Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചുമരു തേടുന്ന ചിത്രങ്ങൾ – ഭാഗം 1 (Completed)
ജീവിതം തുടർക്കഥ / സീരീസ് ബന്ധങ്ങൾ

ചുമരു തേടുന്ന ചിത്രങ്ങൾ – ഭാഗം 1 (Completed)

By Suma SreekumarOctober 15, 2025Updated:October 26, 202515 Comments2 Mins Read340 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭാഗം 1

“എന്താ റാം ആലോചിക്കുന്നത്? “
അനന്തതയിലേക്ക് മിഴിനട്ടിരിക്കുന്ന റാം മോഹന്റെ ചിന്തകൾക്ക് വിരാമമിടാനെന്നവണ്ണം ഗായത്രിയുടെ ചോദ്യം…
അതവന്റെ ചെവിക്കു പുറത്തെവിടെയോ തട്ടത്തെറിച്ചകന്നുപോയി…
എപ്പോഴും ചിന്തകളുടെ ചിറകിലേറിയ ഭാവം… 

പ്രത്യേകിച്ച് ഒന്നിലും ഒരു താത്പര്യവുമില്ല… പലപ്പോഴും കുളിയും ഭക്ഷണം കഴിക്കലുംപോലും വല്ലാതെ നിർബന്ധിച്ചാൽമാത്രം.
ഒരാഴ്ചയായി ഓഫീസിലും പോവുന്നില്ല.. 

ആ മാറ്റം ഗായത്രിയിൽ വല്ലാത്ത അസ്വസ്ഥത പടർത്തി. സദാ സമയവും കളിയും ചിരിയും തമാശയുമായി നടന്നിരുന്നയാൾ നിസ്സംഗതയുടെ ആൾരൂപമായിമാറി എന്നു വേണമെങ്കിൽ പറയാം… 

രണ്ടാഴ്ച മുൻപ് രാത്രിയിൽ സ്വപ്നം കണ്ട് ഞെട്ടിയുണർന്ന വിയർപ്പിൽ കുളിച്ച റാം ഒരു കുപ്പി തണുത്ത വെള്ളം മുഴുവൻ കുടിച്ചതോർത്തു… നല്ല ക്ഷീണത്താൽ ഉറങ്ങിപ്പോയതിനാൽ അതിനുശേഷം എന്താണ് നടന്നതെന്ന് ഗായത്രിക്കും ഓർമ്മയില്ല. 

എന്തുസ്വപ്നമാണ് കണ്ടതെന്ന് ആവർത്തിച്ചുചോദിച്ചിട്ടും റാം മറുപടി പറഞ്ഞതുമില്ല. രാവിലെ ഉണർന്നുനോക്കിയപ്പോൾ ജനാലയ്ക്കു പുറത്തേക്ക് മിഴിനട്ടിരിക്കുന്ന റാമിനെയാണ് കണ്ടത്. 

രാത്രിമുതൽ ഇരിക്കുകയാണോ അതോ രാവിലെ എഴുന്നേറ്റ ശേഷമിരിക്കുന്നതാണൊ എന്നൊന്നും മനസ്സിലായില്ല. വല്ലപ്പോഴുംമാത്രം സംസാരിക്കും. ഒരു വാഗ്മിയെപ്പോലെ, തീർത്തും മുൻപത്തെപ്പോലെ അപ്പോൾ കുഴപ്പമൊന്നും തോന്നാറില്ല. പക്ഷേ. ഈ മൗനവും മണിക്കൂറുകളോളം പരിസരം മറന്നുള്ള ഇരിപ്പും അസഹ്യമാണ്. 

ഓഫീസിലെ പ്രശ്നം വല്ലതുമാണോ? അതോ ഇനി തന്റെ ഭാഗത്തുനിന്ന് വല്ല പാളിച്ചയും…?
തിരിച്ചും മറിച്ചുള്ള ആലോചനകൾ അപ്പൂപ്പൻതാടിപോലെ പിടിതരാതെ കറങ്ങിനടന്നു. 

“നമുക്കൊന്ന് പുറത്തു പോയാലോ? ” കറങ്ങുന്ന ഫാനിലേക്ക് മിഴിയൂന്നിക്കിടക്കുന്ന
അവനെ കുലുക്കിവിളിച്ചുകൊണ്ട് ഗായത്രി ചോദിച്ചു. 

അല്പനേരം അവൻ അവളെത്തന്നെ നോക്കിയിരുന്നു… 

ചോദ്യമവന്റെ മനസ്സിൽ പതിഞ്ഞില്ലെന്നു മനസ്സിലാക്കിയ ഗായത്രി ആവർത്തിച്ചു. 

“എങ്ങോട്ട്?”
പ്രതികരണത്തിൽ അവൾക്കതിയായ സന്തോഷം തോന്നി. 

“ബീച്ചിലേക്ക് ‘
സൂര്യനും മേഘങ്ങളും ഒളിച്ചുകളിക്കുന്ന ആകാശത്തിനു താഴേ തീരത്തെ പുൽകാൻ വരുന്ന തിരകളെ നോക്കിയിരിക്കുന്ന സന്ധ്യകൾ അവനേറെ പ്രിയപ്പെട്ടതെന്നോർത്തെടുത്തവൾ പറഞ്ഞു

“പോവാം” പൊടുന്നനെയുള്ള അവന്റെ മറുപടി കേട്ടപ്പോൾ സന്തോഷം ഇരട്ടിച്ചു. 

