Author: Vibi Sinil

എഴുത്തിനെ ഇഷ്ടപ്പെടുന്ന

പഠിക്കാൻ മടി തോന്നിയ കുട്ടിക്കാലം മുതൽ തുടങ്ങാം. സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കാൻ മടിയായതുകൊണ്ട് എങ്ങിനെയെങ്കിലും പെട്ടന്ന് വലുതായി വെറുതെ ഇരുന്നാൽ മതി എന്ന് തോന്നിയിട്ടുണ്ട്. വലുതായാൽ സ്കൂളിൽ പോവണ്ട, പഠിക്കേണ്ട, എഴുതേണ്ട, വായിക്കേണ്ട. അങ്ങനെ ഞാൻ വളർന്ന് വലുതായി. പക്ഷേ എന്റെ മടിയും കൂടെ വളർന്നു. എന്റെ മടിക്ക് ഒറ്റയ്ക്ക് നിൽക്കാൻ മടിയായിരുന്നത്രേ😀 ഏതായാലും വളർന്നില്ലേ, എങ്കിൽ ഒന്ന് ജോലിക്ക് പോയേക്കാം. ജോലിക്ക് പോയിത്തുടങ്ങിയപ്പോൾ വീട്ടിൽ വെറുതെ ഇരിക്കാൻ സമയം കിട്ടുന്നില്ലാന്ന്. എന്നാൽ ഞാൻ ജോലിയങ്ങ് നിർത്തിയേക്കാം. അങ്ങനെ വീട്ടിൽ ഇരുന്നു. ഇരുന്നിരുന്ന്… എണീക്കാൻ മടി, ഭക്ഷണം ഉണ്ടാക്കാൻ മടി, ഉണ്ടാക്കിയത് കഴിക്കാനടക്കം മടി. അങ്ങനെ വീണ്ടും ഞാൻ എന്നെക്കുറിച്ച് തന്നെ ചിന്തിച്ചു. ഈ മടി മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ. ഇങ്ങനെ പോയാൽ ശരിയാവില്ല. ഗൂഗിളിൽ, ഇൻസ്റ്റഗ്രാമിൽ, ഫെയ്സ്ബുക്കിൽ, യൂട്യൂബിൽ എന്നു വേണ്ട എല്ലായിടങ്ങളിലും ഞാൻ എന്റെ മടി മാറ്റാനുള്ള ടിപ്സ് സെർച്ച് ചെയ്തു. അവിടെയാണ് എനിക്ക് വീണ്ടും പിഴച്ചത്.…

Read More