Author: Vimitha

ഞാൻ ആലോചിക്കുകയായിരുന്നു ഈ പുസ്തകത്തിൽ വിവരിച്ചത് പോലെയുള്ള അബദ്ധങ്ങൾ മുഴുവൻ എഴുത്തുകാരിയുടെ അനുഭവങ്ങൾ ആണെങ്കിൽ അതെങ്ങനെയാണ് ഇത്രയും അബദ്ധങ്ങൾ ഒരാൾക്ക് തന്നെ പറ്റുന്നത്.  അങ്ങനെയാണെങ്കിൽ ഈ ലോകത്ത് നടക്കുന്ന അബദ്ധങ്ങൾ മുഴുക്കെ ഇയാളുടെ അടുത്ത് മാത്രം ആണോ നടക്കുന്നത്. തൊടുന്നതും ആലോചിക്കുന്നതും എല്ലാം അബദ്ധങ്ങൾ. സാമൂഹ്യമാധ്യമം വഴിയുള്ള പരിചയം ആണ് അബ്രാമിന്റെ പെണ്ണുമായി. സുജ സുനിൽ എന്ന് യഥാർത്ഥ നാമം. ആളുടെ ആദ്യത്തെ പ്രസിദ്ധീകരണം ആണ് ചിരിമണികൾ ഉതിരുമ്പോൾ. നാട്ടിൽ ആയിരുന്നപ്പോൾ ആണ് പുസ്തകം കൈയിൽ കിട്ടിയത് എങ്കിലും അവധിയുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു സമാധാനമായി ഇരുന്ന് വായിക്കാൻ വേണ്ടി നീട്ടി വെച്ച്  വായന ആയിരുന്നു.  അനുഭവങ്ങൾ ആണോ സങ്കല്പങ്ങളാണോ എന്ന ചിന്തയിൽ ഇതൊക്കെയും സ്വന്തം അനുഭവങ്ങൾ മാത്രമായിരിക്കും എന്ന തോന്നലിലേക്ക് നമ്മളെ അവസാനം എത്തിക്കുന്ന മാന്ത്രികസൃഷ്ടിയാണ് ചിരിമണികൾ ഉതിരുമ്പോൾ. ഫലിതങ്ങൾ ആണ്. ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യും. സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ ബഹളമയം  അല്ലാതെ സ്വന്തം ശൈലിയിൽ കഥ പറഞ്ഞു പോകുകയാണ്…

Read More

ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖമഹോത്സവത്തിലെ ഏറ്റവും വലിയ ആകർഷണമാണ് ഓടപ്പൂക്കൾ. ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ് ഓടപ്പൂവ് എന്നാണ് വിശ്വാസം. ഓടപ്പൂവിന്റെ നിർമാണം ശ്രമകരമായ ജോലിയാണ്. കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഓടയുടെ ഇളം തണ്ട് തൊലി കളഞ്ഞു വെള്ളത്തിലിട്ടു വെക്കും. എന്നിട്ട് കല്ല് ഉപയോഗിച്ച് ഇടിക്കും. വീണ്ടും കറ കളയാനായി വെള്ളത്തിലിടും. കറ കളഞ്ഞില്ലെങ്കിൽ പൂവിനു വെള്ളനിറം ലഭിക്കില്ല. വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഇരുമ്പിന്റെ ചീർപ്പ് പോലുള്ള ഉപകരണം ഉപയോഗിച്ച് ചീകി പൂവിന്റെ രൂപത്തിലാക്കി ദർശനത്തിനു എത്തുന്ന ഭക്തന്മാർക്ക് നൽകും. ഓടപൂവ് വീട്ടിലോ വാഹനങ്ങളിലൊ തൂക്കിയിടാറാണ് ചെയുന്നത്. പ്രസ്തുത പൂവ് വീട്ടിലേക്ക് ഐശ്വര്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ഓടപ്പൂക്കൾക്ക് ഉത്സവചടങ്ങുകളിൽ പ്രത്യേക സ്ഥാനം ഒന്നുമില്ല. ദിവസങ്ങളുടെ അധ്വാനം ആണ് ഓടപ്പൂ നിർമ്മാണം. ഓടക്കാടുകൾ കുറഞ്ഞു വരുന്നത് ഓടപ്പൂവ് നിർമാണത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ഓടക്കാടച്ഛൻ എന്നൊരു പേര് കൂടി കൊട്ടിയൂർ ഭാഗവാനുണ്ട്. ഓടപൂവിന്റെ ഇതിവൃതം…

