Author: Soumya Muhammad

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

“ആമിനാന്റെ റിസൾട്ട്‌ കാണിക്കാൻ നീ കൂടെ വായോ ഡോക്ടറുടെ അടുത്തേക്ക്…” രാവിലെ ചായ കുടിച്ച പാത്രങ്ങൾ കഴുകി വച്ചിട്ട്  തെങ്ങിൻ ചോട്ടിലിരുന്ന്  ഉച്ചക്കലേക്കുള്ള   കൊഴുവയുടെ  വാലും  തലയും നുള്ളി മാറ്റികൊണ്ടിരിക്കുമ്പോഴാണ് കെട്യോൻ അടുക്കള വരാന്തയിൽ നിന്നുകൊണ്ട്  എന്നോട് പറഞ്ഞത്. കേട്ടത് എന്താണെന്നുറപ്പിക്കാനെന്നവണം വാല് നുള്ളിയ കൊഴുവ  ഒരെണ്ണം കയ്യിൽ പിടിച്ച് തലയല്പം ചെരിച്ച് ഞാൻ അദ്ദേഹത്തെ നോക്കി. ”വരുന്നുണ്ടേൽ വേഗം വേണം, താളം തുള്ളി നിന്നാൽ ഞാനങ്ങു പോകും…” പാതി നന്നാക്കിയ മീനുള്ള ചട്ടി ഞാൻ അടുക്കള കോലായിലേക്ക് വെച്ചിട്ട്  ടാപ്പിൻചുവട്ടിൽ കയ്യൊന്ന് നനച്ച് നൈറ്റിക്കിരുവശവും തുടച്ച് ധൃതിയിൽ അകത്തേക്ക് കയറി. ”വേഗം ചെന്നില്ലേൽ അങ്ങേര് അങ്ങേരുടെ പാട്ടിനു പോകും “ കാലങ്ങളായി സഹിച്ചു പോരുന്ന ആൺ പോരിശയുടെ അപമാനത്തിൽ എന്റെ ഉള്ളം കനച്ചു. ”ആശുപത്രിയിൽ കൂടെ ചെല്ലാൻ പറഞ്ഞതിനാണോ ഉമ്മയിങ്ങനെ തിരക്ക് കൂട്ടുന്നത്? ഇപ്പോൾ തല്ലി പെടച്ച് എവിടേലും വീഴുമല്ലോ?” കണ്ണു നിറഞ്ഞ് വാതിൽ പടിയിൽ കാലൊന്നു തെന്നിയപ്പോൾ   മോനെന്റെ…

Read More

ആദ്യം നമുക്ക് പെണ്മക്കളെ മുഖം ഉയർത്തി കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പതറാതെ ലോകത്തോട് സംസാരിക്കുവാൻ പഠിപ്പിക്കാം അതിനുശേഷം അവർക്കു വേണമെങ്കിൽ മാത്രം ചില പെൺചിട്ടകൾ പഠിപ്പിക്കാം

Read More

തീക്ഷ്ണമായ ചൂടുള്ള പകലിനൊടുവിൽ  അഞ്ചു മണിയോടടുത്ത നേരത്താണ് എന്റെ സ്വീകരണ മുറിയിലേക്ക് അവരെല്ലാവരും കൂടി യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നു ചേർന്നത്. പൊള്ളി തിണർത്ത് അമർന്നു കിടക്കുന്ന മുറ്റത്തെ പഞ്ചാര മണൽതരികളിലേക്ക് അത്രമേൽ പൊള്ളുന്ന എന്റെ ഹൃദയവും അടക്കി ശിലപോലെ നിൽക്കുന്ന നേരത്താണ്  തലയിൽ കെട്ടിയിരിക്കുന്ന വെളുവെളുത്ത ഓയിൽ തുണികൊണ്ട് മുഖത്തെ പൊടിയും വിയർപ്പും അമർത്തി തുടച്ചു മൂത്താപ്പയും ഷർട്ടിന്റെ കോളറിനടിയിൽ തെറുത്തുകൂട്ടി വെച്ച തൂവാലകൊണ്ട് തൊട്ടു മുന്നേ മുറുക്കി തുപ്പിയ ചുണ്ടുകൾ ഇറുക്കെ തുടച്ച് വെല്യാമയും  എന്റെ ഉമ്മറത്തേക്ക് കയറി വന്നത്. മുന്നറിയിപ്പൊന്നുമുണ്ടായിരുന്നില്ലെങ്കിലും സംഭവിക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ച് എനിക്കൊരു  ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഔചിത്യത്തിന്റെ പേരിൽ ഒരു ചെറു ചിരിപോലും  എന്റെ മുഖത്തു പടരാതിരിക്കാൻ ഞാൻ  അങ്ങേയറ്റം ശ്രദ്ധ ചെലുത്തി. എങ്കിലും മീനചൂടിന്റെ ഉഷ്ണതരംഗങ്ങൾ ഇനിയും വിട്ടുമാറാത്ത ചൂട് വായു നിറഞ്ഞു നിൽക്കുന്ന ആ അഞ്ചു മണി നേരത്തും സിരകളിലൊഴുകുന്ന ചോര തണുപ്പിനാൽ എന്റെ ഉടലാകെ വിറക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അല്ലേലും നിർണ്ണായകമായതെന്തും അഭിമുഖീകരിക്കുന്ന…

