Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ കണ്ട ഒഡീഷ
അറിവുകൾ യാത്ര

ഞാൻ കണ്ട ഒഡീഷ

By Sobha NarayanasharmaAugust 18, 2023Updated:December 4, 20232 Comments6 Mins Read262 Views
Bookmark Now
Please login to bookmark Close

No account yet? Register

കലിംഗ രാജ്യം. ഒഡീഷ എന്ന പേരുകേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിയെത്തുന്നത് കൊണാർക് എന്ന പേര് തന്നെയാണ്. അത്രമേൽ തെളിവാർന്ന ചിത്രമായിരുന്നു ആറാം ക്ലാസ്സിലെ മലയാള പാഠ ഭാഗം എന്റെ കുഞ്ഞു മനസ്സിൽ അവശേഷിപ്പിച്ചിരുന്നത്. അന്നത് പഠിക്കുമ്പോൾ, കൊണാർക് സൂര്യ ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മലയാളം ടീച്ചർ വാക് ചാതുരിയോടെ വിശദീകരിക്കുമ്പോൾ ഏറെ കൊതിച്ചിരുന്നു എന്നെങ്കിലും ഒന്ന് പോവാൻ. അക്കാലത്തു അത് ഒട്ടും സംഭവിക്കാൻ ഇടയില്ലാത്ത ദിവാ സ്വപ്നമായിരുന്നു. ഒഡീഷ ഒക്കെ എത്ര അകലെയാണ്!!

ഇന്നിപ്പോൾ” കാലം മാറി കഥ മാറി . ലോകം ഒരു ഗ്രാമം എന്ന നില കൈവന്നിരിക്കുന്നു. പണ്ട് റീഡേഴ്‌സ് ഡൈജസ്റ്റ് മാഗസിനിലൊക്കെയാണ് നമ്മൾ ലോകം ചുറ്റുന്ന വിദേശി യാത്രികരെ കുറിച്ചു വായിക്കുക. ഇന്നി താ മലയാളിയായ അഭിലാഷ് ടോമി ലോകം മുഴുവൻ ഒരു പായ് കപ്പലിൽ ചുറ്റി വന്ന് വെന്നിക്കൊടി പാറിച്ചിരിക്കുന്നു!! നമ്മുടെ യുവാക്കൾക്കിടയിൽ ബൈക്കിൽ ഭാരതപര്യടനം ക്രേസായി മാറിയിരിക്കുന്നു.

മാറ്റം നല്ലത് തന്നെ. തീർച്ചയായും. സ്വദേശം വിട്ടു അന്യദേശത്തേക്ക് നടത്തുന്ന ഓരോ യാത്രയും തുറന്നു വയ്ക്കുന്ന ജീവിത പാഠ ങ്ങൾ എത്രയാണ്! അവ കാണാനും മനസ്സിലാക്കാനും മിഴിയും മനസ്സും പുറത്തേക്കു തുറന്നു വയ്ക്കുകയെ നാം ചെയ്യേണ്ടൂ. ഒരു മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് കോവിഡ് കാലത്ത് നാമേവരും അനുഭവിച്ചറിഞ്ഞു. നിയന്ത്രണങ്ങൾ അൽപ്പം ഒന്ന് അയഞ്ഞു കിട്ടിയപ്പോൾ നാമെല്ലാവരും കൊതിച്ചത് ഒന്ന് പുറത്തിറങ്ങാനും നമുക്ക് ചുറ്റുമുള്ള ലോകം കാണാനുമാണ്.

