Author: Vimitha

ചെറുകുന്നത്തച്ചീന്റെ അവസാന നാളുകളിൽ അടുപ്പിച്ചു കുറച്ചു നാള് അച്ചിയെ നോക്കാൻ പോയി നിന്നപ്പോൾ ആണ് കുഞ്ഞാപ്പു പറഞ്ഞത് മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ മരിക്കാൻ പോകുന്ന വ്യക്തിക്ക് വല്ലാത്ത ശക്തി ആയിരിക്കുമെന്ന്. അപ്പോൾ അടുത്ത് നിൽക്കുന്ന ആളെയും കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ശേഷി ഉണ്ടാകും പോലും. ( അച്ചി =മുത്തശ്ശി) പ്രായം അല്ല, മരണം ആണ് ആ ശക്തിക്ക് കാരണം. കുഞ്ഞാപ്പു ഓർമപ്പെടുത്തും അച്ചിയുടെ മുറിയിൽ കിടക്കുന്നുണ്ടേൽ അകലം പാലിച്ചു കിടക്കാൻ. ചാണകം മെഴുകിയ നിലത്തു അച്ചിക്ക് കൂട്ടുകിടക്കുമ്പോൾ ആ മുറിയുടെ വലുപ്പമോ അവിടെ തങ്ങി നിൽക്കുന്ന ഇരുട്ടിനെയോ വകവെച്ചില്ല. അച്ചിക്ക് ഒരാൾ, അത്രയേ ഓർത്തുള്ളു. ഓർമയുള്ള കാലങ്ങളിൽ അച്ചി എന്നെ എന്തോരം സ്നേഹിച്ചിട്ടുണ്ട്. ഒരു വൈകുന്നേരം ആയിരുന്നു, അച്ചി അന്ത്യശ്വാസം വലിച്ചത്. അന്നേരം ചെറുകുന്ന് സ്കൂളിലെ വൈകിട്ടത്തെ മണി അടിക്കുന്നുണ്ടായിരുന്നു. മാട്ടൂൽ പുഴയിൽ നിന്നും മീനും പിടിച് റാവുത്തർ അടുക്കളവശത്തെ തെങ്ങിന്റെ ചുവട്ടിലൂടെ വീട്ടിലേക്ക് പോയതേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കട്ടൻ…

Read More

പ്രിയമുള്ളവനെ, ഓരോ അണുവിലും ഞാൻ ശ്വാസം എടുക്കുന്ന ഓരോ നിമിഷ്ത്തിലും നിന്റെ ഓർമ്മകൾ മാത്രമാണ്. നീ സ്പർശിച്ചയിടം, നിന്റെ ഗന്ധം നിറഞ്ഞയിടം, നീ ചിരിച്ച ഇടം, നിന്റെ കാഴ്ചകൾ ഓടി നടന്നയിടം. അങ്ങനെ നീയില്ലാത്തെ ഒരടം പോലും ഇന്ന് എനിക്ക് ചുറ്റിലും ഇല്ലല്ലോ. പ്രിയമേറെ ഉള്ളവനെ.. നോക്കൂ, ഉണർന്നു കഴിഞ്ഞാൽ ഉറങ്ങും വരെയും നീ മാത്രമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ നിന്റെ കരവലയത്തിൽ നിന്റെ ശ്വാസഗതി എന്റെ പിൻകഴുത്തിൽ പതിയും വണ്ണം ആണ് ഞാൻ ഉറക്കത്തിലേക്ക് പോകുന്നത്. വീണ്ടുമൊരു പുലരിയിൽ ഉണരുമ്പോൾ ജാലകത്തിലൂടെ തിരശീലയും കടന്ന് മുറിയിലേക്ക് പതുങ്ങി വരുന്ന സൂര്യകിരണങ്ങൾക്കൊപ്പം നിന്റെ കരവലയങ്ങൾക്ക് ഉള്ളിലാണ് എന്റെ ദിനങ്ങൾ തുടങ്ങുന്നത്. നീയില്ലായ്മ എന്നൊന്ന് ഇല്ല, ദേഹത്ത് പുരട്ടുന്ന വാസനത്തൈലം ആകട്ടെ, അത് നിനക്കേറ്റവും ഇഷ്ടമുള്ളത് ആണ്. ഒരുപാട് ഗന്ധങ്ങൾക്കിടയിൽ നിന്നും എനിക്ക് ശ്രദ്ധയോടെ നീ തെരഞ്ഞെടുത്ത് തരാറുള്ളത്. ഇന്നും ഞാനത് നിന്റെ സാന്നിധ്യം നിറയാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.. ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾ,…

