Author: Vineeth Vijayan

എറണാകുളത്ത് ഒരു കൺസ്ട്രക്ഷൻ കമ്പിനിയിൽ ആട്ടോകാഡ് ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്തിരുന്ന കാലം. കാലത്ത് 6.30ന് ബസ്സ്റ്റോപ്പിലേക്കുള്ള നടത്തത്തിലൂടെ ഒരു ദിവസം ആരംഭിക്കും.  ജോലി കഴിഞ്ഞ് രാത്രി ഒരു 9.30 യോട് കൂടി വീട്ടിലെത്തും. ആഴ്ചയിലെ ആറ് ദിവസങ്ങളും ഒരു മാറ്റവുമില്ലാതെ പോകും. ഞായറാഴ്ച്ച സിനിമയോ കള്ള് കുടിയോ മറ്റുമായി നേരം കൊല്ലും. കൂടാതെ വൈകീട്ടത്തെ ഫുട്മ്പോൾ കളിയും. ഏകദേശം ഒന്നരവർഷമായി ഇവിടെ ജോലി. ഒരു വർഷം കഴിഞ്ഞപ്പോഴെ വീട്ടുകാരും ബദ്ധുക്കളും ഗൾഫിലോട്ട് പോകുന്നതിനെ കുറിച്ച് ഇടയ്ക്കിടക്ക് സംസാരിക്കും. എന്തേങ്കിലും പറഞ്ഞ് ഒഴിഞ്ഞ് മാറും. വീട്, നാട്, കൂട്ടുകാർ, അവൾ. എങ്ങിനെയാണ് ഇതെല്ലാം വിട്ട് മരുഭൂമിയിലേക്ക്. ജീവിതം വലിയ അത്ഭുതങ്ങളൊന്നും ഇല്ലാതെ പോകുന്ന ഒരു ദിവസം. തൃശ്ലൂരിൽ നിന്ന് ട്രയിൻ കയറി വിൻഡോയോട് ചേർന്നിരുന്നു. പ്രായമുള്ള ഒരു അത്തർ വില്പനക്കാരനാണ് അടുത്ത് വന്നിരുന്നത്. ഷർട്ടും മുണ്ടും വിയർപ്പിനാൽ നനഞ്ഞ് കുതിർന്നിരുന്നു. അതിനാൽ തന്നെ ചേർന്നിരുന്നപ്പോൾ ഒരു മുഷിപ്പ് തോന്നി. പക്ഷെ, വാത്സല്യം നിറഞ്ഞ ചിരി പാസാക്കിയപ്പോൾ ആ മുഷിപ്പ് പോയി. എങ്ങോട്ടേക്കാണെന്ന് എന്നോടാണ് ആദ്യം ചോദിച്ചത്.…

Read More

അയാൾ ഒറ്റക്കായിരുന്നു. കൂട്ടുണ്ടായിരുന്നത് കേൾക്കാൻ മാത്രം കഴിയുന്ന കടലും. നേരമൊരുപാട് ഇരുട്ടിയിട്ടും തിരികെ പോകാതിരുന്നത്, കടൽ തിരിച്ചെന്തെങ്കിലും പറയുമെന്നുള്ള വിശ്വാസത്തിലായിരുന്നു. പറയാതെയായപ്പോൾ, പോകാനൊരുങ്ങുമ്പോഴാണ് ആറ് മാസം മുൻപ് മരിച്ച് പോയ അയാളുടെ മകൾ ഫാത്തിമ കടലിൽ നിന്നും കയറി വന്ന് അയാൾക്ക് അരികിലിരുന്നത്. അയാൾ അതേപടി അവിടെ ഇരുന്നു. “ഈ കടല് മൊത്തം വാപ്പ കരഞ്ഞതാണോ ?” “നിനക്ക് അങ്ങിനെ തോന്നിയോ? എന്റെ മോള് കരഞ്ഞ അത്രേം വരില്ലല്ലോ എന്നാലും” “ഉം ” “വാപ്പയോട് ഇപ്പോളും ദേഷ്യമുണ്ടോ മോൾക്ക് ?” “ഇല്ല വാപ്പ. ഉണ്ടേൽ ഞാൻ വാപ്പാനെ കാണാൻ വരുമായിരുന്നോ ” “അനക്ക് സുഖാണോ പാത്തു ?” “സുഖാണ് വാപ്പ. തെറ്റൊന്നും ചെയ്യാത്തത് കൊണ്ട് നല്ലവരോടൊപ്പമാണ് ഞാൻ. എനിക്ക് സന്തോഷമാണ് വാപ്പ ” “തെറ്റ് ചെയ്തത് ഞാനല്ലേ. പാവം എന്റെ കുട്ടി ” “വാപ്പ തെറ്റൊന്നും ചെയ്തില്ല വാപ്പ. ചെയ്തതൊക്കെ വാപ്പാടെയും മുന്നെ ഉള്ളോരാണ്. വാപ്പയും അതിന്റെ ഭാഗമായെന്ന് മാത്രം ” “ഉം.…

