Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

അമ്മയെന്ന വാത്സല്യവും അച്ഛനെന്ന വികാരവുമാണ് ഞാനെന്ന സത്യം. നേട്ടങ്ങൾ തെല്ലുമേ തിരികെ മോഹിക്കാത്ത ആത്മാർത്ഥ സ്നേഹത്തിൻ ഒരേയൊരു ഉറവിടം. തെറ്റുകളെത്ര ആവർത്തിച്ചാലും മാപ്പരുളീടുന്ന ഒരേയൊരു കോടതി. നൊമ്പരങ്ങളേറെ സഹിച്ചിടുമ്പോൾ ഓടിയെത്തുന്ന ദൈവത്തിൻ സന്നിദ്ധി. ചോരവിയർപ്പാക്കി ഊട്ടിയുറക്കി പേനും ഉറുമ്പും അരിച്ചിടാതെ. എന്റെ രോഗങ്ങളിൽ ഇമചിമമിടാതെ കാവലിരിക്കും പടയാളികൾ. അവരില്ലാത്ത ഈ ലോകം ഇരുൾമൂടി അർത്ഥശൂന്യമാകും. കണ്ണുള്ള കാലം കാഴ്ച്ചതൻ വിലയറിയില്ല എന്നപോലെ. സ്നേഹിച്ചീടുക കൂടെയുള്ള കാലം പശ്ചാതാപത്തിൻ വഴികൊടുക്കാതെ. കാരണം അവരാണ്‌ നമ്മുടെ പാപവും പുണ്യവും. അവരല്ലോ നമ്മുടെ സ്വർഗ്ഗവും നരകവും. റംസീന നാസർ

Read More

ഏകാന്തതയുടെ നോവ് തീരങ്ങളിൽ നൊമ്പരത്തിന്റെ ഉഷ്ണക്കാറ്റേറ്റിരിക്കുമ്പോൾ സംഗീതത്തിന്റെ സ്നേഹസാഗരത്തിൽ നീരാടാനിറങ്ങും. അതിന്റെ ലയത്തിലും താളത്തിലും മുങ്ങിക്കുളിച്ചു കയറുമ്പോൾ മനസ്സും ശരീരവും ആശ്വാസത്തിന്റെ തലോടലേറ്റു ആർദ്രമാകും. കാട്ടാളഹൃദയത്തെവരെ തന്റെ കാമുകനാക്കുന്ന ആ സർഗസംഗീതത്തിൽ ലയിച്ചു സുഖനിദ്ര പൂകും. റംസീന നാസർ

Read More

ജനിച്ചുവളർന്ന വീട്ടിൽ നിന്നും വിവാഹംകഴിച്ചു വിട്ടപ്പോളായിരുന്നു തിരിച്ചറിഞ്ഞത് സ്വന്തമായ ഇടം നഷ്ടപ്പെട്ട താൻ കേവലം അഭയാർത്ഥി മാത്രമെന്ന്. ഒരുമാസത്തെ ജോലിക്കിടയിൽ ഒന്നോ രണ്ടോ ദിവസം വിശ്രമിക്കാൻ അഭയം നൽകുന്നവരാണ് തന്റെ മാതാപിതാക്കളെന്നും . റംസീന നാസർ

Read More

“ഉമ്മാ ” എന്ന വിളികേട്ടാണ് ഞെട്ടിയുണർന്നത് . അപ്പോഴായിരുന്നു ആ വിളി പകൽക്കിനാവിൽ ആയിരുന്നെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും മനസ്സിന്റെ ഉള്ളിൽ എന്തോ നീറിപ്പുകയുന്ന പോലെ വല്ലാത്ത അസ്വസ്ഥത. ഒന്നു പുറത്തിറങ്ങി ഒരു ചായ കുടിച്ചാൽ ശരിയാകും നിന്റെ മൂഡോഫ് എന്നു പറഞ്ഞ കെട്ടിയോനുമായി പുറത്തിറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴിയിൽ ഒരാൾക്കൂട്ടം. വലിയ എന്തോ ആക്സിഡന്റ് ആണെന്നു തോന്നുന്നു എന്നു പറഞ്ഞപ്പോഴേക്കും ആൾക്കൂട്ടത്തിനടുത്തെത്തി. അപ്പോഴാണ് ചോരയിൽ കുളിച്ചുനിൽക്കുന്ന ഏക മകൻ ചുണ്ടിലുള്ള മുറിവിൽ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നു. പെട്ടെന്ന് അടുത്തുള്ള ആശിപത്രിയിൽ എത്തിച്ചെങ്കിലും മുറിവിന്റെ ആഴം കൂടുതലാണെന്നും പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും പറഞ്ഞു തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലേക്കു കുണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. പിന്നെ ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിലുള്ള കാത്തിരിപ്പായിരുന്നു. മുറിവെല്ലാം സർജറി ചെയ്തു കൂട്ടിതുന്നിയെങ്കിലും ചോരയിൽകുളിച്ചു നിൽക്കുന്ന മകന്റെ രൂപം എന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം ഇന്നും മാറിയിട്ടില്ല. റംസീന നാസർ

