Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

ഒരു നുണ മറച്ചിടാൻ ആയിരം കല്ലുവെച്ച നുണകൾ മെനഞ്ഞു ഒടുവിൽ സത്യവും നുണയും തമ്മിൽ കൂട്ടിമുട്ടുന്ന നിമിഷം അനുഭവിക്കും വ്യഥ ഓർത്തിടുവിൻ. റംസീന നാസർ

Read More

നിങ്ങൾക്കവളുടെ ഹൃദയമേ തകർക്കാനാവൂ മനസ്സ് തകർക്കണമെങ്കിൽ അവൾ മരിക്കണം കാരണം അവളൊരു തൊട്ടാവാടിയല്ല . റംസീന നാസർ

Read More

സ്കൂൾ വേനലവധിക്കാലം, എല്ലാ വർഷവും അമ്മയോടൊപ്പം മുത്തശ്ശിയുടെ നാട്ടിൻപുറത്തെ തറവാട് വീട്ടിലാണ് ചിലവഴിക്കാറുള്ളത്‌. ഇത്തവണ പക്ഷേ അവധിക്കാലം അവസാനിക്കാറായിട്ടുണ്ടായിരുന്നു തറവാട്ടിൽ എത്തിയപ്പോൾ. തറവാടിൻമുറ്റത്ത് വണ്ടിയിറങ്ങിയതും പുതുമഴപെയ്തു നനഞ്ഞ മണ്ണിന്റെ സുഗന്ധവും പൂത്തു നിൽക്കുന്ന ചെമ്പകപൂവിന്റെയും മുല്ലയുടെയും പരിമളവും മൂക്കിലേക്ക് ഒന്നിച്ചു തുളച്ചു കയറി. ക്ഷീണം മാറാൻ ഒന്ന് മേൽകഴുകി വന്നപ്പോഴേക്കും മേശപ്പുറത്തു അത്താഴം വിളമ്പി കാത്തിരിക്ക്യായിരുന്നു മുത്തശ്ശി. കിടക്കവിരിച്ചു കിടക്കാൻ നേരം മുത്തശ്ശി, വേലക്കാരി ജാനുവിനോട് പറയുന്നത് കേട്ടു.  “ജാനുവേ രാവിലെ നേരത്തെ ഉണരണംട്ടോ, ഇല്യാച്ചാൽ ആ സ്കൂൾ പിള്ളേര്സെറ്റ് വന്നു മുല്ലയും ചെമ്പകവുമൊക്കെ തല്ലിക്കൊഴിക്കും. ഒരു പൂ പോലും കിട്ടില്ല്യ. പാവം ആ മാളൂന്റെ മോൾ അമ്മുവിന് കൊടുക്കാം. അതിനാച്ചാ ഒരു ഉറുപ്പിക കിട്ടും ഒരു ചെമ്പകപൂവിന്മേൽ, ആ പൂക്കാരൻ ഭാർഗവന്റെ കയ്യിൽ കൊടുത്താൽ. ഒരു ദുഷ്ടനാ ഭാർഗവൻ, വല്ലാത്തൊരു നോട്ടവും പറച്ചിലുമാ അവന്റെ. അമ്മുവിനോട് സൂക്ഷിക്കാൻ പറയണം, പൂ വിൽക്കാൻ പോവുമ്പോൾ. നല്ല കുട്ട്യാ അമ്മു, പഠിക്കാനും മിടുക്കി,…

Read More

ഓരോ അവധിദിനത്തിലും അമ്മയെകാണാനും അമ്മ പകർന്നു നൽകുന്ന സ്നേഹം അനുഭവിക്കാനും ധൃതിപിടിച്ചു പോയപ്പോളായിരുന്നു തിരിച്ചറിഞ്ഞത് അകലെനിൽക്കുമ്പോഴേ എന്തിന്റെയും മൂല്യം തിരിച്ചറിയൂ എന്ന്, അമ്മയെ പോലും. റംസീന നാസർ

Read More

ഒരുനുള്ള് കൂടിയാലും കുറഞ്ഞാലും നാവിൻ രസമുകുളങ്ങളെ ബാധിക്കുന്ന രാസപതാർത്ഥം . പക്ഷേ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടതെന്ന പഴം ചൊല്ലിനാൽ കേമത്തം കൊണ്ട് സദ്യതൻ ഇലത്തുമ്പിൽ ഒന്നാംസ്ഥാനക്കാരൻ ഇത്തിരിപ്പൊടിയൻ ഉപ്പ് തന്നെ . റംസീന നാസർ

