Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

മദ്യപിച്ചു വാഹനമോടിച്ച് അപകടംപറ്റി അബോധാവസ്ഥയിലായ മകന്റെ ദുരവസ്ഥക്ക് കാരണം, മരുമകളുടെ ജാതക ദൂശ്യമാണെന്നാരോപിച്ചു നിരന്തരം അവൾക്കുമേൽ പഴിചാരി സ്വന്തം മകൻ ചെയ്ത തെറ്റിനെ നിസ്സാരവൽക്കരിച്ചു കാണുന്ന അമ്മമാരാണു നമ്മുടെ സമൂഹത്തിന്റെ ശാപം. റംസീന നാസർ

Read More

കാത്തിരിപ്പ് എന്നും പ്രതീക്ഷയാണ്. പക്ഷെ ആത്മാർത്ഥത തൊട്ടുതീണ്ടാത്ത കള്ളനാണയങ്ങൾ നിഷ്‌ക്കളങ്കരായ ചിലർക്കു മുമ്പിൽ അടച്ചിടുന്ന വാതിൽ, തുറക്കുമെന്ന പ്രതീക്ഷയോടെ വൃഥാ കാത്തിരിക്കുന്ന ചിലരുണ്ട്. ഒരിക്കലും തുറക്കപ്പെടാത്ത അത്തരം കൗശലക്കാർക്ക് വേണ്ടി കാത്തിരുന്ന് ജീവിതം ഹോമിച്ചാടാതിരിക്കുക. റംസീന നാസർ

Read More

പുലർച്ചെ അഞ്ചുമണിക്ക് ഉറക്കമുണർന്നാൽ അടുക്കളയിൽ പ്രാതലും ഉച്ചയൂണും ഒരുമിച്ചുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഭർത്താവിനുള്ള പ്രാതലും ഉച്ചഭക്ഷണവും പാത്രത്തിലാക്കി ജോലിക്ക് പറഞ്ഞു വിടുമ്പോഴേക്കും ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ്. ഇനിയൊന്നു വിശ്രമിക്കാമെന്നു വെച്ചാൽ അതും നടക്കില്ല, മോൻ ഉണരുന്നതിനു മുമ്പ് അലക്കലും തൂക്കലും തുടക്കലും കുളിയും കഴിയണം ഇല്ലെങ്കിൽ മോൻ ഉണർന്നാൽ അവനെ വെച്ചുള്ള ഒരു പണിയും നടക്കില്ല എന്നു മാത്രമല്ല പതിനൊന്ന്മാസം മാത്രമായ അവനെ നോക്കാനോ ഏൽപ്പിക്കാനോ ആരുമില്ല താനും.  പണികൾ എല്ലാം തീർത്തു ഒന്ന് നടുനിവർത്താൻ ഇരുന്നതേയുള്ളു മോൻ ഉണർന്നു കരച്ചിൽ തുടങ്ങിയതും ഒന്നിച്ചായിരുന്നു.  മുലപ്പാൽ കുടിക്കുന്ന പ്രായം ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണിൽകണ്ടതൊക്കെ പെറുക്കി വായയിൽ കൊണ്ട്പോകും . നേരംവെളുത്തു അത്രയും സമയമായിട്ടും ജലപാനം നടത്തിയിട്ടില്ലെന്ന് ഓർമ്മവന്നത് വയറിനുള്ളിലെ ഗുളു ഗുളു ശബ്ദം കേട്ടപ്പോഴാണ്. ഇനി മോൻ ഉറങ്ങിയാലേ ബാക്കിയുള്ള പണികൾ നടക്കു. അവനെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു ഉറക്കാൻ കിടത്തിയാലും മുലപ്പാൽ കുടിച്ചു വറ്റിച്ചാലേ അവനുറങ്ങുമായിരുന്നുള്ളു.  ഗൾഫിൽ വരുന്ന സമയം യാത്രപറയാൻ…

Read More

തിരക്കൊഴിഞ്ഞു തിരക്കാൻ ചെന്നാൽ തിരികെ തിരക്കാൻ ആരുമുണ്ടാവില്ല തിരക്കിലും തിരക്കി വരുന്നതത്രെ യഥാർത്ഥ സ്നേഹം. റംസീന നാസർ

