🌹🌹🌹🌹🌹🌹 കഴിഞ്ഞ ദിവസം മതപരമായ ഒരു വിശ്വാസത്തിന്റെ ഭാഗമായി ഞാൻ ഒരുനാൾ ഉപവസിച്ചു. റമദാൻ നോയമ്പ് പോലെ വെള്ളം കുടിക്കാത്ത രീതിയിൽ അല്ല. അരിയാഹാരം ഒഴിവാക്കി പാലും പഴങ്ങളും മാത്രം കഴിച്ചു കൊണ്ട് ധാരാളം വെള്ളം കുടിച്ചു കൊണ്ടും ഒരു ഡയറ്റ് ! ‘ഒരിക്കൽ’ എന്ന് ഹിന്ദു മതപ്രകാരം പറയും. അങ്ങിനെ ‘ഒരിക്കൽ’ ഇരുന്നപ്പോഴാണ് മനസ്സിൽ ‘മഹാത്മാവി’നെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നു വന്നത്. വെറും ഒരു ദിവസത്തെ ഉപവാസം പോലും അൽപ്പം തളർച്ചയുണ്ടാക്കി എന്നിൽ. ഉപവസിക്കുന്നതിനോടൊപ്പം ആ സമയത്തുള്ള ശാരീരിക മാനസിക വ്യതിയാനങ്ങളെ നിരീക്ഷിക്കുക കൂടി ചെയ്തപ്പോൾ എന്തു കൊണ്ടാണ് ഗാന്ധിജി പ്രതിരോധത്തിനുള്ള മുറയായും പശ്ചാതാപത്തിനും ഒക്കെ ഉപവാസം തിരഞ്ഞെടുത്തത് എന്ന് സ്വയം ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയ പോലെ തോന്നി. ഗാന്ധിജിയുടെ ഉപവാസങ്ങൾ ദിവസങ്ങളും ആഴ്ചകളും പിന്നട്ടവ ആയിരുന്നുവല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആത്മ ശുദ്ധീകരണത്തിനുള്ള ഒരു മാർഗ്ഗമാണ് ഉപവാസം.ഉപവാസത്തിലൂടെ മനുഷ്യന്റെ തിന്മവാസനകൾ ലഘുകരിക്കപ്പെടുന്നു. സ്വയം വിചിന്തനത്തിന് വഴി തെളിക്കുന്നു ഉപവാസം. 1913…
Author: Sobha Narayanasharma
പാർട്ട് 2 ചാമാക്കാലയിലെ സുരേഷ് ചേട്ടൻ മീനുക്കുട്ടീടെ വീട്ടിൽ ഇടക്കൊക്കെ വരും. എട്ടാം ക്ലാസ്സിലാ ചേട്ടൻ. സിനിമാ നടൻ ജയന്റെ കടുത്ത ആരാധകനാണ് ചേട്ടൻ. ഓടി വന്ന് ജയനാന്നും പറഞ്ഞു ഭിത്തിക്കിട്ട് ഇടിക്കും. ജയന്റെ സിനിമയിലെ സ്റ്റണ്ട് സീനൊക്കെ കാണിക്കും 🤗😄. ഇതൊക്കെ മീനുക്കുട്ടി അന്തം വിട്ട് നോക്കിനിൽക്കും. ജയൻ മരിച്ച ദിവസം ചേട്ടൻ ഒന്നും കഴിച്ചില്ലത്രേ. സുരേഷ് ചേട്ടൻ ഇടക്ക് മീനുക്കുട്ടിയെ കുറിച്ച് പാരഡി പാട്ടൊക്കെ പാടും. മീനുക്കുട്ടി കറുത്ത കുട്ടി… മീനുക്കുട്ടി വെളുത്ത കുട്ടി… ഇങ്ങനെ ഒക്കെയാവും പാട്ട്. സുരേഷ് ചേട്ടന്റെ ചേച്ചി സുമ ചേച്ചി P. T. കോളേജിലാണ് പഠിക്കുന്നത്. മീനുക്കുട്ടീടെ കുഞ്ഞനിയനെ കുളിപ്പിച്ച് കഴിഞ്ഞാൽ ഒരുക്കാൻ സുമ ചേച്ചി വരും.