Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവള്‍ മയക്കമുണര്‍ന്നപ്പോള്‍
കഥ ജീവിതം പ്രണയം ബന്ധങ്ങൾ ലൈംഗീകത സ്ത്രീ

അവള്‍ മയക്കമുണര്‍ന്നപ്പോള്‍

By remya bharathyAugust 12, 2023Updated:December 4, 20235 Comments3 Mins Read594 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ മയക്കമാണ് ഏറ്റവും സുഖം എന്ന് തോന്നി. മതിയാവോളം ഇങ്ങനെ ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ…

ഉറക്കം മതിയായി എന്ന തോന്നലിൽ ഉറക്കമുണരാൻ പറ്റിയിരുന്നെങ്കിൽ…

‘ഇന്നലെ രാത്രിയും എന്ത് കൂർക്കംവലിയായിരുന്നു’ എന്ന കളിയാക്കൽ കേൾക്കാതെ ഉറക്കത്തെ പറ്റി ഓർക്കാൻ കഴിഞ്ഞെങ്കിൽ…

ബാത്ത് റൂമിൽ ഫ്ലഷിന്റെ ശബ്ദം. ജെയിംസ് ഇപ്പോൾ വെളിയിൽ വരും, തളർന്നു കിടക്കുന്ന എന്റെ അടുത്ത് വന്ന് എന്റെ നെറ്റിയിൽ മൃദുവായി ചുംബിക്കും. ആവേശത്തോടെയുള്ള ചുംബനങ്ങൾ മടുത്തു തുടങ്ങിയിരിക്കുന്നു.

ഒന്നുകൂടെ ചെരിഞ്ഞു കിടന്നു. പുഴുവിനെ പോലെ. ജെയിംസിന് വന്നു ചേർന്നു കിടക്കാനുള്ള അച്ചു വാർക്കുന്നത് പോലെ. അവനിപ്പോൾ അടുത്ത് വരും. വയറിൽ ഇറുക്കി ചുറ്റിപ്പിടിച്ച് ചേർന്നു കിടക്കും… ഇന്നലെ സംസാരിച്ചപ്പോൾ കൂടെ പറഞ്ഞതാണ്, അതാണ് ഏറ്റവും ഇഷ്ടമെന്ന്.

അവന്റെ ചൂടുള്ള ശ്വാസത്തിന്റെ മണം മൂർദ്ധാവിൽ നിന്നിറങ്ങി കണ്ണു വഴി ചെവിയിൽ കയറിയിറങ്ങി, കഴുത്തിന്റെ പുറകിൽ വന്ന് വിശ്രമിക്കുന്നത് ഇപ്പഴേ ഭാവനയിൽ കണ്ടു തുടങ്ങി. ആ വഴിയുടെ റൂട്ട് മാപ്പും ഇന്നലെ കൈമാറിയതാണല്ലോ…

ഇറുക്കിയടച്ചു കുഴങ്ങിയ കൺപോളകൾ തുറക്കാനായി തമ്മിൽ തമ്മിൽ വാശിപിടിക്കുന്നു. തല്ലുകൂടാതെ, തുറക്കുമ്പോൾ ജെയിംസിന്റെ തവിട്ടു കളർന്ന കണ്ണുകൾ കാണണ്ടേ എന്ന് തിരികെ ചോദിച്ച് അടക്കിയിട്ടും അടങ്ങാതെ അതിൽ ഒരെണ്ണം പാതി തുറന്ന് പാളി നോക്കി.

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്ന ജെയിംസ്. അപ്പൊ ഇന്നലെ പറഞ്ഞതൊക്കെ?

“ഇറങ്ങുകയാണോ?” ചോദ്യത്തിൽ ദൈന്യത കലരാതിരിക്കാൻ എത്ര ശ്രമിച്ചിട്ടും ഒരു ഗദ്ഗദം വെളിയിൽ ചാടി.

“അതേ. പോകണം. കുറച്ചു അത്യാവശ്യങ്ങളുണ്ട്.”

‘ഓ ഇവിടത്തെ അത്യാവശ്യങ്ങൾ കഴിഞ്ഞല്ലോ’ എത്ര അടക്കി വെക്കാൻ നോക്കിയിട്ടും മനസ്സ് പറഞ്ഞു. അടുത്ത നിമിഷം അതേ മനസ്സ് തന്നെ ‘ഛെ’ എന്ന് പറഞ്ഞു. ഇത്രയും റിസ്ക് എടുത്തു കാണാൻ വന്നതും ഇത്രയും നേരം ചിലവഴിച്ചതും എല്ലാം മനസ്സിലൂടെ ഓടിച്ചിട്ട് പിടിച്ച് ജെയിംസിനോടുള്ള ഇഷ്ടത്തിന്റെ ത്രാസിൽ കൊണ്ടുപോയിട്ടു.

