Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

ആഴത്തിൽ വേരോടിയ ചില ഓർമ്മകളെ മനസ്സിൽ നിന്നും പിഴുതെടുക്കാനാകാതെ കാലം പോലും തോൽവി സമ്മതിച്ചേക്കാം. റംസീന നാസർ

Read More

നിന്റെ തലമുടിയിലാണ് പെണ്ണെ എന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്. അരക്കൊപ്പം നീളമുള്ള മുടി. കുളിപ്പിന്നൽ കെട്ടി തുളസിക്കതിർചൂടി മന്ദം നടന്നു പോകുന്ന അവളുടെ മുടിയിൽ ഭ്രമം തോന്നി അവളെ സ്വന്തമാക്കിയെങ്കിലും, വിവാഹശേഷം കുടിച്ചു ലെക്കുകെട്ട അയാൾ ബോധമില്ലാതെ അവളെ തൊഴിക്കാൻ പിടിച്ചതും അവളുടെ തലമുടിക്കെട്ടിലായിരുന്നു . റംസീന നാസർ

Read More

അടിവേര് നശിച്ച വൃക്ഷത്തിനും ആടിയുലഞ്ഞ ബന്ധങ്ങളിലും പഴയ ദൃഢത കൈവരിക്കൽ പ്രയാസകരമാണ്. അടിമണ്ണിളകിയ ഭൂമി പോലെ ഏതു നിമിഷവും കടപുഴുകി നിലംപതിച്ചേക്കാം . റംസീന നാസർ

Read More

നിശ്ചയം നിങ്ങളുടെ കർമ്മത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. അതു നന്മയാണേലും തിന്മയാണേലും കർമ്മഫലം സുനിശ്ചതം. റംസീന നാസർ

Read More

അവൻ ഉശിരുള്ള ആൺകുട്ടിയാ തന്റെ പെൺസുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചവരെ ഒറ്റക്കാ അവൻ അടിച്ചൊതുക്കിയത്. ആൺകുട്ടികളായാൽ അങ്ങനെ വേണം പെണ്ണിന്റെ നേരെ കാമ വെറിയോടെ നോക്കുന്നവനല്ല ആണ് മറിച്ച് അവൾക്കു സംരക്ഷണം നൽകുന്നവനാ. സ്വന്തം പേരക്കുട്ടിയെ ഓർത്തു മുത്തശ്ശി അഭിമാനം കൊണ്ടു. ഇനിയും ഇതുപോലെ നന്മയുള്ള ആൺകുട്ടികളെ വാർത്തെടുക്കാൻ കഴിഞ്ഞാലേ ജനത്തിനും സമൂഹത്തിനും ഉപകാരപ്രദമാകു എന്ന മുത്തശ്ശിയുടെ ഉപദേശം കേട്ടു നിന്നവരും ശരിവെച്ചു. റംസീന നാസർ

Read More

പകലന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ്‌ ഓരോ വീട്ടമ്മയും. റംസീന നാസർ

Read More

പുഞ്ചിരിയും പുണ്യമാണ് മുതൽ മുടക്കില്ലാതെ നൽകാവുന്ന ദാനവുമാണത്‌ . നിങ്ങളുടെ പുഞ്ചിരി വേദനിക്കുന്നവന്റെ മനസ്സിനു ആശ്വാസമേകുമെങ്കിൽ മടിക്കാതെ നൽകീടുവിൻ. റംസീന നാസർ

Read More

അകാലത്തിൽ വിധവയായി തനിക്കു വേണ്ടി ജീവിതം ഹോമിച്ച അമ്മയെ പുനർവിവാഹം നടത്തിയിട്ടെ താൻ വിവാഹിതയാകു എന്ന മകളുടെ വാശിക്കു മുമ്പിൽ അടിയറവു വെച്ചു വീണ്ടും വിവാഹിതയായി നിൽക്കുന്ന അമ്മയെ കണ്ടപ്പോളാണ് ആ മകൾക്ക് അന്നാദ്യമായി താൻ ജീവിച്ചെന്നു തോന്നിയതും മനസ്സു തുറന്നു ചിരിച്ചതും. റംസീന നാസർ

Read More

സൗജന്യം സൗജന്യം ഇതു കേട്ടാൽ എന്തും ഏതും നോക്കാതെ സ്വീകരിക്കുക എന്നുള്ളത്‌ മനുഷ്യസഹജമാണ് . എന്നാൽ ഏതു സൗജന്യവും സ്വീകരിക്കുക എന്നതു ഭൂഷണമല്ല . ചിലതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയുക . റംസീന നാസർ

Read More

അന്ധവിശ്വാസിയുടെ ജീവിതം വിഭ്രാന്തി നിറഞ്ഞതും വിട്ടുമാറാത്ത സംശയവും പേറി സദാ അസ്വസ്ഥമാകും. റംസീന നാസർ

Read More