“മിസ്സേ.. ഇങ്ങള് രണ്ടാളും ഒന്നിങ്ങട്ട് വരോ? ഞങ്ങൾ ഇവിടെ പുറത്തുണ്ട്.. ” പ്ലസ്ടു ലെ വിപിനാണ്. ഫോണിന്റെ അങ്ങേതലയ്ക്കൽ അവന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. 2013 ലെ ഒരു ഡിസംബർ മാസം. NSS ക്യാമ്പിന്റെ ഡ്യൂട്ടിയിലായിരുന്നു ഞാൻ. അന്നത്തെ പരിപാടികൾ ഒക്കെ കഴിഞ്ഞ് രാത്രി ഞങ്ങൾ ടീച്ചർമാരും പെൺകുട്ടികളും താമസസൗകര്യം ഒരുക്കിയ വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. ഓടുമേഞ്ഞ പഴയൊരു വീട്.. വിശാലമായ ഹാളിനു ചുറ്റിലായി മൂന്നു മുറികൾ.. എല്ലാം പൂട്ടികിടക്കുന്നു.. ഹാളിൽ ഇളം മഞ്ഞ പെയിന്റ് അടിച്ച ചുമരാകെ മങ്ങി തുടങ്ങിയിരിക്കുന്നു. ചുമരിൽ നിറയെ ഫോട്ടോകൾ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. ഏറെ പഴക്കമുള്ളത് കൊണ്ട് തന്നെ പലതും അവ്യക്തമായിരുന്നു. “ഇവരെല്ലാവരും മരിച്ചിട്ടുണ്ടാവോ… ?” നീതുവിന്റെ ചോദ്യം കേട്ടപ്പോളെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ മുളയ്ക്കാൻ തുടങ്ങിയിരുന്നു. പെട്ടന്നാണ് നിശബ്ദതയെ ഭേദിച്ചുകൊണ്ട് എന്റെ ഫോൺ ശബ്ദിച്ചത്.. വിപിന്റെ ശബ്ദത്തിൽ നിന്ന് തന്നെ എന്തോ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് ഉറപ്പിച്ചിട്ടാണ് ഞങ്ങൾ വാതിൽ തുറന്നത്… “മിസ്സേ.. വൃദ്ധസദനത്തിലെ നാണിയമ്മ…
Author: Vanimoorthy
മഞ്ഞു മൂടിയ പുലരിക്ക് അന്ന് എന്നത്തെക്കാളും തണുപ്പുണ്ടായിരുന്നു. മഞ്ഞിന്റെ നനവ് പറ്റിയ ഓടിന്റെ ഇടയിലൂടെ തന്റെ മുറിയിലേക്കിറങ്ങി വരുന്ന തണുപ്പ് സഹിക്കാനാവാതെ നിരഞ്ജൻ എണീറ്റിരുന്നു. ഫ്ലാസ്കിൽ നിറച്ചു വെച്ചിരുന്ന കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്ന് സാവധാനത്തിൽ അയാൾ കുടിച്ചു. ‘ഇന്നെങ്കിലും തന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി എത്തുമോ… ‘ചായ കുടിക്കുന്നതിനിടയിൽ അയാൾ ഓർത്തു… പെട്ടന്ന് ചുമരിൽ തൂങ്ങി കിടക്കുന്ന പഴയ അജന്ത ക്ലോക്കിൽ മണി ആറടിച്ചു. ചിന്തകളിൽ നിന്നും തന്റെ മനസ്സിനെ വേർപെടുത്തികൊണ്ട് ബൂട്സ് അണിഞ്ഞ് അയാൾ പ്രഭാത സവാരിക്കായി പുറത്തേക്കിറങ്ങി. മഞ്ഞു മൂടപ്പെട്ട വഴിയിൽ തന്റെ മുന്നിൽ നടക്കുന്നവരെ അയാൾക്ക് അവ്യക്തമായേ കാണാനായൊള്ളു. റോഡിന്റെ ഇരുവശവും പുത്തുലഞ്ഞു നിൽക്കുന്ന മരങ്ങളിൽ നിന്നും അവിടെയാകെ സുഗന്ധം നിറഞ്ഞു നിന്നു.. ഇതുപോലെ ഇരുവശവും വാക മരങ്ങൾ തണൽ വിരിച്ച തന്റെ കോളേജിന്റെ ഓർമ്മയിൽ അയാൾ നടന്നു. അന്ന് യൂണിയൻ തിരക്കുകളിൽ പെട്ട് കോളേജിന്റെ നീണ്ട വരാന്തയിൽ അലഞ്ഞു നടക്കുമ്പോളാണ്…
