Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

നോമ്പുകളേറെ നോറ്റു കാത്തിരുന്ന് കിട്ടിയ കുഞ്ഞിളം പൈതങ്ങൾ വരെ പ്രകൃതിയുടെ വികൃതിയിൽ അലിഞ്ഞു ചേർന്നില്ലാതായി. ആരോ ചെയ്ത പാപത്തിൻ പ്രതിഫലം ഏറ്റുവാങ്ങി ജീവിച്ചു കൊതിതീരാത്ത കാലത്തിന്റെ രക്തസാക്ഷികൾ 🥹. റംസീന നാസർ

Read More

ജാതിമത വർഗ്ഗ വർണ്ണ വെത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴിൽ തോളോട് തോൾ ചേർന്നു പ്രവർത്തിക്കുന്ന ഒരു കൂട്ടം ജനങ്ങളെ കൂട്ടായ്‌മ എന്നു പറയുന്നു . നന്മയും സേവന സന്നദ്ധരുമായ ഓരോ കൂട്ടായ്‌മകളും നാടിന്റെ നന്മക്കും നിലനില്പിനും അത്യന്താപേക്ഷിതമാണ് . ഒരു പ്രവർത്തി അതിന്റെ ലക്ഷ്യത്തിലെത്തിക്കാനും വിജയം കൈവരിക്കാനും കൂട്ടായ്‌മയിലൂടെ എളുപ്പം സാധ്യമാകും . റംസീന നാസർ

Read More

മനുഷ്യ മനസ്സിലെ മനുഷ്യത്വം മരവിച്ചുവെന്നു ഭയപ്പെട്ട കാലം ഇല്ല ഈ ഭൂമി ദൈവത്തിന്റെ സ്വന്തം ഭൂമിയാണെന്നും ഇവിടെയുള്ളവർ മനുഷ്യരാണെന്നും സ്വന്തം ജീവൻപോലും വകവെക്കാതെ അപരന്റെ പ്രാണനുവേണ്ടി കൈമെയ് മറന്നു പ്രവർത്തിക്കുന്ന ഓരോ മനുഷ്യനും ഓർമ്മിപ്പിക്കുന്നത് മാനവികതയെന്ന മൂല്യം മനുഷ്യനിൽ നിലനിൽക്കുന്നുവെന്നും ഓരോ പ്രകൃതി ദുരന്തവും മഹാമാരികളും അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. റംസീന നാസർ

Read More

കലിതുള്ളി സംഹാരതാണ്ഡവമാടിയ പ്രകൃതിയോട് അവസാനശ്വാസം വരെ മനുഷ്യൻ കൈകൂപ്പി യാചിച്ചു, ഒരുകുന്ന് സ്വപ്നങ്ങൾകൊണ്ടു പണിത പ്രാണനെയെങ്കിലും തിരിച്ചു തരണമേയെന്ന്. അവൾ ആർത്തട്ടഹസിച്ചു നീ ചെയ്ത കർമ്മത്തിന്റെ തിരിച്ചടിയാണ് നിനക്കേൽക്കുന്ന ഓരോ മുറിവും. പിടിച്ചു നിൽക്കാനാകാത്ത വിധം എന്റെ കാലുകളെ നീ വെട്ടിയെടുത്തപ്പോൾ നൊന്തുപോയ എന്റെ ഹൃദയത്തിൽ നിന്നും അണപൊട്ടിയൊഴുകിയ രക്തമാണത്. കലിതുള്ളിയാടിയ പ്രകൃതിക്കു മുമ്പിൽ നിസ്സഹായനായി തലകുമ്പിട്ടു മനുഷ്യൻ. പ്രകൃതി സമ്പത്തുകൾ വരും തലമുറക്ക് വെറും കഥ മാത്രമാകാതിരിക്കട്ടെ. കലികയറാത്ത ശാന്തസുന്ദരമായ ഇമകൾക്കു ഇമ്പമാർന്ന കാഴ്ചകൾ നൽകുന്ന സ്വർഗമാകട്ടെ പ്രകൃതി. റംസീന നാസർ

