എനിക്ക് എന്റെ അച്‌ഛൻ ഒരു പാട് പ്രിയപ്പെട്ടവനായിരുന്നു. മാതാപിതാ ഗുരു ദൈവം എന്നാണല്ലോ. അതായത് മാതാവ് പിതാവിനെയും പിതാവ് ഗുരുവിനെയും ഗുരു ദൈവത്തെയും എന്ന രീതിയിൽ നമുക്ക് അറിവ് പകർന്ന് തരുന്നത്. എന്നാൽ എന്റെ അച്ഛനിൽ നിന്നായിരുന്നു എനിക്കു ലഭിച്ച ഒരോ അറിവും നല്ല അനുഭവങ്ങളും. കുട്ടി കാലത്തെ ശരാശരി കുടുംബത്തിൽ മൂത്ത മകളായി ജനിച്ച എനിക്ക് അച്ഛന്റെ സ്നേഹം ആദ്യം തൊട്ട് അറിയാനുള്ള ഭാഗ്യമുണ്ടായി. വിദ്യാലയത്തിൽ കൊണ്ടുപോയി ചേർത്തുവാൻ മാത്രമായിരുന്നില്ല മറിച്ച് എന്നെ ഈ ലോകത്തെ അതിലെ അനുഭവങ്ങളെ മനസ്സുകൊണ്ട് തൊട്ടറിയിപ്പിച്ചതും അച്ഛനായിരുന്നു. തൊട്ടടുത്ത കടയിൽ കൊണ്ടുപോയതും, അമ്പലങ്ങളിലും ഉൽസവ പറമ്പിലും കൊണ്ടു നടന്നതും, കാല് കഴക്കുമ്പോൾ തോളത്ത് കിടത്തി ഒരു ബലുണും വാങ്ങി തന്ന് എന്നെയും താങ്ങിപാവം ആ മനുഷ്യൻ സ്നേഹം മാത്രം ഉള്ളിൽ ഒതുക്കി നടന്നപ്പോൾ അറിയാത്ത ഒരു കുട്ടിക്കാലത്തിലെ രസിച്ചിരുന്ന അച്ഛന്റെ സാന്നിദ്ധ്യം ഇന്നും എന്റെ ഓർമ്മയിൽ തൊട്ടു തലോടാറുണ്ട്. മിഠായി അടക്കം പലതും വാങ്ങി…