‘പാവം, തിരക്കായിരിക്കും, അല്ലേലും എത്ര കിട്ടിയാലും മതിയാവാത്ത മനസ്സിനെ പറഞ്ഞാൽ മതിയല്ലോ…’ സ്വയം പഴിച്ചു കൊണ്ട് ചിന്തകളിൽ മുങ്ങാം കുഴിയിട്ടു.

പുതപ്പൊന്നു കൂടെ ചുറ്റിയിട്ട് എണീറ്റ് ചാരി ഇരുന്നു.

ജെയിംസ് അരികിലേക്ക് വന്ന് മൂർദ്ധാവിൽ ചുംബിച്ചു. ‘കണ്ടോ കണ്ടോ ഇപ്പൊ എങ്ങനെയുണ്ട്?’ മനസ്സ് കിടന്നു താളം ചവിട്ടി. സ്നേഹത്തിന്റെ ത്രാസ് ഭാരം താങ്ങാതെ പൊട്ടി പോകുമെന്ന് തോന്നി.

“നീ ഈയിടെയായി തടി അൽപ്പം കൂടുന്നുണ്ട് കേട്ടോ…” ജെയിംസ് അർഥം വെച്ച ചിരിയിൽ പറഞ്ഞു.

അതിന്റെ അർഥം എന്തായിരിക്കാം? തടി കൂടുന്നത് ഇഷ്ടാമാണെന്നായിരിക്കുമോ? നാണം കലർന്ന ഒരു ചിരി കയറി വന്നു. ഒരിക്കൽ കൂടെ കുസൃതി ചിരിയോടെ ജെയിംസിനെ നോക്കി.

“പ്രായം കൂടി വരുന്നു. തടിയിങ്ങനെ കൂടുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ളതിനേക്കാൾ പ്രായം തോന്നിക്കാൻ തുടങ്ങും.”

വന്ന ചിരി മാഞ്ഞെന്ന് മാത്രമല്ല ഉള്ളിലെ വിങ്ങൽ സഹിക്കാൻ വയ്യാതെ മൂക്കിൽ തങ്ങി.

‘ഈയിടെയായി നീയുണ്ടാക്കുന്ന ഭക്ഷണത്തിന് സ്വാദ് പോര’ എന്ന് പറഞ്ഞപ്പോൾ ‘വേണേൽ തിന്നിട്ട് എണീറ്റ് പോകാൻ നോക്ക്’ എന്ന് പറയാൻ പറ്റാഞ്ഞപ്പോൾ തോന്നിയ അതേ ദേഷ്യം മൂക്കിൽ വന്നു നിറഞ്ഞത് പോലെ.

പുതപ്പ് ദേഹത്തു നിന്ന് മാറ്റി എണീറ്റു. മൊബൈലും കാറിന്റെ ചാവിയും പോക്കറ്റിലേക്ക് തിരുകി കൊണ്ട് നിൽക്കുന്ന ജെയിംസിനെ അവഗണിച്ചു കൊണ്ട് തുണികൾ വാരി കൂട്ടി ബാത്ത് റൂമിലേക്ക് നടന്നു.

“നീ വേണേൽ പറ, എന്റെ വൈഫിന്റെ ഡയറ്റിഷ്യന്റെ നമ്പർ ഞാൻ സംഘടിപ്പിച്ചു തരാം. അവൾക്ക് നല്ല മാറ്റമുണ്ട്. കുറച്ചു വർക്ക് ഔട്ട് കൂടെ ചെയ്യേണ്ടി വരും എന്ന് മാത്രം.”

തിരിഞ്ഞു നോക്കിയപ്പോൾ മുഖം തരാതെയാണ് ഇത്രയും പറഞ്ഞത് എന്ന് മനസ്സിലായി.

“എന്നാ പിന്നേ വൈഫിനെയും കെട്ടിപ്പിടിച്ചു വല്ലോടത്തും കിടന്നാ പോരായിരുന്നോ” മുറുമുറുത്തത് ഇത്തിരി ഉറക്കെയായിപ്പോയി.

ജെയിംസ് അത് കേട്ട് വല്ലാതെയാവുകയും തിരികെ വരികയും ചെയ്തു.
“ഞാനങ്ങനെ പറഞ്ഞതല്ല. നിന്നെ കുറച്ചൂടെ സുന്ദരിയായി കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ. നിന്റെ കോൺഫിഡൻസും ഒന്നൂടെ കൂടും. ചിലപ്പോ നിങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മാറിയേക്കും.”