Read More

നന്ദിയെന്ന ഔപചാരികത കൊണ്ടലങ്കരിച്ച രണ്ട്‌ അക്ഷരം കൊണ്ടു പറഞ്ഞു തീർക്കേണ്ടതല്ല നമ്മുടെ ബന്ധത്തിന്നാഴം. എങ്കിലും തന്നു പോയ സ്നേഹത്തിനും പരിഗണനക്കും ഹൃദയത്തിൽ നൽകുന്ന സ്ഥാനത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞിടട്ടെ. റംസീന നാസർ

Read More

മനസ്സിൽ അന്ധതയുടെ ഇരുളണിഞ്ഞവരുടെ കണ്ണുകൾക്കെത്ര വെളിച്ചമുണ്ടായാലും കാഴ്ചയിൽ അവർക്കെല്ലാം കൂരിരുൾ നിറഞ്ഞതായിരിക്കും. റംസീന നാസർ

Read More

വിവാഹമെന്ന പേരിൽ ജനിച്ച നാടും കൂടും കിടക്കയും വിട്ട് മറ്റൊരു വീട്ടിലേക്കു പലായനം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ഓരോ പെൺകുട്ടികളും. അന്നുമുതൽ സ്വന്തമായ ഇടം നഷ്ടപെട്ട അവൾ കേവലം അഭയാർത്ഥി മാത്രം. റംസീന നാസർ

Read More

സ്നേഹം അത്രമേൽ നിർമ്മലമായ വികാരം പകരും തോറും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നു. എങ്കിലും പാത്രമറിഞ്ഞേ അതു വിളമ്പാവു കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു. അല്ലാത്തവർക്ക് കുപ്പയിലേക്കു വലിച്ചെറിയുന്ന മാലിന്യങ്ങൾക്കു തുല്യം. റംസീന നാസർ

Read More

സമയമോ സന്ദർഭമോ ആദിത്യ മര്യാദയോ നോക്കാതെ എല്ലാ വീട്ടുമുറ്റത്തും വിളിക്കാതെ വിരുന്നെത്തുന്ന അതിഥിയാണ് മരണം. റംസീന നാസർ

Read More

*ഇനിയൊരു ജന്മമുണ്ടെങ്കിൽ* ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു മയിൽപ്പീലിയാകണം . പുസ്തകത്താളിനുള്ളിൽ മാനം കാണാതെ വിരിയാൻ കാത്തിരിക്കുന്ന കുഞ്ഞു മയിൽ‌പ്പീലി. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു നീലക്കടലാകണം വീണ്ടും വീണ്ടും കരയോട് കിന്നാരം പറയുന്ന പ്രണയക്കടൽ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു അപ്പൂപ്പൻ താടിയാകണം ഇളം കാറ്റിനൊപ്പം പാറിപ്പറക്കുന്ന പഞ്ഞിപോലുള്ള കുഞ്ഞു അപ്പൂപ്പൻതാടികൾ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക്‌ മഴമേഘങ്ങൾ ആകണം ഭൂമിയെ പുൽകിയുണർത്താൻ ഹൃദയം ത്രസിച്ചു നിൽക്കുന്ന മഴമേഘങ്ങൾ. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു ചിത്ര ശലഭമാകണം പൂക്കളുടെ കവിളിൽ ചുംബനം ചൊരിയുന്ന തരളിതയായ വർണ്ണശലഭം. ഇനിയൊരു ജന്മമുണ്ടെങ്കിൽ പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലെ പൂമരചില്ലയിലിരുന്ന് പാടിയുണർത്തുന്ന പൂങ്കുയിലാകണം. നീലകാശത്തിനു താഴെ പച്ചവിരിച്ചു നിൽക്കുന്ന ഭൂമിയുടെ വിരിമാറിൽ തല ചായ്ച്ചുറങ്ങി ഒന്നുമറിയാതെ സുഖനിദ്രയിലാണ്ടിരിക്കുമ്പോൾ ഇല്ലാതാകണംമെൻ വരും ജന്മം. റംസീന നാസർ

Read More