Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

അക്ഷരവും അക്കങ്ങളും കൂട്ടിവായിക്കാൻ പഠിച്ച അന്നുമുതൽ എന്റെ വിരസതയിലും വിനോദങ്ങളിലും കൂട്ടുകാരി ആയിരുന്ന പുസ്തകങ്ങൾ . പിന്നീട് ജീവിതത്തിന്റെ തടവറയിൽ ഏകയായ നാൾമുതൽ എന്റെ  നിദ്രയുടെ കാവൽക്കാരിയും ജീവന്റെ മുന്നോട്ടുള്ള പ്രയാണത്തിനും കൂട്ടായതു ജീവിത ഗന്ധിയായ അനേകം പുസ്തകങ്ങൾ തന്നെ . റംസീന നാസർ

Read More

കറുത്തു മെലിഞ്ഞു അസ്ഥിക്കൂടമായ അവളെ കണ്ടമാത്രയിൽ അവന്റെ ഉള്ളിൽ അമ്മയോടുള്ള നീരസം ഇരട്ടിച്ചു. ചെറുപ്രായത്തിൽ വിധവയായ അമ്മക്ക് താങ്ങും തണലുമായിരുന്ന അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്ന അമ്മയുടെ നിർബന്ധം കൂടിവന്നപ്പോളായിരുന്നു ഒട്ടും താല്പര്യമില്ലാത്ത ആ വിവാഹത്തിനു സമ്മതിക്കേണ്ടി വന്നത്‌. പക്ഷെ വർഷങ്ങൾക്കു ശേഷം നിറവും രൂപ ഭംഗിയുമുള്ള പെണ്ണിനെ വിവാഹം കഴിച്ച അനിയന്റെ ജീവിതാവസ്ഥ കണ്ടപ്പോഴായിരുന്നു സ്വന്തം ഭാര്യ എത്ര മനോഹരിയാണെന്നു അവൻ തിരിച്ചറിഞ്ഞത് . സൗന്ദര്യമെന്നാൽ കേവലം ബാഹ്യമല്ലെന്ന തന്റെ അമ്മയുടെ ദീർഘവീക്ഷണത്തോട് ആദ്യമായി അവൻ നന്ദി പറഞ്ഞു . റംസീന നാസർ

Read More

നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു. ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല. പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു. ഭയാനകമായ ചിന്തകൾക്കൊണ്ട് എന്റെ രാവുകൾ നിദ്രാവിഹീനമായിരിക്കുന്നു. നീ ഇല്ലായ്മയിൽ ഞാൻ ഇന്നും മരിച്ചു കൊണ്ടേയിരിക്കുന്നു . റംസീന നാസർ

Read More

നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു. ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല. പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു. ഭയാനകമായ ചിന്തകൾക്കൊണ്ട് എന്റെ രാവുകൾ നിദ്രാവിഹീനമായിരിക്കുന്നു. നീ ഇല്ലായ്മയിൽ ഞാൻ ഇന്നും മരിച്ചു കൊണ്ടേയിരിക്കുന്നു. റംസീന നാസർ

Read More

ഓർമ്മവെച്ച നാൾമുതൽ ഇണപിരിയാത്ത കൂട്ടുകാരെ പോൽ ചോറും കറിയും പരസ്പര പൂരകങ്ങളായി നിലകൊളളുന്നു . ഒന്നിച്ചു നിന്നാൽ ഏറേ ആസ്വാദ്യമായതും മടുപ്പുളവാക്കാത്തതുമായ ഏക വിഭവവും ചോറും കറിയും തന്നെ. ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കണ്ടം തിന്നണമെന്നാണല്ലോ വെപ്പ്, പക്ഷെ മലയാളിയുടെ രസമുകുളങ്ങൾ ചോറും കറിയുമില്ലാതെ സംതൃപ്തമാകയില്ല. റംസീന നാസർ

