Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

സ്വച്ഛ ശാന്തമായ സാഗരത്തിന്നടിയിൽ വൻചുഴികളുണ്ടെന്നറിയാതെ അകപ്പെട്ടുപോകുന്ന പോലെയാണു ചില മനുഷ്യരും പുറമെ ശാന്ത പ്രകൃതരാണെങ്കിലും അടുത്തറിഞ്ഞാൽ അകം നിറയെ ആരെയും ആളിക്കത്തിക്കാൻ പാകത്തിൽ തീക്കനൽ എരിയുന്നുണ്ടാകും. റംസീന നാസർ

Read More

ഏകാന്തതയുടെ കൂരിരുട്ടുൽ തപ്പിത്തടയുമ്പോളും മനസ്സിന്റെ ഗദ്ഗദങ്ങൾ തികട്ടി മേലോട്ടു വരുമ്പോളും പങ്കുവെക്കാൻ ആരുമില്ലെങ്കിലെന്ത്. എന്റെ തൂലികത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങൾ കൂട്ടിനുള്ളപ്പോൾ. റംസീന നാസർ

Read More

അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ. അവളെ താങ്ങിനിർത്തിയ താഴ്‍വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ. അവളുടെ വായിലേക്ക് മാലിന്യങ്ങൾ കൊണ്ടുതള്ളി ശ്വാസംമുട്ടിച്ചു ജലസംഭരണികളെ കൊന്നൊടുക്കിയവർ. അവളുടെ മണ്ണിൽ രാസവളങ്ങൾ കലർത്തി ജൈവ വ്യവസ്ഥയെ തകർത്തവർ. പ്രകൃതി നീ എത്ര മനോഹരി എന്നു പാടിപ്പറഞ്ഞവർ തന്നെ അവളെ പീഡനത്തിനിരയാക്കി. അവളിൽ നിന്നും കവർന്നെടുത്തതൊന്നും തിരിച്ചു കൊടുക്കാനാകില്ലയെങ്കിലും. അമ്മയെപോൽ സ്നേഹിക്കുക വരുംതലമുറക്കായ് അവളെ കാത്തുകൊൾക ഇനിയും ദുരന്തങ്ങൾ അവളെതേടി എത്താതിരിക്കട്ടെ. റംസീന നാസർ

Read More

നമ്മുടെ സ്നേഹത്തിനും സമയത്തിനും ഒരു പരിഗണനയും മൂല്യവും നൽകിടാത്തവർക്കു നേരെയുള്ള ജാലകങ്ങൾ തുറന്നിടാതെ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടുന്നതാണ് നമ്മുടെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ അത്യുത്തമം. റംസീന നാസർ

Read More

കുഞ്ഞുവയറു വിശന്നപ്പോൾ ആദ്യം നുണഞ്ഞൊരാ അമ്മിഞ്ഞപ്പാലിലും കുഞ്ഞുമോണ കാട്ടിയ ചിരിയിൽ പുറത്തു കണ്ടൊരാ പാൽപല്ലിൻ നിറത്തിലും ലാളിത്യമേറെ നിറഞ്ഞിരുന്ന സമാധാനത്തിൻ വർണ്ണമായിരുന്നു . റംസീന നാസർ

Read More

വേനലവധിക്കാലത്തെ വിനോദങ്ങളിൽ ഒന്നായിരുന്നു കൂട്ടുകാരുമൊത്തുള്ള സൈക്കിൾ ചവിട്ടൽ. പക്ഷെ ആർക്കും സ്വന്തമായി സൈക്കിളില്ലായിരുന്നു. തൊട്ടടുത്തുള്ള സൈക്കിൾ റിപ്പയർചെയ്യുന്ന കടയിൽ വാടകക്ക് സൈക്കിൾ കിട്ടുമായിരുന്നു. മണിക്കൂറിനു ഒരുഉറുപ്പിക വാടക. ആളെണ്ണി പൈസ പിരിച്ചെടുത്തു വേണം വാടക കൊടുക്കാൻ. പണം തന്ന ഓരോത്തർക്കും അഞ്ചുമിനിറ്റ് വീതം ചവിട്ടാൻ കൊടുക്കണം അതാണു ചട്ടം. അങ്ങനെയിരിക്കെ എന്റെ അനിയത്തിക്കുട്ടിക്കും സൈക്കിൾചവിട്ടു പഠിക്കാൻ മോഹം വന്നു. കൂട്ടത്തിൽ ചെറുതായതു കൊണ്ട് കളികൾക്കൊന്നും അവളെ കൂട്ടാത്ത കുശുമ്പിൽ എപ്പോഴും വഴിക്കിടുന്ന അനിയത്തിയെ സൈക്കിൾ ചവിട്ടി പഠിപ്പിക്കാൻ അമ്മ വാഗ്ദാനം ചെയ്ത ഒരു ഉറുപ്പിക കയ്യിൽ കിട്ടിയപ്പോൾ കോടീശ്വരന്റെ പത്രാസായിരുന്നു. സൈക്കിൾ വാടകക്കെടുത്തു അനിയത്തികുട്ടിയെ പഠിപ്പിച്ചു തുടങ്ങി. പക്ഷെ ഏതോ ദുർബല നിമിഷത്തിൽ അവളെ പിന്നിൽ നിന്നും താങ്ങി നിർത്തിയിരുന്ന എന്റെ കൈകൾ പിടി വിട്ടതും അനിയത്തി തലകുത്തി കരണം മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. തലപൊട്ടി ചോരയൊലിച്ചു നിൽക്കുന്ന അനിയത്തിയെ കണ്ടതും അമ്മയുടെ വിഷമം ദേഷ്യത്തിനു വഴിമാറി. അന്ന് കിട്ടിയ അടിയുടെ…