തിരികെ ഒന്നും മിണ്ടാൻ തോന്നിയില്ല. ‘ബിസിനസ് ട്രിപ്പുകളിൽ, സുഗന്ധം നിറഞ്ഞ ചൂടുള്ള, കൂർക്കംവലിയില്ലാത്ത ഒരു ദിവസം കൂടെ എഴുതി ചേർക്കുന്ന ആളുടെ പ്രശ്‍നം തീർക്കാൻ ഡയറ്റ് പ്ലാനുകൾക്ക് സാധിക്കുമോ?’ എന്ന് തിരികെ ചോദിയ്ക്കാൻ തോന്നിയില്ല. പകരം തിരികെ ഒന്ന് മൂളുകമാത്രം ചെയ്തു.

ഒരിക്കൽ കൂടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ജെയിംസ് വീണ്ടും ചെവിയിൽ പറഞ്ഞു. “എനിക്ക് നിന്റെ ഈ മണം എന്ത് ഇഷ്ടമാണെന്ന് അറിയാമോ… ”

ഒരിക്കൽ കൂടെ നെഞ്ചിലൂടെ കൊള്ളിയാൻ പാഞ്ഞു. രോമങ്ങൾ എണീറ്റു നിന്നു.
“എന്തൊരു മണമാണ് ഇത്? നിനക്ക് ഇത്തിരി പെർഫ്യൂം അടിച്ചു കൂടെ?” എന്ന പഴയ ചോദ്യത്തിനെ ചെന്നിക്കുത്തു നിറഞ്ഞ പുച്ഛത്തോടെ ചിരിച്ചു തള്ളി ജെയിംസിനെ കെട്ടിപ്പിടിക്കാൻ ആഞ്ഞു.

“അയ്യോ വേണ്ട. ഈ മണം ഡ്രെസ്സിൽ കണ്ടു പിടിച്ചാൽ പിന്നേ അത് മതി അവൾക്ക്…” അവൻ ചിരിച്ചു കൊണ്ട് രണ്ടു കയ്യുകളും കൊണ്ട് രണ്ടടി അകലെയ്ക്ക് നിർത്തി. ചിരിച്ചുവെന്ന് വരുത്തിക്കൊണ്ട് താഴേക്ക് നോക്കി.

വാതിൽ തുറക്കുന്നതിനു മുന്നേ ഒരിക്കൽ കൂടെ തിരിഞ്ഞു നിന്ന് കൈ വീശിയ ജെയിംസിന് നേരെ യാന്ത്രികമായി കൈ വീശി.

ഇളം ചൂടുവെള്ളത്തിൽ കുളിച്ചതിനു ശേഷം കണ്ണാടിക്ക് മുന്നിൽ വന്ന് ഒന്നുകൂടെ സൂക്ഷിച്ചു നോക്കി. പ്രതിഛായയിൽ കണ്ട പെൺശരീരത്തിനോട് ചോദിച്ചു.

“നിനക്ക് ഒരു ആണിന്റെ ആവശ്യമുണ്ടോ? നിന്റെ ഉള്ളിലെ ആത്മാവിനെ കാണാത്ത, നിന്റെ ഏറ്റക്കുറച്ചിലുകളെ മതിക്കാത്ത, നിന്റെ സ്വഭാവിക ഗന്ധത്തെ സ്വീകരിക്കാൻ മടിയുള്ള , നീയറിയാതെ പായുന്ന ശ്വാസത്തിന്റെ ശബ്ദം സഹിക്കാൻ വയ്യാത്ത ഒരു ആൺ ശരീരത്തിനെ?”

അവൾ എന്തോ പറയാനാഞ്ഞു. അതിനു വിടാതെ വീണ്ടും അവളോട് ചോദിച്ചു.
“എന്നെപ്പോലെയോ എന്നേക്കാളുമോ നിന്നെ സ്നേഹിക്കാത്ത ഒരാൾ വരുവോളം, നമുക്ക് നാം തന്നെ മതിയെന്ന് തീരുമാനിച്ചുകൂടെ?”

മതിയെന്ന് അവൾ തലയാട്ടി… മാറാൻ എടുത്തു വെച്ച തുണികൾ അവിടെ ഉപേക്ഷിച്ചു അവൾ മുറിയിലേക്ക് വന്ന് ബെഡിൽ മലർന്നു കിടന്നു.

Post Views: 42
18
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

5 Comments

  1. Nalinakumari Vishwanath on January 6, 2024 1:12 PM

    നല്ല കഥ. ഒരുവനെ സ്വയം മറന്നു സ്നേഹിക്കുന്ന പെണ്ണിന് ഇത് സഹിക്കാൻ പറ്റിയെന്നു വരില്ല

    Reply
  2. Joyce Varghese on September 8, 2023 12:51 AM

    അർത്ഥമുള്ള എഴുത്ത് 👌
    ❤

    Reply
    • Shreeja R on July 18, 2024 2:19 PM

      മനോഹരം ❤️

      Reply
  3. jijitha on August 21, 2023 8:19 PM

    superb nalla ezhuthu

    Reply
    • remya bharathy on August 31, 2023 10:56 AM

      Thank you 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.