Read More

ഇന്ന് ഒരുപാട് സന്തോഷം ഉള്ളൊരു കാര്യം നടന്നു. ഒരുപെൺകുട്ടി. ഇരുപത്തിയാറാമത്തെ വയസ്സിൽ വിവാഹമോചനം നേടുകയും അപവാദങ്ങൾ കേൾക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ കൂടെ ദുബായിൽ ആയിരുന്നു താമസം. ഏകദേശം നാലു വർഷത്തോളം. കാണാൻ ഭംഗി ഇല്ല, പറയത്തക്ക വിദ്യാഭ്യാസ്യം ഇല്ല, ഇംഗ്ലീഷ് പരിജ്ഞാനം കുറവ് അങ്ങനെ പലവിധ കാരണങ്ങളാൽ അയാൾ അവളെ ജോലി അന്വേഷിക്കുന്നതിൽ നിന്നും വിലക്കി. പക്ഷെ അവൾ ചെറിയ രീതിയിൽ baby sitting നടത്തുകയും പല മാസങ്ങളിലും അയാൾ വാങ്ങുന്നതിനേക്കാൾ വരുമാനം ഉണ്ടാക്കുകയും ചെയ്തു. ഇരുപത്തി നാലാമത്തെ വയസിൽ. ആ പെൺകുട്ടി വേറെ എവിടെയെങ്കിലും ജോലി നോക്കണം എന്ന ആഗ്രഹത്താൽ ഡിഗ്രി പഠനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്സ് ചെയ്തതിനാൽ നാട്ടിൽ പ്രൈവറ്റ് സ്കൂളിൽ കുറച്ചു കാലം ജോലി ചെയ്ത പരിചയവും ഉണ്ട്. എന്നാൽ മറ്റു ജോലികൾക്കു പോയാൽ കിട്ടുന്ന വരുമാനത്തേക്കാൾ എന്തുകൊണ്ടും മികച്ചത് ആണ് baby sitting എന്ന് കരുതിയ ഭർത്താവ് അവളെ പലതും പറഞ്ഞു…

Read More

അർഷ്മാന് ഒരു വയസും രണ്ട് മാസവും ആണ്. മമ്മയുടെ പിറകെ കൈയിൽ ഒരു ഫ്ലാസ്കിൽ വെള്ളവുമായി എന്നും നടക്കുന്നത് കാണാം. കൈ നീട്ടിയാൽ മടി കൂടാതെ എടുക്കാൻ സമ്മതിക്കും. വെളുത്തു ചുവന്ന അർഷ്മാന്റെ പൂച്ചക്കണ്ണിൽ എന്നും സുറുമക്കറുപ്പ് കാണാം. മൈലാഞ്ചി തേച്ച് മെറൂൺ നിറത്തിൽ തിളങ്ങി നിൽക്കുന്ന തലമുടി കാണുമ്പൊഴൊക്കെ ഞാൻ തലോടും. കഴുത്തിൽ കറുത്ത ചരടും വികൃതമാക്കപ്പെട്ട ഒരു ലോക്കറ്റും. അർഷ്മാന്റെ മമ്മ ഞാൻ എണീക്കുമ്പോഴേക്കും അടുക്കളയിലെ ജോലികൾ ഒക്കെയും തീർത്തിട്ടുണ്ടാകും. സ്വന്തമായി ഉണ്ടാക്കിയ വെണ്ണ ചേർത്ത് പട്ടാണിറൊട്ടി ഒരു വശത്തു തയ്യാറാക്കി വെച്ചിട്ടുണ്ടാകും. ഒരു പാത്രത്തിൽ ബീഫ് കറി തിളക്കുന്നുണ്ടാകും. പാൽ തിളക്കുന്നുണ്ടാകും. പാലോ തൈരോ ചേർത്ത ജ്യൂസ്‌ മിക്സിയിൽ തയ്യാറാകുന്നുണ്ടാകും. “ഇതൊക്കെയും ആർക്കാണ് ഇത്ര രാവിലേ തയ്യാറാക്കുന്നത്?” “അർഷ്മാന്റെ പപ്പ പോകുമ്പോഴേക്കും തയ്യാറാക്കണം.” ഹിന്ദിയിൽ ആണ് ആ സ്ത്രീ സംസാരിക്കുക. അമിത വേഗതയിൽ പതിഞ്ഞ ശബ്ദത്തിലുള്ള അവരുടെ ഹിന്ദി മനസിലാക്കി എടുക്കുക എനിക്ക് പ്രയാസം ആണെങ്കിലും ഇടക്ക്…