Read More

“ഉമ്മാ എനിക്കിവിടെ വല്ലാത്തൊരു മടുപ്പ്. ഞാൻ കുറച്ചു ദിവസം അവിടെ വന്നു നിൽക്കട്ടെ” മറുതലക്കൽ രണ്ടു കൊല്ലം മുന്നേ  കെട്ടിച്ചുവിട്ട മകളുടെ ചോദ്യം കേട്ട് ലൈല അല്പം ബേജാറോടെ ചോദിച്ചു. “എന്ത് പറ്റി മോളെ നിനക്ക്? നീ കഴിഞ്ഞ ആഴ്ചയല്ലേ ഇവിടുന്നു പോയത്?” “അത് ശരിയാണ്, എങ്കിലും എനിക്കാകെ ഒരു വല്ലായ്മ, മനസ്സിനൊരു സുഖമില്ല” പടച്ചോനേ! കല്യാണം കഴിഞ്ഞ് ടൂറു പോകാൻ താമസിച്ചാലോ, അല്ലെങ്കിൽ സ്വന്തം ഉമ്മയെയോ  പെങ്ങളെയോ സ്നേഹിക്കുന്നതിന്റെ പേരിലോ ഇനി അതുമല്ലെങ്കിൽ ഇഷ്ടപ്പെട്ട ചുരിദാർ പറഞ്ഞ സമയത്ത് മേടിച്ചു കൊടുക്കാത്തതിന്റെയോ പേരിൽ കെട്ട്യോന്റെ വീട്ടിൽ നിന്നും പൊറുതി മതിയാക്കി പോരുന്ന പെൺപിള്ളേരുള്ള  കാലമാണ്. ഇതിലെന്താണാവോ ഇവളുടെ പരാതി? ഉള്ളിൽ തികട്ടിയ സംശയങ്ങളെ അപ്പാടെ നിയന്ത്രിച്ച് ലൈല ശാന്തമായി ചോദിച്ചു. “അല്ല മോളെ എന്തിനും ഒരു കാരണം ഉണ്ടാകുമല്ലോ? എന്താണ് നിന്റെ പ്രശ്നം?” “അതേ ഉമ്മാ… വേറൊന്നുമല്ല. ഉച്ചവരെ ഇവിടെ  അടുക്കള പണി ഉണ്ട്. അത് കഴിഞ്ഞ് അലക്കും കുളീം…