Read More

റൂമിലേക്ക് പോകുന്ന വഴി, ജയിൽ ഗേറ്റിൻ്റെ പുറത്ത് നിന്ന് ഒരു പാക്കറ്റ് ചപ്പാത്തി വാങ്ങി. ചെന്നിട്ട് ചോറ് വെച്ച് വരുമ്പോഴേക്കും നേരം വൈകും എന്നത് കൊണ്ട്. റൂമിലെത്തി, ഡ്രസ്സ് മാറി, കഴിക്കാൻ കറിയുമെടുത്ത് ഇരുന്ന്, ചപ്പാത്തി പാക്കറ്റിൽ നിന്ന് മൂന്ന് എണ്ണം എടുത്ത് പ്ലേറ്റിലിട്ടു. മൂന്നാമത്തെ ചപ്പാത്തിക്ക് താഴെ ഒരു വെള്ള പേപ്പർ. തുറന്ന് നോക്കിയപ്പോൾ ഒരു കത്താണ്. ” ഈ കത്ത് ആരുടെ കയ്യിലാണ് കിട്ടുക എന്ന് എനിക്കറിയില്ല. കിട്ടുന്ന ആള് ദയവായി എനിക്കൊരു ഉപകാരം ചെയ്യണം. പ്ലീസ്. ഇതില് ഒരു അഡ്രസ്സ് വെക്കുന്നുണ്ട്. ഇതൊന്ന് നേരിട്ട് കൊണ്ട് കൊടുക്കുമോ ? അയച്ചിട്ട് കാര്യമില്ല എന്നത് കൊണ്ടാണ്. പ്ലീസ്. പ്രിയപ്പെട്ട ജാൻസിക്ക്, ഒരു തവണയെങ്കിലും നീയെന്നെ കാണാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അല്ല, ആഗ്രഹിച്ചു. സ്വപ്നം കണ്ടു. വരാതെ ആയപ്പോൾ മനസിലായി ഞാൻ നിൻ്റെ മനസ്സിലും ശരീരത്തിലും ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങിയിട്ടില്ല. ഇനി ഉണങ്ങുകയുമില്ല. എനിക്ക് മറക്കാനോ, പൊറുക്കാനോ പറയാനുള്ള ഒരു യോഗ്യതയുമില്ല എന്നും അറിയാം. എന്നാലും ഇങ്ങനെ ഒന്ന് എഴുതണം തോന്നി. സതീശൻ പറഞ്ഞ്…