Read More

കണ്ടുമുട്ടുന്നത് എന്തും ജീവിതങ്ങൾ ആണ്, പ്രവാസത്തിൽ പ്രത്യേകിച്ച്. അമ്മിയുടെയും അബ്ബയുടെയും വിവാഹ മോചനത്തെ തുടർന്നാണ് ആമിന അമ്മിയെ ദുബൈയിലേക്ക് കൊണ്ട് വരുന്നത്. മിക്കവാറും എല്ലാം ദിവസവും ആമിന രാത്രി എട്ടര കഴിയുമ്പോൾ നന്നായി മേക്കപ്പ് ചെയ്ത് പുറത്തേക്ക് പോകും. പിന്നീട് തിരികെ വരുന്നത് ഒരുപാട് വൈകി ആയിക്കും. നല്ല ഭംഗിയുള്ള അബായ ധരിച്ച് അധികം ഉയരം ഇല്ലാത്ത ആമിനയെ കാണാൻ വല്ലാത്തൊരു ആകർഷണം ആയിരിക്കും. വലിയ കണ്ണുകൾ അല്പം കൂടി വലുതായി കാണും. മിക്കവാറും രാത്രികളിൽ ഹാളിൽ ഇരുന്നുള്ള നമ്മുടെ കത്തിയടിക്കിടെ ആയിരിക്കും ആമിന ഹാളിൽ നമ്മള് ഇരിക്കുന്നതിന്റെ എതിർവശത്തു സ്ഥാപിച്ച അവളുടെ അലമാരിയുടെ മുന്നിലെ കണ്ണാടിയിൽ നോക്കി മേക്കപ് ചെയുന്നത്. അലസമായി അഴിഞ്ഞുകിടക്കാറുള്ള അബായയിൽ ആമിന സുന്ദരി ആണ്. പലപ്പോഴും നമ്മുടെ കളിചിരികൾക്കിടയിൽ ആമിനയുടെ മലയാളത്തിൽ ഉള്ള മറുപടി കേൾക്കാം. “എന്തെടീ പറയെടി, മിണ്ടെടി, പോടി” അങ്ങനെ ചില മലയാളം അവൾക്കും അറിയാം. അമ്മിയും മിക്കവാറും ദിവസങ്ങളിൽ നമ്മുടെ കൂടെ…

