Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

ശാന്തമായി ഒഴുകുന്ന നദിപോലെ ആയിരുന്ന ജീവിതത്തിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു അവന്റെ വിയോഗം. ആ വിയോഗം എനിക്കു നഷ്ടമാക്കിയത് അവനോടൊപ്പം സ്വപ്നംകണ്ട ജീവിതം മാത്രമായിരുന്നില്ല, എന്നെക്കൂടി ആയിരുന്നു. റംസീന നാസർ

Read More

ഹിതകരമല്ലാത്ത ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിടുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ അനേകമാണ്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെവരെ സന്തോഷവും മനസ്സമാധാനവും ഇല്ലാതാകുന്നു. യാതൊരു കെട്ടുറപ്പുമില്ലാത്ത ഇത്തരം ബന്ധങ്ങൾക്ക് തുടക്കത്തിലുള്ള ഉത്സാഹവും ആവേശവും കെട്ടടങ്ങുമ്പോൾ പരസ്പരം പഴിചാരലുകൾ നടത്തി സമൂഹത്തിലും കുടുംബത്തിലും മോശക്കാരാകുമ്പോൾ ചിലർ ആത്മഹത്യയിലേക്കു വരെ എത്തിച്ചേരുന്നു. പര്സപരം ഒട്ടും ഭൂഷണമല്ലാത്ത ഇത്തരം അവിഹിതബന്ധങ്ങൾ മുളയിലേ നുള്ളിക്കളഞ്ഞാൽ മനസ്സും മാനവും തകർന്ന് ജീവൻ നഷ്ടപ്പെടുന്ന ചില ജീവിതങ്ങൾ എങ്കിലും രക്ഷപ്പെട്ടേക്കാം. റംസീന നാസർ

Read More

തൊഴിലെടുക്കുന്ന മേഖലയുടെ പേരിൽ അവരെ അകറ്റിമാറ്റി നിർത്തുമ്പോഴും അവരുടെ മേൽ പരിഹാസത്തിന്റെ വാൾമുനകൊണ്ട് അമ്പയ്‌ത്തു നടത്തുമ്പോഴും ഓർക്കാത്ത ഒരു സത്യമുണ്ട്. ലൈംഗിക തൊഴിലാളി ആകേണ്ടി വന്ന അവരുടെ സാഹചര്യവും പുകയാത്ത അടുപ്പുകളും കനൽപോലെ എരിഞ്ഞു പുകയുന്ന ഒട്ടിയ വയറിന്റെ വിശപ്പും അവരും മനുഷ്യരാണ്, ആ തൊഴിൽ ചെയ്യാൻ പ്രേരകമായ അവസ്ഥയ്ക്കും അവരുടെ ഉപഭോക്താക്കൾക്കും കല്പിക്കാത്ത അയിത്തം എന്തിനു അവരുടെ മേൽ മാത്രം കല്പിക്കപ്പെടുന്നു? റംസീന നാസർ

Read More

ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ തെല്ലും പാലിച്ചിടാതെ വൃത്തിഹീനമായ അന്തരീക്ഷവും മലിനജലവും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ചത്തതും ചീഞ്ഞതും പുഴുവരിച്ചതുമായ ഇറച്ചിയും മറ്റു രാസപതാർത്ഥങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണങ്ങൾ വർണ്ണശബളങ്ങളായ പാത്രങ്ങളിൽ അലങ്കരിച്ചു തീൻമേശയിൽ എത്തിക്കുന്ന ധാരാളം ഹോട്ടൽ ശൃങ്കലകൾ സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും മുളച്ചു വരുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു. മഞ്ഞപ്പിത്തം പോലുള്ള പകർച്ച വ്യാധികളും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ഭക്ഷ്യവിഷബാധക്കും വളരാൻ വളക്കൂറു നൽകുന്നവയാണ് ഭക്ഷ്യസുരക്ഷക്ക്‌ യാതൊരു പ്രാധാന്യവും നൽകാതെ കൂൺ പോലെ വളരുന്ന ഇത്തരം സ്ഥാപനങ്ങൾ . റംസീന നാസർ

