Author: Sobha Narayanasharma

ഞാൻ ശോഭ നാരായണശർമ്മ.നാല്പതു കളിൽ എത്തി നിൽക്കുന്ന വീട്ടമ്മയാണ്. കൂട്ടുകാർ, യോഗ,വായന,സംഗീതം ഇവയൊക്കെ എന്റെ ജീവനാഡികൾ. ഇടക്കൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവം ഉണ്ട്.

കലിംഗ രാജ്യം. ഒഡീഷ എന്ന പേരുകേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിയെത്തുന്നത് കൊണാർക് എന്ന പേര് തന്നെയാണ്. അത്രമേൽ തെളിവാർന്ന ചിത്രമായിരുന്നു ആറാം ക്ലാസ്സിലെ മലയാള പാഠ ഭാഗം എന്റെ കുഞ്ഞു മനസ്സിൽ അവശേഷിപ്പിച്ചിരുന്നത്. അന്നത് പഠിക്കുമ്പോൾ, കൊണാർക് സൂര്യ ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മലയാളം ടീച്ചർ വാക് ചാതുരിയോടെ വിശദീകരിക്കുമ്പോൾ ഏറെ കൊതിച്ചിരുന്നു എന്നെങ്കിലും ഒന്ന് പോവാൻ. അക്കാലത്തു അത് ഒട്ടും സംഭവിക്കാൻ ഇടയില്ലാത്ത ദിവാ സ്വപ്നമായിരുന്നു. ഒഡീഷ ഒക്കെ എത്ര അകലെയാണ്!! ഇന്നിപ്പോൾ” കാലം മാറി കഥ മാറി . ലോകം ഒരു ഗ്രാമം എന്ന നില കൈവന്നിരിക്കുന്നു. പണ്ട് റീഡേഴ്‌സ് ഡൈജസ്റ്റ് മാഗസിനിലൊക്കെയാണ് നമ്മൾ ലോകം ചുറ്റുന്ന വിദേശി യാത്രികരെ കുറിച്ചു വായിക്കുക. ഇന്നി താ മലയാളിയായ അഭിലാഷ് ടോമി ലോകം മുഴുവൻ ഒരു പായ് കപ്പലിൽ ചുറ്റി വന്ന് വെന്നിക്കൊടി പാറിച്ചിരിക്കുന്നു!! നമ്മുടെ യുവാക്കൾക്കിടയിൽ ബൈക്കിൽ ഭാരതപര്യടനം ക്രേസായി മാറിയിരിക്കുന്നു. മാറ്റം നല്ലത് തന്നെ. തീർച്ചയായും. സ്വദേശം…

Read More