തീരുമാനം മാറ്റിയാലോ എന്നോർത്ത് പെട്ടെന്നവൾ ഡ്രസ്  മാറിവന്നു. “യൂബർ ബുക്ക് ചെയ്യട്ടേ?” എന്ന അവളുടെ ചോദ്യത്തിന് മറുപടിയായി പുഞ്ചിരിച്ച് കീയെടുത്ത് പുറത്തിറങ്ങി വണ്ടിയെടുത്ത് തിരിച്ചിട്ടു. 

അതുകൂടെ കണ്ടപ്പോൾ മനസ്സിൽ സമാധാനത്തിന്റെ നിഴൽ വീശി. എല്ലാം ശരിയാവും അവൾ മനസ്സിൽ പറഞ്ഞു. 

പതിവുസ്ഥലത്ത് വണ്ടി നിറുത്തി, രണ്ടു പേരും ഇറങ്ങിനടന്നു. നടപ്പാതയിലൂടെ നടക്കുമ്പോഴും റാമിന്റെ മൗനം അസഹ്യമായിത്തോന്നി. 

നടവഴിയിൽനിന്നിറങ്ങി പൂഴിമണലിൽ ആകാംക്ഷയോടെ നോക്കിയിരിന്നിരുന്ന കടല, ബേൽപ്പൂരിവില്പനക്കാരെ നിരാശയിലാഴ്ത്തിക്കൊണ്ടവർ മുന്നോട്ട് നീങ്ങി. 

അവധി ദിവസമല്ലാത്തതിനാലാവാം ബീച്ചിൽ അധികം തിരക്കുണ്ടായിരുന്നില്ല. അങ്ങിങ്ങായി ആളുകൾ വട്ടംകൂടിയിരിക്കുന്നു. കുറച്ചുപേർ തിരയിൽ കളിച്ചും സെൽഫിയെടുത്തും നടക്കുന്നു. കുതിരസ്സവാരിക്കാർ തലങ്ങും വിലങ്ങും കുതിരകളെയുംകൊണ്ട് നടക്കുന്നുണ്ട്. അവരുടെ പതിവു സ്ഥലത്തെത്തിയപ്പോൾ ഗായത്രി നടത്തം നിറുത്തിയെങ്കിലും രാം മോഹൻ നടന്നുകൊണ്ടിരുന്നു. തീരേ തിരക്കു കുറഞ്ഞ മത്സ്യബന്ധനബോട്ടുകൾ നിറുത്തിയിട്ടിരിക്കുന്ന ഭാഗത്തിലേക്കവർ നടന്നുനീങ്ങി.

തുടരും…

ചുമരു തേടുന്ന ചിത്രങ്ങൾ – ഭാഗം 2
Post Views: 194
5
Suma Sreekumar
  • Website

ഞാൻ സുമാ ശ്രീകുമാർ . വള്ളുവനാടൻ ദേശത്ത് ഉൾപ്പെടുന്ന കല്ലുവഴിയാണ് സ്വദേശം. ചെറുകഥകൾ എഴുതാറുണ്ട്. നൂൽപ്പാല പ്പഥികർ എന്ന ചെറുകഥാ സമാഹാരം പ്രവദയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

15 Comments

  1. Pingback: ചുമരു തേടുന്ന ചിത്രങ്ങൾ - ഭാഗം 8 (അവസാനഭാഗം) - By Suma Sreekumar - കൂട്ടക്ഷരങ്ങൾ

  2. Pingback: ചുമരു തേടുന്ന ചിത്രങ്ങൾ - ഭാഗം 7 - By Suma Sreekumar - കൂട്ടക്ഷരങ്ങൾ

  3. Pingback: തുടർക്കഥ - By Suma Sreekumar - കൂട്ടക്ഷരങ്ങൾ

  4. Pingback: ചുമരു തേടുന്ന ചിത്രങ്ങൾ - ഭാഗം 5 - By Suma Sreekumar - കൂട്ടക്ഷരങ്ങൾ

  5. Pingback: ചുമരു തേടുന്ന ചിത്രങ്ങൾ - ഭാഗം 4 - By Suma Sreekumar - കൂട്ടക്ഷരങ്ങൾ

  6. Shreeja R on October 17, 2025 4:45 PM

    👌👌

    Reply
  7. Pingback: ചുമരു തേടുന്ന ചിത്രങ്ങൾ - ഭാഗം 3 - By Suma Sreekumar - കൂട്ടക്ഷരങ്ങൾ

  8. Joyce Varghese on October 16, 2025 6:09 PM

    ഗംഭീരം 👌
    ❤️

    Reply
  9. Suma Sreekumar on October 16, 2025 2:06 PM

    ♥️♥️♥️ സേ♥️നഹം♥️♥️♥️♥️

    Reply
  10. Pingback: ചുമരു തേടുന്ന ചിത്രങ്ങൾ - ഭാഗം 2 - By Suma Sreekumar - കൂട്ടക്ഷരങ്ങൾ

  11. Electa Joeboy on October 16, 2025 10:59 AM

    Nice♥️ Waiting for next part

    Reply
    • Suma Sreekumar on October 16, 2025 2:06 PM

      ♥️♥️♥️ സേ♥️നഹം😃♥️♥️

      Reply
  12. Sayara fathima k.k on October 16, 2025 5:11 AM

    ചേച്ചി നല്ല കഥ.. 👌🥰💗 ബാക്കി ഉടനെ തന്നെ വേണം ട്ടോ കാത്തിരിക്കുന്നു 🥰

    Reply
    • Suma Sreekumar on October 16, 2025 3:40 PM

      സ്നേഹം…❤️❤️♥️

      Reply
      • Suma Jayamohan on October 16, 2025 9:03 PM

        തുടക്കം അസ്സലായി 👌🌹ബാക്കി വായിക്കട്ടെ❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.