Read More

ഒരു വസന്തകാലത്തിലെ അവസാന പകലുകളിൽ ഒന്നിൽ ആണ് ഞങ്ങൾ നാഗഞ്ചേരിയിലെ തറവാട്ടു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കുന്നത്. എനിക്കന്ന്‌ പതിനാലു വയസ്സായിരുന്നു പ്രായം. ജനിച്ചതും വളർന്നതും വയസ്സറിയിച്ചതുമെല്ലാം തോട്ടിൻ കരയിലെ ആ ഓടിട്ട, മുൻവാതിൽ തുറക്കുമ്പോൾ നിറയെ നിറയെ മുക്കൂറ്റി പടർന്ന മൺവഴി കാണുന്ന, പിൻവരാന്തയിലിരുന്നാൽ കുഞ്ഞൻ നായരുടെ പുഞ്ച പാടത്തിലെ ചേറു മണം നിറഞ്ഞ നേർത്ത ശീതകാറ്റടിക്കുന്ന വീട്ടിലായതിനാൽ എന്നോടൊപ്പം വളർന്ന എന്റെ കിനാവുകളും അത്രയും പഴക്കമുള്ള എന്റെ ഓർമ്മകളും ആ വീടിനു ചുറ്റുമിങ്ങനെ പറ്റി ചേർന്നു പതിഞ്ഞു കിടപ്പാണ് ഇന്നും മനസ്സിൽ. ഉച്ച തിരിഞ്ഞൊരു നേരത്ത് ഒരു വണ്ടിയിൽ കയറ്റാവുന്നത്രയും സാധനങ്ങളുമായി ഞങ്ങൾ നാലു പേരും ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ യാത്രയാക്കാനായി പലരും അവിടെ ഒത്തു കൂടിയിരുന്നു. ഏതൊരു യാത്രയയപ്പും വേദനാജനകമാണ്. അതിന്റെ ആഴം ഇനി എത്രമേൽ ചെറുതാണെങ്കിലും.ആ നേരം കണ്ടു നിൽക്കുന്നവരിൽ ആകവേ നൊമ്പരത്തിന്റെ ഒരു നെടുവീർപ്പുയരും. അപ്പോൾ അതൊരു വീടു മാറ്റം കൂടി…

Read More

ആമി… ശീതകാല കുളിരുള്ള രാത്രിയുടെ ഏതോ ഒരു യാമത്തിൽ തികച്ചും ഏകപക്ഷീയമായ ഒരു കൂടിച്ചേരലിനു ശേഷം അയാൾ ഉയർന്ന കിതപ്പോടെ നേർത്ത വിയർപ്പു പൊടിഞ്ഞ അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തി പ്രകടമായ വെറുപ്പോടെ വിളിക്കുമ്പോഴും അയാളുടെ ശ്രദ്ധ മുഴുവൻ അവളുടെ കണ്ണുകളിലായിരുന്നു. തീക്ഷ്ണമായ വേദനയാൽ ആ കണ്ണുകൾ പാതിയും അടഞ്ഞിന്നെങ്കിലും തുറന്നിരിക്കുന്ന പാതിയിലെ പീലികൾക്കിടയിലൂടെ ദൃശ്യമാകുന്ന ആ തിളക്കത്തിൽ തന്റെ കണ്ണുകൾ ഉടക്കിയപ്പോൾ പതിവുപോലെ അയാളുടെ സിരകളിൽ അവളോടുള്ള അമർഷം പതഞ്ഞു. കഴിഞ്ഞു പോയ ഇരുപതു വർഷങ്ങളിലെയും സുരത രാത്രികളെപ്പോലെ തന്നെ. പിഴച്ചവൾ… കലിയോടെ അവളുടെ വലതു വശത്തേക്ക് തിരിഞ്ഞുകിടക്കുമ്പോൾ സേതുവിന്റെ അണപ്പല്ലുകൾക്കിടയിൽ അക്ഷരങ്ങൾ ഞെരുങ്ങിയമർന്നു. ആത്മാവിൽ പ്രണയമില്ലാതെ ഭോഗിക്കപ്പെടുന്ന പോലെ വേദനയും അപമാനവും ഈ ഉലകത്തിൽ മറ്റൊന്നിനുമില്ലെന്നുള്ള തന്റെ വിശ്വാസത്തിനടിയിൽ ഒരിക്കൽ കൂടി അടിവരയിട്ടുകൊണ്ട് രാഗിണി തന്റെ വാമ ഭാഗത്ത്‌ അതിവേഗം ഉറക്കത്തിലേക്കാണ്ടു പോയ അയാളെ വികാരമേതുമില്ലാതെ അൽപനേരം നോക്കിയിരുന്നു. പിന്നെ സാവധാനം കിടക്കയിൽ നിന്നും എഴുന്നേറ്റു. വരണ്ടചുണ്ടുകൾ നാവു…

