Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

എന്റെ ഹൃദയത്തിൻ പൂന്തോപ്പിൽനിന്നു പറിച്ചെടുത്ത മോഹത്തിൻ പനിനീർപൂക്കൾക്ക്. നിന്റെ പ്രണയത്തിൻ വർണ്ണമായിരുന്നു. നിന്റെ ഓർമ്മകളുടെ സുഗന്ധമായിരുന്നു. നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ വസന്തമായിരുന്നു. നാം നെയ്തെടുത്ത മോഹങ്ങളുടെ പൂക്കൾകൊട്ടാരമായിരുന്നു. സഫലമാകാത്ത പ്രണയത്തിന്റെ വാടിയ പനിനീർചെണ്ടുകളായിരുന്നു. റംസീന നാസർ

Read More

തൊണ്ട വരണ്ടുണങ്ങി എന്റെ കവിൾത്തടം നനഞ്ഞുതിർന്നു. നിന്നെ സ്നേഹിച്ച തെറ്റിൻ ശാപമോ ! നീ തീർത്തുപോയൊരീ ഏകാന്തത. വാടിക്കരിഞ്ഞുപോയ് എന്റെ മോഹങ്ങളും. കണ്ണീരിലായെന്റെ കുഞ്ഞുസ്വപ്നങ്ങളും. നിന്റെ ഓർമ്മതൻ തടവറയിൽ കഴിയുന്നു ഞാനൊരു ഭ്രാന്തിയായി. ഒരു ജന്മംകൂടെ നീ എനിക്കേകുക എന്റെ സ്വപ്നങ്ങൾ സായൂജ്യമാക്കാൻ. കാത്തിരിപ്പു ഞാനെൻ ഉമ്മറപ്പടിയിൽ വൃഥാ – നീ തീർത്തുപോയ തടവറയിൽ. റംസീന നാസർ

Read More

നിണം ചാലിച്ചെഴുതിയിരുന്ന പ്രണയലേഖനങ്ങൾക്ക് ആത്മാർത്ഥയുണ്ടായിരുന്നു അവ കാവ്യാത്മകമായിരുന്നു. ഇന്നു കമിതാക്കൾ നിണമൊഴുക്കുന്നത് അത്രയും കാവ്യാത്മകമായ അതേ പ്രണയത്തിനു തന്നെ. റംസീന നാസർ

Read More

ആത്മാർഥമായി പ്രണയിച്ചവനും ഹൃദയം പകുത്തു നൽകിയവനും . ‌ അവളുടെ ശരീരത്തെ  ആയിരുന്നു. പരിശുദ്ധ പ്രണയമെന്നത് കേവലം മാംസനിബിഢമായി മാറിയ ഈ കലികാലമെത്ര ദുസ്സഹം. റംസീന നാസർ

Read More

എനിക്കു പ്രിയമുള്ള ഓർമ്മകൾ സമ്മാനിച്ചവള്‍. നൊമ്പരത്തിൽ ചേർത്തു പിടിച്ചവൾ. സന്തോഷത്തിൽ മതിമറന്നു ചിരിച്ചവള്‍. ഞാൻ പേറുന്ന ഭാരങ്ങൾക്ക് കൈത്താങ്ങു നൽകുന്നവൾ. എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റിയവൾ. എന്റെ ജീവനു വർണ്ണം നൽകുന്നവൾ. എന്റെ ജീവന്റെ പാതിയായവൾ. എന്റെ ഹൃദയത്തിൻ കാവൽക്കാരി, എന്റെ സ്വന്തം പ്രിയതമ. റംസീന നാസർ

Read More

എന്റെ പ്രിയതമേ ! അവളുടെ ചെവിയോട് മുഖമടുപ്പിച്ചു പ്രണയം തുളുമ്പുന്ന സ്വരത്തിൽ അവൻ മൊഴിഞ്ഞതേ ഓർമ്മയുള്ളു . ചാടിയെഴുനേറ്റു കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ എടുത്തു അയാളുടെ മടിയിൽ ഇരുത്തി അമർഷത്തോടെ ഭർത്താവിനെ നോക്കിയവൾ . “ഒരു വർഷം മുമ്പ് പ്രിയതമേ എന്ന നിങ്ങളുടെ വിളിയുടെ ഫലമാ മനുഷ്യാ ആ മടിയിലിരിക്കുന്നത് മേലിൽ ആ വിളിയുമായ് എന്റെ അടുത്തു വന്നേക്കരുത് “. അത്രയും പറഞ്ഞു കലിതുള്ളി നടന്നു പോകുന്ന ഭാര്യയെ നിർവികാരതയോടെ നോക്കിയിരുന്നവൻ .🙄 റംസീന നാസർ

Read More

അകാലത്തിൽ അമ്മ വേർപിരിഞ്ഞപ്പോൾ ഇനിയെന്തു ചെയ്യുമെന്ന ചോദ്യ ചിന്നത്തിനു മുമ്പിൽ പകച്ചു നിൽക്കാതെ തലയിൽ ഒരു തോർത്തു മുണ്ടുചുറ്റിക്കെട്ടി അടുക്കളയിൽ കുന്നുകൂടിയ പാത്രം കഴുകിത്തുടക്കുന്ന അച്ഛനെ കണ്ടപ്പോൾ മനസ്സിലാക്കിയിരുന്നു അച്ഛൻ വെറുമൊരു പോലീസ് ആഫീസർ മാത്രമല്ല നല്ലൊരു വീട്ടച്ഛൻകൂടിയാണെന്ന് . റംസീന നാസർ