കോവിഡ് കാലത്തിനു ശേഷമുള്ള ഞങ്ങളുടെ ആദ്യ ഫാമിലി ട്രിപ്പ്‌ ആയിരുന്നു ഒഡീഷ ട്രിപ്പ്‌.വീക്കെൻഡ് ട്രിപ്പ്‌.!ഒരു വെള്ളിയാഴ്ച ഉച്ചയോടെ ഞങ്ങൾ ഭുവനേശ്വർ എയർപോർട്ടിൽ വന്നിറങ്ങി. അയൽ സംസ്ഥാനമായ ഛത്തീസ് ഗഡിൽ ജോലി ചെയ്തിരുന്ന ഹസ്ബൻഡ് ഞങ്ങളെ കാത്തു എയർപോർട്ടിൽ നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ട ഉടനെ കുട്ടികൾ ഓടി അടുത്തണഞ്ഞു. 5 മാസം കഴിഞ്ഞിരുന്നു അവർ അച്ഛനെ കണ്ടിട്ട്.

ഭുവനേശ്വറിൽ തൃപ്തി എന്ന വെജിറ്റേറിയൻ ഹോട്ടലിൽ ലഞ്ച് കഴിച്ച ശേഷം ഞങ്ങൾ കാറിൽ പുരിയിലേക്ക് യാത്ര തിരിച്ചു. ഹോട്ടൽ റൂം ബുക്ക്‌ ചെയ്തിരുന്നത് പുരിയിലാണ്. ഭുവനേശ്വർ പുരി യാത്ര ഒന്നര മണിക്കൂർ.58 Km. നല്ല റോഡ്.റോഡിനിരുവശവും ധാരാളം ശിൽപ്പങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ടു. ഗണപതി , നർത്തകി, കുതിര ആന തുടങ്ങിയ മൃഗങ്ങൾ അങ്ങിനെ ധാരാളം ശിൽപ്പങ്ങൾ. വിൽക്കാൻ വച്ചിരിക്കുകയാണെന്ന് തോന്നി. ടൗൺ വിട്ടു കഴിഞ്ഞപ്പോൾ ഏതാണ്ട് കേരളം പോലെ. റോഡിനിരുവശവും ധാരാളം തെങ്ങും വാഴയും പിന്നെ രാജമല്ലിച്ചെടിയും മറ്റും.ഈ യാത്രയിൽ ഒരു പാലത്തിലെത്തിയപ്പോൾ ടാക്സി ഡ്രൈവർ പറഞ്ഞു മാഡം,”യെ ദയാ നദി ഹേ. “അതെ കലിംഗ യുദ്ധത്തിൽ രക്തപ്പുഴയായി മാറിയ നദി!!ഈ രക്തപ്പുഴ കണ്ടാണത്രേ അശോക ചക്രവർത്തിക്കു മാനസാന്തരം സംഭവിച്ചത്. ചരിത്രത്തിന്റെ നാൾവഴികൾ ഓർമ്മപ്പെടുത്തുന്ന ദയാ നദി കണ്ടപ്പോൾ ഒരു നിമിഷം അശോക ചക്രവർത്തിയുടെ കാലത്തിലേക്കു മനസ്സ് പാഞ്ഞു.

