Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

അശുഭമായി ഒരു ദിനവും കടന്നു വരുന്നില്ല. നമ്മുടെ സമീപനവും പ്രവർത്തിയുമാണ് ഓരോ ദിനത്തിന്റെയും വിധിയെ നിർണയിക്കുന്നത്. ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ വരവേൽക്കുന്ന ഓരോ ദിനങ്ങളും ശുഭദിനങ്ങൾ തന്നെയാണ് . റംസീന നാസർ

Read More

ഉറക്കം നഷ്ടപ്പെട്ട ഓരോ രാത്രികളിലും ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദനകളിൽ കിടന്നു പിടയുമ്പോഴും നിരാശയിലേക്കു വഴുതി വീഴാറില്ല. ഒരു പുലരിയിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ്. വിടവാങ്ങുന്ന ഓരോ രാത്രികളും ഒരു നല്ല നാളെ കണി കണ്ടുണരുമെന്ന ശുഭപ്രതീക്ഷ നൽകിയാണ് അവസാനിക്കുന്നത്. റംസീന നാസർ

Read More

ശാന്തമായി ഒഴുകുന്ന നദിപോലെ ആയിരുന്ന ജീവിതത്തിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു അവന്റെ വിയോഗം. ആ വിയോഗം എനിക്കു നഷ്ടമാക്കിയത് അവനോടൊപ്പം സ്വപ്നംകണ്ട ജീവിതം മാത്രമായിരുന്നില്ല കൂടെ എന്നെക്കൂടി ആയിരുന്നു. റംസീന നാസർ

Read More

ഹിതകരമല്ലാത്ത ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിടുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ അനേകമാണ്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെ വരെ സന്തോഷവും മനസ്സമാധാനവും ഇല്ലാതാകുന്നു. യാതൊരു കെട്ടുറപ്പുമില്ലാത്ത ഇത്തരം ബന്ധങ്ങൾക്ക് തുടക്കത്തിലുള്ള ഉത്സാഹവും ആവേശവും കെട്ടടങ്ങുമ്പോൾ പരസ്പരം പഴിചാരലുകൾ നടത്തി സമൂഹത്തിലും കുടുംബത്തിലും മോശക്കാരാകുമ്പോൾ ചിലർ ആത്മഹത്യയിലേക്കു വരെ എത്തിച്ചേരുന്നു. പരസ്പരം  ഒട്ടും ഭൂഷണമല്ലാത്ത ഇത്തരം അവിഹിതബന്ധങ്ങൾ മുളയിലേ നുള്ളിക്കളഞ്ഞാൽ മനസ്സും മാനവും തകർന്ന് ജീവൻ നഷ്ടപ്പെടുന്ന ചില ജീവിതങ്ങൾ എങ്കിലും രക്ഷപ്പെട്ടേക്കാം. റംസീന നാസർ

Read More

മനം മയക്കുന്ന ഓർമ്മകളുടെ ചില്ലുകൂട്ടിൽ എന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരം നിറഞ്ഞ മാമ്പഴങ്ങളും അവ നുണഞ്ഞു നടന്നൊരു മാമ്പഴക്കാലവും. വീട്ടുമുറ്റത്തെ വെളുത്തമൂവാണ്ടൻ മാവിലെ മാമ്പഴങ്ങൾ കാറ്റിന്റെ അകമ്പടിയിൽ പൊഴിഞ്ഞു വീഴുമ്പോൾ പെറുക്കാൻ ആരാദ്യം ഓടിയെത്തുമെന്നു പറഞ്ഞു മത്സരിച്ചിരുന്ന ഒരു ബാല്യം മാമ്പഴത്തെക്കാൾ മധുരം നിറഞ്ഞ ഓർമ്മകളാണ്. റംസീന നാസർ