Read More

അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ. അവളെ താങ്ങിനിർത്തിയ താഴ്‍വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ. അവളുടെ വായിലേക്ക് മാലിന്യങ്ങൾ കൊണ്ടുതള്ളി ശ്വാസംമുട്ടിച്ചു ജലസംഭരണികളെ കൊന്നൊടുക്കിയവർ. അവളുടെ മണ്ണിൽ രാസവളങ്ങൾ കലർത്തി ജൈവ വ്യവസ്ഥയെ തകർത്തവർ. പ്രകൃതി നീ എത്ര മനോഹരി എന്നു പാടിപ്പറഞ്ഞവർ തന്നെ അവളെ പീഡനത്തിനിരയാക്കി. അവളിൽ നിന്നും കവർന്നെടുത്തതൊന്നും തിരിച്ചു കൊടുക്കാനാകില്ലയെങ്കിലും. അമ്മയെപോൽ സ്നേഹിക്കുക വരുംതലമുറക്കായ് അവളെ കാത്തുകൊൾക ഇനിയും ദുരന്തങ്ങൾ അവളെതേടി എത്താതിരിക്കട്ടെ . റംസീന നാസർ

Read More

ഞാൻ കരയുമ്പോൾ എന്നേക്കാൾ കൂടുതൽ കരയുന്നവൻ. ഞാൻ ചിരിക്കുമ്പോൾ എന്നേക്കാൾ കൂടുതൽ ചിരിക്കുന്നവൻ. എന്റെ നൊമ്പരങ്ങളിൽ ചേർത്തു നിർത്തുന്നവൻ. എന്റെ നേട്ടങ്ങളിൽ എന്നേക്കാൾ അഭിമാനം കൊള്ളുന്നവൻ. എന്റെ ആത്മാവിനെ തൊട്ടറിഞ്ഞവൻ. എന്നെ ഞാനായി ഹൃദയത്തിൽ ചേർത്തു നിർത്തുന്നവൻ എന്റെ സ്വന്തം ചങ്ങാതി. റംസീന നാസർ

Read More

“സാവിത്രീ” കാരണവർ ഉമ്മറക്കോലായിലെ ചാരുകസേരിയിലിരുന്നു നീട്ടിവിളിച്ചു. ഗൗരവക്കാരനായ കാരണവരുടെ മുഖം രോഷം കൊണ്ടു വലിഞ്ഞു മുറുകി . “ഏട്ടൻ വിളിച്ചുവോ” സാവിത്രി പതിഞ്ഞ സ്വരത്തിൽ പൂമുഖ വാതിൽപ്പടിയിൽ നിന്നു ആരാഞ്ഞു . ” എന്താ നിന്റെ മകനു ആ മ്ലേച്ഛൻ നാണുവിന്റെ അനന്തരവളുമായുള്ള ഇടപാട്? ആ നിഷേധിയോട് പറഞ്ഞേക്കു അവന്റെ മോഹം നടപ്പില്ല്യാന്ന്. തറവാടു മഹിമക്കു ദോഷം വരാൻ ഞാൻ അനുവദിക്കില്ല്യ “. കാരണവരുടെ ഗാംഭീര്യം നിറഞ്ഞസ്വരം നാലുകെട്ടിൽ മുഴങ്ങിക്കേട്ടു. ഉമ്മറത്തു വലിയമ്മാവന്റെ വിസ്താരം കേട്ടുകൊണ്ടാണ്‌ ഉണ്ണി ഉമ്മറത്തെത്തിയത് . ഉണ്ണിയുടെ തലവെട്ടം കണ്ടതും കാരണവർക്കു വീണ്ടും ഹാലിളകി. “തന്തയാരെന്നറിയാത്ത ആ മ്ലേച്ഛ സന്തതിയുമായുള്ള ഇടപാട് ഇന്നത്തോടെ അവസാനിപ്പിച്ചേക്കണം. ഇല്ല്യാച്ചാൽ ഇല്ലത്തിന്റെ പടിചവിട്ടാന്ന് നിരീക്കണ്ട “. വലിയമ്മാവന്റെ ആക്രോശവും കുലമഹിമയുടെ അഹങ്കാരവും ജീവിതത്തിൽ ഒരു മ്ലേച്ഛപ്രവർത്തിയും ചെയ്യാഞ്ഞിട്ടു കൂടി മ്ലേച്ഛനെന്നു കേൾക്കേണ്ടി വന്ന നിസ്സഹായനായ നാണുവിന്റെ മുഖവും അച്ഛൻ ജീവിച്ചിരുന്നിട്ടും അച്ഛനില്ലാത്തവളെന്ന പഴിചാരൽ കേൾക്കേണ്ടിവന്ന ഒരു പാവം പെൺകുട്ടിയുടെ മുഖവും അവന്റെ…

Read More

ഓർക്കാപ്പുറത്തേൽക്കുന്ന അടിയുടെ മുറിവും നൊമ്പരവും ശരീരം മറക്കുമെങ്കിലും മനസ്സിനേൽക്കുന്ന അടിയുടെ മുറിവുകൾ ഒരിക്കലും ഉണങ്ങാതെ ചോരകിനിഞ്ഞു കൊണ്ടേയിരിക്കും. റംസീന നാസർ

Read More