Read More

എന്തോരം കളികൾ ആണല്ലേ കളിച്ചു തീർത്തത്. പേരറിയുന്നതും അറിയാത്തതു തട്ടികൂട്ടിയതു മായ നിരവധി കളികൾ. ഏറ്റവും പ്രധാനം സ്കൂൾ അവധിക്ക് പന്തൽ കെട്ടി ചിരട്ടയിൽ ചോറും കറിയും ഉണ്ടാക്കുന്നത് തന്നെ ആണല്ലോ. എന്റെ കുട്ടിക്കാലത്തെ പറ്റി ഓർക്കുമ്പോൾ. മാറ്റി നിർത്താൻ ആവാത്തവരാണ് ചിഞ്ചുവും ശ്രുതിയും കണ്ണനും. ചിഞ്ചു കുട്ടിയും ഞാൻ ടീച്ചറും ആയി, അല്ലെങ്കിൽ ഞാൻ അമ്മയും ചിഞ്ചു മോളും. ശ്രുതി ചിലപ്പോൾ ചേച്ചിയോ ആന്റിയോ ആകും. മാവിന്റെ ഇല മീനും ചെമ്പരത്തി ഇല പൈസയും കക്കത്തോട് നാണയവും കല്ലുമ്മക്കായത്തോട് സ്പൂണും മച്ചിങ്ങ കല്ലിൽ ഉരച്ചത് ചന്ദനവും അങ്ങനെ എന്തൊക്കെ. എനിക്ക് തോന്നുന്നത് കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ച ഏറ്റവും വലിയ സ്വാതന്ത്ര്യം പെൺകുട്ടി എന്ന് പറഞ്ഞു അമ്മ ഒതുക്കി നിർത്തിയിട്ടില്ല എന്നതാണെന്ന്. പ്രേമേട്ടനും സുരേഷേട്ടനും നാണിയമ്മാമയുടെ വീടിന്റെ പുറകിൽ നിന്ന് ക്രിക്കറ്റ് കളിക്കുമ്പോൾ കൂടെ ഞാനും കളിച്ചിട്ടുണ്ട്. മിഷൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്. അവര് ബോയ്സ് ഹൈസ്കൂളിലും. അതായത് എന്നേക്കാൾ എത്രയോ…

Read More

ഒരു വലിയ കാവ്; കറുകറുത്ത കാട്. ചെങ്കല്ല് പാകിയ നടവഴി.  ഭീകരമാം വിധം പേടിപ്പെടുത്തുന്ന നിശബ്ദതയാണ്. വൃത്തിയായി ഒരുക്കിയ കരിയിലകൾ പോലും വീണുകിടക്കാത്ത തെയ്യക്കളം. മെല്ലെ, പതിഞ്ഞ ശബ്ദത്തിൽ കാൽ ചിലമ്പിന്റെ ശബ്ദം. ഒരൊറ്റ തവണ. അല്പം അടുത്ത് എന്നാൽ അകലെ എന്നത് പോലെ കാടിനു അകത്തു എവിടെ നിന്നോ.  നിശബ്ദമായ അന്തരീക്ഷം ഒന്നുകൂടി നിശബ്ദമായി. വീണ്ടും കാൽചിലമ്പിന്റെ ശബ്ദം. തെയ്യത്തറയുടെ പരിസരത്തേക്ക് ആൾക്കാർ നടന്നടുത്തു കൊണ്ടേയിരുന്നു. കാൽ ചിലമ്പിന്റെ  ശബ്ദം അടുത്തടുത്ത്  വരികയും നടത്തതിന്റെ വേഗത കൂടുകയും ചെയ്തു. ചെണ്ടമേളം. മണിക്കൊട്ട്.. കുത്തുവിളക്കിൽ എണ്ണയിട്ട് ഒരുക്കി വെച്ച തിരിയിൽ തീ എരിഞ്ഞു. ചുറ്റിലും കൂടി നിന്നവരുടെ കണ്ണുകളിൽ ഒക്കെയും ഭക്തിയുടെ തിളക്കം. പതുക്കെ, ചുവന്ന ആടയാഭരണങ്ങളാൽ അലങ്കൃതയായ തേജസാർന്ന നീലിയാർ ഭഗവതി നടവഴിയിലൂടെ നടന്നു വന്നു. വലിയ മുടി,  മരങ്ങളുടെ ചില്ലകളോളം ഉയരത്തിൽ. ഒരുപാട് വർഷങ്ങൾക്ക് ശേഷം തെയ്യം കണ്ട ആവേശം കൊണ്ടാണോ കോട്ടത്തമ്മയെ കണ്ട അത്ഭുതം ആണോ എന്നറിയില്ല…

