Author: Vanimoorthy

അന്ന് ഓഫീസിൽ പൊതുവെ തിരക്ക് കുറഞ്ഞ ഒരു ദിവസമായിരുന്നു. ജോലിക്കിടയിലും തന്റെ ഫോണിൽ വരുന്ന മെസ്സേജുകൾ മാലിനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഞാനൊരു പത്തു മിനിറ്റിൽ എത്തും..”, ധ്രുവന്റെ മെസേജ് ആണ്. നോക്കിത്തീർത്ത ഫയലുകൾ മേശയുടെ ഒരു വശത്ത് ഒതുക്കി വെച്ച്  മാലിനി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. ഇടവമാസം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. മുൻപ് തിമിർത്തു പെയ്ത മഴയിൽ വഴിയാകെ നനഞ്ഞിരുന്നു. വഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന മരങ്ങളിൽ നിന്നും ഉറ്റി വീണ കാനത്തുള്ളിയിൽ അവൾ ഇടക്കിടെ നനഞ്ഞുകൊണ്ടിരുന്നു. അല്ലെങ്കിലും മഴയ്ക്കാലത്ത്  ഇങ്ങനെ ഓർമകളുടെ കൂട്ട് പിടിച്ചു നടക്കാൻ ഒരു സുഖമാണ്. മഴയുടെ കൂടെ പെയ്തിറങ്ങുന്ന  ഓർമകളുണ്ട്.. നൊമ്പരങ്ങളുണ്ട്.. ഭുതകാലത്തിന്റെ ഉള്ളറകളിൽ മൂടിവെച്ചാലും അവ പെയ്തുകൊണ്ടേ ഇരിക്കും.. *********** മാളിനു പുറത്തെ വിശാലമായ മുറ്റത്ത് പല തരം ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. മരങ്ങൾക്ക് ചുറ്റിലും ഉള്ള സിമെന്റ് ബെഞ്ചിൽ ആളുകൾ ഇടം പിടിച്ചിരുന്നു. അവിടെ ആളൊഴിഞ്ഞ ഒരു ഭാഗത്തു വലിയൊരു കള്ളിച്ചെടി പടർന്നു നിൽക്കുന്നുണ്ട്. ഓർമകളെ പുകച്ചുരുളുകളാക്കി…

Read More

അന്നൊരു  ഇടവപ്പാതിതൻ നിലയില്ലാ പെയ്ത്തിൽ… അവളുടെ മാനം കഴുകന്മാർ വലിച്ചുകീറിയപ്പോളാണ് .. ടി വിയിൽ ബ്രേക്കിങ് ന്യൂസ് വന്നത്.. ചൂടേറിയ ചാനൽ ചർച്ചകളും ഹാഷ് ടാഗുകൾ നിറഞ്ഞ ഇൻസ്റ്റാഗ്രാമും… പ്രതിഷേധങ്ങൾ നിറഞ്ഞ രാപ്പകലുകൾക്കുമൊടുവിൽ .. മറവിയുടെ കാർമേഘപ്പുതപ്പിൽ അവളും….. ഇനിയും എത്രപേർ.. ഇനിയും എത്ര വാർത്തകൾ..

Read More