Author: Soumya Muhammad

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

“നീ നാളെ മുതൽ കട തുറക്കേണ്ട” രാത്രിയിൽ വീടിനോട് ചേർന്നുള്ള തന്റെ കടയിലിരുന്ന് അന്നത്തെ കണക്ക് നോക്കുകയായിരുന്ന രേഷ്മ ഗൾഫിൽ നിന്നും ഗിരീഷിന്റെ കാൾ  ചെവിയോട് ചേർത്തതും അയാൾ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി. “എന്തു പറ്റി?” അവൾ ചോദിച്ചു. “നിന്നോട് ഞാൻ പണ്ടേ പറഞ്ഞതല്ലേ? ഞാൻ അവിടില്ലാതെ ഇതൊന്നും ശരിയാകില്ലെന്ന്.അപ്പോൾ പിന്നെ നിനക്കായിരുന്നല്ലോ നിർബന്ധം മുഴുവൻ.” അയാൾ വല്ലാത്ത ദേഷ്യത്തോടെ പറഞ്ഞു. “അതിന് ഇപ്പോൾ എന്ത് പറ്റീന്നാണ് ഗിരീഷേട്ടൻ പറയുന്നത്?” രേഷ്മയുടെ ശബ്ദം അല്പം ഇടറിയിരുന്നു. “നീ അവിടെ വരുന്നോരോടെല്ലാം കൊഞ്ചി കുഴഞ്ഞാണ് സംസാരം എന്ന് ഞാനറിഞ്ഞു. പോരാത്തതിന് ഏത് നേരവും ചെവിയിൽ ആ കുന്ത്രാണ്ടം വച്ചു കൊണ്ടുള്ള ഇരിപ്പും. എനിക്കിതൊക്കെ  കേട്ടു കൊണ്ട് ഇവിടെ സമാധാനത്തോടെ പണിയെടുക്കാൻ പറ്റുമോ?”, അയാൾ ചോദിച്ചു. കേട്ടത് വിശ്വസിക്കാനാകാതെ രേഷ്മ സങ്കടത്തോടെ ചോദിച്ചു “നിങ്ങളോട് ഇതൊക്കെ ആരാണ് പറയുന്നത്” “പറഞ്ഞത് ആരെങ്കിലും ആകട്ടെ. ഞാൻ നാട്ടിലില്ലെന്നു കരുതി എന്നെ അവിടുത്തെ കാര്യങ്ങൾ ഒക്കെ അറിയിക്കാൻ ആളുണ്ട്.”…

Read More

“നാളെ മുതൽ ഞാനീ വീട്ടിൽ ആരുടേം അടിവസ്ത്രം കഴുകൂല്ല.” ഒരുകയ്യിൽ കത്തിയും ഫിംഗർ ക്യാപ് ഇട്ട മറുകയ്യിൽ ഒരു പിടുത്തം ബീൻസും പിടിച്ച് അടുക്കളയിൽ നിന്നും സ്വീകരണ മുറിയിലേക്ക് വന്ന് നബീസു  അത് പറയുമ്പോൾ കുടിച്ചോണ്ടിരുന്ന  കട്ടൻകാപ്പി തൊണ്ടയിലേക്കിറക്കാതെ കെട്ട്യോൻ  അബ്ദു അവളെ നോക്കി. നബീസുവിന്റെ രണ്ട് ആണ്മക്കളിൽ മൂത്തവൻ ചെയ്തോണ്ടിരുന്ന രാവിലത്തെ കസർത്തു  നിർത്തി നടു വിലങ്ങിയിട്ടെന്ന പോലങ്ങനെ രണ്ടു കയ്യും തറയിൽ കുത്തി അങ്ങനെ തന്നെ നിന്നു. രാവിലെ തന്നെ  ഫേസ്ബുക്കിലും, വാട്സ്ആപ്പിലും സന്ദേശവും അയച്ച് ലൈക്കെണ്ണി അലഞ്ഞു നടന്നുകൊണ്ടിരുന്ന രണ്ടാമൻ സർവ്വം വിസ്മരിച്ചങ്ങനെ ഉമ്മാനെ തന്നെ നോക്കിയിരുന്നു. “നിങ്ങളെന്താണിങ്ങനെ കുന്തം വിഴുങ്ങിയ പോൽ എന്നെ തന്നെ നോക്കുന്നത്. ഞാൻ പറഞ്ഞത് മനസ്സിലായില്ലേ എനിക്കിനി നിങ്ങളുടെ ആരുടേം ജെട്ടി കഴുകാൻ പറ്റൂല്ലാന്ന് “. “അല്ല നബീസു! നിനക്കെന്താണ് ഈ രാവിലെ തന്നെ ഇങ്ങനൊരു മനം മാറ്റം?”. കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തോളമായി അവൾ കഴുകി ഉണക്കി തന്ന അടിവസ്ത്രങ്ങളുടെ വാസന…