Read More

ഒന്നരാഴ്ച്ചയായിട്ടും പറ്റ് തീർത്തിട്ടില്ലെന്ന് പറഞ്ഞ്, കടക്കാരൻ ജോസ് വായേത്തോന്നീത് വിളിച്ചോണ്ടിരിക്കുമ്പോൾ, “കരയല്ലേ, കരയല്ലേ” ന്ന് മനസിൽ അലറികൊണ്ടിരിക്കുന്ന മുപ്പത്തിനാലുകാരി  ഗൗതമിയുടെ നിസ്സഹായ മുഖം കണ്ട്, ആ സ്പോട്ടിൽ തോന്നിയ പ്രേമമൊന്നുമല്ല  അറുപത്തിയേഴുകാരൻ തോമസിന്. അത് തോന്നിത്തുടങ്ങിയിട്ട് കാലം കുറെയായി. കറക്ട് ദിവസം പറയാണേൽ, തോമസേട്ടൻ വാടകക്ക് കൊടുക്കുന്ന വീട് അന്വേഷിച്ച് അവര് പ്ളസ്ടുവിൽ പഠിക്കുന്ന മൂത്ത മകളേയും കൂട്ടി വന്ന അന്ന്. എന്തോ ആദ്യ കാഴ്ച്ചയിൽ തന്നെ മൂപ്പർക്ക് അവരെ ഇഷ്ടായി. ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടും കൊല്ലം കുറെയായി മനസിൽ തോന്നാത്ത എന്തോ ഒരിത്. വീട് വാടകക്ക് കൊടുത്തു. അവർക്ക് ക്യാൻസറാണെന്ന് മൂന്ന് ദിവസത്തിനുള്ളിൽ മൂപ്പരുടെ ഭാര്യ ത്രേസ്യ കണ്ടെത്തി. മൂപ്പര് അന്ന് രാത്രി ഉറങ്ങിയില്ല. പലർക്കും ക്യാൻസർ വന്നിട്ടുള്ളത് കേട്ടിട്ടുണ്ട്, അടുപ്പമുള്ളവർക്ക്. അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത വേദന. ഭർത്താവ് ഉണ്ട്. പക്ഷെ ഇല്ലാത്ത പോലെയണെന്നും ത്രേസ്യേച്ചി വഴി അറിഞ്ഞു. രണ്ടാമത്തേത് ആൺകുട്ടിയാണ്, മൂന്നിൽ പഠിക്കുന്നു. ത്രേസ്യേച്ചിയോട് തന്നെയാണ് ഉള്ളിലെ ആ ഒരു ഇത് മൂപ്പര് ആദ്യം പറഞ്ഞത്. അത് കേട്ട് മൂപ്പത്തിയാര് നന്നായി ചിരിച്ചു. കുറെ നാൾക്ക് ശേഷം അവരന്ന് പ്രേമിച്ചു. മനസ് മാത്രം ഉള്ളൂ, ശരീരം തളരുന്നത് കണ്ടും, ഇതും…

Read More

“ആ, ഹലോ. ഞാനാണ്. ഉം, ഞാനിപ്പോൾ ഗുരുവായൂർ സ്റ്റേഷനിൽ ഉണ്ട്. ആ, പോലീസ് സ്റ്റേഷൻ തന്നെ. എന്നേം ഒരുവളേം കൂടി പോലീസ് പിടിച്ചു. അല്ല. ലോഡ്ജിൽ നിന്ന്. നീ വേഗം ഇങ്ങോട്ട് വരണം. നിന്നെ അറിയാതിരിക്കിലല്ലോ. ഇറക്കണം. പേര് അറിയൂല. അല്ലെന്ന്, ഞാൻ ചോദിച്ചു. സാറിന് ഇഷ്ടമുള്ളത് വിളിച്ചോളാൻ പറഞ്ഞു. ഞാൻ അപ്പൊ മഴയെന്ന് വിളിച്ചു. ബൈക്ക് പോരാ. കാറ് വേണം. പിന്നെ അപ്പൊ മഴയോ. ആ എന്നെ മാത്രം ഇറക്കാനായി നീ വരണ്ട. ശരി. ഞാൻ വെക്കാണ്.  ഹോ! മാന്യൻ… ” “ടാ ഞാനാ. ഞാനിപ്പോ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ ഉണ്ട്. ഒരു പെണ്ണും ഉണ്ട്. അത് മഴ. ആ അതെ. ഞാനിട്ട പേരാണ്. ലോഡ്ജിൽ നിന്ന്. നീ വാ. ഞങ്ങളെ ഇറക്കണം. ഉം. നീ അറിയുമെന്നെ. രമേശ് തന്നെ. ഓക്കേ. വേഗം വാ.  വരും ഒരുത്തൻ. നമുക്ക് പോവാം. പേടിക്കണ്ട” “എനിക്ക് പേടിയൊന്നുമില്ല സാറേ. ഇതൊക്കെ ശീലാണ്. സാറിനെ…