”inbound2041921313887818075″

പുരിയിൽ പ്രൈഡ് അനന്യ എന്ന ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു ഞങ്ങൾ അൽപ്പം വിശ്രമിച്ചു. വൈകിട്ട് പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിക്കാൻ ആണ് പ്ലാൻ.ഹോട്ടൽ ലോബ്ബിയിൽ വച്ചു മറ്റൊരു മലയാളി ഫാമിലിയെ കണ്ടുമുട്ടി.നാട്ടിൽ നിന്ന് ദൂരെ ഒരിടത്തു ആകസ്മികമായി മലയാളികളെ കണ്ടുമുട്ടുമ്പോൾ എന്തൊരു സന്തോഷം.അവർ ആറംഗ സംഘം അഞ്ചു ദിവസമായി ഒഡീഷ പര്യട നത്തിലാണ്! തൃപ്പൂണിത്തറ ക്കാരാണ്.നല്ല യാത്രാ പ്രിയരാണ് എന്ന് അല്പനേരത്തെ സംഭാഷണത്തിൽ നിന്ന് തന്നെ മനസ്സിലായി.ജഗന്നാഥനെ കാണാൻ വൈകിട്ട് പോകുന്നതാണ് നല്ലതെന്ന്‌ അവരും അഭിപ്രായപ്പെട്ടു.അങ്ങിനെ ഏകദേശം ആറര മണിയോടെ ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ അമ്പലത്തിലേക്ക് തിരിച്ചു. “അമ്മാ ദിസ്‌ ഓട്ടോ ഡോണ്ട് ഹാവ് ഡ്രസ്സ്‌!”ഓട്ടോ കണ്ടപ്പോൾ വിദ്യയുടെ അഭിപ്രായ പ്രകടനം അൽപ്പം ഉച്ചത്തിലായിരുന്നു.!ശരിയാണ് ഓട്ടോ കണ്ടാൽ ബെയർ ബോഡി! ഇരു വശവും തുറന്ന്….. ട്രെയിൻ സീറ്റ്‌ പോലെ അഭിമുഖമായി രണ്ട് ഇരിപ്പിടങ്ങൾ. നാലുപേർക്ക് സുഖമായി യാത്ര ചെയ്യാം ഈ സെറ്റപ്പിൽ! കണ്ടപ്പോൾ കൗതുകം തോന്നിയെങ്കിലും ആ സ്ഥലത്തിന്റെ പിന്നോക്കാവസ്ഥ വിളിച്ചോതുന്നില്ലേ ഇവ എന്ന് മനസ്സിലോർത്തു.

ഓട്ടോ മെയിൻറോഡ് വിട്ട് ഒരു ഗലിയിലേക്ക് തിരിഞ്ഞു. നന്നേ ഇടുങ്ങിയ വഴിയുടെ രണ്ട് വശവും തൊട്ടുതൊട്ട് ചെറിയ വീടുകൾ എല്ലാ വീടിന്റെ മുൻഭാഗത്തുമുണ്ട് പുരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മുർത്തികളുടെ ഫ്രെയിം ചെയ്ത ചിത്രം . ചില വീടുകളുടെ ചുവരിൽ ചായംകൊണ്ട് വരച്ചിട്ടുമുണ്ട് ജഗന്നാഥനെ. ആ ഇടുങ്ങിയ റോഡിലൂടെ നിർത്താതെ ഹോൺ മുഴക്കികൊണ്ട് തലങ്ങും വിലങ്ങും ബൈക്കുകളും സൈക്കിൾ റിക്ഷകളും. വഴിയുടെ വൃത്തി ഒക്കെ നമ്മൾ കേട്ടപോലെ തന്നെ. ഹാ!എന്റെ കേരളം എത്ര സുന്ദരം! ഉഷാ ഉതുപ്പിന്റെ വരികൾ ഓർത്തുപോയി. ഒടുവിൽ ക്ഷേത്രത്തിനു മുന്നിലെത്തി. എല്ലാവരും മുന്നറിയിപ്പ് തന്ന പോലെ തന്നെ സാമാന്യം നല്ല തിരക്കുണ്ട്. പക്ഷെ മൂവിങ്ങ് ക്രൗഡ് ആണ്. പാദരക്ഷകളും മൊബൈൽ ഫോണുമൊക്കെ ക്ലോക്ക് റൂമിൽ ഏൽപ്പിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ കയറി. ക്ഷേത്ര ഗോപുര സമുച്ചയം മനോഹരം. രാജാ നരസിംഹ ദേവൻ ഒന്നാമൻ പണികഴിപ്പിച്ച ക്ഷേത്രമാണ്. ജഗന്നാഥൻ ആയി അവിടെ വാണരുളുന്നത് മഹാവിഷ്ണുവാണ്. പുരി ജഗന്നാഥന്റെ രഥ യാത്രയെക്കുറിച്ച് പത്രങ്ങളിൽ വായി ച്ചറിവുണ്ട്. അതിൽ കൂടുതലൊന്നും ക്ഷേത്രത്തിനെ കുറിച്ചു എനിക്കറിയില്ലായിരുന്നു.ഇപ്പോളറിഞ്ഞു സാധാരണയിൽ. നിന്നും വ്യത്യസ്തമായി ഇവിടെ പ്രതിഷ്‌ഠ മരം കൊണ്ടാണെന്നും 3 മുർത്തികളുണ്ടെന്നും അവർ ശ്രീകൃഷ്ണനും സുഭദ്രയും ബലരാമനും ആണെന്നും. പ്രസിദ്ധമായ ചാർധാം തീർ ത്ഥാടനത്തിൽ പുരിയും ഉൾപ്പെടുന്നു.

