Author: Simble Sebastian

Simble sebastian is a Dubai based Indian(Keralite) Author. . Vents her thoughts in the form of Poems and articles . Has penned /read poetry for Indian sahitya academy,rooftop rhythms,Newyork university abudhabi,Pausdxb,Sharjah International book fair,momspresso, Mathrubhumi books, Zen parent, Gulf news,Cafesncities, spillwords,Pravasi express,miraquill, cultural reverence,colours of life, Pazzage and other International Online magazines . Her poems portray life in its myriad emotions, always speaking in the language of loving warmth and compassion, leaving in the hearts of readers a life one and all would love to emulate. Her Book Petals of loving tenderness which is a collection of poems was launched in Sharjah International Book fair in 2022. This book had received appreciation from renowned Indian poet K sachidananthan.

മേനി നുറുങ്ങുന്ന വേദനയിൽ ഒരിറ്റു നീരിനായ് കെഞ്ചി ഞാൻ വിവശനായ് വിഷണ്ണനായ് തൊണ്ടകുഴി വറ്റി ഗദ്ഗദം നിലച്ചുപോയ് ദയാ വായ്പ്പിനായ് കേണപ്പോൾ ഇരുളും ഞാനും മാത്രമായി വിശ്വസിച്ചവർ വഞ്ചിച്ചകന്നു നെഞ്ചുംകൂട് തകർത്തെന്നെ വിവസ്ത്രനായ് വലിച്ചിഴച്ചു കരിനീലയാൽ കല്ലിച്ച ദേഹം ദേഹിയായി അഗ്നികുണ്ഡത്തിൽ ഒടുക്കം ഞെരിഞ്ഞമർന്നു പറക്കാൻ കൊതിച്ച ചിറകുകൾ മുളയിലേ വെട്ടി മാറ്റിയില്ലേ വിഷാദവാനായ് ആത്മാവിനെ ഹനിക്കാൻ പ്രേരണ നൽകിയില്ലേ പിഴുതെറിഞ്ഞു കളഞ്ഞില്ലേ കുടുംബത്തിൻ അത്താണിയെ വിപത്തായ് കലാലയ രാഷ്രീയങ്ങൾ അരങ്ങു വാഴും കെട്ട കാലം ഇനിയും മുഴങ്ങും, ആർത്തിരമ്പും ആർത്തനാദം അരുതേ, എന്നെ കൊല്ലരുതേ!! #റാഗിംഗ്

Read More

ബാല്യത്തിലെ ഓർമകളിൽ എപ്പോഴും ഓടിയെത്തുന്ന ദൂരദർശൻ കാലം. സീരിയലുകളും, ചിത്രഗീതവും, ഞായറാഴ്ച സിനിമകളും അരങ്ങു തകർത്തിരുന്ന കാലത്ത്, വാർത്തകൾ കേൾക്കാൻ താല്പര്യമില്ലാത്തവരെ പോലും പിടിച്ചിരുത്തുന്നവയായിരുന്നു അന്നത്തെ വാർത്തകളും, അതോടൊപ്പം വാർത്താ അവതാരകരും. സ്വതസിദ്ധമായ അവതരണ ശൈലിയും, വേറിട്ട ശബ്ദവും, മായം ചേർക്കാത്ത വാർത്തകളും, പ്രൊഫഷണൽ വസ്ത്രധാരണവും അവരെ തികച്ചും വ്യത്യസ്തരാക്കിയിരുന്നു. അവരെ ഒരു നോക്ക് കാണുവാൻ, അവരുടെ വേഷം ശ്രദ്ധിക്കുവാൻ വെറുതെ ഒന്ന് ടിവി എത്തി നോക്കി പോകുമായിരുന്നു. ’തടസം നേരിട്ടതിൽ ഖേദിക്കുന്നു’എന്ന് കാണുമ്പോഴും, പുഞ്ചിരിതൂകുന്ന ആ മുഖം ഇടയ്ക്ക് കാണുമ്പോൾ ഒരാശ്വാസമായിരുന്നു. തികച്ചും താരപരിവേഷം ഉണ്ടായിരുന്നവർ. വാർത്താ ശേഖരണവും വായനയും  അവതരണവും ഒരു പാഷൻ ആക്കിയവർ. ടെലിവിഷൻ കൾച്ചറും തനതായ വാർത്ത അവതരണവും യാതൊരു മുൻ റെഫറൻസും ഇല്ലാതെ വാർത്തകൾ വളച്ചൊടിക്കാതെ ലോകത്തിനു മുൻപിൽ പരിചയപെടുത്തിയവർ. മാത്സര്യ ബുദ്ധിയും തന്നെക്കാൾ മുന്നേ ഓടുന്നവന്റെ കുതികാൽ വെട്ടണമെന്ന ചിന്തയുമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ സുകൃതവും മുഖശ്രീയും തന്നെയായിരുന്നു അവർ. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ മുതൽക്കൂട്ടുകൾ.…