Read More

മുഖാവരണമണിയാതെ പുഞ്ചിരിക്കാനും മുഖംമൂടിയില്ലാതെ സ്നേഹിക്കുവാനും എല്ലാവരാലും സാധ്യമല്ല. അങ്ങനെയുള്ളവരാൽ സ്നേഹിക്കപ്പെടാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവർ. റംസീന നാസർ

Read More

സ്നേഹം നടിച്ചവരുടെ മുമ്പിൽ കഥയറിയാതെ ആട്ടമാടി സ്വയം കോമാളിയായി ജീവിക്കേണ്ടി വരുന്നതിലും ഭേദം  മരണമാണെന്ന് പലപ്പോഴും തോന്നാറുണ്ട്. റംസീന നാസർ

Read More

അന്ന് സൂര്യൻ കിഴക്കു വെള്ളവീശുമ്പോൾ തന്നെ ഞെട്ടിയുണർന്നു. ആ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് തലേന്നു രാത്രി ശരിക്കങ്ങുറങ്ങാൻ കഴിഞ്ഞിട്ടില്ല. മോന്റെ ഓരോ സംശയങ്ങൾക്കുള്ള മറുപടി കൊടുത്തു കൊടുത്തു ഉറങ്ങിയ സമയംവരേ ഓർമ്മയില്ല. മോനെ വിളിച്ചുണർത്തി കുളിപ്പിച്ചു പുതിയ വസ്ത്രവും അത്തറുമൊക്കെ പൂശിയൊരുക്കി ഓത്തുപള്ളിയിൽ പോവുന്ന സമയത്തും അവന്റെ സംശയം തീരുന്നില്ല. ” ഉമ്മച്ചി ആരാ റസൂൽ? ഇന്നെന്താ ഓത്തുപള്ളിയിൽ പഠിപ്പില്ലാത്തത്. കുറേമിട്ടായിയും മധുരപലഹാരവുമൊക്കെ ലഭിക്കുമത്രേ, റസൂലിന്റെ ജന്മദിനമാണെന്ന് ഉസ്താദ് പറഞ്ഞു.” മോന്റെ തലേദിവസം രാത്രി തുടങ്ങിയ സംശയമാണ് അതു തീർത്തു കൊടുക്കാൻതന്നെ തീരുമാനിച്ചു. ചരിത്രത്തിൽ അഗാധ പാണ്ഡിത്യമില്ലെങ്കിലും പണ്ടെങ്ങോ പഠിച്ചു മറന്ന ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു മനസ്സുകൊണ്ടൊരു യാത്രപോയി. സത്യത്തിൽ ആരാണ് റസൂൽ? ദൈവമാണോ, മനുഷ്യനാണോ അതോ ഏതെങ്കിലും അപൂർവ്വ സൃഷ്ടിയാണോ അവന്റെ ആകാംഷ നിറഞ്ഞ ചോദ്യങ്ങളായിരുന്നു എല്ലാം. ” മോനെ, റസൂൽ നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യൻ ആയിരുന്നു. പക്ഷേ സ്വഭാവത്തിലും പെരുമാറ്റത്തിലും ബാലനായിരിക്കുമ്പോൾ തന്നെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തനായിരുന്നു.”…

Read More

പുഞ്ചിരിയുടെ മേലാപ്പിനാൽ കണ്ണുനീരിനെയും കഥനങ്ങളെയും മറച്ചു വെച്ചിടാൻ ഉത്തമരത്രെ മനുജർ. റംസീന നാസർ

Read More

കറുമ്പിയെന്നും കുറുകിയെന്നും അവളുടെ രൂപത്തെ ആൾക്കൂട്ടങ്ങൾക്കിടയിൽ പരിഹസിക്കപ്പെട്ടപ്പോഴും, പെറ്റമ്മക്ക് അവൾ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിതന്നെയായിരുന്നു. ആ വാക്കുകളുടെ കരുത്‌ മാത്രം മതിയവൾക്ക് ഏതു പരിഹാസത്തിന്റെയും വാൾമുനയൊടിക്കാൻ . റംസീന നാസർ

Read More