Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

കതിർമണ്ഡപത്തിൽ ഉടുത്തൊരുങ്ങി നിൽക്കും കല്യാണപെണ്ണിന്റെ ചേലോടെ. നാണം കുണുങ്ങി തലതാഴ്ത്തി നിൽപ്പു വെള്ള നിറമുള്ള മന്ദാരം. അവളുടെ കവിളിണ തഴുകിയെത്തിയ കാറ്റിന്റെയും പുൽകിയുണർത്തിയ മഴയുടെയും പ്രണയലാളനങ്ങളാൽ കൂമ്പിയടഞ്ഞ ഇതളുകളും. പ്രണയ താബത്തിൻ പാരമ്യതയിൽ പൂത്തുവിടർന്നു, മത്തുപിടിപ്പിക്കും ലഹരിയോടെ സുഗന്ധം പരത്തുന്നു മന്ദാരമെന്നും. ഐശ്വര്യത്തിൻ പ്രതീകമായി സ്വയം സമർപ്പിക്കും അർച്ചനക്കായ്. റംസീന നാസർ

Read More

വിവാഹം കഴിഞ്ഞു ഭർതൃവീട്ടിലെത്തിയതും അമ്മായിഅമ്മ കഴുത്തിലും കയ്യിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോഴേ തോന്നിയിരുന്നു അവർ തനിക്കൊരു ഭീഷണിയാകുമെന്ന്. നോക്കിയിട്ട് കാര്യമില്ല എല്ലാം ഒരു ദിവസത്തേയ്ക്ക് വാടകക്കെടുത്തതാണെന്ന് അവിടെയിരുന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നിയിരുന്നു. ഈ ന്യൂജനറേഷൻ മരുമകളോടാണോ കളിയെന്നമട്ടിൽ അവളും തിരിച്ചു നോക്കി. പുതിയ മരുമകളുടെ നോട്ടം പന്തിയല്ലന്ന് മനസ്സിലാക്കിയോ ആവോ പിന്നെ കേട്ടത് അടുക്കളയിൽ നിന്നുള്ള ഉച്ചത്തിലുള്ള സംസാരവും എറിഞ്ഞുടക്കുന്ന പാത്രങ്ങളുടെ ശബ്ദവുമാണ്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിലാകും ഈ ഒച്ചയും ബഹളവുമെന്ന് അവൾ ഊഹിച്ചിരുന്നു. കാരണം വിവാഹത്തിനു മുമ്പ് സ്ത്രീധനത്തുക എത്തിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും അവളുടെ ആത്മാഭിമാനം അതിനു സമ്മതിച്ചിരുന്നില്ല. സ്വർണ്ണാഭരണത്തിലുള്ള പ്രതീക്ഷ കല്യാണപിറ്റേന്ന് വാടകക്കാർ ആഭരണം തിരിച്ചെടുക്കാൻ വന്നതും അസ്തമിച്ചിരുന്നു . “തരാനുള്ള സ്ത്രീധനം തന്നാലേ ഇനിയെന്റെ മോന്റെ കൂടെ ജീവിക്കാനാകു.” എന്ന ഭീഷണിയുടെ കടുത്ത സ്വരം. തെല്ലും വൈകിക്കാതെ വീടിനുള്ളിൽ ഇൻസ്റ്റാൾ ചെയ്ത ക്യാമറയും അതിൽ പതിഞ്ഞ അവരുടെ വീഡിയോകളും അവർക്കുള്ള ,അവളുടെ അവസാന ഭീഷണിയായിരുന്നു. റംസീന നാസർ

