Author: Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

അമ്മേ, അച്ഛൻ വന്നു… അനുവിന്റെ നീട്ടിയുള്ള വിളി കേട്ട് അഖിൽ ചെവി കൂർപ്പിച്ചു. കിടക്കയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പോയ കാര്യം എന്തായി?  അമ്മയാണ് ഇല്ല ഈ കല്യാണം നടക്കില്ല… അഖിൽ കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിന്നു. നീ അവനെ വിളിക്ക്. വെറുതെ വെറുതെ വിസ്തരിക്കാൻ വയ്യ. അഖീ…. അമ്മയുടെ നീട്ടിയുള്ള വിളി കേട്ട് അവൻ പതിയെ നടന്നു. മോനെ, ഈ ബന്ധം നമുക്ക് വേണ്ടാ… അച്ഛാ…. അച്ഛനെന്താ ഈ പറയുന്നത്. മോനെ ഞാൻ അവിടെ പോയി. പക്ഷേ.. നമുക്ക് വേണ്ടാ ഇത്. ഞാൻ എല്ലാം പറഞ്ഞതല്ലേ. നമ്മളെക്കാൾ എത്രയോ താഴെയാണവർ. അവളും അമ്മയും അനിയനും മാത്രം. നീ എല്ലാം പറയാൻ വിട്ട് പോയതാണോ മറച്ചു വെച്ചതാണോ എന്നെനിക്കറിയില്ല. ഞാനവിടെ ചെന്നപ്പോ രണ്ടു കാര്യങ്ങൾ അറിഞ്ഞു. അതിൽ ഒന്ന് വിടാം മറ്റേത് വിടാൻ പറ്റില്ല. നിങ്ങള് കാര്യം പറയ്. കാര്യം അവര് നമ്മളെക്കാൾ താഴെയാ. സ്വത്തിലും മുതലിലും ഒന്നും വലിയ…

Read More

എനിക്ക് ഇനിയും പ്രണയിക്കണം. നടന്ന വഴികളിൽ തിരികെ നടന്ന് നിനക്കായ്‌ കടം നൽകിയ മനസിനെ തിരികെ വാങ്ങി, വന്ന വഴികളിൽ ഞാൻ കളഞ്ഞ സ്വപ്നങ്ങളെ, പൊട്ടിച്ചിരിക്കാൻ മറന്ന കുസൃതികളെ, നിനക്കായ്‌ മാറ്റി വെച്ച രുചികളെ, അങ്ങനെ എന്നിൽ ഉറങ്ങി കിടക്കുന്ന ഒരായിരം ആശകളെ എനിക്കൊന്ന് പ്രണയിക്കണം… #selflove 

Read More

                         മറവി  ഒന്ന് മുഖം തിരിഞ്ഞു നടക്കുമ്പോഴറിയാം ആരൊക്കെ പിന്നിൽ നിന്നും വിളിക്കുമെന്ന്. പാദങ്ങൾ ഇടറിവീഴുമ്പോൾ കാണാം ഒരു കൈ നീട്ടി ആരൊക്ക വരുമെന്ന്.  പൊട്ടി കരയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നവർ മറന്നു പോയത് നിന്നെയല്ല നിന്റെ പ്രവർത്തികളെയാണ്.  അതായത് നീയൊരു വൃക്ഷമായിരുന്നു. അവരെല്ലാം നിന്റെ തണലിൽ മയങ്ങി ഉണർന്നപ്പോൾ നിന്നെ മറന്ന വഴിപോക്കരായിരുന്നു.

Read More