മറവി
ഒന്ന് മുഖം തിരിഞ്ഞു നടക്കുമ്പോഴറിയാം ആരൊക്കെ പിന്നിൽ നിന്നും വിളിക്കുമെന്ന്. പാദങ്ങൾ ഇടറിവീഴുമ്പോൾ കാണാം ഒരു കൈ നീട്ടി ആരൊക്ക വരുമെന്ന്. പൊട്ടി കരയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നവർ മറന്നു പോയത് നിന്നെയല്ല നിന്റെ പ്രവർത്തികളെയാണ്. അതായത് നീയൊരു വൃക്ഷമായിരുന്നു. അവരെല്ലാം നിന്റെ തണലിൽ മയങ്ങി ഉണർന്നപ്പോൾ നിന്നെ മറന്ന വഴിപോക്കരായിരുന്നു.