Read More

പണ്ട് യു പി ക്ലാസുകളിൽ പഠിക്കുമ്പോൾ എപ്പോഴോ അമ്മ വായിക്കാൻ കൊണ്ടുവെച്ച ഒരു പുസ്തകത്തിൽ നിന്നാണ് വായനശീലം അല്പം കൂടി താൽപര്യത്തോടെ തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം. അമ്മ കാണാതെ ഒളിച്ചു വെച്ച് വായിച്ച മംഗളവും മനോരമയും ഇടക്കിടെ അടിയും വഴക്കും വാങ്ങിത്തന്നത് കാരണം മൃഗങ്ങളുടെ രാജ്യത്തെ കഥ പറഞ്ഞിരുന്ന ആ പുസ്തകവും ഒളിച്ചു വെച്ചാണ് വായിച്ചത്. വായന മുഴുവൻ ആകുന്നതിനു മുൻപേ അമ്മ പുസ്തകം തിരികെ കൊടുത്തു. വായന മുഴുമിപ്പിച്ചില്ല. അമ്മയോട് അത് പറയാൻ ഉള്ള ധൈര്യവും ഇല്ല. കാലം ഒരുപാട് കഴിഞ്ഞിട്ടും ഇന്നും അപൂർണമായി കിടക്കുന്ന വായന ആണ് അത്. പുസ്തകത്തിന്റെ പേര് പോലും ഓർമ ഇല്ല. പക്ഷെ വായിച്ചു തീരാത്ത ബാക്കിഭാഗം മനസ്സിൽ കുഞ്ഞു നോവായി കിടക്കുന്നു. വീട്ടിൽ എന്നും വായിക്കാൻ വല്ലതുമൊക്കെ കാണും. മാസത്തിൽ ഒരിക്കൽ ഉള്ള അച്ഛന്റെ വരവിൽ കൂടെ കൂടുന്ന ബാലരമയും പൂമ്പാറ്റയും. പിന്നീട് അത് മാസത്തിൽ രണ്ട് വീതവും ആഴ്ചതോറും ഒക്കെയായി…

Read More

ഇതിലെന്താണിത്ര ചിരിക്കാൻ. അതൊരു നിറമല്ലേ. അതേ, നിറം തന്നെ. എന്നാലും കറുപ്പല്ലേ.   നിനക്ക് നീ കറുത്തിരിക്കുന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ?   എന്റെ പൊന്നേ, കുറെ പ്രാവശ്യം കേട്ട ചോദ്യമാണ്. തുറന്ന് പറയട്ടെ…   ഇല്ല.   എന്റച്ഛൻ കറുത്തിട്ടാണ്. അച്ഛന്റെ നിറമാണ് എനിക്കും. അതിനാൽ എന്റെ ഈ കറുപ്പ് എനിക്ക് അഭിമാനവുമാണ്.   ചെറുപ്പത്തിൽ അമ്മയുടെ കൈയിൽ നിന്ന് അടി വാങ്ങിക്കൂട്ടുമ്പോൾ ഇത് എന്റെ അമ്മ അല്ലെന്നും പറഞ്ഞാണു കരച്ചിൽ. അന്നേരം അച്ഛൻ എന്റേതാണെന്ന് ഉറപ്പിക്കാനുള്ള ഏക തെളിവ് ഈ കറുപ്പ് മാത്രമായിരുന്നു. കുഞ്ഞു മനസ്സിൽ ജീനുകൾ വെട്ടി നുറുക്കി കണ്ടിച്ച് കിട്ടിയ ഡി എൻ എയുടെ പരിശോധാനാഫലം ആണ് കറുപ്പ്. അത്കൊണ്ട് ഈ കറുപ്പിനെ ഞാൻ നന്നായി സ്നേഹിക്കുന്നു.   കറുപ്പിന്റെ പേരിൽ മാറ്റി നിർത്തിയവർ ഉണ്ട്. അയ്യേ നിനക്കീ കറുത്ത പെണ്ണിനെയേ കിട്ടിയുള്ളുടാ എന്ന ചോദ്യം പ്രദിയേട്ടനും കേട്ടിട്ടുണ്ട്. പ്രേമിക്കുമ്പോൾ എങ്കിലും വെളുത്തേതിനെ നോക്കി പ്രേമിക്കണമായിരുന്നു മിഷ്ടർ.…