Read More

ഇതിൽ നിന്നൊരു മോചനമില്ലേ? പണിയെടുത്ത് തളർന്നുവീഴാറായ അമ്മയെ സഹതാപത്തോടെ നോക്കിനിൽക്കുകയായിരുന്നു പത്തു വയസ്സുകാരി. പാവം അമ്മ, തന്നെ പഠിപ്പിച്ചുവളർത്തി വലുതാക്കാൻ വേണ്ടിയാണല്ലോ അമ്മയുടെ കഷ്ടപ്പാടെന്ന് ഓർത്തപ്പോൾ അവളുടെ കുഞ്ഞുമനസ്സിൽ നോവ് പടർന്നിരുന്നു. പുലരാൻകാലത്തു ഉറക്കമുണർന്ന് അടുക്കളയിലെ കരിയോടും പുകയോടും തുടങ്ങുന്ന മൽപ്പിടുത്തം അർദ്ധരാത്രിവരെ നീണ്ടു നിൽക്കുന്ന ദിനചര്യയായ്‌ മാറിയിട്ടുണ്ടായിരുന്നു അമ്മക്ക്. സ്വന്തം ഭക്ഷണത്തിനോ വിശ്രമത്തിനോ വേണ്ടത്ര പ്രാധാന്യംപോലും കൊടുക്കാതെ സ്വയം ഹോമിച്ചിടുന്നത് തന്റെ ആരോഗ്യംകൂടിയാണെന്ന് പോലും ചിന്തിക്കാതെയുള്ള അമ്മയുടെ ജീവിതം. അച്ഛന്റെ അപ്രതീക്ഷിത വേർപാടിൽ അമ്മക്കുണ്ടായ ആഘാതം  മാറും മുമ്പെ അച്ഛൻവീട്ടുകാർ അമ്മയുടെ വീട്ടിൽ കൊണ്ടുവിട്ടു. സ്വന്തം മകന്റെ കുഞ്ഞാണെന്ന പരിഗണനപോലുമില്ലാത്ത ആ വീട്ടിൽ അച്ഛന്റെ മരണത്തിനു ഉത്തരവാദി അമ്മയാണെന്നു പോലും പഴിചാരപ്പെട്ടു. പറക്കമുറ്റാത്ത തന്നെയും കൊണ്ട് എന്ത് ചെയ്യുമെന്ന് നിശ്ചയമില്ലാത്ത അമ്മക്ക് സ്വന്തം വീട്ടിലും സമാധാനമില്ലായിരുന്നു. വിധവയാണെന്നും ശാപജന്മമാണെന്നും പറഞ്ഞു അകറ്റി നിർത്തി. മംഗളകർമ്മങ്ങളിൽ നിന്ന് അമ്മയെ വിലക്കി. പുറം ലോകവുമായുള്ള അമ്മയുടെ ബന്ധമറ്റു. മൂന്ന് അമ്മാവന്മാരും കുടുംബവുമടങ്ങുന്ന ആ…

Read More

നട്ടുച്ചക്ക് ഉറക്കമുണർന്നു കുളിച്ചൊരുങ്ങുന്ന അയാളെ അവജ്ഞയോടെ നോക്കി അവൾ ചോദിച്ചു. “ഇന്ന് ആരെ ചൂണ്ടയിട്ട് പിടിക്കാനാ ഈ ഒരുക്കം ?” തലേന്നു കുടിച്ചുതീർത്ത മദ്യത്തിന്റെ രൂക്ഷഗന്ധം അവിടമാകെ തളംകെട്ടി നിന്നിരുന്നു. അവളുടെ ചോദ്യം കേട്ടപ്പോൾ ചുവന്നു കലങ്ങിയ അയാളുടെ ക്രൂരമായ കണ്ണുകൾ അവളെ തറപ്പിച്ചുനോക്കിക്കൊണ്ട് അവൾക്കുനേരേ ചീറി.  “അതേടീ, എന്റെ ചൂണ്ടയിൽ കൊരുത്തതൊന്നും അത്ര പെട്ടെന്ന് രക്ഷപ്പെട്ടിട്ടില്ലെടീ. നീയും എന്റെ ചൂണ്ടയിൽ കൊരുത്ത പരൽമീനാണെടീ… നിന്നോടുള്ള ഒടുക്കത്തെ സ്നേഹംകൊണ്ട് കെട്ടിയെഴുന്നെള്ളിച്ചതല്ലെന്നു നിനക്കിപ്പോ മനസ്സിലായതല്ലേ. ലാഭമില്ലാത്ത ഒരു കച്ചവടത്തിനും ഞാൻ നിക്കത്തില്ലെടീ.. നീമാത്രമല്ല, വളർന്നുവരുന്ന നിന്റെ മകളും എന്റെ ചൂണ്ടയുടെ ഇരകൾ തന്നെയാടീ. ” അവളുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടി വേച്ചു വേച്ചു നടക്കുന്ന അയാളെ അറപ്പോടെ നോക്കിനിന്നവൾ. അപ്പുറത്ത് ഇതെല്ലാം കണ്ടുകൊണ്ട് ശരീരവും നാവും തളർന്നുകിടക്കുന്ന അവളുടെയച്ഛന്റെ കണ്ണിലൂടെ പെരുമഴ കുത്തിയൊലിച്ചു. അകാലത്തിൽ വിധവയായ മകൾക്കും കുഞ്ഞിനും ഒരു ജീവിതമുണ്ടായിക്കാണാനുള്ള അടങ്ങാത്ത ആഗ്രഹംമൂലം മകളെ നിർബന്ധിപ്പിച്ച് രണ്ടാം വിവാഹം കഴിപ്പിച്ചതായിരുന്നു. പക്ഷേ, തന്റെ…