Read More

“അമ്മാമ്മേ, ആട വീട്ടിലെ ബപ്പമ്മ ഏടയാ ഇപ്പോൾ ഉള്ളെ?” വരാന്തയിൽ ഇരുത്തിമേൽ ഇരുന്നു കാൽ രണ്ടും ആട്ടിക്കൊണ്ട് ശ്രുതി ചോദിച്ചു. മുറ്റത്ത് രണ്ട് കരിവണ്ടുകൾ പൂഴിമണ്ണിൽ തല പൂഴ്ത്തി വെച്ച് പിറകിലേക്ക് മണ്ണ് തട്ടിമാറ്റുന്നത് ഒരു കുഞ്ഞു കൂനയായി രൂപാന്തരപ്പെട്ടു വരുന്നു. ചിന്തകളുടെ അമിത ഭാരത്താൽ പലപ്പോഴും ഇടിഞ്ഞു വീഴാറുള്ള മനസ് പോലെ കൂനയുടെ മുകളിലെ മൺതരികൾ താഴേക്ക് തന്നെ വീഴുന്നു. “ഓറാ.. എമ്മാപ്പാ.. അന്നെല്ലാം ആടന്നെ ഉണ്ടായിനി. ഇപ്പേടയോമ്മാ, ഏട്ത്തേക്കോ മക്കളെല്ലാം കൂടിറ്റ് കൊണ്ടോയിനി. നമ്മചോദിച്ചാ നേർക്ക് പറയൂല്ല. അതോണ്ട് ചോയ്ക്കാൻ നിക്കലില്ല. പുത്തൂർ എന്നോ മൂഢബ്ദ്രി എന്നോ എന്തെല്ലോ പറയും. ഞാൻ ചോയ്ക്കലേ ഇല്ല.” ദീർഘ നിശ്വാസത്തോടെ അമ്മമ ദൂരേക്ക് നോക്കി ഇരുന്നു. മുന്നിലെ നെൽവയലിലൂടെ തണുത്ത കാറ്റ് മുടിയെ വകഞ്ഞു മാറ്റി. “തൊണ്ടമ്മാര് ആയാൽ എല്ലാരീം അവസ്ഥ അങ്ങന്നെ.” (വയസ്സന്മാർ) അമ്മമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി. ശ്രുതി അയൽവക്കത്തെ വീട്ടിലേക്ക് തല ഏന്തി പിടിച്ചു നോക്കി.…

Read More

“നീ ആ ദീദിയെ ഓർക്കുന്നുണ്ടോ? നമ്മള് അന്ന് കസൂൾ പോയപ്പോൾ പരിചയപ്പെട്ട ദീദി” “അവർക്കെന്താ?” കണ്ണന്റെ അസ്ഥാനത്ത് ഉള്ള ചോദ്യം എന്തിനാണെന്ന് എനിക്ക് മനസിലായില്ല. “ഓർക്കുന്നുണ്ട് എന്നൊരു ഒഴുക്കൻ മറുപടി മാത്രം പറഞ്ഞ് ഞാൻ കുടിച്ചു വെച്ച ചായ കപ്പ് എടുത്ത് അടുക്കളയിലേക്ക് പോയി. വർക്ക്‌ ഏരിയയിൽ ഇരുമ്പ് അഴികളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ വയലിന് അപ്പുറം റോഡിലൂടെ ബസ് വലിയ ശബ്‌ദത്തിൽ ഹോൺ അടിച്ചു കൊണ്ട് പൊടി പാറ്റി ഓടിപോയി. കണ്ണൻ സിറ്റ് ഔട്ടിൽ ഇരിക്കുന്നുണ്ട്. “കണ്ണൻ എന്തിനാ ആ ദീദിയെ കുറിച്ച് ചോദിച്ചത്.?” കണ്ണന്റെ ചോദ്യം അവഗണിച്ചെങ്കിലും കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷ മനസ്സിൽ തന്നെ ഉണ്ടായിരുന്നു. “ആ നാട് എന്തൊരു ഭംഗി ആയിരുന്നു അല്ലേ.” “തണുപ്പ് എനിക്ക് അത്രഇഷ്ടം അലന്ന് കണ്ണന് അറിയില്ലേ. ” “അപ്പോ അവിടെ ജീവിക്കുന്നവരോ?” കണ്ണൻ വിടാൻ ഉള്ള ഉദ്ദേശം ഇല്ല. “അവർ കേരളത്തിലെ ചൂടിനെ പറയുന്നില്ലെ . എന്നാൽ നമുക്ക് അത്ര ചൂട്…