Read More

പ്രാണനെക്കാൾ അവൾ വിശ്വസിച്ചു പ്രണയിച്ച പ്രാണേശ്വരൻ തന്നെയായിരുന്നു മറ്റൊരുവളുടെ കിടക്കയിൽ പോയി രമിച്ചതും അവളെയും കുഞ്ഞിനേയും വിഡ്ഢികളാക്കി ചതിച്ചതും അന്നുമുതൽ ആത്മാവില്ലാത്ത ഒരുവനെ ജീവനിൽ വരിക്കേണ്ടിവന്നതിന്റെ കുറ്റബോധം അവളെ അലട്ടിക്കൊണ്ടേയിരുന്നു . റംസീന നാസർ

Read More

പണ്ട്‌ മുത്തശ്ശി ജീവിച്ചിരുന്നകാലം തറവാട്ടിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ മുത്തശ്ശിയുടെ വക നൽകിയിരുന്ന ഉപദേശമായിരുന്നു. ” എന്തു വന്നാലും ഈ ഇംഗ്ലീഷ് മരുന്ന് വാരിവിഴുങ്ങാതെ നമ്മുടെ നാടൻ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ കുട്ടിയോളെ ” “കീഴാർനെല്ലി പാലിലരച്ചു ചേർത്തുകലക്കി ഒറ്റവലിക്ക് അങ്ങു കുടിച്ചോളൂ ഏതു പഴക്കം വന്ന മഞ്ഞപ്പിത്തവും പമ്പകടക്കും ” ചെങ്കണ്ണു വന്നാൽ പൂവാംകുറുന്തലയുടെ ചാറും തുമ്പച്ചാറും പിഴിഞ്ഞെടുത്തു മുലപ്പാലിൽ ചാലിച്ചെടുത്തു കണ്ണിൽ തുള്ളിയായി ഒഴിച്ചു കൊടുത്താൽ ആദ്യമൽപ്പം നീറ്റമുണ്ടാകുമെങ്കിലും കണ്ണുകൾക്കു നല്ല കുളിർമ്മയുണ്ടാകുമെന്നായിരുന്നു മുത്തശ്ശിയുടെ പക്ഷം. പേരയിലയും തുളസിയിലയും പനിക്കൂർക്കയുടെ ഇലയുമിട്ടു തിളപ്പിച്ചു വെള്ളം കുടിച്ചാൽ മഴക്കാലത്തെ പെട്ടെന്നുള്ള പനിക്കും ജലദോഷത്തിനുമുള്ള മുത്തശ്ശിയുടെ ഒറ്റമൂലിയായി. മുത്തശ്ശിയുടെ കയ്യിലെ ഒറ്റമൂലികൾക്കു കയ്യുംകണക്കുമില്ല പക്ഷെ എല്ലാം ഒറ്റവലിക്ക് പാത്രം വടിച്ചു കുടിക്കണം. മേമ്പൊടിയായി മുത്തശ്ശിയുടെ സ്നേഹംകൂടി പകർന്നു കിട്ടിയാൽ ഒരു രോഗവും പിന്നെ തേടിവരില്ല. കർക്കിടകം വന്നാൽ മുത്തശ്ശിയുടെ വകയുള്ള കർക്കിടക കഞ്ഞിയും പത്തില കൂട്ടാനും പിന്നെ അല്പം ദേഹരക്ഷാ…