അൽപനേരം ക്യു വിൽ നിന്ന ശേഷം ഞങ്ങൾക്ക് ആ ദിവ്യ രൂപങ്ങൾ ദർശിക്കാൻ കഴിഞ്ഞു. ആ കാഴ്ച വർണ്ണനാതീതം. വ്യത്സ്തമായ ഒരു അനുഭവപ്രപഞ്ചം. എങ്ങും ഇരു കൈകളും മേല്പോട്ട് നിവർത്തിയുള്ള ജയ് ജഗന്നാഥ ശരണം വിളികൾ. സർവ്വം ജഗന്നാ ഥമയം! കൂടെയുള്ള ഗൈഡ് ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള ഉപദേവതകളെയും തൊഴുത ശേഷം പ്രസാദവും വാങ്ങി ഞങ്ങൾ ശ്രീകോവിലിന് പുറത്തിറങ്ങി. ഇവിടെ ജഗന്നാഥന് ഭോജനം പ്രധാനമാണ്. അൽപനേരം സന്നിധാനത്തിൽ ഒരിടത്തിരുന്നു വിശ്രമിച്ച ശേഷം ഞങ്ങൾ ഹോട്ടൽ റൂമിൽ തിരികെ എത്തിയപ്പോൾ സമയം 8.30. ഗൂഗിൾ ചേട്ടൻ പറഞ്ഞ് തന്ന അഗർവാൾ റെസ്റ്റൊറന്റിലായിരുന്നു ഡിന്നർ.നന്നായിരുന്നു ഭക്ഷണം.

”inbound1121918217424282953″

പിറ്റേ ദിവസം ശനിയാഴ്ച കൊണാർക്കിലേക്ക് ❤️. പുരി കൊണാർക് 36 Km. കൊണാർക് എത്താ റായപ്പോൾ ഡ്രൈവറുടെ അഭിപ്രായം. “പോകുന്ന വഴി ആണ് ചന്ദ്ര ഭാഗ ബീച്ച് .അവിടെ ഒന്ന് കണ്ടിട്ട് പോകൂ.” “)അങ്ങിനെഅവിടെ ഇറങ്ങി. ചന്ദ്രഭാഗ ബീച്ച് പ്രതീക്ഷിച്ചതിലും മനോഹരം. വലിയ ബീച്ച് ആണ്. നല്ല വൃത്തിയും. ഈ പോയിന്റ്ൽ നിന്ന് കൊണാർക്ക് ക്ഷേത്രത്തിലേക്കു വെറും 3Km. മാത്രം. ശ്രീകൃഷ്ണ ഭഗവാന്റെ പുത്രനായ സാംബൻ കുഷ്ഠ രോഗം മാറാനായി ഇവിടെ വന്ന് സൂര്യ ഭഗവാനെ പ്രാർത്ഥിച്ചുവെന്ന്‌ ഐതിഹ്യം. കുറച്ചു നേരം അവിടെ ചിലവഴിച്ചത് വളരെ ഉന്മേഷദായകമായി തോന്നി. പതഞ്ഞു പൊങ്ങി ആർത്തലച്ചു വരുന്ന തിരമാലകളെ നോക്കി തീരത്ത് എത്ര നേരമിരുന്നാലും മതിയാവില്ല എനിക്ക്.!!