Read More

“നിനക്ക് അച്ഛനെ മിസ് ചെയ്യാറുണ്ടോ?” “ഒരിക്കലുമില്ല” “അതെന്താ…?” “അത് അങ്ങിനെ ആണ്…” “എന്നാലും…???” “അച്ഛൻ ഉള്ളപ്പോൾ ഞങ്ങള് സമാധാനത്തിൽ കഴിഞ്ഞിരുന്നത് അച്ഛൻ മലക്ക് പോകാൻ മാലയിടുമ്പോൾ മാത്രം ആണ്. മനസിലായില്ല?” “ഇല്ല” “ഉം. മലക്ക് അച്ഛൻ എല്ലാ വർഷവും പോകും. എല്ലാ തവണയും 41 ദിവസം നോമ്പ് എടുക്കും. വസ്ത്രം മാറിയാൽ അച്ഛൻ പിന്നെ വീടിന് അകത്ത് കയറാറില്ല. പുറത്തെ അടുക്കള വൃത്തി ആക്കിയെടുക്കും. അതിൽ തന്നെ കിടത്തവും. വെള്ളടി ഇല്ല. തെറി വിളി ഇല്ല. അമ്മയുടെ, എൻ്റെ മേലുള്ള കയ്യാങ്കളി ഇല്ല. കഴപ്പ് തീർക്കുമ്പോൾ അമ്മയുടെ മേലുള്ള കടിയും കടിച്ചുപറിയും ഇല്ല. നേരത്തെ എണീറ്റ്, ശരണം വിളിച്ച് അമ്പല കുളത്തിൽ കുളിക്കാൻ പോകും. വന്ന് ഭക്ഷണം വെച്ച് ,കഴിച്ച് പണിക്ക് പോകും. പണിക്ക് പോയി വന്നാൽ, അമ്പല കുളത്തിൽ പോയി കുളിക്കും. ശരണം വിളിച്ച് വരും, ഭക്ഷണം വെച്ച് കഴിച്ച്, ഭക്തിഗാനം വെച്ച്, ശരണം വിളിച്ച്, മൂപ്പര് കിടന്ന് ഉറങ്ങും. അമ്മക്കും…

Read More

കാലത്ത് ഒമ്പത് ഒമ്പതരയാകുമ്പോൾ എണീക്കും. കഞ്ചാവൊന്ന് റോൾ ചെയ്ത് കത്തിക്കും. തലേന്ന് ചാർജ് ചെയ്യാൻ വെച്ച ഫോൺ എടുക്കും. ടിൻ്റർ, ബംബിൾ, ഹാപ്പെൻ, ബൂ, അരികെ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകളിൽ കേറിയിറങ്ങി, പുതിയ മാച്ചുകൾ എന്തേലും സംഭവിച്ചിട്ടുണ്ടോന്ന് നോക്കും. ഒന്നും സംഭവിച്ചിട്ടില്ല. അപ്പോഴേക്കും കൂട്ടുകാരൻ എണീറ്റ് വരും. റോൾ ഓഫർ ചെയ്യും. അവൻ വേണ്ടാന്ന് പറയും. അത് മുഴുവൻ വലിച്ച് തീർത്ത ശേഷം എണീക്കും. പോയി ബ്രഷ് ചെയ്യും. രണ്ട് ബർബൺ ബിസ്ക്കറ്റ് എടുത്ത് കഴിക്കും. പുറത്തേക്ക് പോകും. പറ്റുള്ള ചായക്കടയിൽ നിന്ന് ഒരു കട്ടൻ, ഒരു സമൂസ, ഭരണിയിൽ നിന്ന് ഒരു മുറുക്ക് കഴിക്കും. ഒരു സിഗരറ്റ് വലിക്കും. രണ്ട് എണ്ണം കൂടി വാങ്ങി പോക്കറ്റിൽ ഇടും. പറ്റില് എഴുതിക്കോ പറഞ്ഞ് മുറിയിലോട്ട് പോകും. വീണ്ടൂം ഡേറ്റിംഗ് ആപ്പുകളിൽ തോണ്ടും. ഒരു മാച്ച് വന്നിട്ടുണ്ട്. ചാറ്റ് ചെയ്യാൻ തുടങ്ങും. നാലാമത്തെ ചോദ്യമായി സെക്സ് ചെയ്യാൻ താൽപ്പര്യമുണ്ടോന്ന് ചോദിക്കും അവര് പിന്നെ മറുപടി അയക്കാൻ നിക്കില്ല. ബ്ലോക്ക് ചെയ്യും. നീ ഒന്ന്…