Read More

നിന്നെ ഞാനിന്നലെ രാത്രി സ്വപ്നം കണ്ടു. നീ വിവാഹവസ്ത്രത്തിൽ എന്റടുത്തേക്ക് നടന്നു വരുന്നു. ചുറ്റിലും സൂഫിവര്യർ നൃത്തം ചെയുന്നു. നിന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ മുഖത്ത് പുഞ്ചിരി. നീ വെളുത്ത ഉയരം കൂടിയ തലപ്പാവ് ധരിച്ചിരിക്കുന്നു. സൂഫി സംഗീതം അന്തരീക്ഷത്തിലാകവേ മുഴങ്ങുന്നു. ഉന്മാദത്തിലാണ്ട സൂഫികൾ നമുക്ക് നേരെ അനുഗ്രഹം ചൊരിയുന്നു. ചുറ്റിലും കുന്തിരിക്കത്തിന്റെ ഗന്ധം. പെട്ടെന്ന് നിന്റെ മുഖത്തെ ചിരി മറഞ്ഞു. ഭയചകിതനായ നീ തലപ്പാവ്  വലിച്ചൂരി. എന്നിലേക്ക് നടന്നടുക്കുമ്പോൾ നിനക്ക് മുന്നിൽ വെളുത്ത വസ്ത്രധാരിയായ ഒരു മനുഷ്യൻ കടന്നു വന്നു. അയാളുടെ വസ്ത്രങ്ങളിൽ പൊടുന്നനെ രക്തം പൊടിഞ്ഞു. നീ എനിക്ക് നേരെ ആഞ്ഞടുത്തു. അല്പം രക്തം പിന്നീടത് വസ്ത്രം മുഴുവൻ വ്യാപിച്ചു. ആ മനുഷ്യൻ നിലം പതിച്ചു. നീ എന്നെ ഇറുകെ പുണർന്നു. മരണത്തിന്റെ നിറം വെളുപ്പാണോ. മരണത്തിന്റെ ഗന്ധം രക്തത്തിന്റെ ചുവപ്പാണോ. “ശ്രുതി, നീ എന്താണ് ഓർക്കുന്നത്?” അനസിന്റെ ചോദ്യം ആണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്. “ഞാൻ കടല്…

Read More

അച്ചാച്ചന് പണ്ടൊരു സൈക്കിൾ ഉണ്ടായിരുന്നു. സെക്കന്റ്‌ ഹാന്റ് ഒരെണ്ണം. അച്ചാച്ചൻ ഡ്രൈവർ ആയിരുന്നു. മദ്രാസിൽ ആയിരുന്നു. നാട്ടിൽ സ്ഥിരം ആയ ശേഷം ആദ്യകാലങ്ങളിൽ ബസ് ഓടിച്ചിരുന്നു. അന്നൊന്നും ഞങ്ങൾ ഇല്ല. എന്റെ സ്കൂൾ കാലത്ത് ഒക്കെ അച്ഛാച്ചൻ പയ്യന്നൂര് ചിന്മയ വിദ്യാലയയുടെ ബസ് ഓടിക്കുകയായിരുന്നു. ശ്വാസം മുട്ടൽ കൂടിയ ശേഷം കുട്ടികളേയും കൊണ്ട് പോകുന്നതല്ലേ എന്ന് പറഞ്ഞു ആ പണി നിർത്തി. ആദ്യം ചുമ ആയിട്ട് ആയിരിക്കും തുടങ്ങുക. അത് നിൽക്കാൻ കുറച്ചു അധികം സമയം എടുക്കും. ചിലപ്പോ മണിക്കൂറുകൾ. ആ ചുമയുടെ അവസാനം ശ്വാസം മുട്ടലിലും ശ്വാസം മുട്ടൽ ഇൻഹേയ്ലറിലും ആണ് അവസാനിക്കുക. സ്കൂൾ കുട്ടികളെ വണ്ടിയിൽ ഇരുത്തി അവരുടെ ജീവൻ പണയപ്പെടുത്താൻ കഴിയില്ല എന്ന ചിന്ത കൊണ്ടാണ് ജോലി മതിയാക്കിയത്. ശേഷം അച്ഛാച്ചന്റെ യാത്രകൾ മുഴുവൻ ഈ സൈക്കിളിൽ ആയിരുന്നു. അമ്മാമ്മയും അമ്മയും കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്. അച്ഛാച്ചൻ സ്വന്തം മക്കളെ പോലും ഇങ്ങനെ ശ്രദ്ധിച്ചു കാണില്ലെന്ന്. എല്ലാ…

Read More