വാലിട്ട് കണ്ണെഴുതി കുഞ്ഞിക്കവിളിലൊരു ബ്യൂട്ടി സ്പോട്ടും ഇട്ടു ഒരുക്കി കഴിഞ്ഞാൽ നിലത്തു കിടന്നു കുഞ്ഞുവാവ കുറേ നേരം കളിക്കും. സുമ ചേച്ചി സിലോൺ റേഡിയോ കേൾക്കാൻ വൈകിട്ട് മീനുക്കുട്ടീടെ വീട്ടിൽ വരുമ്പോൾ നല്ല പാട്ടൊക്കെ പാടും.”കിളിയേ…
കുട്ടിക്കാലമാണ് ഏറ്റവും സുന്ദരമായ കാലമെന്നു മുതിർന്നവർ. അല്ലലില്ലാതെ കളിച്ചു നടക്കുന്ന കാലം. ഉത്തരവാദിത്വങ്ങളുടെ ഭാരമോ കടമകളെക്കുറിച്ചുള്ള ചിന്തയോ നമ്മെ മഥിക്കാത്ത കാലം. വിലയിരുത്തലുകളോ വിമർശനങ്ങളോ ബാധിക്കാത്ത കാലം. പൂക്കളുടെയും പൂത്തുമ്പികളുടെയും പിറകെ പാറി നടന്ന് രസിക്കുന്ന കാലം. കാണുന്നതിലെല്ലാം കൗതുകം തോന്നുന്ന കാലം. മീനുക്കുട്ടിയുടെ അത്തരം കുട്ടിക്കാലത്തിലേക്കു നമുക്കൊന്ന് പോയി നോക്കാം. 🌹🌹🌹🌹🌹 കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം 🌹🌹🌹🌹 പാർട്ട് 1 (ചാമാക്കാലായിലെ വാടകവീട്) ഏറ്റുമാനൂര് വടക്കെ നടയിൽ ആയിരുന്നു ചാമാക്കാലായിൽ വീട്. ആ വീട്ടുകാരുടെ മറ്റൊരു വീട്ടിലായിരുന്നു മീനുക്കുട്ടിയും അമ്മയും അച്ഛനും കുഞ്ഞനിയനും വാടകക്ക് താമസിച്ചിരുന്നത്. മീനുക്കുട്ടിയുടെ കളിക്കൂട്ടുകാരിയാണ് അമ്പിളി. രണ്ടുപേരും ഉറ്റകൂട്ടുകാർ. ഇരിപ്പും നടപ്പുമെല്ലാം ഒന്നിച്ചുതന്നെ എപ്പോഴും. മീനുക്കുട്ടിയെ നഴ്സറിയിൽ കൊണ്ടുപോകുന്നത് അമ്പിളിയുടെ ചിറ്റയായ ഹണി ചിറ്റയാണ്. മീനുക്കുട്ടിയും അമ്പിളിയും പിന്നെ അമ്പിളീടെ സ്വന്തപ്പെട്ട ചിന്തു മോനും ഒക്കെ കൂടിയാണ് ഏറ്റുമാനൂരമ്പലത്തിന്റെ വടക്കെ നടയിലൂടെ കയറി തെക്കേനടയിൽ കൂടി ഇറങ്ങി കോവിൽപ്പാടത്തുള്ള കരയോഗം നഴ്സറിയിൽ പോകുന്നത്. അത്…