Read More

എന്താണ് ക്രിസ്മസ് എന്ന് എന്റെ എട്ടു വയസുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണ് എഴുത്തിനാസ്പദം എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ക്രിസ്മസ് സാന്തക്ലോസിന്റെ പിറന്നാൾ ആണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത് എന്നതിൽ അതിശയോക്തി ഇല്ല. ക്രിസ്മസ് സന്ദേശങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളായി പലപ്പോഴും സ്ഥാനം പിടിക്കുന്നത് സാന്തയും ട്രീയും, കേക്കും ഒക്കെ തന്നെയാണല്ലോ. സംശയം വേണ്ടാ. നമ്മുടെ ഫോണിന്റെ ഗാലറിയിൽ വന്നു കിടക്കുന്ന ക്രിസ്മസ് ചിത്ര സന്ദേശങ്ങൾ പരിശോധിച്ചാൽ വിരളിലെണ്ണാവുന്നത് മാത്രമേ ഉണ്ണിയേശുവിന്റെ തിരുപിറവി അനുസ്മരിപ്പിക്കുന്നുള്ളൂ എന്ന് കാണാം. ഇന്നത്തെ പോലെ ബേബി ഷവറും ജെൻഡർ റിവീലും കൊട്ടിഘോഷിക്കപെടാതിരുന്ന കാലത്ത്, മറിയത്തിന്റെയും യൗസെപ്പിന്റെയും മകനായി ബേത്ലെഹേമിലെ കാലിതൊഴുത്തിലാണ് ഉണ്ണിയേശു പിറന്നത്. ആ തിരുപിറവിയുടെ സ്മരണയാണ് ക്രിസ്മസ്. ദൈവത്തിന്റെ തിരുസുതനായി, മാനവർക്ക് രക്ഷയേകാനായി, കരുണാമയനായി ഭൂവിൽ സാധാരണ മനുഷ്യനായി ജനിച്ചു. പിന്നീട് മനുഷ്യരക്ഷയ്ക്ക് വേണ്ടി കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു, ഉയർത്തെഴുന്നേൽക്കപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങളിൽ, കേക്കുമുറിക്കുമ്പോൾ,നക്ഷത്രങ്ങൾ തൂക്കുമ്പോൾ, മദ്യവും, വീഞ്ഞും പുതിയ ട്രീയും,പുൽക്കൂടും ഒരുക്കുമ്പോൾ,കരോൾ ഗാനങ്ങൾ പാടുമ്പോൾ, ക്രിസ്മസ് ഫ്രണ്ടിനെ…

Read More

രക്തം തളം കെട്ടികിടക്കുന്ന കൈത്തടങ്ങൾ കീറി മുറിക്കപ്പെട്ട മൃദു വയർ; തുന്നി ചേർക്കപ്പെട്ട പച്ച മാംസം ഞരമ്പിലൂടെ ഒഴുകുന്ന ഒരു കുന്നു മരുന്നുകൾ ഇതിനോടകം ഒരു ദാക്ഷണ്യവുമില്ലാതെ വന്നു ചേരുന്ന തലവേദനയും നടുവേദനയും അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ വയ്യ ചുമയ്ക്കാൻ വയ്യ തുമ്മാൻ വയ്യ ചിരിക്കാൻ വയ്യ മൂത്രം പോവാൻ ഹോ ട്യൂബിട്ടിട്ടുണ്ടത്രേ! എല്ലാം കുഞ്ഞേ നിനക്കുവേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ മാത്രം  ഒരു സമാധാനം!!

Read More

കൂടെ പിറക്കണമെന്നില്ല ഒരുകൂരയ്ക്കകത്താകണമെന്നില്ല പോരെടുക്കാതെ സ്നേഹവായ്‌പ്പുകളോടെ ചേർത്തുപിടിക്കാൻ താങ്ങായി തണലായി കൂടെ നിൽക്കാൻ പങ്കുവയ്ക്കലിന്റെ കരുതലിന്റെ മാധുര്യം ആവോളം നുകരാൻ ബന്ധങ്ങളുടെ കണ്ണി ഊട്ടി ഉറപ്പിക്കാൻ നീ ഇന്നും എന്നും എന്നോടൊപ്പം വേണം പ്രിയ നാത്തൂനേ!!

Read More

തുമ്മാൻ പാടില്ല ചുമക്കാൻ പാടില്ല കുലുങ്ങി ചിരിക്കാൻ പാടില്ല അനങ്ങാൻ പാടില്ല തിരിയാൻ പാടില്ല നടക്കാൻ പാടില്ല ശ്വാസം വിടാമോ? വിടാം!!