Read More

ഇന്നലെ വൈകിട്ട് ചായക്ക് അവല് കുഴച്ചപ്പോൾ അച്ചാച്ചനെ ഓർമ വന്നു. ഇന്നലെ എന്നല്ല, എന്നും അവല് കുഴക്കുമ്പോൾ അച്ചാച്ചനെ തന്നെ ആണ് ഓർമ വരാറുള്ളത്, പിന്നെ ശ്യാമളമ്മയെയും.   ചില ദിവസങ്ങളിൽ അച്ചാച്ചന് ഒരു അവല് കുഴക്കൽ ഉണ്ട്. കൃഷ്ണേട്ടന്റെ കടയിൽ നിന്ന് വാങ്ങി കൊണ്ട് വരുന്ന അവല് ആണ് താരം. ചിലപ്പോൾ വീട്ടിൽ ഒരു അവലുമ്മ വരാറുണ്ട്. അവരുടെ കൈയിൽ നിന്നും ഇടിച്ച അവല് വാങ്ങിക്കും. കുട്ടിക്കാലത്ത് ഈ ചുവന്ന അവല് അത്ര വലിയ ഇഷ്ടം അല്ല. ചവച്ച് ചവച്ചു വായ വേദനിക്കും. അതന്നെ  ശ്യാമളമ്മ ആണേൽ നമ്മള് ചെല്ലുന്ന ദിവസങ്ങളിൽ ചിലപ്പോൾ ചായക്ക് ഒന്നും ഇല്ലെങ്കിൽ ശർക്കര പാനിയിൽ ഈ ചുവന്ന അവല് കുഴച്ചു തരും. തേങ്ങയും ഏലക്കായും ഒക്കെ ഇട്ട്. വീട്ടിൽ കറക്കുന്ന പാൽ തന്നെ ആണ് ചായക്ക്.   അച്ചാച്ചന്റെ അവല് കുഴക്കുന്നതിനെ പറ്റി അല്ലേ.   അച്ചാച്ചന്റെ കൈയിൽ ഒരു പിച്ചാത്തി ഉണ്ടായിരുന്നു. നമ്മളെ വേലായുധന്റെ കൈയിൽ ഉണ്ടെന്ന്…

Read More

അമ്മായി അമ്മക്ക് എല്ലാത്തിനും അഭിപ്രായം പറയണം. അഭിപ്രായം പറയാൻ ഇല്ലെങ്കിലും പറയണം. ഇനി അഥവാ ഒന്നും കിട്ടുന്നില്ലേൽ “ആ.. ഇനി ഞാൻ വല്ലതും പറഞ്ഞിട്ട് ആണ് അത് കൊളം ആയെന്ന് പറയാൻ അല്ലേ. ഞാൻ ഒന്നും പറയുന്നില്ല” എന്നെങ്കിലും പറയണം **** **** ***** ****** ഒരിക്കൽ അമ്മായി അമ്മ മരുമകളെ കുറിച്ച് അടുത്ത വീട്ടിൽ പോയി പരദൂഷണം പറഞ്ഞു. അത് അയൽവാസി വഴി മരുമകൾ അറിയുകയും അമ്മായി അമ്മയോട് ചോദിക്കുകയും ചെയ്തു. മരുമകൾ : നിങ്ങൾ എന്തിനാണ് വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ അടുത്ത വീടുകളിൽ പോയി പറയുന്നത്. അമ്മായി അമ്മ : ഞാൻ എന്ത് പറഞ്ഞു? മരുമകൾ : ഞാൻ ഒക്കെ അറിഞ്ഞു. അമ്മായി അമ്മ : ആര് പറഞ്ഞു? മരുമകൾ : അടുത്ത വീട്ടിലെ വല്യമ്മ. അമ്മായി അമ്മ : ഓർക്ക് അല്ലെങ്കിലും കുടുംബം കലക്കുന്നത് തന്നെ അല്ലെ പണി. *** **** ***- *** അമ്മായി…