Read More

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ കുഞ്ഞുനാളിൽ തന്നെ എടുത്താൽ പൊങ്ങാത്ത ബാഗ്‌ചുമടുമായ് സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പഠനവും ഒരു ബാലവേല തന്നെ. കുഞ്ഞിക്കഥകളും കുഞ്ഞിക്കളികളും പകർന്നു നൽകി അവരുടെ നിഷ്ക്കളങ്ക ബാല്യം ആസ്വാദ്യമാക്കാൻ അനുവദിക്കുക. റംസീന നാസർ

Read More

“രക്തദാനം മഹാദാനം ” രക്തംവാർന്ന് മരണത്തോട് മല്ലടിച്ചു കിടന്ന അവളുടെ ജീവൻ നിലനിർത്താൻ രക്തദാനം ചെയ്യാൻ വന്നവരിൽ ജാതിയോ മതമോ വർണ്ണമോ ലിങ്ക വ്യത്യാസമോ ഇല്ലായിരുന്നു അവരെല്ലാം മനുഷ്യരായിരുന്നു അവരുടെ ചോരക്ക് ഒരേ നിറമായിരുന്നു അവരുടെയൊക്കെ പ്രാർത്ഥന അവളുടെ ജീവനു വേണ്ടിയായിരുന്നു. റംസീന നാസർ

Read More

കഥയിൽ ചോദ്യമില്ലാത്ത കടങ്കഥ പോലെയാണു ഓരോ ജീവിതവും. ചില ജീവിതങ്ങളെങ്കിലും ഉത്തരമില്ലാത്ത ചോദ്യക്കടലിൽ എന്നും മുങ്ങിത്തപ്പിക്കൊണ്ടിരിക്കും. തുഴനഷ്ടപ്പെട്ട തോണിക്കാരെനെ പോലെ. റംസീന നാസർ

Read More

ഘടികാരസൂചിക മുന്നോട്ട് ചലിച്ചപ്പോളും കാലത്തിന്റെ കൊടുങ്കാറ്റിൽ ആയുസ്സിന്റെ കണക്കുപുസ്തകത്തിലെ ഓരോ ഏടുകളും പറിഞ്ഞുപോയപ്പോളും ഓർത്തിരുന്നില്ല. കൊഴിഞ്ഞുപോയത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതത്തിന്റെ അമൂല്യസമയവും ദിനരാത്രങ്ങളുമാണെന്നും. ബാക്കിയുള്ളത് കേവലമൊരു അടയാളം മാത്രമെന്നും. റംസീന നാസർ

Read More

പൂമുഖത്തെ തറയിൽ നിർജ്ജീവമായ അയാളുടെ ശരീരത്തിനു ചുറ്റും നിൽക്കുന്നർവക്കു പോലും ആ കാഴ്ച്ച കണ്ടുനിൽക്കാനായില്ല. കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ ഏങ്ങലുകൾ മാത്രം ഇടക്കു പുറത്തേക്കു വന്നു കൊണ്ടിരുന്നു. “ആ കുട്ടിയെ അവിടെന്നു പിടിച്ചെഴുനേൽപിച്ചു അകത്തു കൊണ്ടുപോയി കിടത്തു ” കൂട്ടത്തിൽ നിന്നും കാരണവരെ പോൽ തോന്നിക്കുന്ന വൃദ്ധൻ വിളിച്ചു പറഞ്ഞു. “ഇനിയെങ്ങിനെ എന്റെ മോൾ ജീവിക്കും അവനില്ലാതെ ” നെഞ്ചുപൊട്ടി പറഞ്ഞു കരയുന്ന അവളുടെ അമ്മക്കറിയില്ലല്ലോ അവനോടൊപ്പം അവളും മരിച്ചിവെന്ന്. ജീവനുള്ള ജഡം മാത്രമാണു തന്റെ മകളെന്ന് . റംസീന നാസർ

Read More

അവനോടുള്ള കോപം പരിണാമം ചെയ്തായിരുന്നു പ്രണയവും അവന്റെ കുഞ്ഞിന്റെ അമ്മയുമായത്. പക്ഷെ അവന്റെ പരിണാമങ്ങൾക്കു അവസാനമില്ലാതെ വന്നപ്പോളായിരുന്നു അവൾ തന്റേടമുള്ള സ്ത്രീയിലേക്കു പ്രയാണം ചെയ്തതും യാഥാർഥ്യ ബോധത്തോടെ ജീവിച്ചതും. റംസീന നാസർ

Read More