Read More

കുറുക്കന്റെ ബുദ്ധിയും കൗശലവുംമുള്ള ചില മനുഷ്യജന്മങ്ങളുമുണ്ട്. കാട്ടിലെ രാജാവും ശക്തിമാനുമായ സിംഹത്തെ കബളിപ്പിച്ച കുറുക്കന്റെ കഥ ഓർമ്മയില്ലേ? അതുപോലുള്ള കുറുക്കൻ ബുദ്ധിയുമായാണ് അയാൾ വന്നത്. കണ്ടാൽ മാന്യൻ സ്വഭാവമാവട്ടെ വായിൽ വിരലിട്ടാൽപോലും കടിക്കില്ല അത്രയും വിനയവും സ്നേഹവും സൗമ്യതയും. ഒരാൾക്കും കബളിപ്പിക്കാൻ സാധിക്കില്ല എന്നു കരുതിയ പെണ്ണായിരുന്നു അവൾ. അത്രയും ബോൾഡും പക്വതയും ഉയർന്ന ജോലിയും ശമ്പളവും ആരുടെ മുന്നിലും കരുത്തോടെ നിൽക്കാനും ഒറ്റക്ക് പൊരുതാനും കഴിവുള്ള കരുത്തയായ പെണ്ണായിരുന്നു. അവളുടെ ജീവിതത്തിലുണ്ടായ പ്രത്യേക സാഹചര്യം മുതലെടുത്ത അയാൾ ആദ്യം അവളുടെ നല്ല സുഹൃത്തിന്റെ സ്ഥാനം കൈക്കലാക്കി. പോകെപ്പോകെ അവളുടെ വിശ്വാസം നേടിയെടുക്കാൻ ഏതു നാറിയ കളികൾ കളിക്കാനും ഒരു മടിയുമില്ലാത്തവനുമായിരുന്നു. അതിനുവേണ്ടി സ്വന്തം ഭാര്യയെ അവൾക്കുമുന്നിൽ തെറ്റുകാരിയാക്കി മാറ്റി.. സ്വന്തം ജീവിതത്തിലെ നിസ്സഹായ അവസ്ഥ പറഞ്ഞു അവളുടെ സഹതാപം നേടിയെടുത്തു. ഒരിക്കലും പിരിയാനാവാത്ത വിധം അവൾ അയാളുടെ കെണിയിൽ അകപ്പെട്ടു. അവളുടെ പണവും സന്തോഷവും സമാധാനവുംമെല്ലാം നഷ്ടപ്പെട്ടു. അയാളുടെ മുഖമൂടി അവൾ…