Read More

ഇളം തെന്നലായ് നീ എന്നെ തഴുകിയുണർത്തി നിന്റെ തലോടലിന്റെ ആലസ്യതയിൽ ഞാൻ എന്നെ മറന്നു എന്നിലുള്ളതെല്ലാം ഞാനറിയാതെ കവർന്നെടുത്തു നീ ഇന്നു നിനക്ക് മന്ദമാരുതന്റെ സൗമ്യഭാവമില്ല പരാഗണം നടത്തുന്ന പൂക്കളുടെ സുഗന്ധമില്ല എന്റെ ഹൃദയത്തെ തകർത്തെറിഞ്ഞ നീ സംഹാരതാണ്ഡവമാടുന്ന കൊടുങ്കാറ്റിനേക്കാൾ രൗദ്ര ഭാവിയാണ് . നിന്റെ ഓർമ്മകൾക്കു പോലും വഞ്ചനയുടെ രൂക്ഷഗന്ധമാണ്. റംസീന നാസർ

Read More

തനിച്ചായപ്പോൾ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹമായിരുന്നു ജീവിതകാലമത്രയും ജീവിക്കാൻ പ്രേരണയായതും തനിച്ചല്ലയെന്ന ബോധമുണർത്തിയതും. റംസീന നാസർ

Read More

ജനിച്ചു വളർന്ന വീട്ടിൽ എന്തിനും ഒന്നാം സ്ഥാനം നേടിയിരുന്നവൾ ഭർതൃഗൃഹത്തിൽ മകളുടെ പദവി അലങ്കരിക്കാൻ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടും മരുമകളെന്ന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടവൾ. റംസീന നാസർ

Read More

സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ്. കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി. അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം. കൗമാരമണഞ്ഞപ്പോൾ ദാവണിയെ സാരിയാക്കിച്ചുറ്റി മോഹമടക്കി. വിവാഹപ്രായം വന്നണഞ്ഞട്ടും അഞ്ചരമീറ്റർ നീളമുള്ള ആ തുണിയോടുള്ള ഭ്രമം കൂടിവന്നേയുള്ളു. കൂട്ടുകാരിയുടെ ബ്ലൗസ് കടംവാങ്ങി അമ്മയുടെ പൊന്മനീല നിറമുള്ള കസവുസാരിയിലായിരുന്നു ആദ്യ പരീക്ഷണം. പിന്നീടങ്ങോട്ട് അമ്മയുടെ അലക്കിത്തേച്ചു വെച്ച സാരിയിൽ ഒരുപാട് പരീക്ഷണം നടത്തിയെങ്കിലും ഭംഗിയായി ഞൊറിഞ്ഞുടുക്കാനുള്ള പരിജ്ഞാനം സ്വായത്തമാക്കാൻ ഇന്നും സാധിച്ചിട്ടില്ല. വീതികുറഞ്ഞ കരയുള്ള പട്ടുസാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു കുളിപ്പിന്നൽ കെട്ടിയ നീളൻമുടിയിൽ മുല്ലപ്പൂമാല ചൂടി മന്ദംനടന്നു പോകുന്ന ഏതൊരു പെണ്ണും കണ്ണിനിമ്പമുളള കാഴ്ചയാണ്‌. സ്ത്രീ സൗന്ദര്യത്തിനു മാറ്റുകൂട്ടാൻ സാരിയേക്കാൾ ഇണങ്ങുന്ന വസ്ത്രമില്ല എന്നുതന്നെ പറയാം. റംസീന നാസർ

Read More

സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു കരുതിയ പലരും കാക്കപ്പൊന്നിന്റെ പവിത്രതപോലും ഇല്ലാത്തവരായിരുന്നു. റംസീന നാസർ

Read More

അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ അന്ത്യചുംബനം നൽകിയപ്പോളും കടുത്ത ഏകാന്തതയുടെ ഉന്മാദ ലോകത്തേക്കു അവൾ സ്വയം ഉരുകിച്ചേരുകയായിരുന്നു. റംസീന നാസർ

Read More