Read More

കുംഭ മാസത്തിലെ തീ പാറുന്ന പന്ത്രണ്ടു മണിയോടടുത്ത ഉച്ച നേരത്ത്  ഉമ്മറത്തിരുന്ന് അന്നത്തെ  പത്രം അലസമായി  വായിച്ചിരിക്കുമ്പോഴാണ്  സുറുമി കൊച്ചിനെയും ഒക്കത്തിരുത്തി ഇടവഴി കടന്നു വരുന്നത് ഞാൻ കണ്ടത്. ” ഈ നട്ടം തിരിയണ വെയിലത്ത് ഈ കൊച്ചിനെയും കൊണ്ട് നീ  എങ്ങോട്ട്  പോയതാണ്”, വെയിലിലേക്ക് നോക്കി കണ്ണുകൾ ചുളിച്ചു കൊണ്ട് ഞാൻ ചോദിച്ചു. “കുഞ്ഞിന് സുഖമില്ല, ആശുപത്രീല് പോയി വരുവാണ്”, അല്പം ഇടച്ചയോടെ അവൾ പറഞ്ഞു. “എന്ത് വെയിലാണ്, നിനക്കൊരു ഓട്ടോ പിടിച്ചു വന്നുകൂടായിരുന്നോ?” ചോദിച്ചതും അവളുടെ മുഖത്തെ പരുങ്ങൽ കണ്ടപ്പോൾ എനിക്കെന്തോ അയ്യടാ എന്നായി പോയി. ചോദിക്കണ്ടായിരുന്നു… ജംഗ്ഷനിൽ നിന്നും ഓട്ടോ പിടിച്ചു വരണേൽ കുറഞ്ഞത് അൻപത് രൂപയെങ്കിലും വേണം. അതുണ്ടായി കാണില്ല! തോളത്തു പറ്റി ചേർന്ന് വാടി ഉറങ്ങുന്ന കുഞ്ഞിനെ മറു തോളത്തേക്ക് മാറ്റി കിടത്തി അവൾ പോകാൻ തുടങ്ങുമ്പോൾ ഞാൻ ചോദിച്ചു “നിനക്ക് കുടിക്കാൻ എന്തേലും വേണോ?” “വേണ്ട ! വീടെത്തിയല്ലോ” പറഞ്ഞുകൊണ്ട് ഒരു വേലിക്കപ്പുറം…

Read More

നിന്നോടുള്ള പ്രണയവും അതിന്റെ നിറങ്ങളും ഓർമ്മകളും എന്നിൽ ഇല്ലെങ്കിൽ എന്റെ ഈ ജാലകത്തിനപ്പുറത്തെ മഴ തോർന്ന പുലരിക്ക് എന്ത്ഭംഗിയാണുളളത്? പൊള്ളുന്ന ഈ വേനലിനപ്പുറവും ഒരു പൂക്കാലം ഉണ്ടാകുമെന്ന് ഞാനെങ്ങനെ സ്വപ്നം കാണും? എന്റെ മുന്നിലെ  ഈ ഒറ്റവരിപ്പാതയുടെ അങ്ങേയറ്റത്തുള്ള ഗുൽമോഹറിൽ നിന്നും അവസാന പക്ഷിയും പറന്നകലുന്ന സന്ധ്യകളിൽ ഞാൻ ആരെ കുറിച്ചോർത്തു വ്യാകുലപ്പെടും? വിരൽ തുമ്പു പോലും തൊട്ടശുദ്ധമാകാത്ത, ജീവിതത്തിന്റെ ഏത് നോവുകൾക്കിടയിലും നിന്നോർമ്മകളിൽ ഹൃദയതാളം ഉയരുന്ന, നീ പോലും അറിയാത്ത ഈ പ്രണയമാണ് എനിക്കിഷ്ടം. യാതൊരു വിധ ഉടമ്പടികളും  ഉപാധികളും സ്വപ്നങ്ങൾക്ക് അതിരുകളും കല്പിക്കാത്ത രക്തവർണ്ണമുള്ള ഈ പ്രണയം… എന്റെ ആത്മാവിനെ പൊതിഞ്ഞു നിൽക്കുന്ന ഈ സുന്ദര ഓർമ്മ പ്രണയം… ഇതാണ് എനിക്കിഷ്ടം. ഈ തണുത്ത സുന്ദര ഓർമ്മകൾക്കിടയിലും പത്രം വായിക്കുകയും, പുറത്തെ മറ്റുള്ളവരുടെ ജീവിതത്തിലെ വേദനകളിലേക്കു ഒന്നു കണ്ണോടിക്കുകയും ചെയ്യുന്ന മറ്റാരെയും പോലെ ഞാനും അസ്വസ്ഥയാണ്. പണ്ടൊന്നും പ്രണയം എന്നാൽ ഒരിക്കലും ഭ്രാന്തായിരുന്നില്ല. പെണ്ണൊന്നു ‘ NO ‘…