Read More

നീതിപാലിച്ചിടേണ്ട നീതിപീഠംപോലും നേരിനെ വളച്ചൊടിക്കുന്ന നേരും നെറിയുംകെട്ട ഇക്കാലത്ത്, നേരുതേടി അലഞ്ഞിടാം. നേരിന്റെ പാതയിൽ നടന്നിടാം, നേരിനായ് ശബ്ദമുയർത്തിടാം . കർമ്മമണ്ഡലങ്ങളിൽ സത്യവും ധർമ്മവും നിറച്ചിടാം. അധർമ്മം അടിത്തറയാക്കി പണിതുയർത്തിയതൊന്നും വാഴില്ല ഒരു കാലത്തും. റംസീന നാസർ

Read More

ജീവിതത്തിൽ ആദ്യമായി അടിവസ്ത്രത്തിൽ പറ്റിയ ചുവന്നകറ കണ്ട്‌ ഉച്ചത്തിൽ നിലവിളിച്ചു. നിലവിളി കേട്ട് ഓടിവന്ന അമ്മയുടെ മുമ്പിലേക്ക് അടിവസ്ത്രം നീട്ടിക്കാണിച്ചതും കരഞ്ഞതും ഒന്നിച്ചായിരുന്നു. വളരെ ചെറുപ്രായത്തിൽ വയസ്സറിയിച്ച മകളെ നോക്കി അമ്മയും കൂടെക്കരഞ്ഞു. അമ്മയുടെ പഴയൊരു കോട്ടൺസാരി മുറിച്ചു അടിവസ്ത്രത്തിൽ ചേർത്തുവെക്കാൻ പറഞ്ഞപ്പോൾ അന്നുവരെ തോന്നാത്ത ഒരു അറപ്പ് ഉടലെടുത്തിരുന്നു ഉള്ളിന്നുള്ളിൽ. ആരും കാണതെ, അറിയാതെ കഴുകി ഒളിപ്പിച്ചുവെക്കാൻ വിധിക്കപ്പെട്ടതായിരുന്നു അവ. പക്ഷേ ജീവിതത്തിന്റെ വഴിയാത്രയിൽ തിരിച്ചറിഞ്ഞ സത്യമായിരുന്നു ഏറ്റവും മൂല്യവും ശുദ്ധിയും വൃത്തിയും നൽകേണ്ടവയാണ് അവയെന്ന്. ഇന്നും മനസ്സിൽനിന്ന് ഉയർന്നുവരുന്ന ചോദ്യമുണ്ട്. അടിവസ്ത്രങ്ങളെപ്പറ്റി പറയുമ്പോൾ പലരുടെയും ചുണ്ടിൽവിരിയുന്ന ചിരിയുടെ അർത്ഥം എന്താണെന്ന് ? അത്രയ്ക്കു മാന്യത അർഹിക്കാത്ത വസ്ത്രമാണോ അടിവസ്ത്രം. റംസീന നാസർ

Read More

മുന്നോട്ടായുന്ന ജീവിതങ്ങൾക്ക് പ്രതീക്ഷകളുടെ കിരണങ്ങളേകി പ്രകാശം ചൊരിയുന്നു ഓരോ പുലരിയും. പുലരിയെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഭയാനകമായേനെ . കിളിനാഥങ്ങളും വർണ്ണപ്പൂക്കളുമില്ലാതെ നിശബ്ധമായേനെ പ്രഭാതങ്ങൾ. മനംമടുപ്പിക്കുന്ന ഓർമ്മകൾ കൊണ്ട് ജീവിതം മടുത്തവർ പ്രതിസന്ധികളിൽ തകർന്നടിഞ്ഞവർ ജീവതത്തിൽ മറ്റൊരു പൊൻപുലരിവരുമെന്ന് സ്വപ്നകണ്ടുറങ്ങുന്നവർ നിരാശരായി ഉറക്കം നഷ്ടപ്പെട്ടു അലഞ്ഞു നടന്നേനെ. അസ്തമയങ്ങളെ അത്രമേൽ മനോഹരമാക്കുന്നതും പുലരിയെന്ന പ്രതീക്ഷയാണ്. പൊന്നിൽചാലിച്ചെടുത്ത പുലരികൾ കണ്ടുണരാൻ സാധ്യമാകട്ടെ ഓരോ അസ്തമയങ്ങൾക്കും. ജീവിതത്തിന്റെ പൊൻ പുലരിക്കായ് കാത്തിരിക്കാം പ്രതീക്ഷയോടെ. റംസീന നാസർ