Read More

കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെ രണ്ടാം ദിവസം. അടുക്കളപ്പുറത്ത് വീട്ടിലെ  പെണ്ണുങ്ങളും കുറച്ച് ആണുങ്ങളും അതിലും കുറച്ച് അയൽക്കാരും ചേർന്ന് സൊറ പറഞ്ഞിരിക്കുകയാണ്. കൂട്ടത്തിൽ ഞാനും. ഇരുപത്തിരണ്ട് വർഷത്തെ ജീവിതം എല്ലാവരുടെയും അനുഗ്രഹത്തോടെ വീട്ടിൽ  ഉപേക്ഷിച്ച് പോന്നെങ്കിലും എന്റെ ശരീരം മാത്രമേ ഇവിടെ എത്തീട്ടുള്ളു. മനസ്സങ്ങനെ പ്രിയപ്പെട്ടവർക്കരികിലും എന്റെ മുറിയിലും മുറ്റത്തെ കുഞ്ഞ്  കാറ്റിലും പൂക്കളിലും പറ്റിച്ചേർന്ന് അവിടുന്ന് പോരാൻ മടിച്ച് വല്ലാതെ നൊമ്പരപ്പെടുത്തുകയാണ്. ഇന്ന് പ്രിയപ്പെട്ടവരെങ്കിലും അന്ന് അപരിചിതരായിരുന്ന അവരുടെ സംസാരത്തിൽ  പുതുപെണ്ണായ എന്റെ വണ്ണവും നിറവും മുടിയുടെ കരുത്തും എല്ലാം ഇടക്കൊക്കെ കടന്ന് വരുന്നുണ്ട്. അപ്പോഴാണ് കൂട്ടത്തിൽ ഒരാൾ  വ്യത്യസ്തമായ ഒരു കാര്യം മുന്നോട്ട് വയ്ക്കുന്നത്. “ഈ പേര് നമുക്കങ്ങ് മാറ്റിയാലോ? സൗമ്യ… അതിലും നല്ലത് സുമയ്യ എന്നല്ലേ?” കുഞ്ഞുനാൾ മുതൽ ഞാൻ ഇതാണെന്ന് എന്നെ മനസ്സിലാക്കിത്തന്ന, ക്ലാസ്റൂമുകളിൽ, പരീക്ഷാപേപ്പറുകളിൽ, ആശുപത്രി ചീട്ടിൽ, ജോലി നിയമന ഉത്തരവിന്റെ നീണ്ട റാങ്ക്ലിസ്റ്റിൽ  എഴുതി ചേർത്ത എന്റെ പേര് എന്നിൽ നിന്നും…

Read More

പെണ്ണുങ്ങളാണോ കല്യാണം ക്ഷണിക്കുന്നത് ഞാനെങ്ങും പോകുന്നില്ല എന്ന് അയാൾ പറയുമ്പോൾ പെണ്ണിനെന്താടാ കുഴപ്പം എന്നു ചോദിച്ച് അകത്തെ മുറിയിൽ നിന്നിറങ്ങി വന്ന അയാളുടെ അമ്മ ഒരു പ്രതീകമാണ്… മാറ്റത്തിന്റെ തിളക്കമേറിയ പ്രതീകം.