Read More

സ്വന്തം വ്യക്തിത്വവും ഇഷ്ടങ്ങളും മറന്നു മറ്റുള്ളവർക്കു മുമ്പിൽ ജീവിത നാടകമാടിയപ്പോളൊക്കെ അവൾ നല്ലവളായിരുന്നു . എന്നാൽ ജീവിതയാത്രയുടെ വഴിത്താരയിൽ അവൾ സ്വയം തിരിച്ചറിഞ്ഞു ജീവിച്ചു തുടങ്ങിയപ്പോളായിരുന്നു അവൾ തന്നിഷ്ടക്കാരിയും അഹങ്കാരിയുമായി മാറിയതും കുടുംബത്തിൽ കയറ്റാൻ കൊള്ളരുതാത്തവളായതും. റംസീന നാസർ

Read More

കത്തിയമരുന്ന വേനലിന്റെ കൊടും താപമേറ്റു വിണ്ടുകീറിയ ഭൂവിന്റെ വിരിമാറിലേക്കു ആശ്വാസത്തിന്റെ നനുത്ത തലോടലായ്‌ വാനം തെളിനീർ പൊഴിച്ചിടുമ്പോൾ അവളുടെ ഹൃദയം നനഞ്ഞുതിർന്നു . പുതുമഴ നനഞ്ഞ മണ്ണിന്റെ മാസ്മരിക ഗന്ധം അവിടമാകേ പരന്നു. മഴക്കായ് കരഞ്ഞു തളർന്ന വേഴാമ്പൽ മനംനിറയെ ദാഹം തീർത്തു. വേനൽമഴയുടെ ആദ്യസ്പർശനത്താൽ തളിരണിഞ്ഞു മുല്ലവള്ളിയും ചെമ്പകവും സൂര്യതാപമേറ്റു കരിഞ്ഞുണങ്ങിയ മണ്ണിനും മനസ്സിനും പ്രതീക്ഷകളുടെ പുതുജീവൻ നൽകുന്നു ഓരോ വേനൽമഴയും. റംസീന നാസർ

Read More

മേടമാസച്ചൂടിലും വാടാതെ മങ്ങാതെ സ്വർണ്ണനിറം ചാലിച്ചു പുഞ്ചിരിച്ചു തലയാട്ടി എന്നോടു കിന്നാരം പറഞ്ഞിരുന്ന എന്റെ മുറ്റത്തെ കണിക്കൊന്നയെ കൺകുളിർക്കെ കണികണ്ടുണർന്നിരുന്ന ആ ബാല്യമിന്നും. മനസ്സിന്റെ വാൽക്കണ്ണാടിയിൽ ഓർമ്മകളുടെ പച്ചത്തുരുത്തിൽ പൊന്നിൻ കണിയായ് പുൽകിയുണർത്തീടുന്നു. റംസീന നാസർ