Read More

കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കുന്നോളമുള്ള സങ്കടങ്ങളുടെയും ഊരാക്കുടുക്കിൽ പെട്ടു പിടയുന്ന മനുഷ്യനോടും ചോദിക്കും സുഖമാണോ? അവനു സുഖമില്ല എന്ന മുൻവിധിയുണ്ടായിട്ടും അവൻ ഏറ്റു വാങ്ങിയ ചോദ്യങ്ങളിൽ ആവർത്തിക്കപ്പെട്ടത്. മനസ്സിൽ അണകെട്ടി നിർത്തിയ കണ്ണുനീർ പൊട്ടിയൊഴുകിയാൽ കണ്ണുനീരിന്റെ ജലസാഗരമുണ്ടാവുന്നത്ര പ്രശ്നങ്ങളുണ്ടായിട്ടും അവൻ നിർവികാരതയോടെ പറഞ്ഞു സുഖമെന്ന്. റംസീന നാസർ

Read More

എന്നും ജോലികഴിഞ്ഞു വരുമ്പോൾ വേലിക്കൽ തന്നെകാത്തു നിൽക്കാറുള്ള മകളെ കാണാതിരുന്നപ്പോൾ മനസ്സിനകത്ത് ഒരാന്തൽ വന്നു. വീട്ടിലെത്തിയയുടനെ അവളെ അകത്തും തൊടിയിലൊമൊക്കെ തിരഞ്ഞുനടന്നെങ്കിലും കണ്ടില്ല. രണ്ടു ദിവസമായിട്ട് എന്തോ അവൾക്ക് പഴയ ഉത്സാഹം നഷ്ടപ്പെട്ടപോലെ ഉണ്ടോ? തന്റെ തോന്നലാവുമെന്ന് മനസ്സിനെ തിരുത്താൻ ശ്രമിക്കവേ മോൾനടന്നു വരുന്നതു കണ്ടതും മനസ്സിനൽപ്പം ആശ്വാസം വന്നത്. പക്ഷെ മുറിയിൽ കയറിയതുമവൾ വാതിലടച്ചു . മകളുടെ സ്വഭാവത്തിലെ പെട്ടന്നുള്ളമാറ്റം അമ്മയായ അവൾ പെട്ടെന്ന്തിരിച്ചറിഞ്ഞു. എപ്പോഴും കളിയും ചിരിയുമായി തന്റെ പിറകെ നടന്നിരുന്ന കുഞ്ഞാണ്. കുറച്ചു ദിവസമായി അവളുടെ മൗനം അമ്മയുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകി. നാളെ എന്തായാലും അവളുടെ സ്കൂൾവരെ പോയി അന്വേഷിക്കണമെന്നു തീരുമാനമെടുത്താണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് മകൾ ഉണരുന്ന സമയംകഴിഞ്ഞിട്ടും കാണാതായപ്പോൾ മുറിയിലേക്ക് ചെന്നത്. മനസ്സിനെ നടുക്കുന്ന ആ കാഴ്ച കണ്ട്‌ അവൾ അലറിക്കരഞ്ഞു. ചോരയിൽമുങ്ങിക്കിടക്കുന്ന തന്റെ മകൾ, നേരിയ ഒരു ചലനംമാത്രം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം ഫലത്തിൽ മരണത്തിൽ അസ്വഭാവീകതയുണ്ടെന്ന് കണ്ടെത്തി.…

Read More