പാൽപ്പാണ്ടി! പേരിൽ തന്നെ ഒരു കൗതുകം തോന്നുമല്ലോ നമ്മൾ മലയാളികൾക്ക്. അൽപ്പസ്വൽപ്പം എഴുത്ത് തുടങ്ങിയപ്പോൾ തന്നെ എന്നെക്കുറിച്ചെഴുതൂ എന്നെക്കുറിച്ചെഴുതൂ എന്ന് പലവുരു പറഞ്ഞു മനസ്സിലേക്ക് ഓടി ക്കയറിയെത്തുന്ന കഥാപാത്രമാണ് പാൽപ്പാണ്ടി. UAE യിലെ പ്രവാസി ജീവിതത്തിനിടയിലാണ് ഞാൻ പാൽപ്പാണ്ടിയെ കണ്ടുമുട്ടുന്നത്. ചിലർ അങ്ങിനെയാണ്. തികച്ചും അപരിചിതരായ അവർ ഒരു സുപ്രഭാതത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. പ്രതേകിച്ചൊന്നും പ്രതീക്ഷിക്കാതെ.♥️ ഏകദേശം 20… 21 വയസ്സുകാണും പാൽപ്പാണ്ടിക്ക് ഞാനാദ്യം അവനെ കാണുമ്പോൾ. ഞങ്ങൾ താമസിച്ചു കൊണ്ടിരുന്ന അപാർട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ ക്ലീനിങ് ബോയ്സ്നെ നിയമിച്ചിട്ടുണ്ട്. അവരാണ് കോറിഡോർ, ലോബി ലിഫ്റ്റ് തുടങ്ങിയ ഭാഗങ്ങൾ ഒക്കെ വൃത്തിയാക്കുന്നത്. രാവിലെ മക്കളെ സ്കൂൾബസ് കയറ്റിവിടാൻ ഞാൻ അപാർട്മെന്റ്റിന്റെ കീഴെ പോകാറുണ്ട്. അപ്പോൾ ക്ലീനിങ് ബോയ്സ് ലിഫ്റ്റും മിററും മറ്റിടങ്ങളും ക്ലീൻ ചെയ്തുകൊണ്ടിരിക്കുന്നത് കാണാം. വളരെ നാളായി ആ ജോലിയിലുണ്ടായിരുന്ന അക്ബർ എന്നയാൾ ലീവിന് പോയപ്പോഴാണ് പകരം പാൽപ്പാണ്ടി എത്തിയത്. എന്നും ലിഫ്റ്റിൽ കാണുമ്പോൾ കുശലം പറയുക വഴി…
നീ എൻ ആത്മാവിൻ സ്പന്ദനം…. എൻ ഹൃദയതാളം….. എന്നിലെ എന്നെ അറിയുന്നവൻ… നിന്നെ കുറിച്ചെഴുതാൻ എനിക്കിന്ന് വാക്കുകളില്ല…. ആദ്യം കണ്ട നാൾ മുതൽ നീ എൻ മനസ്സിൽ കൂട് കൂട്ടി..അരികിലില്ലെങ്കിലും.. എന്നും ഹൃദയ ത്തി ൻ ചാരെയുള്ളവൻ…കാലങ്ങളായി ഞാൻ നിന്നോട് സംവദിച്ചു കൊണ്ടിരിക്കുന്നു….നിന്റെ സന്തോഷങ്ങൾ എന്റെയും സന്തോഷം…. നിന്റെ ഇടിമുഴക്കം പോലുള്ള ചിരി എപ്പോഴും എന്നിൽ ആഹ്ലാദപൂത്തിരി വിടർത്തുന്നു . നിന്റെ ജീവ വാക്യങ്ങൾ എന്റെയും കൂടെ ആയതെപ്പോഴാണ്? അവയിലൂടെ ഞാൻ എന്നെ പുനസൃഷ്ട്ടിച്ചു. നിന്നോടൊപ്പമുള്ള യാത്രയിൽ കണ്ടെത്തിയ പുതിയ സമവാക്യ ങ്ങളിലൂടെ ഞാൻ പുതു ജീവിതം തേടിപ്പിടിച്ചു.നിന്നോടൊപ്പമുള്ള ഞാൻ ധൈര്യവതി ആയിരുന്നു.ഏറെ ആഹ്ലാദവതിയും.കുഞ്ഞു കാര്യങ്ങളിൽ ഞാൻ കാണുന്ന സന്തോഷം നിന്നോട് പങ്കുവക്കുമ്പോൾ ഇരട്ടിയാവുന്നത് നിന്റെ മാജിക് ആണോ?നീ എൻ മുജ്ജന്മ സുകൃതം. 🌹🌹🌹🌹
