Author: Sreeja Vijayan

അവനവൻ തുരുത്തിലേ എഴുത്തുകാരി

മഞ്ഞ നിറമുള്ള കടലാസ്. അതിൽ നീലയോ കറുപ്പോ മഷിയിൽ ഉരുണ്ട അക്ഷരങ്ങൾ.ദൂരേ ദൂരേ ഒരു മണലാരണ്യത്തിൽ നിന്ന് ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് എഴുതുന്ന ആ കത്തിൽ ഏറ്റവും അധികം ആവർത്തിക്കുന്ന വാക്ക് ദൈവം എന്നതായിരുന്നു. ദൈവം – ആ വിശ്വാസം ഒരേ സമയം ആശ്രയവും ആശ്വാസവും ആനന്ദവുമായിരുന്നു അവർക്ക്. രണ്ടു കൊച്ചു പെൺകുട്ടികളേയും അവരുടെ അപ്പയേയും ഒരേഴാം ക്ലാസ്സുകാരിയെ ഏൽപ്പിച്ചു ജീവിതമാർഗ്ഗം തേടി ഗൾഫിലേക്ക് പറക്കുകയെന്ന സഹാസത്തിനു അവർക്കുള്ള ഏക ധൈര്യവും ദൈവം തന്നെയായിരുന്നു. അതെ ദൈവം നോക്കിക്കൊള്ളും ദൈവം ഉണ്ടല്ലോ.ഒരു വ്യാകരണ ക്ലാസ്സിലെ അധ്യാപികയെ പോലെ ആ വാക്യം പല ഘടനയിൽ പറഞ്ഞു അവർ സ്വയം ധൈര്യം നൽകി. ഞാനീ എഴുതുന്നത് എന്റെ അടുത്തസുഹൃത്തിന്റെ അമ്മയെ കുറിച്ചാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവൾ അടുത്തുള്ള “ലൂർദ് മേരി”യിൽ നിന്ന് ഞങ്ങളുടെ സെന്റ് ജോസഫ് സ്കൂളിലേക്ക് ചേർന്നത്.. ഏഴാം ക്ലാസ്സു വെരെ ലൂർദിൽ. അത് കഴിഞ്ഞ് എട്ടു മുതൽ സെന്റ് ജോസഫിലെ…

Read More

ഓർമ്മകൾ അച്ചാറിട്ടു വെയ്ക്കുമ്പോൾ കണ്ണീരുപ്പ് ചേർത്താൽ ഒരു പാട് കാലമിരിക്കും. എങ്കിലും ലേശം മധുരം ചേർന്നതാണ് ഇടയ്‌ക്കൊന്ന് രുചിയ്ക്കുവാനിഷ്ടം. വെറുപ്പിന്റെ പൂപ്പൽ വീണവ ഉപേക്ഷിക്കുന്നതാണ് നല്ലത്! രക്ത സമ്മർദ്ദം കൂട്ടുമെങ്കിലും, മസാലയിൽ ആഡംബര സ്നാനം ചെയ്ത മാംസത്തിനരികിലും രുചി വൈവിധ്യമുള്ള ജീവിതത്തിന്റെ തൂശനിലത്തുമ്പത്തും ഇല്ലായ്മയുടെ വറ്റ് തിരച്ചിലിനിടയിലും ഇത്തിരി അച്ചാർ നല്ലതാണ്. വൈകാരികതയുടെ വിനാഗിരി ചേർന്ന എരിവോർമ്മത്തുണ്ട്.

Read More

കാതൽ the core കണ്ടു. അതിലെ ഓമന നമ്മളെ പോലൊന്നുമല്ല പെണ്ണുങ്ങളേ!! ഭർത്താവ് തന്നെ അവഗണിക്കുമ്പോൾ ഉച്ചത്തിൽ കരയില്ല. നേർത്ത ഒരു പ്രതിഷേധം പോലുമില്ല. തന്റെ ജീവിതം തകർത്ത പങ്കാളിയോടോ അയാളുടെ അച്ഛനോട് പോലും അവൾക്ക് ദേഷ്യമില്ല. തന്റെ ജീവിതത്തേക്കുറിച്ച് അവൾ ആകെ പരാതി പറയുന്നത് അവളുടെ അച്ഛനോട് മാത്രമാണ്. അത് സഹോദരൻ പോലുമറിഞ്ഞില്ല.അത്രയ്ക്ക് ദുർബലമായിരുന്നു അവളുടെ പരാതി അത് മാത്രമല്ല ഡിവോഴ്സ് കഴിഞ്ഞു പുതിയ പങ്കാളിയെ കണ്ടെത്തുമ്പോൾ പോലും അവൾക്ക് മാത്യുവിന്റെ സപ്പോർട്ടും അനുഗ്രഹവും വേണം. അതാണ് പെണ്ണ്! അടക്കവും ഒതുക്കവും ഉള്ളവൾ.മിക്കവാറും മാത്യുവിനു വല്ല ജലദോഷപ്പനി വന്നാൽ ഓമന ഓടിയെത്തുമായിരിക്കും.നമ്മുടെ കുടുംബവിളക്കിലെ സുമിത്രേച്ചിയെ പോലെ ഇതു സ്വവർഗപ്രണയത്തെ ക്കുറിച്ച് പറയുന്ന സിനിമയാണ്. പക്ഷെ അത്തരം ബന്ധങ്ങളുടെ മനോഹാരിതയല്ല മറിച്ച് നിസ്സഹായാവസ്ഥയാണ് കാണിക്കുന്നത്. തങ്കനും മാത്യുവുമായുള്ള അടുപ്പം നമ്മുക്ക് മനസ്സിലാക്കി ത്തരുന്നത് തങ്കന്റെ ചില മുഖഭാവങ്ങൾ മാത്രമാണ്. ആ രംഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ ഒരു ഡോക്യുമെന്ററി ആയി പോയേനേ.തങ്കനെ…

Read More