അടുത്ത ലക്ഷ്യസ്ഥാനം കൊണാർക് തന്നെ. അകലെ നിന്നേ ആ വിസ്മയ കാഴ്ച ഞങ്ങളെ ആവേശഭരിതരാക്കി.ക്ഷേത്ര സമുച്ചയത്തിന് തൊട്ടടുത്ത് ഒരു മ്യൂസിയം ഉണ്ട്. മ്യൂസിയം കണ്ട ശേഷം സൂര്യ ക്ഷേത്രത്തിലേക്കു പോകുന്നതാണ് അഭികാമ്യം.കാരണം കലിം ഗ ശിൽപ്പകല യെക്കുറിച്ചും സൂര്യക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ഒക്കെയുള്ള പ്രധാന വിവരങ്ങൾ ലളിതമായി മ്യൂസിയത്തിൽ പ്രതിപാദി ച്ചിട്ടുണ്ട്.

കൊണാർക് കല്ലിൽ കൊത്തിവച്ച കവിത എന്നൊന്നും പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. 13 ആം നൂറ്റാണ്ടിൽ രാജ നരസിംഹദേവൻ ഒന്നപ്പ പണികഴിപ്പിച്ച ക്ഷേത്രം.1250 കളിലാണ് ക്ഷേത്രം പണി നടന്നതെന്നു കരുതപ്പെടുന്നു.100 അടി (30m) ഉയരത്തിൽ ഉള്ള ഒരു വലിയ രഥത്തിന്റെ ആകൃതിയിലാണ് ക്ഷേത്ര രൂപ കല്പന.ഏഴ് കുതിരകളെ പൂട്ടിയ രഥ ത്തിന് ഇരുപത്തിരണ്ട് വലിയ ചക്രങ്ങൾ. സൂര്യ ദേവനെ ആകാശത്തിൽ ഉയർത്തി നിർത്തുന്ന രഥം. ആദ്യ കാലത്ത് 200 അടിയോളം ഉയരമുണ്ടായിരുന്നെന്നു പറയപ്പെടുന്ന ഈ മഹാക്ഷേത്രത്തിന്റെ പ്രധാന ഭാഗമായ ശികാര ടവർ ഇന്നില്ല.കലിംഗൻ ശിൽപ്പ കലയുടെ മകുടോദാഹരണമായ ഈ വിസ്മയം എങ്ങിനെ നശിച്ചു എന്നതിനേക്കുറച്ചു കൃത്യമായ വിവരങ്ങൾ ഇല്ല. എങ്കിലും 15 ആം നൂറ്റാണ്ടിനും 17ആംനൂറ്റാണ്ടിനുമിടക്കാ ണ് മുസ്ലിം അധിനിവേശത്തിന്റെ ഭാഗമായി ബ്ലാക് പഗോഡ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രത്തിനു കനത്ത കേടുപാട് സംഭവിച്ചതെന്നു അനുമാനിക്കാം. നിലവിൽ നമുക്ക് കാണാൻ സാധിക്കുന്നത് ‘ജഗന്മോഹന മണ്ഡപം ആണ്. കൂടാതെ നാട്യ മന്ദിരവും ഭോഗ മണ്ഡപവും നിലനിൽക്കുന്നു.