Read More

മെഴുക്കുപുരണ്ട ഒരു നൂറു പാത്രങ്ങൾ പെട്ടെന്ന് കഴുകി തീർത്ത് കൈകൾ പുടവത്തുമ്പിൽ തുടച്ചുകൊണ്ട് മൈലാഞ്ചി ചിത്രത്തിനായി ഞാൻ ആഘോഷദിവസങ്ങളിൽ ചിരിയോടെ എന്റെ കൈകൾ നീട്ടും. “പിന്നേയ്… മൈലാഞ്ചി അണിയാൻ പറ്റിയ നേരവും പ്രായവും “പിന്നിൽ കളി പറഞ്ഞു ചിരിച്ചവരാരെയും ഞാൻ തെല്ലും ഗൗനിക്കില്ല അപ്പോൾ. ഒഴിവു ദിവസത്തിന്റെ വൈകുന്നേരങ്ങളിൽ തിരക്കേറിയ കളിസ്ഥലത്ത് കുട്ടികളുടെ ഊഴം കവർന്നെടുത്ത് ആ കൊമ്പിൽ ഈ കൊമ്പിൽ ഞാൻ ആയത്തിൽ ഊഞ്ഞാൽ അടീടും, അന്നേരം എനിക്കു പിന്നിൽ ചുളിഞ്ഞ മുഖങ്ങളൊന്നും ഞാൻ കണ്ടതായി നടിക്കുകയേ ഇല്ല. ഇന്നും കാലം തെറ്റാതെ പിഴക്കാതൊന്നു വീതം കൂട്ടിയെൻ വയസ്സാം സംഖ്യ അധികരിക്കുമ്പോഴും ഞാനിതാ നര ബാധിക്കാത്തൊരെന്റെ മനസ്സുമായി പുഴയാഴങ്ങളിൽ നീന്തി തുടിക്കുന്നു. അപ്പോൾ “വയസ്സെത്രയായി?” എന്നൊരാ പരിഹാസ ചോദ്യങ്ങളൊന്നും ഞാൻ കേട്ടതായി ഭാവിക്കുകയേ ഇല്ല. അല്ലെങ്കിലും സന്തോഷിക്കുന്നതിലും ആഘോഷിക്കുന്നതിലും സ്വപ്‌നങ്ങൾ കൊണ്ട് ആകാശക്കോട്ട കെട്ടുന്നതിലും പ്രായത്തിനെന്തു കാര്യം?

Read More

പതിവുപോലെ തിരക്കുള്ള ഒരു വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞുള്ള  മൂന്നു മണി നേരത്താണ് എന്റെ ഫെദർ ടച്ച്‌ ബ്യുട്ടിക്കിന്റെ മുന്നിൽ  ഒരു മുന്തിയ ഇനം കാർ വന്നു നിന്നത്. വെയിൽ ചായുന്ന  റോഡിന്റെ നിരത്തിലേക്കു അവർ കാർ പാർക്ക്‌ ചെയ്യുന്നത് നോക്കി ഇനിയും ചെയ്തു തീർക്കാൻ നിരവധി ജോലികൾ എന്റെ മുന്നിലുണ്ടായിട്ടും ഞാനെന്റെ മുകൾ നിലയിലെ ഓഫീസ് റൂമിലിരുന്ന്   വേറെന്തോ ചിന്തയിൽ  അങ്ങോട്ട്‌ തന്നെ നോക്കിയിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ഒരു സൽവാർ അണിഞ്ഞ് ഇരു നിറത്തിലുള്ള ഒരു പെൺകുട്ടി ബാക്ക് ഡോർ തുറന്നിറങ്ങുന്നത് കണ്ട് ഞാനെന്റെ നോട്ടം ഒരു വേള അവിടുന്നും പിൻവലിച്ചു. അതിനടുത്ത നിമിഷം തന്നെ മുൻ ഡോർ തുറന്നിറങ്ങിയ അറുപതിനോടടുത്ത ഒരു സ്ത്രീ രൂപം എന്റെ ഇടങ്കണ്ണിൽ പതിഞ്ഞ കാഴ്ച്ചയിൽ  ഞാൻ ഇരുന്നിടത്തു നിന്നും പൊടുന്നനെ പിടഞ്ഞെഴുന്നേറ്റു. തിരക്കുള്ള റോഡിലേക്ക് ഞാനെന്റെ മുറിയുടെ കണ്ണാടി ചില്ലുകൾക്കിടയിലൂടെ വീണ്ടും സൂക്ഷിച്ചു നോക്കി. അതേ… അതു തന്നെ! റൈഹാനത്ത്…