കടന്നുപോയ വഴിത്താരകൾ എത്രയേറെ മുള്ളുകൾ നിറഞ്ഞതായിരുന്നെന്ന്… അവയൊക്കെയും പിന്നിട്ട് ശാന്തിയുടെ തീരത്തെത്തുമ്പോൾ ആണ് മനസ്സിലാവുക . ….എങ്ങിനെ ആ ദുർഘടപാത തരണം ചെയ്തുവെന്നു സ്വയം അദ്‌ഭുതം കൂറും. ചിന്തകളില്ലാത്ത… ആകുലതകളില്ലാത്ത മനസ്സ് എത്ര സുഖകരമെന്നു തിരിച്ചറിയാൻ അത് അനുഭവിക്കുക തന്നെ വേണം. എല്ലായ്പോഴും അശാന്തിയുടെ പർവ്വത്തിൽ ഒരു നൂറു ചിന്തകളുമായി മല്ലിട്ട മനസ്സ് ഇപ്പോൾ ശൂന്യതയുടെ ശാന്തി പേറുന്നു… ഇന്നിന്റെ സന്തോഷം ഉൾക്കൊണ്ട് തിരയൊടുങ്ങിയ തീരം പോലെ പ്രശാന്തം.സങ്കടങ്ങളുടെ ആഴക്കടലിൽ പിടഞ്ഞ മനസ്സിനേ ശാന്തിയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ കൊടുമുടിയുടെ ഔന്നത്യം വെളിവാകൂ.
അവൻ എൻ പ്രിയപ്പെട്ടവൻ. എന്നിലെ എന്നെ നന്നായറിയുന്നവൻ. എന്റെ മോഹങ്ങളും പ്രതീക്ഷകളുമറിയുന്നവൻ.എന്റെ ആശങ്കകളും ആകുലതകളുമറിയുന്നവൻ. കുഞ്ഞു നാളിലേ കണ്ടു പഴകിയവൻ. അവനരികിലെത്തുമ്പോൾ ഞാനൊരു വർണ്ണശലഭം. ഭ്രാന്ത് പിടിച്ച നിമിഷങ്ങളിൽ അവനെ വിട്ടകന്നവൾ- ഞാൻ. എന്നിട്ടും മാടി വിളിച്ചരികത്തണച്ചവൻ -അവൻ. ജീവിതം തീയാട്ടമാടിയപ്പോൾ കൂട്ടായിരുന്നവൻ. ഞാനുണ്ട് നിന്നരികിലെന്നു ചൊല്ലാതെ ചൊന്നവൻ. താങ്ങായ് തണലായ് എന്നും കൂടെയുള്ളവൻ. അവൻ സർവ്വവ്യാപി. അകം പൊരുൾ. അവൻ എല്ലാമറിയുന്ന മഹാദേവൻ. 🌹ശോഭ നാരായണശർമ്മ. 🌹
#നല്ല ചിന്ത നല്ല ചിന്തകൾ നമ്മെ നേർവഴിക്കു നയിക്കുന്നു. നമുക്ക് ശാന്തിയേകുന്നു. സ്വത്വത്തിൽ നിന്ന് അൽപ്പം വിട്ട് മാറി നിന്ന് ഇടക്കൊക്കെ ചിന്തകളെ വീക്ഷിക്കുന്നത് നന്ന്. നല്ലതല്ലാത്ത ചിന്തകളെ കുടഞ്ഞെറിയാൻ ഒട്ടും മടിക്കേണ്ടതില്ല. “നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവണം… നല്ല കാര്യങ്ങളിൽ പ്രേമമുണ്ടാവണം.. ” ശോഭ നാരായണ ശർമ്മ ✍️