Read More

ഇന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി ഒരു സെക്യൂരിറ്റി ജീവനക്കാരൻ നിറപുഞ്ചിരിയോടെ Happy Weekend ആശംസിച്ചു. ഇനിയിപ്പോൾ Weekend ഹാപ്പി ആയില്ലേൽ കൂടി അദ്ദേഹത്തിന്റെ ആ പുഞ്ചിരിയും ആശംസയും മതി, മനസും ഹൃദയവും നിറയാൻ…

Read More

നഴ്സിംഗ് പഠനം കഴിഞ്ഞ് ഒരു ഇന്റേൺഷിപ്  കാലഘട്ടം. പഠനവും പരീക്ഷയുമൊന്നുമില്ലാതെ, പാറി പറന്നു നടക്കാം എന്ന് വിചാരിച്ചു അലസമായി നടന്ന കാലം. ഞാൻ ജോലി ചെയ്ത വാർഡിൽ അന്നത്തെ ഇൻചാർജ് ടീന ചേച്ചിയായിരുന്നു. പുള്ളിക്കാരി ആ ആശുപത്രിയിൽ തന്നെ പഠിച്ചിരുന്നത് കൊണ്ടും, നല്ല സ്മാർട്ട്‌ ആയിരുന്നത് കൊണ്ടും എല്ലാവർക്കും അവരെ അറിയാമായിരുന്നു. എല്ലാവരിൽ നിന്നും എനിക്ക് കിട്ടിയ ഒരു മുന്നറിവ് വെച്ച് ഞാൻ പുള്ളിക്കാരിയെ ഒരു താടക അഥവാ ഭീകര ജീവിയായാണ് കണ്ടിരുന്നത്. ഭയഭക്തി, ബഹുമാനത്തോടെയാണ് എന്നും ജോലിക്ക് പോയിരുന്നത്. ചേച്ചിയുടെ ഒരു നോട്ടം, ശരീര ഭാഷ എല്ലാം ആ വ്യക്തിത്വം വിളിച്ചോതുന്നവയായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും, തന്റെടവും, വൈഭവവും അവരുടെ മുഖമുദ്രയായിരുന്നു. അപാരമായ ക്ലിനിക്കൽ പരിജ്ഞാനവും,വൈദ ഗ്ത്യവും മൂലം അവരോടുള്ള ബഹുമാനം ദിനംപ്രതി വർദ്ധി ച്ചുകൊണ്ടിരുന്നു. ഒപ്പം പേടിയും. ഒരിക്കൽ എന്തോ ഒരു ഇൻവെൻറ്ററി ( Inventory) എഴുതിയത് തെറ്റിപോയതിനു കണക്കിന് വഴക്ക് കിട്ടി. കൂടെയുണ്ടായിരുന്നവർ, നന്നായി തിരിച്ചു പറഞ്ഞുകൂടായിരുന്നോ…

Read More

ബാല്യകാലത്തിലെ നനുത്ത ഓർമകളിൽ ഒരു കുളിർമഴയായി മുഴങ്ങുന്ന മണിയടിശബ്ദം; മധുരസ്മരണയുണർത്തി അലിഞ്ഞു ചേർന്ന എത്രെയോ കോലൈസുകൾ!

Read More

എത്ര തന്നെ സ്വയം പര്യാപ്തത കയ് വരിച്ചാലും മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നതു പരമമായ വസ്തുതയാണ്. തന്നെ ശ്രവിക്കാനും, കാര്യങ്ങൾ പങ്കുവയ്ക്കാനും സഹജീവികളോടുള്ള സമ്പർക്കവും സഹവാസവും അവനു അത്യന്താപേക്ഷിതമാണ്. ഏകാന്തത, വിഷാദം, മാനസിക പിരിമുറുക്കം, അരക്ഷിതാവസ്ഥ, ബലാത്സംഗം, ദാമ്പത്യ ജീവിതത്തിലുള്ള വിള്ളൽ, പരീകഷാ തോൽവി, പ്രിയപെട്ടവരുടെ വേർപാട് ഇവയെല്ലാം പലപ്പോഴും ആത്മഹത്യക്കു വിഷയങ്ങളാകാറുണ്ട്. മക്കളെ കഷ്ടപ്പാടുകൾ അറിയിച്ചു തന്നെ വളർത്തുക ; ജയത്തോടൊപ്പം തന്നെ പരാജയത്തോടും പൊരുത്തപ്പെടാൻ അവരെ പരിശീലിപ്പിക്കുക. മാനസികാരോഗ്യവും വെല്ലുവിളികളും സ്കൂൾ തലത്തിൽ തന്നെ പoനവിഷയമാക്കേണ്ടതുണ്ട്. ശാരീരിക അസുഖങ്ങൾക്ക് നാം ചികിത്സ തേടുന്നതുപോലെ തന്നെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും മടികൂടാതെ സഹായം തേടണം. ഓരോ ആത്മഹത്യ ശ്രമങ്ങളും രക്ഷയ്ക്കു വേണ്ടിയുള്ള അലമുറകളാണ്.Mental Health support group, Suicide prevention Hotline number, കൗൺസിലിങ് ഇവയെല്ലാം ഒരു വിളിപ്പാടകലെയുണ്ട്. ആത്മഹത്യയാൽ വേദനക്ക് പരിഹാരമോ, വിരാമമോ ഉണ്ടാകുന്നില്ല. മറിച്ചു ആ വേദന പതിന്മടങ്ങായി കുടുംബങ്ങളിലേയ്ക്കും, സുഹൃത്തുക്കളിലേയ്ക്കും കൈമാറപെടുകയാണ്. ഒരു തീരാവ്യഥയായി തലമുറകളോളം അത്…

Read More