അച്ഛന് നാട്ടിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ കെ. എസ്. ഇ. ബി ക്വാർട്ടേഴ്സിന്റെ മതിലിനപ്പുറം വലിയൊരു ലോകത്തിലേക്കുള്ള പറിച്ചുനടലായിരുന്നു ഞങ്ങൾക്ക്. ഒരുപാട് മരങ്ങളുള്ള നിറയെ കിളികൾ പാട്ടുപാടുന്ന പച്ചപ്പുതച്ച പാടങ്ങളും ഇരുകരകളിലും ഇടതൂർന്നു വളരുന്ന കൈതചെടികൾക്കിടയിലൂടെ നിറഞ്ഞൊഴുകുന്ന തോടും ഒക്കെയുള്ള ഒരു നാട്. അച്ഛന്റെ നാട്. വന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ പാടശേഖരത്തിലെ വിശാലമായ മൈതാനവുമായി അപ്പു താതാത്മ്യം പ്രാപിച്ച് കഴിഞ്ഞിരുന്നു…. അന്നൊരു മഴ ദിവസമായിരുന്നു.. നേരം ഇരുട്ടിയിട്ടും കളിക്കാൻ പോയ അപ്പു തിരിച്ചെത്തിയിട്ടില്ല. പരന്നു കിടക്കുന്ന പാടത്തിലെ ഒഴിഞ്ഞ കണ്ടത്തിൽ കൂട്ടുകാരോടൊപ്പം കളിച്ചു തിമിർക്കുന്ന അവനെ വീട്ടിലെത്തിക്കുന്ന അത്ര ശ്രമകരമല്ലാത്ത ജോലി എനിക്കായിരുന്നു. പന്തിനോട് അങ്കംവെട്ടി ക്ഷീണിച്ചിരിക്കുന്ന അവനെയും കൂട്ടി അന്ന് തിരിച്ചുമടങ്ങുമ്പോളേക്കും ഇരുട്ടിനു കനം കൂടിയിരുന്നു. തവളകളും ചീവിടുകളും ഏങ്ങി കരയുന്നുണ്ടായിരുന്നു. ഇരുട്ട് കനക്കുന്തോറും ഭയം മനസിൽ വേരുറപ്പിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ നടത്തത്തിന്റെ വേഗം ഓരോ നിമിഷവും കൂടി. അമ്പ്രാളുടെ കുളത്തിന്റെ അരികിലുള്ള മുളങ്കാടുകളും കഴിഞ്ഞു വേണം…
അന്ന് ഓഫീസിൽ പൊതുവെ തിരക്ക് കുറഞ്ഞ ഒരു ദിവസമായിരുന്നു. ജോലിക്കിടയിലും തന്റെ ഫോണിൽ വരുന്ന മെസ്സേജുകൾ മാലിനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഞാനൊരു പത്തു മിനിറ്റിൽ എത്തും..”, ധ്രുവന്റെ മെസേജ് ആണ്. നോക്കിത്തീർത്ത ഫയലുകൾ മേശയുടെ ഒരു വശത്ത് ഒതുക്കി വെച്ച് മാലിനി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. ഇടവമാസം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. മുൻപ് തിമിർത്തു പെയ്ത മഴയിൽ വഴിയാകെ നനഞ്ഞിരുന്നു. വഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന മരങ്ങളിൽ നിന്നും ഉറ്റി വീണ കാനത്തുള്ളിയിൽ അവൾ ഇടക്കിടെ നനഞ്ഞുകൊണ്ടിരുന്നു. അല്ലെങ്കിലും മഴയ്ക്കാലത്ത് ഇങ്ങനെ ഓർമകളുടെ കൂട്ട് പിടിച്ചു നടക്കാൻ ഒരു സുഖമാണ്. മഴയുടെ കൂടെ പെയ്തിറങ്ങുന്ന ഓർമകളുണ്ട്.. നൊമ്പരങ്ങളുണ്ട്.. ഭുതകാലത്തിന്റെ ഉള്ളറകളിൽ മൂടിവെച്ചാലും അവ പെയ്തുകൊണ്ടേ ഇരിക്കും.. *********** മാളിനു പുറത്തെ വിശാലമായ മുറ്റത്ത് പല തരം ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. മരങ്ങൾക്ക് ചുറ്റിലും ഉള്ള സിമെന്റ് ബെഞ്ചിൽ ആളുകൾ ഇടം പിടിച്ചിരുന്നു. അവിടെ ആളൊഴിഞ്ഞ ഒരു ഭാഗത്തു വലിയൊരു കള്ളിച്ചെടി പടർന്നു നിൽക്കുന്നുണ്ട്. ഓർമകളെ പുകച്ചുരുളുകളാക്കി…
അന്നൊരു ഇടവപ്പാതിതൻ നിലയില്ലാ പെയ്ത്തിൽ… അവളുടെ മാനം കഴുകന്മാർ വലിച്ചുകീറിയപ്പോളാണ് .. ടി വിയിൽ ബ്രേക്കിങ് ന്യൂസ് വന്നത്.. ചൂടേറിയ ചാനൽ ചർച്ചകളും ഹാഷ് ടാഗുകൾ നിറഞ്ഞ ഇൻസ്റ്റാഗ്രാമും… പ്രതിഷേധങ്ങൾ നിറഞ്ഞ രാപ്പകലുകൾക്കുമൊടുവിൽ .. മറവിയുടെ കാർമേഘപ്പുതപ്പിൽ അവളും….. ഇനിയും എത്രപേർ.. ഇനിയും എത്ര വാർത്തകൾ..