കൊണാർക് ക്ഷേത്രത്തിന്റെ രഥ ചക്രങ്ങൾ സൺ ഡയൽ ആണ്. നിഴൽ നോക്കി സമയം ഒരു മിനുട്ട് വരെ കൃത്യമായി കണക്കാക്കാൻ ഉപയോഗിച്ചിരുന്നവയാണിവ. ഉദയസൂര്യന്റെ ആദ്യ കിരണങ്ങൾ പതിയ തക്കവിധം കിഴക്കോട്ടു അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം. നിലവിൽ പ്രതിഷ്ഠ യോ ആരാധനായോ ഇല്ലാത്ത കൊണാർക്കിൽ നിത്യാരാധന നടന്നിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.ക്ഷേത്രത്തിന്റെ മുകൾ ഭാഗത്തു ഹിന്ദു മത ത്തിലെ ദേവീ ദേവന്മാർ, പക്ഷിമൃഗാദികൾ ദൈനംദിനം ജീവിത മുഹൂർത്തങ്ങൾ എന്നിവയുടെ ശിൽപ്പ മാതൃകകൾ കാണാം.ഇരു കൈകളിലും താമരയേന്തിയ സൂര്യ ദേവൻ, വിഷ്ണു, ശിവൻ, ഗജലക്ഷ്മി, പാർവതി, നരസിംഹമൂർത്തി കൂടാതെ ഇന്ദ്രൻ വരുണൻ അഗ്നി, കുബേരൻ ഗന്ധർവന്മാർ, യക്ഷികൾ അങ്ങിനെ അസംഖ്യം ശില്പ മാതൃകകളാണ് ക്ഷേത്ര ചുമരുകൾ മുഴുവൻ. ഖജൂരഹോ ക്ഷേത്രത്തിലേതു പോലെ കൊണാർക്കിലും രതി ശിൽപ്പങ്ങൾ സുലഭമായി കാണാം. അംഗ ലാവണ്യത്തിനും അളവ് കൃത്യതക്കും പേരുകേട്ട ഈ ശിൽപ്പങ്ങൾ ഭാരതീയ ശിൽപ്പ കലയുടെ മാഹാത് മ്യം വിളിച്ചോതുന്നവയാണ്.

യുനെസ്കോയുടെ ലിസ്റ്റ് ഓഫ് വേൾഡ് ഹെറിറ്റേജ് സെന്റഴ്സിൽ ഇടം. പിടിച്ച ഈ മഹാദ്‌ഭുതം എത്ര കണ്ടാലും മതിയാവില്ല. എങ്കിലും ഏകദേശം രണ്ട് മണിക്കൂറോടെ ചുറ്റിക്കാണൽ അവസാനിപ്പിച്ച് ഞങ്ങൾ പുരിയിലേക്ക് മടങ്ങി.

പുരി ഇപ്പോൾ ഒരു ടൂറിസ്റ്റ് ഗ്രാമമായാണ് എനിക്കനുഭവപ്പെട്ടത്. സന്ദർശകരെ ഉദ്ദേശിച്ചു ധാരാളം ഹോട്ടലുകൾ മനോഹരമായ എഴോളം ബീച്ചുകൾ. വൈകുന്നേരം ഞങ്ങൾ ഹോട്ടലിൽ നിന്ന് വളരെ അടുത്തുള്ള നീലാദ്രി ബീച്ചിൽ പോയി. കടൽ പ്രക് ഷുബ്ധമായതിനാൽ വെള്ളത്തിലിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല.