Read More

സഹായം കേവലം ഒരു പുഞ്ചിരിയാണെങ്കിൽക്കൂടി അർഹിക്കുന്നവർക്ക് നൽകുക കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു. പ്രതിഫലം ഇച്ഛിച്ചോ  തിരികെ സഹായം പ്രതീക്ഷിച്ചോ നിങ്ങൾ സഹായം ചെയ്യാതിരിക്കുക കാരണം അതു നിങ്ങളുടെ മനസ്സമാധനം തകർത്തേക്കാം സഹായ വാഗ്‌ദാനങ്ങളുമായി വരുന്നവരെ വിശ്വസിക്കാതിരിക്കുക അവർ നിങ്ങളെ ചതിയിൽ അകപ്പെടുത്തിയേക്കാം. ഇരുകൈ അറിയാതെ ആത്മാർത്ഥയോടെ സഹായം ചെയ്യുന്നവർ ഇക്കാലത്തു വിരളമാണ്. ചെയ്യുന്ന സഹായങ്ങൾ പോലും കോൺടെന്റ്കളാക്കി അതിൽ നിന്നും ലാഭം നേടിയെടുക്കുന്ന ആധുനിക ലോകമെത്ര വിചിത്രം. റംസീന നാസർ

Read More

ദൈവത്തിന്റെ വികൃതിയോ അതോ വിധിയുടെ ക്രൂരതയോ ജന്മനാ തടവറയിൽ കഴിയാൻ വിധിക്കപ്പെട്ട ചിലരുണ്ട്. സമൂഹത്തിന്റെ ചോദ്യത്തെയും ആളുകളുടെ നോട്ടത്തെയും ഭയന്നു ഒരു തെറ്റും ചെയ്തിടാത്ത അവരെ സമൂഹത്തിൽ നിന്നും അകറ്റിമാറ്റി നാലു ചുമരുകൾക്കുള്ളിൽ തടവുപുള്ളികളെപ്പോൽ കഴിയുന്ന ഭിന്നശേഷിക്കാർ. അവരും മനുഷ്യരാണു ജീവിക്കാൻ അവകാശമുള്ള യഥാർത്ഥ മനുഷ്യർ. എന്നാൽ ദൈവത്തിന്റെ കൈപ്പിഴവിൽ തടവറക്കുള്ളിൽ അകപ്പെട്ടവർ. റംസീന നാസർ

Read More

ജനിച്ചു അന്നുവരെ കണ്ടിടാത്ത ചുറ്റുപാടിലേക്കും ജീവിത സാഹചര്യത്തിലേക്കും അവളെ പറിച്ചുനട്ടപ്പോൾ ലഭിച്ച പേരായിരുന്നു മരുമകൾ. അന്നവൾക്ക് നഷ്ടമായത് മകളെന്ന പേര് മാത്രമായിരുന്നില്ല സ്വന്തമായിരുന്ന ഇടം കൂടിയായിരുന്നു. അന്ന് മുതൽ ജനിച്ചവീട്ടിൽ അവൾ കെട്ടിച്ചുവിട്ടവളും ഭർതൃ വീട്ടിൽ കയറിവന്നവളുമായി. മകളെന്ന പേരും മേൽവിലാസവും പണയപ്പെടുത്തി അവൾക്ക് തീറെഴുതി കിട്ടിയതത്രെ മരുമകളെന്ന ആസ്ഥാന പട്ടം. റംസീന നാസർ

Read More

ഒറ്റപ്പെട്ട ചില മനുഷ്യരുടെ ഒറ്റപ്പെടലിന്റെ കഥകൾക്ക് ചെവികൊടുക്കാൻ പറ്റിയിരുന്നെങ്കിൽ. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ ചെറുവിരൽ നൽകി അവര്‍ക്കൊരു താങ്ങാവാൻ കഴിയുമെങ്കിൽ. ഒരായുസ്സിന്റെ സ്നേഹവും നന്ദിയും അവർ നിങ്ങൾക്കു നൽകിടും. കാരണം ഒറ്റപ്പെടലിന്റെ വേദന അതി ഭീകരമാണ് . മനുഷ്യമനസ്സിന്റെ സമനില തെറ്റിക്കുന്ന ഭീകരാവസ്ഥ . റംസീന നാസർ

Read More

അവൾ ശരീരം വിറ്റതും അവൻ മോഷ്ടാവായതും വിശപ്പെന്ന വികാരത്തിൻ മുന്നിലായിരുന്നു . പ്രണയത്തിന്റെ ഊഷ്മളതയും വിരഹത്തിത്തിന്റെ വേദനയും വാഴ്ത്തിപ്പാടിയവരൊക്കെ കാണാതെ പോയതും എരിയുന്ന വയറിന്റെ നൊമ്പരമായിരുന്നു . റംസീന നാസർ

Read More

കൂടെനിന്നു തോളിലിരുന്ന് ചെവിതിന്നുന്ന മനുഷ്യ ജന്മങ്ങളേക്കാൾ ഉത്തമരത്രെ. ഒരുനേരം വിശപ്പടക്കാൻ നൽകിയ ഭക്ഷണത്തിന് നന്ദിയോടെ വാലാട്ടി പോകുന്ന തെരുവ്‌ പട്ടികൾ. റംസീന നാസർ

Read More