Read More

മഠത്തിലെ പണി കഴിഞ്ഞന്ന് രാത്രി മുതൽ ജോണി, ലീന സിസ്റ്ററെ സ്വപ്നം കാണാൻ തുടങ്ങി. അതും നല്ല സ്വപ്നം ഒന്നുമല്ല, ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ജോണിയെ കുരിശിലേറ്റുന്ന സ്വപ്നം! കഴുത്തിൽ കയറിന്റെ മുറുക്കം കൂടുമ്പോൾ ജോണി ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. ഏകദേശം ആറു ദിവസം ഇതുണ്ടായപ്പോൾ ജോണി കുമ്പസാരിക്കാൻ തീരുമാനിച്ചു. മറ്റൊരു വഴിയും ഇതിൽ നിന്ന് രക്ഷപ്പെടാൻ ജോണിയുടെ മുന്നിൽ തെളിഞ്ഞില്ല. ഞായറാഴ്ച രണ്ടാം കുർബ്ബാന കഴിഞ്ഞപ്പോൾ ജോണി കുമ്പസരിക്കാൻ പോയി. കഴിഞ്ഞയാഴ്ച, മഠത്തിൽ ഒരു ബൾബ്ബ് കത്തുന്നില്ലെന്നും മാറ്റി ഇട്ടു നോക്കിയിട്ടും ശരിയായില്ലെന്നും, വന്ന് നോക്കാൻ പറഞ്ഞ് വിളിപ്പിച്ചത് അച്ചനായിരുന്നു. ആ അച്ചനോട് തന്നെ, ബൾബ്ബ് മാറ്റിക്കൊണ്ടിരിക്കുമ്പോൾ ബാത്ത്റൂമിൽ ഷവർ ഓൺ ചെയ്ത ഒച്ച കേട്ടതും, എയർ ഹോളിലൂടെ നോക്കിയപ്പോൾ കുളിക്കുന്ന ലീന സിസ്റ്ററെ കണ്ടതും ആ മൂഡിൽ മൊത്തം കുളി കണ്ടതും പണി കഴിഞ്ഞ് പോയി കുളിക്കുമ്പോൾ ലീന സിസ്റ്ററെ ഓർത്ത് കൈയ്യിൽ പിടിച്ചതും, അതിന് ശേഷം എന്നും…