പിറ്റേന്ന് ഞായറാഴ്ച ഭൂവനേശ്വറിലേക്ക് മടക്കം. അവിടെ റെയിൽവേ സ്റ്റേഷന് വളരെ അടുത്താണ് പ്രസിദ്ധമായ ലിംഗരാജാ ക്ഷേത്രം. അജണ്ടയിൽ ഇല്ലായിരുന്നെങ്കിലും ഇടക്ക് വീണു കിട്ടിയ ഒരു മണിക്കൂർ കൊണ്ട് ആ ക്ഷേത്രം കൂടി കാണാൻ തീരുമാനിച്ചു. ഏറ്റുമാനൂരപ്പന്റെ സ്വന്തം ആളെന്നു സ്വൽപ്പം അഹങ്കാരമുള്ള ഈയുള്ളവൾ ആയിരം വർഷം മുൻപ് പണി കഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ലിംഗരാജാ ക്ഷേത്രത്തിൽ കയറി ഭഗവാനെ നമിക്കാതെ ഒഡീഷയോടു വിട പറയുന്നത് ശരിയല്ലല്ലോ. അകത്തു കയറിയപ്പോൾ ഒട്ടും തിരക്കില്ലായിരുന്നു. നല്ല ദർശനം ലഭിച്ചു. ക്ഷേത്രത്തിനുള്ളിൽ കയറിയപ്പോൾ പെട്ടന്ന് ചരിത്രാതീത കാലത്തേ ക്ക് ടൈം മെഷീനിൽ പോയ പ്രതീതി!!!അത്രക്കും പഴമ തോന്നിക്കുന്ന ഇടം. പ്രധാന ക്ഷേത്രത്തിനു ചുറ്റുമായി ഏതാണ്ട് നൂറോളം ഉപദേവത പ്രതിഷ്ഠകൾ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു.സോമ വംശ രാജാക്കന്മാരാൽ പണി കഴിപ്പിക്കപ്പെട്ട ക്ഷേത്ര സമുച്ചയത്തിലെ സെൻട്രൽ ടവറിന് ഏകദേശം 55 മീറ്റർ ഉയരമുണ്ട്. പ്രതിഷ്ഠ സ്വയം ഭൂവാണ്.ലിംഗരാജാ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തു വന്നപ്പോൾ കണ്ട കാഴ്ച! അസംഖ്യം കാറുകൾ നിരനിരയായി കിടക്കുന്നു. ക്ഷേത്ര ദർശനത്തിന് വന്ന ഏതോ VIP യുടെ അകമ്പടി വാഹനങ്ങളാണിവ എന്നറിയാൻ കഴിഞ്ഞു.

ഈ “ആചാരം” ഒന്നും നിർത്താറായില്ലേ ഇനിയും ജനപ്രതിനിധികൾക്ക് എന്ന് മനസ്സിൽ പറഞ്ഞുപോയി.

ഒഡീഷയോടു വിട പറഞ്ഞ് ഞങ്ങൾ ഹസ്ബന്റിന്റെ ജോലിസ്ഥലമായ ഛത്തിസ്ഗഢിലേക്ക് ട്രെയിൻ യാത്ര തുടങ്ങി. കുഞ്ഞു നാളിലെ കൊണാർക്ക് എന്ന സ്വപ്‍നം കയ്യെത്തി പിടിക്കാനായതിലുള്ള സന്തോഷത്താൽ മനസ്സ് ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളികളിച്ചു കൊണ്ടിരുന്നു ട്രെയിൻ യാത്രയിലുടനീളം.☺️യാത്രകൾ മനുഷ്യനെ കൂടുതൽ പ്രബുദ്ധരാക്കുന്നു. കേട്ടും വായിച്ചും അറിഞ്ഞതിനുമ പ്പുറം നേരിലുള്ള കാഴ്ചകൾ പകർന്നേകുന്ന അനുഭവജ്ഞാനം ഏറെ യാണ് .ജീവിത സാഗരത്തിൻ മറുകര എത്താൻ അവ നമ്മെ പ്രാപ്തരാക്കും.

കോണാർക്കിനെ കുറിച്ച് വിശ്വകവി രവീന്ദ്ര നാഥ ടാഗോർ പറഞ്ഞതാവർത്തിക്കട്ടെ. “ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു ”

🌹🌹🌹🌹🌹

ശോഭ നാരായണ ശർമ്മ

Post Views: 35
29
Sobha Narayanasharma

ഞാൻ ശോഭ നാരായണശർമ്മ.നാല്പതു കളിൽ എത്തി നിൽക്കുന്ന വീട്ടമ്മയാണ്. കൂട്ടുകാർ, യോഗ,വായന,സംഗീതം ഇവയൊക്കെ എന്റെ ജീവനാഡികൾ. ഇടക്കൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവം ഉണ്ട്.

2 Comments

  1. ജിനേഷ് on August 21, 2023 11:44 PM

    👍 നല്ല വിവരണം. ഇനിയും പ്രതിക്ഷിക്കുന്നു

    Reply
    • Sobha Narayanasharma on August 22, 2023 11:09 PM

      സന്തോഷം 🙏🙏☺️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.