Read More

ഒരു ഡിസംബർ മാസം ആണ് ആദ്യമായി അന്നാട്ടിലേക്ക് എത്തുന്നത്. അവിടം എല്ലാം അത്ഭുതങ്ങൾ ആയിരുന്നു. അന്ന് വരേയ്ക്കും പഞ്ചാര മണലിൽ മാത്രം ചവിട്ടി നടന്നിരുന്ന എനിക്ക് അന്നാട്ടിലെ ചെമ്മണൽ പോലും അത്ഭുതം ആയിരുന്നു. കുന്നുകളും കറുത്ത പാറക്കൂട്ടങ്ങളും തോടുകളും എന്തിനു ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ പോലും എന്നിലെ ആറു വയസുകാരിക്ക് അതീവ ആകാംക്ഷ സൃഷ്ടിച്ചു, ഏറെക്കുറെ ഒഴിഞ്ഞതു പോലുള്ള ഒരു നാൽക്കവല. അതാണ് അവിടുത്തെ ടൌൺ എന്ന് അച്ഛൻ പറഞ്ഞു. ബസാർ എന്ന നമ്മളും ബജാർ എന്ന് പ്രായം ഏറിയവരും വിളിക്കുന്ന പയ്യന്നൂർ ടൌൺ ആയിരുന്നു അന്നേരം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. നിർത്താതെ ഓടുന്ന വണ്ടികളും ഇരുവശങ്ങളിലുമായി നിറയെ കടകളും പാതിരാത്രിക്ക് പോലും തിരക്നിക് നിറഞ്ഞ പയ്യന്നൂർ ടൗണുമായി ഈ ടൗണിനെ താരതമ്യം ചെയ്യാൻ പോലും മനസ് അനുവദിച്ചില്ല. അച്ഛന്റെ കൂടെ മുന്നോട് നടന്നു. കറുത്ത റോഡിലൂടെ കയറ്റം കയറണം. വലതു വശത്തായി ഒരു കുരിശു പള്ളി. നട്ടുച്ചക്കും അത്യവശ്യം നല്ല…

Read More

“നീ ഇന്ന് ഈട നിക്ക്. ഓൻ മാത്രം പോട്ട്. എനിക്കെന്തോ ഒരു പേടി പോലെ.” അമ്മയാണ്. ഏട്ടനും ഞാനും ഏടത്തിയമ്മയുടെ ആങ്ങളയുടെ കല്യാണം കൂടാൻ വേണ്ടി വന്നതാണ്. വൈകിട്ട് തിരിച്ചു പോകാൻ കരുതിയിട്ട് അച്ഛൻ കിടപ്പിലാണ്. അരക്ക് താഴേക്ക് തളർന്നു. വൃക്ക തകരാറിൽ ആയത് കൊണ്ട് ആഴ്ചയിൽ രണ്ട് ദിവസം മുടങ്ങാതെ ഉള്ള ഡയാലിസിസ്. അച്ഛന് ഉച്ച മുതലേ ഒരു അസ്വസ്ഥത ഉള്ളത് പോലെ എന്ന് പറഞ്ഞ് അമ്മക്ക് ഒരു പേടി പോലെ. ഞാൻ ആലോചിച്ചു. ഏട്ടൻ എന്തായാലും രാത്രിയിലെ വണ്ടിക്ക്‌ തൃശൂർക്ക് പോകും . പിന്നെ ഫ്ലാറ്റിൽ ഞാൻ തനിച്ചാണ് ചേട്ടനും ഏടത്തിയമ്മയും മോളും കല്യാണം ആയത് കൊണ്ട് ഇനി എന്തായാലും കുറച്ചു ദിവസം കഴിഞ്ഞേ വരികയുള്ളു. ഏടത്തിയമ്മ അവരുടെ ഒരേയൊരു സഹോദരി ആണ്. ഇട്ടെറിഞ്ഞു പെട്ടെന്ന് വരാനും പറ്റില്ലല്ലോ. അമ്മ ഇവിടെ ഒറ്റക്ക് ആയിപ്പോകും. ഞാൻ ഉണ്ടെങ്കിൽ അവർക്കും അവിടെ സമാധാനത്തിൽ നിൽക്കാം. അമ്മയുടെ മുഖം തെളിഞ്ഞു. അച്ഛന്റെ…

Read More