Read More

” ഗ്രൗണ്ടിൻ്റെ ഈ പകുതിയിൽ നിന്ന് ആയിക്കോട്ടെ, നടുവിൽ ആളില്ലാതെ ഫ്രീ ആണേൽ, ഇനി മറ്റേ പകുതിയിൽ തന്നെ, ഓഫ് ആകാതെ ബോൾ പോകാൻ പാകത്തിന് ഒഴിച്ചിട്ടിട്ട് ഉണ്ടെങ്കിൽ, വിൻസെൻ്റിൻ്റെ ത്രൂ പാസ്, അബൂബക്കറിൻ്റെ ഇടത് കാലിലേക്ക് ഒഴുകി ഒഴുകി എത്തും. അബൂന് എത്ര വേഗത്തിൽ എത്താൻ പറ്റും എന്ന് മനസ്സിലാക്കി ആ ബോൾ ഒഴുകി വരുന്നത് കാണാൻ തന്നെ ഒരു ചേല് ആണ്. ഫസ്റ്റ് ടച്ചിൽ വല തുളയും വിധം അബൂൻ്റെ ഇടംകാല് ഷോട്ടും. ഹാ!!! രോമാഞ്ചം. ദാ കണ്ടാ നീ,, ദിത് പോലെ…. ഇനിപ്പോ രണ്ട് ഡിഫണ്ടർമാരുടെ ഇടയിൽ പൂട്ടിക്കിടക്കാണെൽ അബൂ പിന്തിരിഞ്ഞ് ഓടുന്ന ഓട്ടം. എങ്ങോട്ട്, എത്ര വേഗത്തിൽ ഓടും, എങ്ങോട്ട് എത്തണം പന്ത്, വിൻസെൻ്റിനറിയാം. പന്ത് എത്തും. അതിപ്പോ കോർണർ ആയിക്കോട്ടെ, ഫ്രീകിക്ക് ആയിക്കോട്ടെ, ഈ പകുതിയിൽ നിന്നോ, ആ പകുതിയിൽ നിന്നോ ആയിക്കോട്ടെ. ഇടം കാല് കൊണ്ട്, അല്ലെങ്കിൽ നെഞ്ചില് എടുത്ത്, താളത്തിൽ കാലിലേക്കാക്കി, റോക്കറ്റ് പോലെ ഒരു ഷോട്ട്, അതല്ലെങ്കിൽ തല കൊണ്ട്,…

Read More

  ശനിയാഴ്ച്ച രാത്രി, 8:47 മിനിറ്റ് 33 സെക്കന്റ്.  ചെൽസി വേഴ്സസ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി നടക്കണ സമയം.  ഞങ്ങ കുരിക്കൽ ഗഡീസ് ക്ലബില് ബോംബിട്ടു.  ഞാൻ, ജാക്സൺ, പെടപ്പ്, സുമു സാരിവാലൻ.  ദി ഫോർ ദി പീപ്പിൾ സംഘം.  ചുമ്മാതല്ല, സംഭവം ഇരുക്ക് !!!    ചിത്തൂര് പള്ളിപ്പെരുന്നാള്. ഞങ്ങ ഫോർ ദി പീപ്പിൾ തലേന്നത്തെ ഗാനമേളക്ക് പോയി.  ഫോർ എന്നുദ്ദേശിക്കുന്നത് നാല് എന്നാണേ. അല്ലാതെ ജനങ്ങൾക്ക് വേണ്ടിയുള്ള നാൽവർ സംഘമല്ല.    ഞാൻ പുത്യേ ജോലിയും ഉപേക്ഷിച്ചതിന്റെ ചെലവായി ഒന്നര ലിറ്റർ ഹണിബീ അടിച്ചാണ് ഞങ്ങടെ പോക്ക്.    ജാക്സൺ അഥവാ ജാക്കി.  ക്രിസ്ത്യാനി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കള്ള് കുടി ഇല്ല. സിഗ്രറ്റ് വലിയാണ് കൂടുതൽ.  ശാന്ത സ്വഭാവം. പക്ഷെ ഞങ്ങൊഴികെ ആര് ജാക്കിയെന്ന് വിളിച്ചാലും കലിപ്പാവും. ഞങ്ങടവിടെ മിക്കടത്തേം നായടെ പേര് ജാക്കിയെന്നാ.  അപ്പൊ അതിറ്റോളെ വിളിക്കണ പോലെ നാട്ടേര് ഇവനേം “ടാ ജാക്ക്യേ ”…

Read More