Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

പ്രഭാതം മുതൽ ശരീരത്തിനും മനസ്സിനും വിശ്രമമില്ലാതെ ജോലിയെടുത്തുണ്ടാക്കുന്ന തുച്ഛം ശമ്പളത്തിന്റെ പോലും പങ്കുപറ്റുന്ന വീട്ടുകാരും നാട്ടുകാരും ഒരിക്കൽ പോലും അവനു സുഖമാണൊ എന്നു വിളിച്ചന്വേഷിക്കാറില്ല. വെള്ളപ്പൊക്കം വന്നാലും പൊള്ളുന്ന വെയിലിൽ വെന്തു മരിച്ചാലും അവൻ നാട്ടുകാരുടെ സുഖത്തിനു വേണ്ടി വിയർപ്പൊഴുക്കി കൊണ്ടേയിരിക്കണം. അതാണു ഓരോ പ്രവാസിയുടെയും അവസ്ഥ. റംസീന നാസർ

Read More

മധുരിക്കും മാമ്പഴക്കാലമൊക്കെ ഒരുപാട് കാതം അകലെയായി. വേനലവധിയുടെ ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ മുറ്റത്തും തൊടിയിലും അയൽവീട്ടിലെ മാഞ്ചോട്ടിലും മാമ്പഴം പെറുക്കി നടന്നതും പാതി കൊത്തിയ മാമ്പഴം കഴുകാൻ പോലും കാത്തുനിൽക്കാതെ കടിച്ചു പറിച്ചു നടന്ന കുട്ടിക്കാലമൊക്കെ ഇന്നലകളിലെ ഓർമ്മകളിൽ മാത്രം ബാക്കിയായി. റംസീന നാസർ

Read More

മനുഷ്യരൂപം പ്രാപിച്ചു ഭൂമിയിൽ അവതരിച്ച മാലാഖമാർ. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരേയുള്ള ജീവിതയാത്രയിൽ അവരുടെ നിഷ്ക്കളങ്ക സേവനം അനുഭവിക്കാത്തവർ വിരളം ഈ ഭൂവിൽ. റംസീന നാസർ

Read More

മുഖപുസ്തകത്തിൽ ഏതാനം ദിവസങ്ങൾക്കു മുമ്പ് ഗർഭകാലവും പ്രസവവും വളരെ ലാഘവത്തോടെ എഴുതിയ ഒരു കുറിപ്പ് വായിച്ചപ്പോഴാണ് ഞാൻ അനുഭവിച്ച പ്രസവമെന്ന ഭീകരമായ അവസ്ഥ ഓർമ്മ വന്നത്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം നടത്തി വിജയിച്ച ആ കുറിപ്പ് വായിച്ചപ്പോൾ സത്യത്തിൽ ഭയമാണ് തോന്നിയത്. കാരണം ജനങ്ങൾക്കിടയിലേക്കു ഇതുപോലുള്ള തെറ്റായ വിവരങ്ങൾ നൽകി അതനുകരിച്ചു അപകടങ്ങൾ നേരിടുന്ന ഒരു ജനതയെ ഓർത്തുള്ള ഭയമാണ് എന്റെ അനുഭവം ഇവിടെ എഴുതാൻ പ്രേരിപ്പിച്ചത്. 22.4. 2004 അവസാന പീരിയഡ്‌സ് ദിവസം പതിവിലധികം ബ്ലീഡിങ്ങും അകാരണമായ ടെൻഷനും ഉള്ളിൽ നിറഞ്ഞിരുന്നു. അപ്പോഴൊന്നും സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല ജീവിതത്തിൽ നേരിടാൻ പോകുന്നത് ഭീകരമായ അവസ്ഥയാണെന്നത്. ഗ്യാസ്‌ട്രബിൾ പ്രശ്നം കൂടെപ്പിറപ്പായി കുഞ്ഞുനാൾ മുതൽ കൂടെ ഉണ്ടായിരുന്നു. വിവാഹം വരുത്തിയ ജീവിത സാഹചര്യങ്ങൾ അതിന്റെ അസ്കിത കൂട്ടിയപ്പോൾ ഇടക്കിടക്കു കടന്നു വന്നിരുന്ന വിരുന്നുകാരനായ വയറുവേദന സ്ഥിര സന്ദർശകനായി. കൂട്ടത്തിൽ ഭക്ഷണംകൂടി കഴിക്കാൻ പറ്റാതായപ്പോഴായിരുന്നു ഗ്യാസ്ട്രബിൾ സ്പെഷ്യലിസ്റ്റിനെ കണ്ടതും എൻഡോസ്കോപ്പി ചെയ്തു പെപ്റ്റിക്…

Read More

പുഞ്ചിരിയും പുണ്യമാണ്, മുതൽ മുടക്കില്ലാതെ നൽകാവുന്ന ദാനവുമാണത്‌. നിങ്ങളുടെ പുഞ്ചിരി വേദനിക്കുന്നവന്റെ മനസ്സിനു ആശ്വാസമേകുമെങ്കിൽ മടിക്കാതെ നൽകീടുവിൻ. റംസീന നാസർ

Read More

അകാലത്തിൽ വിധവയായി തനിക്കു വേണ്ടി ജീവിതം ഹോമിച്ച അമ്മയെ പുനർവിവാഹം നടത്തിയിട്ടെ താൻ വിവാഹിതയാകു എന്ന മകളുടെ വാശിക്കു മുമ്പിൽ അടിയറവു വെച്ചു വീണ്ടും വിവാഹിതയായി നിൽക്കുന്ന അമ്മയെ കണ്ടപ്പോളാണ് ആ മകൾക്ക് അന്നാദ്യമായി താൻ ജീവിച്ചെന്നു തോന്നിയതും മനസ്സു തുറന്നു ചിരിച്ചതും. റംസീന നാസർ

Read More

പകലിന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ്‌ ഓരോ വീട്ടമ്മയും. റംസീന നാസർ

Read More

വിശ്വാസത്തിന്റെ നേർരേഖയിൽ അവിശ്വാസത്തിന്റെ നേരിയ വിള്ളൽ വീണാൽ നഷ്ടമാകുന്നത് ബന്ധങ്ങൾക്കിടയിൽ അന്നുവരെ ഉണ്ടായിരുന്ന ആത്മാർത്ഥയാകും. റംസീന നാസർ

Read More

അതാതു സ്ഥാനങ്ങളിലേക്കു യോജ്യമല്ലാത്തവരെ തിരഞ്ഞെടുക്കപ്പെട്ടാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പ്രതീതി ആയിരിക്കും. റംസീന നാസർ

Read More

അവന്റെ ഓർമ്മകളാൽ തീർത്ത തടവറയുടെ കാവൽക്കാരി മാത്രമാണിന്നു ഞാൻ. അവന്റെ സ്വപ്നങ്ങളിൽ പോലും ഞാനിന്നു അന്യയായിരിക്കുന്നു. റംസീന നാസർ

Read More