Read More

2.2.2024 ഷാർജ ഡിയർ ചാക്കോച്ചൻ, എത്രയും പ്രിയപ്പെട്ട ചാക്കോച്ചൻ അറിയുന്നതിനു വേണ്ടി പഴയൊരു ആരാധികയുടെ എഴുത്ത്. താങ്കൾക്കും കുടുംബത്തിനും സുഖമാണെന്നു വിശ്വസിക്കുന്നു അതിനായ് പ്രാർത്ഥിക്കുന്നു. പ്രിയയും മോനും എന്തു പറയുന്നു? വർഷങ്ങൾക്കു മുമ്പ് അതായത് താങ്കളുടെ അനിയത്തിപ്രാവ് സിനിമ കണ്ടതിനു ശേഷം തലയിൽകയറി പിടിച്ചതാണ് അങ്ങയോടുള ആരാധന. അന്നു സ്കൂളിൽ എന്നെപ്പോലെ ആരാധന മൂത്ത ഒരുപാട്‌ കൂട്ടുകാരുമുണ്ടായിരുന്നു. അങ്ങയുടെ സിനിമയുടെ വോൾപോസ്റ്റ് നോക്കി വെള്ളമിറക്കി നിൽക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം. അനിയത്തിപ്രാവ് സിനിമ എത്ര തവണ കണ്ടുവെന്ന് ഇന്നും ഓർമ്മയില്ല, അതിൽ മിനിയുമായുള്ള കല്യാണം മുടങ്ങിയ ആ സീൻ വരുമ്പോൾ ഏങ്ങലടിച്ചു കരഞ്ഞിട്ടുണ്ട് ഞാനും കൂട്ടുകാരികളും. അന്നു മുതൽ ശാലിനിയും ചാക്കോച്ചനുമായിരുന്നു ഏറ്റവും പ്രിയപ്പെട്ട ജോഡി. ചാക്കോച്ചന്റെ കൂടെ വേറെയൊരു നടിയും ഇഴകിചേർന്നു അഭിനയിക്കുന്നത് ഞങ്ങൾക്കിഷ്ടമല്ലായിരുന്നു. നിറം സിനിമയിൽ ജോമോൾ നിങ്ങൾക്കിടയിൽ വന്നപ്പോൾ ഏറ്റവും വിഷമിച്ചതും ഞങ്ങൾ തന്നെയായിരുന്നു. ക്ലൈമാക്സ് വന്നപ്പോഴായിരുന്നു ഞങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടിയത്‌ 🥺.…

Read More

മനസ്സ് മരവിച്ച ഇക്കാലത്തു മനുഷ്യത്വത്തിനു എന്തു സ്ഥാനം. ഉന്നത സ്ഥാനം നൽകി ബഹുമാനിച്ചും ശുശ്രൂശിച്ചും പോന്നിരുന്ന വൃദ്ധജനങ്ങളെ പുറം കാൽ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുന്ന വർത്തമാന കാലം. മക്കളെ കൊലചെയ്യുന്ന അമ്മയും അച്ഛന്റെ കുഞ്ഞിനെ പ്രസവിച്ച മകളും പണത്തിനു വേണ്ടി കൂടെപ്പിറപ്പുകളെ ഒറ്റിക്കൊടുക്കുന്നു സഹോദരങ്ങളും. മാനുഷിക മൂല്യവും മനുഷ്യത്വവും നഷ്ടപ്പെട്ടതിന്റെ പ്രതീകങ്ങൾ തന്നെ. അയൽവാസിയെ രക്തബദ്ധത്തെക്കാൾ സ്നേഹിച്ചിരുന്ന കാലമൊക്കെ വിദൂരമായിരിക്കുന്നു. സഹോദര മതങ്ങളെ ആദരവോടും ബഹുമാനത്തോടും കണ്ടിരുന്ന കാലമൊക്കെ പോയിമറഞ്ഞു. കരുണയും ദയയും മനുഷ്യ മനസ്സിൽ നിന്നും മാഞ്ഞുപോയ ഇക്കാലത്തു ശാന്തിയും സമാധാനവും മാത്രമല്ല മനുഷ്യത്വവും അപ്രത്യക്ഷമായിരിക്കുന്നു. റംസീന നാസർ

Read More

“ഒറ്റകുട്ടിയായ നീ എന്തു ഭാഗ്യവതിയാ ,ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം നിനക്കു മാത്രം ലഭിക്കുമല്ലോ? സഹോദരങ്ങളുമായി വഴക്കിടേണ്ട, ആവശ്യമുള്ളതൊക്കെ നിനക്ക് പെട്ടെന്നു വാങ്ങി തരുമല്ലോ അവർ “, കുട്ടിക്കാലത്തു കൂട്ടുകാരികൾ പറഞ്ഞപ്പോൾ താനാണ് ഏറ്റവും ഭാഗ്യവതിയെന്നു കരുതിയ നാളുകൾ. എന്നാൽ സഹോദരങ്ങളോടൊപ്പം കൂട്ടുകുടുംബത്തിൽ കഴിയുന്ന കൂട്ടുകാരികളുടെ വീട്ടിലെ ഓരോ ആഘോഷങ്ങളിലും പങ്കെടുത്തപ്പോൾ കിട്ടിയ മാനസിക ഉല്ലാസമൊന്നും ഒറ്റക്കുട്ടിയായ തനിക്കു ലഭിച്ചിടാതെ വന്നപ്പോളുള്ള തിരിച്ചറിവായിരുന്നു, പങ്കുവെക്കാൻ കൂടെപ്പിറപ്പുകൾ കൂടെയുള്ള സംതൃപ്‍തിയൊന്നും ഒറ്റക്കു നേടുമ്പോൾ ലഭിച്ചിരുന്നില്ലെന്ന്. റംസീന നാസർ

Read More