എന്റെ ബാല്യകാലത്തിൽ നിന്നും ഒന്നു വഴിമാറി, ഇന്ന് എന്റെ ഓർമ്മയിൽ തെളിഞ്ഞ ഒരു കഥ. ഒരു പഴയ കാലത്തിന്റെ ഓർമ്മകൾ ബാക്കി വെച്ച്, കാട് മൂടി മേൽക്കൂര പൊളിഞ്ഞു, എന്തോ കാത്തിരിക്കുന്ന ഒരു കെട്ടിടം. വേറൊന്നുമല്ല, പതിനാറു വർഷത്തോളം ഞാൻ ജോലിചെയ്ത ചാക്കോർത്തുകുളം ഈ. സ്. ഐ യെ പറ്റിയാണ്. 1986 റുകളുടെ ആദ്യത്തിൽ ഞാൻ അവിടെ ജോയിൻ ചെയ്യുമ്പോൾ ഞാൻ പൂർണ ഗർഭിണി ആണ്. പിന്നെ മേറ്റർണിറ്റി ലീവ്, തുടർന്നുള്ള ലീവ്കൾ ഒക്കെ കഴിഞ്ഞു ജോയിൻ ചെയ്തു. പിന്നെ ഒരു രണ്ടു കൊല്ലം ഏരഞ്ഞിപ്പാലം ഈ. സ്. ഐ. യിലും പതിനാലു കൊല്ലം ചാലപ്പുറം ഈ. സ്. ഐ യിലും ജോലി ചെയ്ത ശേഷം വീണ്ടും ചാക്കോരത്തുകുളതേക്ക് വന്നു. പിന്നെ റിട്ടയർ ചെയ്യും വരെ അവിടെ തന്നെ. (ആർ. ഡി. ഡി ആയെങ്കിലും എഡിഷണൽ ചാർജ് ആയിരുന്നു) ജീവിതത്തിലെ സന്തോഷകരമായ കാലമായിരുന്നു. പറഞ്ഞു വരുന്നത്, ഈ. സ്. ഐ യെ പറ്റിയാണ്. ഒരു ബംഗ്ലാവ്…