Read More

“നിങ്ങളുടെ അമ്മേനേം കൊണ്ട് എനിക്ക് വയ്യ. ഇന്ന് ദേ ബാത്‌റൂമിന്റെ വാതിൽക്കൽ ഇരുന്ന് മൂത്രം ഒഴിച്ചേക്കുന്നു.” ജോലി കഴിഞ്ഞ് ഞാൻ വീട്ടിലേക്കു കയറി ചെന്നതും അവൾ ശബ്ദമുയർത്തി പറഞ്ഞു. “ആ വാതിൽക്കൽ വരെ ചെന്ന ആൾക്ക് അങ്ങോട്ടിരുന്നു മുള്ളി കൂടെ? നാറീട്ട് വയ്യ. എന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മനഃപൂർവ്വം ചെയ്യുന്നതാണ്” രോഷത്തോടെ അവൾ തുടർന്നു. ഞാൻ പതിയെ അമ്മയുടെ മുറിയിൽ ചെന്നു നോക്കി. വെളിച്ചം അണച്ചിരിക്കുന്നു. ലൈറ്റ് ഇട്ട് നോക്കിയ ഞാൻ കണ്ടത് അലമാരയിൽ എന്തോ തിരയുന്ന അമ്മയെ ആണ്‌. “അമ്മ എന്താണ് ഇരുട്ടത്തിരുന്ന് തപ്പുന്നത്?” എന്റെ ചോദ്യം കേട്ട് അമ്മയൊന്ന് ഞെട്ടി എന്ന് തോന്നുന്നു. പിന്നെ പതിയെ ഒന്നും മിണ്ടാതെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. ഞാൻ അമ്മയെ നോക്കി. നന്നേ ക്ഷീണിച്ചിരിക്കുന്നു. കുറച്ചു നാൾ മുന്നേ വരെ ഈ മുഖത്തേക്കു നോക്കുമ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു. അമ്മ ഭക്ഷണം കഴിച്ചോ? “രാവിലെ ഇത്തിരി കഞ്ഞി കുടിച്ചു. ഇനി ഒന്ന് കുളിക്കണം.”…

Read More

“ചട്ടീം കലോം  ആകുമ്പോൾ തട്ടീം മുട്ടീം ഒക്കെ ഇരിക്കും, നമ്മൾ പെണ്ണുങ്ങൾ അല്ലേ അത് അങ്ങ് ക്ഷമിച്ചു കൊടുക്കേണ്ടത്.” അമ്മായിഅമ്മയോട് തന്റെ നാത്തൂൻ തന്നെ അടക്കം പറയുന്നത് കേട്ടാണ് അകത്തെ മുറിയിൽ നിന്നും അവൾ അങ്ങോട്ട് വന്നത്. “ഇത്താത്ത പറഞ്ഞത് നേരാണ്, തട്ടീം മുട്ടീം ഒന്നും ഇരിക്കുന്നത് കുഴപ്പമില്ല, പക്ഷേ പൊട്ടരുത്.” സുധീറിന്റെ ഒറ്റ അടിയിൽ കരണക്കുറ്റിയും കടന്ന് കാതിലെ കമ്മലാണ് ഒടിഞ്ഞു പോയിരിക്കുന്നത്. തലയിലെ തട്ടം മാറ്റി അവൾ അത് കാണിച്ചപ്പോൾ നാത്തൂന് ഉത്തരം മുട്ടി, അമ്മായിഅമ്മ മുഖം താഴ്ത്തി. “അത് ഷെറീന… ഞാൻ..” “ഇത്താത്താക്ക് ഇതുപോലെ എത്ര തല്ലു കിട്ടീട്ടുണ്ട് എന്റെ ആങ്ങളയുടെ കയ്യിൽ നിന്ന്.” നാത്തൂനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഷെറീന വീണ്ടും തുടർന്നു. “നിങ്ങളാരും പേടിക്കണ്ട ഞാനും കുഞ്ഞുങ്ങളും നിങ്ങളുടെ കൂടെ പോരുകയോ, നിങ്ങൾക്ക്‌ ബാധ്യത ആകുകയോ ഇല്ല. പക്ഷേ എനിക്ക് കുറഞ്ഞത് ഒരു ഉറപ്പു  കിട്ടണം ഇനി എന്റെ മേൽ ആരും കൈ വക്കില്ല എന്ന്.…

Read More