Read More

കത്തുന്ന ചൂടുള്ള പതിനൊന്നു മണി ഉച്ചയിലേക്ക് അങ്ങേയറ്റം വിരസമായതെങ്കിലും വളരെ ഭാരം കുറഞ്ഞ മനസ്സോടെ മുൻവാതിൽ തുറന്ന് ഞാൻ ഇറങ്ങി. വെയിലും തണലും ഇഴ ചേർന്ന മുറ്റത്തിനോരത്ത് കഴിഞ്ഞ രാവിൽ കൊഴിഞ്ഞ ഇലകൾ തളർന്നു കിടന്നു. വലതു വശത്തെ കാപ്പി ചെടിക്കടുത്തുള്ള നന്ത്യാർവട്ട ചെടിയിൽ നിന്നുതിർന്നു വീണ വാടിയ പൂക്കൾ ചെടിയിലെ ഇളം തളിർപ്പുകളെ നോക്കി ചത്തു മലച്ചു കിടക്കുന്നു. “പഴുത്ത ഇല വീഴുമ്പോൾ പച്ചിലകൾ ചിരിക്കും “. കാലങ്ങൾക്കുമപ്പുറത്തു നിന്നുമുള്ള ഒരോർമ്മപ്പെടുത്തൽ  എന്റെ ഇടനെഞ്ചിലൂടെ തണുപ്പ് പടർത്തി കടന്നു പോയി. ഇന്നലെ രാവിലേം കൂടി മുറ്റമടിച്ചതാണ്. എന്നിട്ടും വൈകിട്ടത്തെ ശീതക്കാറ്റിൽ എത്രമാത്രം ഇലകളാണ് വീണിരിക്കുന്നത്. പിന്നാമ്പുറത്തുള്ള കുറ്റിചൂലെടുത്ത് അതെല്ലാം തൂത്തു വരുവാൻ എന്റെ കൈ തരിച്ചു. “നിനക്കിവിടെ എന്താണ് അവകാശം… എന്റെ ചൊല്പടിക്കു നിൽക്കാൻ പറ്റൂല്ലെങ്കിൽ ഇറങ്ങി പൊക്കോണം ഇവിടുന്ന്!” തരിച്ചു വന്ന കൈ വിരലുകളിലെ വിയർപ്പ് ഞാനെന്റെ സാരിത്തുമ്പിൽ അമർത്തി തുടച്ചു. എനിക്കെന്തവകാശം… ഈ കൊഴിഞ്ഞ ഇലകൾ പോലും…

Read More

കാലങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട  നിറയെ മണിവച്ച ആ വെള്ളി കൊലുസ് അന്ന് എത്രയോ രാവുകളിൽ  എന്റെ ഉറക്കത്തിൽ മണിയൊച്ച തീർത്ത് എന്നെ കൊതി പിടിപ്പിച്ചുകൊണ്ടേയിരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്തത് കൊണ്ട് എന്നും അതെനിക്ക് പ്രിയപ്പെട്ടതായിരുന്നു. അതു കൊണ്ടാണല്ലോ വർഷങ്ങൾക്കിപ്പുറം, എന്റെ രണ്ടു പെണ്മക്കളുടെയും കാലിൽ കിലുങ്ങുന്ന വെള്ളികൊലുസുണ്ടായിട്ടും കൊയ്ത്തൊഴിഞ്ഞ  ആ പാടവരമ്പിലൂടെ കഴിഞ്ഞ വേനലവധി കാലത്ത്‌ തികച്ചും അവിചാരിതമായി നടന്നു നീങ്ങുമ്പോൾ എന്റെ കണ്ണുകൾ പാതി വാടി നിൽക്കുന്ന ആ പുൽനാമ്പുകൾക്കിടയിൽ വെറുതേ ഒരു വട്ടം കൂടി പരതിയത്. ഒത്തിരി കൊതിച്ചിട്ട് കിട്ടാതെ പോയ കുഞ്ഞുടുപ്പും, മഴവില്ലോർമ്മകൾ മനസ്സിൽ വിരിഞ്ഞു നിന്ന ആ കൗമാരക്കാലവും, പിന്നെ ഭാര്യയായപ്പോൾ അടുക്കളക്കും മറ്റുള്ളവർക്കും വേണ്ടി പകുത്തു കൊടുത്ത എന്റെ സ്വപ്നങ്ങളും ഉച്ചമയക്കങ്ങളും എല്ലാമായിരുന്നു എന്റെ നഷ്ടങ്ങൾ. അങ്ങനെ ഇന്നും  ഒരിക്കലും പിടി തരാത്ത  കുഞ്ഞു സ്വപ്നങ്ങളെക്കുറിച്ചു മുതൽ അറിയാതെ കയ്യിൽ നിന്നും വീണു തകർന്ന പളുങ്കു പൂപാത്രം വരെ നഷ്ടപട്ടികയിൽ ചേർത്ത് എന്റെ അലസ…

Read More