ്പോ നിങ്ങളിലാരുടെയെങ്കിലുമൊക്കെയുള്ളിൽ ഒരു കവിയോ, കഥാകൃത്തോ ഒളിച്ചിരിപ്പുണ്ടാവാം, നിങ്ങൾ പോലുമറിയാതെ.”   അന്ന് വരെ ഊണും ഉറക്കവുമായി അല്ലലില്ലാതെ ജീവിച്ചു പോന്ന എന്റെ  ഉള്ളിൽ സാറിന്റെ വാക്കുകൾ എന്തോ ഒരസ്വസ്ഥത ഉണ്ടാക്കി. ഇനി എന്റെ ഉള്ളിലെങ്ങാനും ഒരു സാഹിത്യകാരി ഞാനറിയാതെ  കള്ളനേപോലെ ഒളിച്ചിരിക്കുന്നുണ്ടോ? അങ്ങനെയാണങ്കിൽ അതൊന്ന് കണ്ട് പിടിക്കണമല്ലോ – പക്ഷേ എങ്ങനെ?   എന്തെങ്കിലും എഴുതി നോക്കിയാൽ ഉള്ളിലിരിക്കുന്ന  ആളെ പുറത്ത് ചാടിക്കാമെന്നല്ലേ സാറ് പറഞ്ഞെ. പക്ഷേ എന്തെഴുതി വയ്ക്കും?…

Read More