Read More

കുനിഷ്ട് എന്ന് കേട്ടപ്പോൾ തന്നെ കുട്ടിക്കാലത്തു കുനിഷ്ട് കാണിച്ചതു കൊണ്ടുണ്ടായ അനുഭവമാണ്‌ ഓർമ്മ വന്നത്. ഒന്നാംതരത്തിൽ പഠിക്കുന്ന കാലം പുതുമഴ പെയ്താൽ തറവാട്ടിലെ മുല്ലവള്ളി നിറയെ മുല്ലപ്പൂക്കൾ മനംമയക്കുന്ന മണം പരത്തി വിടർന്നു നിൽക്കും. നല്ല മുഴുത്ത പൂമൊട്ട് പറിച്ചെടുത്തു ഉമ്മ തലേന്ന് മുല്ലപ്പൂമാല കെട്ടിവെക്കും പിറ്റേന്ന് നല്ല സുഗന്ധം പരത്തി വിടർന്നു നിൽക്കുന്ന്നുണ്ടാകും ഏകദേശം രണ്ടു മുഴം നീളമുള്ള മുല്ലപ്പൂമാല രണ്ടായിമുറിച്ചു എനിക്കും ചേച്ചിക്കും ചൂടിത്തരാറാണ്പതിവ്. പതിവു പോലെ ഉമ്മ മുല്ലപ്പൂമാല കെട്ടി രണ്ടായി മുറിക്കാനാഞ്ഞതും പകുതി ചേച്ചിക്ക് കൊടുക്കുന്നതിലുള്ള കുനിഷ്ട് കാരണം മുറിക്കാൻ സമ്മതിക്കാതെ ഞാൻ എനിക്കു തരുന്ന കുനിഷ്ട് കാരണം മുഴുവൻ മാലക്കു വാശിപിടിച്ചു ചേച്ചിയും അവസാനം വഴക്കു മൂത്തപ്പോൾ ഉമ്മാടെ കയ്യിൽനിന്നും നല്ല അടിയും കിട്ടി കെട്ടിവെച്ച മുല്ലമാല രണ്ടു പേർക്കും തരാതെ അടുത്ത വീട്ടിലെ കൂട്ടുകാരിക്ക് കൊടുത്തതും പിന്നീട് അവൾ തലയിൽ ചൂടി ഗമകാണിച്ചു നടന്നു പോകുന്നത് കാണേണ്ടി വന്നതും കുനിഷ്ട് കാണിച്ചതിനുള്ള ചെറിയ…

Read More

ജീവിതം അനേകം ചോദ്യചിഹ്നങ്ങൾക്കു മുമ്പിൽ വഴിമുട്ടി നിന്നപ്പോളും മനസ്സ് സങ്കടത്തിന്റെ ചുഴിയിലേക്കു ആഴ്ന്നു പോയപ്പോളും മനം മടുപ്പിക്കുന്ന ഭ്രാന്തൻ ചിന്തകൾകൊണ്ട് ഉറക്കം നഷ്ടപെട്ട രാത്രികളിലും എന്റെ ജീവനിലേക്കു നേർത്ത തിരിനാളമായ് മുന്നോട്ടായാനുള്ള ഊർജ്ജം നൽകിയത് നീ മാത്രമായിരുന്നു. നിന്റെ സ്നേഹത്തോടെയുള്ള ഒരു തലോടൽ മാത്രം മതിയായിരുന്നു വരണ്ടുണങ്ങി പ്രതീക്ഷയറ്റ എന്റെ മനസ്സിനെ കുളിരണിയിക്കാൻ. അരണ്ടവെളിച്ചത്തിൽ നിന്റെ ഇടനെഞ്ചിൽ തലചായ്ച്ചു കിടന്നാൽ മതിയായിരുന്നു എന്റെ ഇമകളെ സുഖനിദ്ര പുൽകാൻ. ‌ ഇന്നെന്റെ ശ്വാസത്തിലും ഗന്ധത്തിലും ജീവന്റെ ഓരോ കണികയിലും നീ മാത്രമാണ്. നീയില്ലാത്ത എന്റെ ചിത്രം അപൂർണ്ണമാണ്‌. റംസീന നാസർ

Read More

മനപ്പൂർവമല്ല എങ്കിലും നാം പറയുന്ന ചില തമാശകൾ ചിലരെ വളരെയധികം വേദനിപ്പിക്കുമെന്ന് പിന്നീടുളള അവരുടെ അകാരണമായ മൗനത്തിൽ നിന്നും അകൽച്ചയിൽ നിന്നും മനസിലാക്കാനാകും. റംസീന നാസർ

Read More