Read More

കലിതുള്ളി ഓടിപ്പോകുന്ന ത്രേസ്സ്യാമ്മയെ കണ്ടു കൊണ്ടാണ് ചെത്തുകാരൻ ദിവാകരൻ കള്ളുചെത്തി ആ വഴി വന്നത്. ”അമ്മച്ചി അമ്മച്ചി ” എന്നു വിളിച്ചു പിന്നാലെ വേലക്കാരി ജാനുവും. ഇത്‌ കണ്ടു കാര്യമറിയാനുള്ള വ്യഗ്രതക്ക് സഹനമില്ലാതായപ്പോൾ ജാനുവിനെ വഴി തടഞ്ഞു. ”അല്ല ജാനു എന്താ പ്രശ്നം എങ്ങോട്ടാ ?ശരംവിട്ട കണക്കെ ഈ പായുന്നത് “ തന്റെ വഴിതടഞ്ഞ ദിവാകരനെ സമാധിനിപ്പിക്കാൻ വേണ്ടി ജാനു കിതച്ചു കൊണ്ട് ഇത്രയും പറഞ്ഞൊപ്പിച്ചു. ” എന്റെ ദിവാകര, നമ്മുടെ ജോസ്മോൻ ആ പുലയത്തി പെൺകുട്ടിയെ രജിസ്റ്റർ ചെയ്തുപോലും പള്ളിയിൽ പോയി മിന്നും കെട്ടിയെന്നാ കേട്ടത് അത് കേട്ടപാട് അരിശം മൂത്തു ഇറങ്ങിയോടിയതാ അമ്മച്ചി “. അത്രയും പറഞ്ഞു തീർത്തു ജാനു വീണ്ടും ഓട്ടം തുടർന്നു. എന്തൊക്കെ പുലിവാലാണോ ഇന്ന് സംഭവിക്കാൻ പോണത്. അല്ലെങ്കിലേ അമ്മച്ചിക്ക് കീഴ്ജാതിക്കാരോടും നിറംകുറഞ്ഞവരോടും പണ്ടേ പുച്ഛമാ അപ്പോഴാണ് സ്വന്തംമോൻ ചെയ്ത ഈ പണി. ഓടുന്നതിനിടയിൽ ജാനുവിന്റ് ഓർമ്മ വർഷങ്ങൾ പിറകോട്ടു ജോസിന്റെ ബാല്യത്തിലേക്കു സഞ്ചരിക്കുകയായിരുന്നു.…

Read More

ഡിസംബർ മഞ്ഞു പൊഴിയുന്ന തണുത്തുറഞ്ഞ ഒരു ദിനമായിരുന്നത്. ജീവതത്തിൽ ആദ്യമായുള്ള വിമാന യാത്ര, അതും മുലകുടി മാറാത്ത മകനുമായി ഒറ്റക്കു യാത്ര ചെയ്യേണ്ടിവരുന്നതിന്റെ അങ്കലാപ്പും പരിഭ്രമവും ഒരുവശത്ത് ഉമ്മയെ പിരിഞ്ഞു പോകുന്നതിലുള്ള അതിയായ സങ്കടം മറുവശത്ത്. വായടക്കാതെയുള്ള മോന്റെ കരച്ചിലും കയ്യിലുള്ള ബാഗിന്റെയും കനവും മനസ്സിലെ നൊമ്പരത്തിന്റെ കനവും തിങ്ങി നിറഞ്ഞൊരു യാത്ര. ആ യാത്രയിലാണ് വിമാനത്താവളത്തിൽ വെച്ചു ആദ്യമായി അയാളെ കണ്ടത്. കയ്യിൽ നിറം മങ്ങിയ ഒരു ബാഗും, ദയനീയത തിങ്ങി നിറഞ്ഞ മുഖവും കണ്ണിൽ സങ്കടത്തിന്റെ നീർച്ചാലുകളും നന്നേ ശോഷിച്ച രൂപവുമുള്ള അയാളെ കണ്ടമാത്രയിൽ മനസ്സ് ഏതോ നൊമ്പരത്തിൽ കൊളുത്തി വലിച്ചു. ഒരുപക്ഷെ മക്കളെയും കുടുംബത്തെയും വിട്ടു പോകുന്നതിന്റെ സങ്കടമാകാം ആ മുഖത്തു നിഴലിച്ചു നിൽക്കുന്നതെന്നു തോന്നി. മോനെ തന്നെ നോക്കിയിരിക്കുന്ന അയാളെ കണ്ടപ്പോൾ വർഷത്തിൽ ഇരുപത്തെട്ടു ദിവസം മാത്രം സ്നേഹിക്കാൻ വിധിക്കപ്പെട്ടിരുന്ന പ്രവാസിയായ ഉപ്പയുടെ മുഖമാണ് ഓർമ്മ വന്നത്. വിമാനത്താവളത്തിലെ നീണ്ട വരിയിൽ കുഞ്ഞിനേയും എടുത്തു നിൽക്കുന്ന…

Read More