#അരണ “അരണ കടിച്ചാൽ ഉടനെ മരണം “എന്ന ചൊല്ല് കെട്ടിട്ടാവണം മൂർഖൻ പാമ്പിനെപ്പോലും പേടിക്കാത്ത അച്ഛൻ മെഡിക്കൽ ഷോപ്പിൽ അരണ കേറിയാൽ വല്ലാതെ വിരളുന്നത്. മീനുക്കുട്ടി വിചാരിച്ചു. അതോ ഇടക്കിടെ വില്ലൻ വേഷത്തിൽ വന്നു സ്വൈര്യം കെടുത്താറുള്ള ഡ്രഗ് ഇൻസ്‌പെക്ടർ മരുന്ന് പെട്ടികൾക്കിടയിൽ അരണയെ കണ്ടാലുള്ള പൊല്ലാപ്പ് ഓർത്തിട്ടോ. രണ്ടായാലും മീനുക്കുട്ടിക്കും അരണയെ ഭയങ്കര പേടിയാണ്. അച്ഛന്റെ മെഡിക്കൽ ഷോപ്പിന്റെ നേരെ മുൻവശത്തു പെട്ടി വണ്ടിയിൽ ഓറഞ്ചും ആപ്പിളുമൊക്കെ വിൽക്കുന്ന സെയ്ദാലിക്കാടെ കടയിൽ നിന്നാണ് ഇവറ്റകൾ വരുന്നതെന്നാണ് അച്ഛന്റെ കണ്ടുപിടിത്തം. സ്പെഷ്യൽ ക്ലാസ്സ് ഉള്ള ശനിയാഴ്ച ദിവസങ്ങളിൽ കടയിലിരുന്നാണ് മീനുക്കുട്ടി ഊണു കഴിക്കാറ്. ഉണ്ണാൻ പാത്രം തുറക്കുമ്പോളായിരിക്കും കറക്റ്റ് ടൈമിങ്ങിൽ അരണച്ചേട്ടന്റെ അവതാരം. അതിന്റെ വാല് കാണുന്ന ക്ഷണം മീനുക്കുട്ടി പാത്രം അടച്ചു വച്ച് എലിവാണം കത്തിച്ചു വിട്ട കണക്ക് ശൂ ന്നൊരു പാച്ചിലാണ്. പിന്നെ ലാൻഡിംഗ് മെഡിക്കൽ ഷോപ്പിന്റെ മുൻവശത്തെ സ്ലാബും കഴിഞ്ഞ് മെയിൻ റോഡിലായിരിക്കും. പിറകെ അച്ഛൻ നീണ്ട…
കലിംഗ രാജ്യം. ഒഡീഷ എന്ന പേരുകേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിയെത്തുന്നത് കൊണാർക് എന്ന പേര് തന്നെയാണ്. അത്രമേൽ തെളിവാർന്ന ചിത്രമായിരുന്നു ആറാം ക്ലാസ്സിലെ മലയാള പാഠ ഭാഗം എന്റെ കുഞ്ഞു മനസ്സിൽ അവശേഷിപ്പിച്ചിരുന്നത്. അന്നത് പഠിക്കുമ്പോൾ, കൊണാർക് സൂര്യ ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മലയാളം ടീച്ചർ വാക് ചാതുരിയോടെ വിശദീകരിക്കുമ്പോൾ ഏറെ കൊതിച്ചിരുന്നു എന്നെങ്കിലും ഒന്ന് പോവാൻ. അക്കാലത്തു അത് ഒട്ടും സംഭവിക്കാൻ ഇടയില്ലാത്ത ദിവാ സ്വപ്നമായിരുന്നു. ഒഡീഷ ഒക്കെ എത്ര അകലെയാണ്!! ഇന്നിപ്പോൾ” കാലം മാറി കഥ മാറി . ലോകം ഒരു ഗ്രാമം എന്ന നില കൈവന്നിരിക്കുന്നു. പണ്ട് റീഡേഴ്‌സ് ഡൈജസ്റ്റ് മാഗസിനിലൊക്കെയാണ് നമ്മൾ ലോകം ചുറ്റുന്ന വിദേശി യാത്രികരെ കുറിച്ചു വായിക്കുക. ഇന്നി താ മലയാളിയായ അഭിലാഷ് ടോമി ലോകം മുഴുവൻ ഒരു പായ് കപ്പലിൽ ചുറ്റി വന്ന് വെന്നിക്കൊടി പാറിച്ചിരിക്കുന്നു!! നമ്മുടെ യുവാക്കൾക്കിടയിൽ ബൈക്കിൽ ഭാരതപര്യടനം ക്രേസായി മാറിയിരിക്കുന്നു. മാറ്റം നല്ലത് തന്നെ. തീർച്ചയായും. സ്വദേശം…